Category: death

സെപ്റ്റിക്ക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച മൂന്ന് തൊഴിലാളികള്‍ മരിച്ചു

ന്യൂഡല്‍ഹി:സെപ്റ്റിക്ക് ടാങ്കില്‍ കുടുങ്ങി വിഷവാതകം ശ്വസിച്ച് മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ഡല്‍ഹിയിലെ മുംഡ്കയിലാണ് സംഭവം. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ഇന്ന് ഉച്ചയോടെയാണ് സംഭവം. സുല്‍ത്താന്‍പുരി സ്വദേശികളായ അരുണ്‍ (38), സന്ദീപ് (32), ചന്ദ് (42) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് ഫാക്ടറിയിലെ സെപ്റ്റിക് ടാങ്കില്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായി സന്ദേശം ലഭിച്ചതെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ടാങ്കിലെ വിഷപ്പുക ശ്വസിച്ചതിനെ തുടര്‍ന്ന് ഇവര്‍ ബോധരഹിതരാകുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ ഉടന്‍ തന്നെ രണ്ട് അടിയന്തര രക്ഷാപ്രവര്‍ത്തന വാഹനങ്ങള്‍ സംഭവസ്ഥലത്തേക്ക് […]
Read more

കോട്ടയത്ത് മീനച്ചിലാറ്റിലേക്ക് ചാടിയ യുവതി മരിച്ചു

കോട്ടയം: പാലാ ചേർപ്പുങ്കൽ പാലത്തിൽ നിന്നും മീനച്ചിലാറ്റിലേക്ക് ചാടിയ യുവതി മരിച്ചു. സ്വകാര്യ ആശുപത്രിയിൽ നഴ്സായ വയല സ്വദേശി എമ്മി ഉദയനാണ് മരിച്ചത് . രാവിലെ 9 മണിയോടെയാണ് ആറ്റിൽ ചാടിയത്. യുവതിയുടെ ചെരിപ്പും പഴ്സും പാലത്തിൽ കണ്ടെത്തി. പാലായിൽ നിന്നും ഫയർഫോഴ്സും കോട്ടയത്ത് നിന്നും സ്കൂബ ടീമും സ്ഥലത്തെത്തി തിരച്ചിൽ 12 മണിയോടെ മൃതദേഹം കണ്ടെത്തി. വ്യക്തിപരമായ കാരണങ്ങളാണ് ആത്മഹത്യ നയിച്ചതെന്നാണ് വിവരം.
Read more

പാർക്ക് ചെയ്തിരുന്ന കാറിന്റെ എയർബാഗ് പൊട്ടിത്തെറിച്ച് 25-കാരൻ രക്തം വാർന്നു മരിച്ചു

മുംബൈ: പാർക്ക് ചെയ്തിരുന്ന കാറിന്റെ എയർബാഗ് പൊട്ടിത്തെറിച്ച് 25-കാരൻ രക്തം വാർന്നു മരിച്ചു. കാറിന്റെ സ്റ്റിയറിങ് വീലിലെ എയർബാഗ് അപ്രതീക്ഷിതമായി പുറത്തേക്ക് വരികയും, അതിന്റെ പ്ലാസ്റ്റിക് കവചം കഴുത്തിൽ ഇടിക്കുകയുമായിരുന്നു. മിരാ റോഡ് (ഈസ്റ്റ്) തിയാര ഹിൽസ് നിവാസിയായ മോഹിത് സോണിയാണ് മരിച്ചത്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട് ബുധനാഴ്ച റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ പരിശോധിക്കുന്നതിനിടെയായിരുന്നു സംഭവം. സോണി കാറിനുള്ളിൽ ചോരയിൽ കുളിച്ചുകിടക്കുന്നത് കണ്ട ഒരു വഴിയാത്രക്കാരനാണ് വിവരം പ്രദേശവാസികളെ അറിയിച്ചത്. തുടർന്ന് […]
Read more

കോഴിക്കോട് ട്രെയിൻ തട്ടി എട്ട് വയസുകാരന് ഗുരുതര പരിക്ക്

കോഴിക്കോട് : വെസ്റ്റ് കണ്ണഞ്ചേരിയിൽ ട്രെയിൻ തട്ടി എട്ടു വയസ്സുകാരന് ഗുരുതര പരുക്ക്. കണ്ണഞ്ചേരി സ്വദേശി അഹമ്മദിന്റെ മകൻ ഫൈസാനാണ് പരുക്കേറ്റത്. രാവിലെ എട്ടു മണിയോടെയാണ് അപകടം ഉണ്ടായത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ നിലയിൽ റെയിൽവേ പാളത്തിനു സമീപം കണ്ടെത്തിയ കുട്ടിയെ നാട്ടുകാർ ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുട്ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. യശ്വന്ത്പുരിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന 16527 യശ്വന്ത്പുർ – കണ്ണൂർ എക്സ്പ്രസ് കടന്നുപോയതിനു പിന്നാലെയാണ് കുട്ടിയെ ട്രാക്കിനു സമീപം […]
Read more

പ്രവാസി മലയാളി ഹൃദയാഘാതം മൂലം സൗദിയിൽ മരിച്ചു

റിയാദ്: ഉച്ചഭക്ഷണത്തിന് ശേഷം താമസസ്ഥലത്ത് ഉറങ്ങുന്നതിനിടയിലുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് കാഞ്ഞിരപ്പള്ളി ചോറ്റി സ്വദേശി സൗദി അറേബ്യയിൽ അന്തരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി ചോറ്റി സ്വദേശിയും നിലവിൽ പാറത്തോട് സ്ഥിരതാമസക്കാരനുമായ പുതുപ്പറമ്പിൽ ഷാഹുൽ ഹമീദ് (ഷാമോൻ – 50) ആണ് റിയാദിന് സമീപമുള്ള അൽഖർജ് മേഖലയിലെ ദിലത്തിൽ നിര്യാതനായത്. ഉറക്കത്തിനിടയിൽ അസ്വസ്ഥത ശ്രദ്ധയിൽപെട്ട ഉടൻ തന്നെ ഒപ്പമുണ്ടായിരുന്ന ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ 25 വർഷത്തോളമായി സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന ഷാഹുൽ ഹമീദ്, കോവിഡ് […]
Read more

ശക്തമായ ഭൂചലനം: വെനസ്വേലയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു, കൊല്ലപ്പെട്ടവരുടെ എണ്ണം 164ആയി

കാരക്കാസ്: രണ്ട് അതിശക്ത ഭൂചലനം. വെനസ്വേലയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 164 ആയി. 974 പേർക്കാണ് തുടർച്ചയായുണ്ടായ ഭൂകമ്പത്തിൽ പരിക്കേറ്റത്. ബുധനാഴ്ച രാത്രിയുണ്ടായ ഭൂചലനങ്ങളിൽ മരണസംഖ്യ ആദ്യം 32 ആണെന്നാണ് റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ തകർന്നുവീണ കെട്ടിടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുന്നതിനാലും ദുരന്തബാധിത പ്രദേശങ്ങളിലേക്ക് അടിയന്തര രക്ഷാസേനയ്ക്ക് എത്തിച്ചേരാൻ സാധിച്ചില്ലാത്തതിനാലും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് വ്യക്തമാക്കി. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ വെനസ്വേലയിലുണ്ടായ ഏറ്റവും ശക്തമായ ഭൂചലനങ്ങളിൽ ഒന്നാണ് ബുധനാഴ്ചയുണ്ടായത്. ഭൂചലനത്തിന്റെ ആഘാതം […]
Read more

