മുതിരപ്പുഴയാറ്റിൽ കണ്ട മൃതദേഹം ചിത്തിരപുരം സ്വദേശിയുടേത്; പൊലീസിനെ അറിയിച്ച് ബന്ധുക്കൾ‌

ഇടുക്കി: മുതിരപ്പുഴയാറ്റിൽ രാവിലെ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ചിത്തിരപുരം സ്വദേശി കുട്ടപ്പനെന്ന 70കാരനാണ് മരിച്ചതെന്ന് ബന്ധുക്കൾ പോലീസിനെ അറിയിച്ചു. കേസ്സെടുത്ത് വെളളത്തൂവൽ പൊലീസ് തിരച്ചിൽ നടത്തുന്നതിനിടെയാണ് രാവിലെ ആറ്റിൽ മൃതദേഹം കണ്ടെത്തിയത്.
രണ്ടുദിവസം മുമ്പ് കുട്ടപ്പനെ കാണാതായിരുന്നു. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ ദുരൂഹതയില്ലെന്നും കാൽ വഴുതി പുഴയിലേക്ക് വീണുളള മുങ്ങിമരണം ആണെന്നുമാണ് പൊലീസ് നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *