കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി അനന്തുകൃഷ്ണനെയാണ് (24) കുവൈത്തിലെ ജലീബിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്ത് പൊലീസ് എത്തി മൃതദേഹം തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. ശനിയാഴ്ച നാലാം തിയതി നാട്ടിലേക്ക് പോകാനായി ടിക്കറ്റ് എടുത്തിരുന്നു. ജോലിയുമായി ബന്ധപ്പെട്ട മാനസികസമ്മർദ്ദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ അറിയിച്ചു. കുവൈത്തിൽ ഫ്രൂട്സ് ആൻഡ് വെജിറ്റബിൾ കമ്പനിയിലായിരുന്നു ജോലി.
Related Posts
മൊറീനയിൽ ട്രെയിനിൽ തീപിടുത്തമെന്ന് അഭ്യൂഹം; ട്രാക്കിലേക്ക് ചാടി യാത്രക്കാർ, ട്രെയിനിടിച്ച് നാല് മരണം
മൊറീന: മധ്യപ്രദേശിലെ മൊറീനയിൽ ട്രെയിനിടിച്ച് നാല് മരണം. മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. നിരവധി പേർക്ക് അപകടത്തിൽ പരുക്കേറ്റു.…
പെരുമ്പാവൂരിൽ 2 വിദ്യാർത്ഥികൾ കനാലിൽ മുങ്ങി മരിച്ചു
കൊച്ചി: എറണാംകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് അശമന്നൂരിൽ പെരിയാർ വാലി കനാലിൽ കുളിക്കാനെത്തിയെ ആറ് കോളേജ് വിദ്യാർത്ഥികളിൽ രണ്ടു പേർ മുങ്ങി…
കരുനാഗപ്പള്ളിയിൽ 17കാരിക്ക് ദാരുണാന്ത്യം
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 17കാരിയായ ഹർഷയ്ക്ക് ദാരുണാന്ത്യം. ആശുപത്രിയുടെ ചികിത്സാ പിഴവാണ് മകളുടെ മരണത്തിന് കാരണമെന്നാണ്…