ഒമാനിൽ രണ്ട് മാസം മുമ്പ് കാണാതായ കൊല്ലം സ്വദേശി മരിച്ച നിലയിൽ

മസ്കത്ത്: ഒമാനിലെ മസ്കത്തിൽ രണ്ട് മാസം മുമ്പ് കാണാതായ കൊല്ലം സ്വദേശിയായ യുവാവ് മരണപ്പെട്ടതായി സ്ഥിരീകരിച്ചു. കൊല്ലം അനസ് നാസർ (30) ആണ് മരിച്ചത്. അസൈബയിലെ മിലിട്ടറി ഹോസ്പിറ്റലിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഡി.എൻ.എ പരിശോധന വഴി റോയൽ ഒമാൻ പൊലീസ് തിരിച്ചറിയുകയായിരുന്നു. ഏപ്രിൽ 23 മുതൽ യുവാവിനെ കാണാതായിരുന്നു. വാദികബീറിലെ ബിൽഡിങ് മെറ്റീരിയൽ കമ്പനിയിൽ ജോലി ചെയ്തിരുന്ന അനസ് ജ്യേഷ്ഠന്റെ വിവാഹത്തിന് മുന്നോടിയായി നാട്ടിലേക്ക് മടങ്ങാനായി കമ്പനിയിൽനിന്ന് ലീവെടുത്തിരുന്നു. മബേല സനയയിൽ ജോലി ചെയ്യുന്ന സഹോദരൻ ഐമൻഷായുടെ […]
Read more

സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം; മരിച്ചത് പാലക്കാട് സ്വദേശി

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. പാലക്കാട് കരിമ്പുഴ എളമ്പുലാശ്ശേരി സ്വദേശി എഴുപത്തിയേഴുകാരന്റെ മരണം എച്ച്1എന്‍1 ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. പനി ബാധിച്ചതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഇദ്ദേഹത്തെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനകളിലാണ് എച്ച്1 എന്‍1 ആണെന്ന് സ്ഥിരീകരിച്ചത്. പകര്‍ച്ചവ്യാധി വ്യാപനത്തിനുശേഷം എച്ച്1 എന്‍1 ബാധിച്ചുള്ള ജില്ലയിലെ രണ്ടാമത്തെ മരണമാണിത്. പാലക്കാട് ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് ഈ മാസം നാലുപേര്‍ മരിച്ചിരുന്നു. പത്തനംതിട്ട കടപ്പാറയില്‍ അന്പത്താറുകാരിയുടെയും […]
Read more

കുവൈത്തിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ട നിരണം കടപ്ര മാന്നാർ ചിറയിൽ വീട്ടിൽ ജിജി ജേക്കബ് ആണ് മരണപ്പെട്ടത്. ഹൃദയാഘാതത്തെത്തുടർന്ന് ഫർവാനിയ ഹോസ്പിറ്റലിൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ ജിന്നി സൂസൻ ജേക്കബ്. മക്കൾ ജിഷ ജേക്കബ് , ജിജിൻ ചിറയിൽ ജേക്കബ്. മൃതദേഹം വൈകിട്ടത്തെ ഫ്‌ളൈറ്റിൽ നാട്ടിലെത്തിക്കും.
Read more

മുംബൈയിയെ BMW അപകടം; മരിച്ചതില്‍ ഒരാള്‍ മലയാളി

മുംബൈ: ബദ്‌ലാപൂരില്‍ ബിഎംഡബ്ല്യു സെഡ്4 ഡിവൈഡറില്‍ ഇടിച്ച് മരിച്ച രണ്ടുപേരില്‍ ഒരാള്‍ മലയാളി. കോട്ടയത്ത് കുടുംബവേരുള്ള ബാന്ദ്ര നിവാസി റബേക്ക ജേക്കബാണ് (24) മരിച്ചത്. ബാന്ദ്ര വെസ്റ്റ് പാലി ഹില്‍ റോഡ് 21 ആബാര്‍ അപ്പാര്‍ട്‌മെന്റ്‌സില്‍ ബാബു ജേക്കബിന്റെയും ഗേളിയുടെയും മകളാണ് റബേക്ക. സുഹൃത്ത് യോഗേഷ് കിഷനും (24) അപകടത്തില്‍ മരിച്ചിരുന്നു. റബേക്കയുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് രാവിലെ 11ന് വസതിയിലും തുടര്‍ന്ന് ദാദര്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ ശുശ്രൂഷയ്ക്കും ശേഷം ശിവ്‌രി ക്രിസ്ത്യന്‍ സെമിത്തേരിയിലും നടക്കും. മുംബൈ […]
Read more

Recent News