Category: death

തൃശൂരില്‍ മിനി ബോട്ട് മുങ്ങി; കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടുകിട്ടി

തൃശൂര്‍: നെടുപുഴ മല്ലിത്തറ കടവിന് സമീപമുള്ള കോള്‍പാടത്ത് മിനി ബോട്ട് മുങ്ങി കാണാതായ രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടുകിട്ടി. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. കോള്‍പാടത്തിലെ വളര്‍ത്തുമീനുകള്‍ക്ക് തീറ്റ നല്‍കുന്നതിനായി അഞ്ചുപേര്‍ മിനി ബോട്ടില്‍ പാടത്തേക്ക് പോയതായിരുന്നു. പാടത്തിന് നടുവിലെത്തിയപ്പോള്‍ ബോട്ട് അപ്രതീക്ഷിതമായി മുങ്ങി. ബോട്ടിലുണ്ടായിരുന്ന മൂന്നുപേര്‍ നീന്തി കരയിലെത്തിയെങ്കിലും രണ്ടുപേരെ കാണാതാവുകയായിരുന്നു. വിവരം അറിഞ്ഞയുടന്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു. കാണാതായവര്‍ക്കായി രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു. ഇന്നു രാവിലെയാണ് കാണാതായവരുടെ മൃതദേഹങ്ങള്‍ കണ്ടുകിട്ടിയത്. മരിച്ചവരെ […]
Read more

ജിദ്ദയിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം മഞ്ചേരി തുറക്കൽ സ്വദേശി അമ്പലങ്ങാടൻ അർഷദ് (29) ജിദ്ദയിൽ നിര്യാതനായി. ജിദ്ദയിലെ ഹയ്യ് അൽസാമറിൽ മിനി മാർക്കറ്റ് നടത്തിവരികയായിരുന്നു ഇദ്ദേഹം. അടുത്തയാഴ്ച വാർഷിക അവധിക്ക് നാട്ടിലേക്ക് പോകാനിരിക്കെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്. കഴിഞ്ഞ എട്ട് വർഷമായി ജിദ്ദയിൽ പ്രവാസിയാണ് അവിവാഹിതനായ അർഷദ്. പരേതനായ അമ്പലങ്ങാടൻ കുഞ്ഞുമുഹമ്മദാണ് പിതാവ്. സക്കീർ ഹുസൈൻ (ജിദ്ദ), ജമാലുദ്ധിൻ (കുവൈത്ത്), ജംഷീദ് അലി, ശറഫുനിസ എന്നിവർ സഹോദരങ്ങളാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ജിദ്ദയിൽ തന്നെ ഖബറടക്കുമെന്ന് […]
Read more

കാമുകന്‍ വിവാഹിതനെന്ന് അറിഞ്ഞു; തുടര്‍ന്ന് തര്‍ക്കം, യുവതിയെ തീകൊളുത്തി കൊന്നു

ന്യൂഡല്‍ഹി: ഗുരുഗ്രാമില്‍ കാമുകിയെ തീകൊളുത്തി കൊന്ന് കാമുകന്‍. കാമുകന്‍ വിവാഹിതനാണെന്ന് അറിഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വ്യാഴാഴ്ചയായിരുന്നു സംഭവം. ഹരിയാനയിലെ ഝജ്ജര്‍ ജില്ലയിലെ ഗുഭാന ഗ്രാമത്തില്‍ താമസിക്കുന്ന സുനില്‍ കുമാറിനെ (35) അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയതായും രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടതായും പൊലീസ് പറഞ്ഞു. ജൂണ്‍ 19 നാണ് ബസായ് ഗ്രാമത്തിലെ ദിവ്യ കതാരിയ (23) എന്ന യുവതിയെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആര്‍ട്ടെമിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് […]
Read more

കുവൈത്തിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി അനന്തുകൃഷ്ണനെയാണ് (24) കുവൈത്തിലെ ജലീബിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്ത് പൊലീസ് എത്തി മൃതദേഹം തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. ശനിയാഴ്ച നാലാം തിയതി നാട്ടിലേക്ക് പോകാനായി ടിക്കറ്റ് എടുത്തിരുന്നു. ജോലിയുമായി ബന്ധപ്പെട്ട മാനസികസമ്മർദ്ദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ അറിയിച്ചു. കുവൈത്തിൽ ഫ്രൂട്സ് ആൻഡ് വെജിറ്റബിൾ കമ്പനിയിലായിരുന്നു ജോലി.
Read more

മരുന്ന് മാറി നൽകി ചികിത്സയിലായിരുന്ന രോഗി മരിച്ചു

കോഴിക്കോട്: നാദാപുരം സർക്കാർ താലൂക്ക് ആശുപത്രിയിൽ നിന്ന് ഗുളിക മാറി നൽകിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന രോഗി മരിച്ചു. കല്ലാച്ചി വിഷ്‌ണുമംഗലം സ്വദേശി ചന്ദ്രൻ (72) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ മാസം 23നാണ് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചന്ദ്രൻ നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. ചികിത്സയ്ക്കിടെ ആശുപത്രിയിൽ നിന്ന് ഗുളിക മാറി നൽകിയെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. മരുന്ന് കഴിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതൽ മോശമാവുകയായിരുന്നു. […]
Read more

