Category: death

മരണത്തിൽ ദുരൂഹത; വയോധികന്‍റെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യാൻ കോടതി ഉത്തരവ്

ആലപ്പുഴ: ആലപ്പുഴ ചെങ്ങന്നൂരിൽ വയോധികന്‍റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോർട്ടം ചെയ്യാൻ കോടതി ഉത്തരവ്. പുലിയൂ‍ർ സ്വദേശി യേശുദാസിന്‍റെ മൃതദേഹമാണ് വീണ്ടും പോസ്റ്റുമോർട്ടം ചെയ്യാൻ ഉത്തരവിട്ടിരിക്കുന്നത്. ചെങ്ങന്നൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. യേശുദാസിന്‍റെ മരണത്തിൽ ദുരൂഹത സംശയിച്ച് മരുമകൾ ലീന ബിൻസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് നടപടി. മാർച്ച് 20 നാണ് യേശുദാസ് മരിച്ചത്. ആശുപത്രിയിൽ എത്തും മുമ്പ് മരിച്ചിട്ടും അന്ന് പോസ്റ്റുമോർട്ടം നടത്തിയില്ലെന്നാണ് ആക്ഷേപം. മരിക്കുന്നതിന് മുമ്പ് യേശുദാസിന്‍റെ സ്വത്തുക്കൾ സഹോദരന്‍റെ […]
Read more

ഇടുക്കി ഇരട്ടയാറിൽ മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തി

ഇടുക്കി: ഇടുക്കി ഇരട്ടയാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ യുവാവ് കൊല്ലപ്പെട്ടു.ഇരട്ടയാർ വയലുങ്കൽ രാഹുൽ സണ്ണി ആണ് മരിച്ചത്സുഹൃത്ത് സജയനെ കട്ടപ്പന പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 11:00 മണിയോടെയാണ് സംഭവം. സുഹൃത്തുക്കളായ രാഹുൽ സണ്ണിയും സജയനും ഇരട്ടയാർ പഴയ പഞ്ചായത്ത് ഓഫീസിന് മുൻപിലെ കെട്ടിടത്തിനു സമീപം ഇരുന്ന് മദ്യപിച്ചിരുന്നു. മദ്യപാനത്തിനിടെ ഉണ്ടായ വാക്ക് തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. രാഹുലിനെ സജയൻ റോഡിലൂടെ വലിച്ചിഴച്ച് ക്രൂരമായി മർദ്ദിച്ചു. ബഹളം കേട്ടെത്തിയ നാട്ടുകാർ ഉടൻ കട്ടപ്പന പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. അബോധാവസ്ഥയിൽ […]
Read more

പാമ്പ് കടിയേറ്റ് എട്ടുവയസുകാരന്‍ മരിച്ചു; സഹോദരന്‍ ചികിത്സയില്‍

തൃശൂര്‍: കോടാലിയില്‍ പാമ്പ് കടിയേറ്റ് കുട്ടി മരിച്ചു. എട്ടു വയസുകാരന്‍ ആല്‍ജോയാണ് മരിച്ചത്. ആല്‍ജോയുടെ സഹോദരന്‍ അനോജ് അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്. തലയണയ്ക്കടിയില്‍ കിടന്നിരുന്ന പാമ്പാണ് കടിച്ചത്. ഇന്നലെ രാത്രി രണ്ടുമണിയോടെയാണ് സംഭവം. കുട്ടികള്‍ ഒരുമിച്ച് ഒരുമുറിയിലാണ് കിടന്നിരുന്നത്. രാത്രി ഇരുവര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടക്കത്തില്‍ ഇത് ഭക്ഷ്യവിഷബാധയാകാമെന്നാണ് മാതാപിതാക്കള്‍ കരുതിയത്. ഇരുവരും അവക്കാഡോ ജ്യൂസ് കുടിച്ചാണ് കിടന്നത്. ഉടന്‍ തന്നെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇരുവരെയും എത്തിച്ചു.
Read more