മരിക്കുമ്പോൾ 7 വയസുകാരന്റെ ഭാരം 113 കിലോ, മാതാപിതാക്കൾക്കെതിരെ കേസെടുത്ത് പോലീസ്

മിഷിഗൺ: അമിതഭാരം കൊണ്ടുണ്ടാവുന്ന ഹൃദയരോഗം മൂലം 7 വയസുകാരൻ മരിച്ചു. മരിക്കുമ്പോഴുള്ള ഭാരം 113 കിലോഗ്രാം. മാതാപിതാക്കൾക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്ത് പൊലീസ്. അമേരിക്കയിലെ മിഷിഗണിലെ ടു ഫ്ലിന്റെ ടൌൺഷിപ്പിലാണ് 7 വയസുകാരന്റെ മരണത്തിൽ മാതാപിതാക്കൾക്കെതിരെ ഗുരുതര കുറ്റങ്ങൾ ചുമത്തിയത്. കൊലപാതകം, ദുരുപയോഗം, കുട്ടികൾക്കെതിരായ അവഗണന അടക്കമുള്ള കുറ്റങ്ങളാണ് മാതാപിതാക്കൾക്കെതിരെ ചുമത്തിയിട്ടുള്ളത്. 113 കിലോ ഭാരമുള്ള 7 വയസുകാരൻ കാസ്പർ ഒബ്രിയാൻ കഴിഞ്ഞ നവംബർ മാസമാണ് മരണപ്പെടുന്നത്. ശ്വസിക്കാനുള്ള ബുദ്ധിമുട്ട് രൂക്ഷമായതോടെയാണ് മാതാപിതാക്കൾ അവശ്യസഹായം തേടിയത്. ഓടിക്കളിക്കുന്നത് […]
Read more

തൃശൂർ ജൂബിലി മിഷൻ മെഡി. കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് എംബിബിഎസ് വിദ്യാർഥിനി ചാടി മരിച്ചു

തൃശൂർ: തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രി ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് വിദ്യാർഥിനി ചാടി മരിച്ചു. കോട്ടയം സ്വദേശി സ്നേഹ പൗലോസ് (20) ആണ് മരിച്ചത്. ഒന്നാംവർഷ എംബിബിഎസ് വിദ്യാർത്ഥിനിയാണ് സ്നേഹ. ആശുപത്രിക്ക് തൊട്ടടുത്തുള്ള ഹോസ്റ്റൽ ബ്ലോക്കിന്റെ നാലാം നിലയിൽ നിന്നാണ് കുട്ടി ചാടിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തിവരികയാണ്.
Read more

നെടുമ്പാശ്ശേരി ദേശീയപാതയിൽ വാഹനാപകടം: പത്തനംതിട്ട സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു

അങ്കമാലി: അങ്കമാലി നെടുമ്പാശ്ശേരി ദേശീയപാതയിൽ വാഹനാപകടം അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു.പത്തനംതിട്ട സ്വദേശികളായ വെട്ടിപ്പുറം ശ്രീശൈലത്തിൽ കുമാറിന്റെ മകൻ കബിൽ(24), മാക്കൻകുന്നുകരയിൽ ശ്രീ ശൈലം വീട്ടിൽ ആദിത്യനു (23)മാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് അപകടമുണ്ടായത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ആദ്യം ഒരു കാറിന് പിന്നിലും, പിന്നീട് ലോറിക്ക് പിന്നിലും ഇടിച്ച് മറിയുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ യുവാക്കളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവാക്കളുടെ മൃതദേഹം അങ്കമാലി എൽ എഫ് ആശുപത്രിയിലേക്ക് മാറ്റി. ദേശീയ […]
Read more

കേതന്‍ അഗര്‍വാളിന്റെ കൊലപാതകം എഫ്‌ഐആറില്‍ സിയക്കെതിരെ ഗുരുതര ആരോപണം

പൂനെ: പൂനെ സ്വദേശിയായ വ്യവസായി കേതന്‍ അഗര്‍വാളിനെ കൊലപ്പെടുത്തിയത് പ്രതിശ്രുത വധുവായ സിയ ഗോയല്‍ തന്നെയെന്ന് എഫ്‌ഐആര്‍. കേതന്റെ പിതാവ് വിശാല്‍ ദേവ്ചന്ദ് അഗര്‍വാള്‍ നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലാണ് പരാമര്‍ശം. സിയ തന്നോട് വിചിത്രമായി പെരുമാറുന്നെന്നും ചെറിയ കാര്യങ്ങള്‍ക്ക് പോലും വഴക്കിടുമെന്നും ജൂണ്‍ 23ന് കേതന്‍ കുടുംബാംഗങ്ങളോട് പറഞ്ഞതായും എഫ്‌ഐആറിലുണ്ട്. ജൂണ്‍ 4ന് ആദ്യം ഇരുവരും ലൊഹാഗഡ് ഫോര്‍ട്ടില്‍ പോകാന്‍ തീരുമാനിച്ചിരുന്നെങ്കിലും കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെ തനിക്ക് അവിടെ തന്നെ പോകണമെന്ന് സിയ കേതനോട് […]
Read more

പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

പാലക്കാട്: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ആര്യമ്പാവ് കുണ്ടൂര്‍ക്കുന്നിലാണ് സംഭവം. കൊമ്പത്ത് പള്ളത്ത് കോളനിയില്‍ താമസിക്കുന്ന സുകുമാരനാണ് (50) ഭാര്യ ദീപയെ വെട്ടിയ ശേഷം ആത്മഹത്യ ചെയ്തത്. ഇന്ന് രാത്രി 8.30 ഓടെയാണ് സംഭവം നടന്നത്. ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം സുകുമാരന്‍ ജീവനൊടുക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ദീപയെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാട്ടുകല്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ദീപയെ സുകുമാരന്‍ ആക്രമിച്ചതെന്നാണ് വിവരം
Read more

Recent News