വീടിൻ്റെസ്‌റ്റെയര്‍ക്കേസില്‍ നിന്ന് വീണു പരിക്കേറ്റ എട്ടുവയസുകാരൻ മരിച്ചു

കണ്ണൂർ: തളിപറമ്പിൽ വീടിൻ്റെ സ്റ്റെയര്‍ക്കേസില്‍ നിന്ന് വീണു പരിക്കേറ്റ് ചികില്‍സയിലായിരുന്ന എട്ടുവയസുകാരൻ മരിച്ചു. എളമ്പേരംപാറ തുന്തക്കാച്ചീരകത്ത് വീട്ടില്‍ എം.സജീര്‍-മുബീന ദമ്പതികളുടെ മകൻടി.അബ്ദുള്‍ വാഹിദാണ്(8) മരിച്ചത്. തളിപ്പറമ്പ് സി.എച്ച് എം സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. കഴിഞ്ഞഏപ്രില്‍-16 ന് രാത്രി യിൽ എളമ്പേരംപാറയലെ വീട്ടില്‍ വെച്ചായിരുന്നുഅപകടം. അപകടത്തിൽ ​ഗുരുതര പരിക്കേറ്റ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികില്‍സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 1.15 മണിയോടെണാണ്അന്ത്യം.സഹോദരങ്ങള്‍: മുഹമ്മദ് ഷസില്‍, ആലിയ മെഹ്‌സിന്‍.തളിപ്പറമ്പ് പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. പോസ്‌റ്റുമോർട്ടം നടപടികൾക്കു […]
Read more

മലക്കപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു

തൃശ്ശൂർ: അതിരപ്പള്ളി മലക്കപ്പാറയിൽ തമിഴ്നാട് അതിര്‍ത്തിയിൽ പുലിയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു. ഇൻസൈ അമ്മാള്‍ (70) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് വയോധികയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മലക്കപ്പാറ ഷോളയാര്‍ ഡാമിന് സമീപമുള്ള ഇവരുടെ വീടിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. പുലി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. ഷോളയാർ ഡാമിന് സമീപത്തെ തമിഴ്നാട് അതിർത്തിക്കുള്ളിലാണ് സംഭവം.
Read more

സുഹൃത്തിനെ തലക്കടിച്ച് വീഴ്ത്തി രക്ഷപ്പെടുന്നതിനിടെ നാല്പതുകാരൻ ട്രെയിൻ തട്ടി മരിച്ചു

കണ്ണൂർ: പാപ്പിനിശ്ശേരിയിൽ സുഹൃത്തിനെ തലക്കടിച്ച് വീഴ്ത്തി രക്ഷപ്പെടുന്നതിനിടെ നാല്പതുകാരൻ ട്രെയിൻ തട്ടി മരിച്ചു. പാപ്പിനിശ്ശേരി സ്വദേശി ഷഫീഖാണ് മരിച്ചത്. ചുറ്റിക കൊണ്ട് തലക്കടിയേറ്റ സുഹൃത്ത് പ്രശാന്തൻ ചികിത്സയിലാണ്. ഇന്ന് രാവിലെയാണ്‌ സംഭവം. ഷെഫീക്കും പ്രശാന്തനും അടുത്ത സുഹൃത്തുക്കളായിരുന്നു. വിദേശത്തായിരുന്ന ഷഫീഖ് അടുത്തിടെയാണ് നാട്ടിലേക്ക് തിരികെ എത്തിയത്. ഇയാൾ ആരംഭിക്കാനിരിക്കുന്ന പുതിയ കടയുടെ വയറിംഗ് ജോലികൾ പ്രശാന്തനായിരുന്നു ചെയ്തിരുന്നത്. ഇന്ന് രാവിലെ ഷഫീഖ് വീട്ടിലെത്തിയപ്പോൾ പ്രാശാന്തൻ സ്ഥലത്ത് ഉണ്ടായിരുന്നില്ല.വീട്ടിൽ കാത്തിരുന്ന ഷഫീഖ് പ്രശാന്തൻ എത്തിയതിനു പിന്നാലെ മേശപ്പുറത്ത് ഉണ്ടായിരുന്ന […]
Read more

മത്സ്യബന്ധന ബോട്ടിന്റെ എൻജിനിൽ നിന്ന് പുക ശ്വസിച്ച്ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു

കോഴിക്കോട് : മത്സ്യബന്ധനത്തിനിടെ ബോട്ടിന്റെ എൻജിനിൽ നിന്ന് പുക ശ്വസിച്ച് ചികിത്സയിലായിരുന്നവരിൽ ഒരാൾ മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി ഷഹബേദ് ദാസാണ് മരിച്ചത്. വെസ്റ്റ് ബംഗാൾ സ്വദേശി ഷഹബേദ് ദാസ് വെൻ്റിലേറ്ററിലായിരുന്നു. മറ്റൊരു തൊഴിലാളി ബേപ്പൂർ സ്വദേശി ഹനീഫ വെൻ്റിലേറ്ററിലാണ്. നാല് മത്സ്യത്തൊഴിലാളികൾക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. മൂന്ന് അന്യസംസ്ഥാന തൊഴിലാളികളും ഒരു മലയാളിയുമാണ്.ബേപ്പൂർ പടിഞ്ഞാറ് 10 നോട്ടിക്കൽ അകലെയാണ് സംഭവം. ആയിഷ വൺ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബോട്ടിൽ വെള്ളം കയറി എന്ന സംശയത്തിൽ എൻജിൻ റൂമിലേക്ക് […]
Read more

വാല്‍പ്പാറ അപകടം; ‘മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേർന്ന്’; പ്രധാനമന്ത്രിയുടെ ഓഫീസ്

മലപ്പുറം: വാല്‍പ്പാറയില്‍ ഉണ്ടായ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്. മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പരുക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് എക്‌സ് പോസ്റ്റില്‍ അറിയിച്ചു. ഏറെ ദുഃഖകരമായ സംഭവമെന്ന് മുഖ്യമന്ത്രിയും അനുശോചിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ ആഴത്തില്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ക്ക് ആവശ്യമെങ്കില്‍ മികച്ച ചികിത്സ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏഴ് സ്ത്രീകളും ഒരു […]
Read more

സീരിയൽ നടൻ സിദ്ധാർഥ് വേണുഗോപാൽ അന്തരിച്ചു

കൊച്ചി: സീരിയൽ നടൻ സിദ്ധാർഥ് വേണുഗോപാൽ അന്തരിച്ചു. കാന്‍സര്‍ ബാധിതനായിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തോളമായി രോ​ഗവുമായി പോരാടിയതിന് ശേഷമാണ് സിദ്ധാർത്ഥിന്റെ വിയോ​ഗം. സീരിയൽ താരം സീമ ജി നായർ ആണ് മരണവിവരം പങ്കുവെച്ചിരിക്കുന്നത്. പ്രതീക്ഷകൾ അസ്തമിച്ചു ..പ്രശസ്ത സീരിയൽതാരം സിദ്ധാർഥ് വേണുഗോപാൽ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി ..കഴിഞ്ഞ രണ്ട് വർഷം നിനക്ക് വേണ്ടി ഞാൻ പൊരുതി,മനസ്സും ,ശരീരവും തളർന്നപ്പോളും നിന്റെ ജീവൻ തിരിച്ചു പിടിക്കാനായി ഞാൻ ഓടിക്കൊണ്ടേയിരുന്നു .ഇന്ന് ഈശ്വരൻ തീരുമാനിച്ചു നീ കൂടുതൽ വേദനിക്കണ്ടായെന്ന് ..വയ്യ […]
Read more

കെഎസ്ഇബി കരാര്‍ ജീവനക്കാരൻ മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്തു

തിരുവനന്തപുരം: പാറശ്ശാലയിൽ കെഎസ്ഇബി കരാർ ജീവനക്കാരൻ ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് പാറശ്ശാല പൊലീസ് കേസെടുത്തിരിക്കുന്നത്. കുഴഞ്ഞുവീണ ഉടൻ സന്തോഷിനെ പാറശ്ശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും സമയബന്ധിതമായി ചികിത്സ നൽകിയില്ല എന്ന് ബന്ധുക്കളും സഹപ്രവർത്തകരും ആരോപിച്ചിരുന്നു. സന്തോഷിന്‍റെ പോസ്റ്റ്മോർട്ടം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും. പോസ്റ്റുമോർട്ടം റിപ്പോർട്ടിലൂടെ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂ. പാറശ്ശാല താലൂക്ക് ആശുപത്രിയുടെ അനാസ്ഥയ്ക്കെതിരെ സന്തോഷിന്റെ മൃതദേഹവുമായി അമ്പൂരിയിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സഹപ്രവർത്തകർ അറിയിച്ചു.
Read more

Recent News