Category: death

സ്കൂളിൽ നിന്നും വിനോദസഞ്ചാരത്തിന് പോയ കുട്ടി മുങ്ങി മരിച്ചു

എറണാകുളം: എറണാകുളത്ത് സ്കൂളിൽ നിന്നും വിനോദസഞ്ചാരത്തിന് പോയ സംഘത്തിലെ കുട്ടി മുങ്ങി മരിച്ചു. മുഹമ്മദ് ആദം ( 5 ) ആണ് മരിച്ചത്. തമ്മനത്തെ പ്രീ സ്കൂളിൽ നിന്നും പാർക്കിലെത്തിയ സംഘത്തിലെ കുട്ടിയാണ് മരിച്ച ആദം. കിഴക്കമ്പലം പഴങ്ങനാട്ടെ ജിംഗിൽ പാർക്കിനു പുറത്തെ കാനയിലാണ് ആദം വീണത്.
Read more

ബൈക്കിൽ പിക്കപ്പ് വാനിടിച്ചു ; യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: ബൈക്കിൽ പിക്കപ്പ് വാനിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവിന് മരിച്ചു. ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് ആശുപത്രിയിൽ ചികിത്സയിലാണ്. താമരക്കുളം കിഴക്കേമുറി രാധാകൃഷ്ണൻ – സുജാത ദമ്പതികളുടെ മകൻ ഹരിനാരായണൻ (20) ആണ് മരിച്ചത്. ഹരിനാരായണന്റെ സുഹൃത്ത് ആദിത്യൻ (20) ചികിത്സയിലാണ്. ഞായറാഴ്ച രാത്രി ഒൻപതുമണിയോടെ കണ്ണനാകുഴി ക്ഷേത്രത്തിനു സമീപത്തായിരുന്നു അപകടം. ബൈക്ക് പെട്രോൾ തീർന്ന് നിന്നുപോയി. പിന്നീട് മറ്റൊരു സുഹൃത്തായ അക്ഷയുമായി വാഹനം പരിശോധിച്ച് നിൽക്കുമ്പോളാണ് കോഴികയറ്റി വന്ന പിക്കപ്പ് വാൻ ഇവരെ ഇടിച്ചത്.ഹരിനാരായണൻ അപകടസ്ഥലത്ത് തന്നെ […]
Read more

പ്രശസ്ത ഫ്രഞ്ച് നടി നതാലി ബായെ അന്തരിച്ചു

പാരീസ് : പ്രശസ്ത ഫ്രഞ്ച് നടി നതാലി ബായെ അന്തരിച്ചു. മസ്തിഷ്ക്കത്തിലെ ന്യൂറോണുകളെ ബാധിക്കുന്ന രോഗാവസ്ഥമൂലമാണ് മരണം. മികച്ച നടിക്കുള്ള സീസർ ബഹുമതി നാലു തവണ നേടിയിട്ടുണ്ട്. എൺപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1948 ൽ നോർമൻഡിയിലാണ് ജനനം. അഭിനയരംഗത്തു എത്തുന്നതിനു മുൻപ് നർത്തകിയായും ശ്രദ്ധനേടി. 1973 ൽ പുറത്തിറങ്ങിയ പ്രണയഹാസ്യചിത്രം ‘ലവ്യു അമേരിക്കൈൻ’ ആണ് നതാലി ബായെക്ക് ശ്രദ്ധ നേടികൊടുത്തത്. പ്രശസ്ത നടി ലോറാ സ്മിത് മകളാണ്.
Read more

ജമ്മു കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 14 പേർക്ക് ദാരുണാന്ത്യം

ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപൂരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു 14 പേർക്ക് ദാരുണാന്ത്യം. 18 പേർക്ക് പരിക്കേറ്റു. രാംനഗറിൽ നിന്നും ഉധംപൂരിലേക്കു പോവുകയായിരുന്ന ബസ് കനോട്ട ഗ്രാമത്തിനു സമീപത്താണ് അപകടത്തിൽപെട്ടത്. മലയോര പാതയിലെ കുത്തനെയുള്ള വളവു തിരിയുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം സംഭവിച്ചത്. 100 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. പ്രാദേശിക ഭരണകൂടവും പോലീസും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു.അപകടത്തിൽ പരിക്കേറ്റവരെ വിമാനമാർഗം ബസിലേക്ക് കൊണ്ടുപോകുന്നതിനും മികച്ച ചികിത്സ നൽകുന്നതിനും വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് […]
Read more

നാലുവയസുകാരിയെ പീഡിപ്പിച്ച് കൊന്നു; പ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ഗാസിയാബാദ്: നാലുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഗാസിയാബാദിലെ ജസീം എന്ന ചോട്ടുവാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ രണ്ടു പോലീസ് കോൺസ്റ്റബിൾമാർക്കും പരിക്കേറ്റു. ഏപ്രിൽ 11 നാണ് ജസീം നാലുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത്. മിട്ടായി കാണിച്ചു വശീകരിച്ചതിനു ശേഷം ലൈംഗികമായി ഉപയോഗിയോക്കുകയും ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയും ആയിരുന്നു. കുട്ടി മരിച്ചെന്ന് ഉറപ്പായതോടെ ഷാലിമാർ ഗാർഡനിലെ ഒരു കാറിനടിയിൽ മൃതദേഹം ഒളിപ്പിച്ച് പ്രതി കടന്നുകളഞ്ഞു. പ്രതിക്കായി ഒരാഴ്ചയായി പോലീസ് തിരച്ചിൽ നടത്തി വരുകയായിരുന്നു. പ്രതിക്കായുള്ള […]
Read more

നിതിന്‍ രാജിന്റെ മരണം; ഏപ്രില്‍ 28ന് സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ആക്ഷന്‍ കൗണ്‍സില്‍

തിരുവനന്തപുരം: കണ്ണൂര്‍ ഡെന്റല്‍ കോളേജ് ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായ പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപിച്ചും ലോണ്‍ ആപ്പിന്റെ മറവില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നുവെന്നാരോപിച്ചും നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. സംസ്ഥാന വ്യാപകമായി ഏപ്രില്‍ 28നാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിരവധി ജാതി അധിക്ഷേപ പരാതികള്‍ വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് വന്നിട്ടും കോളേജില്‍ അത്തരം വിവേചന സമീപനങ്ങള്‍ ഉണ്ടാകുന്നില്ലെന്നും പ്രതികള്‍ കുറ്റക്കാരല്ലെന്നുമുള്ള കണ്ണൂര്‍ ഡെന്റല്‍ കോളേജ് മാനേജ്‌മെന്റിന്റെ നിരുത്തരവാദപരമായ നിലപാടിനെതിരെ […]
Read more

ആൽജോയുടെ സംസ്കാരം ഇന്ന്

തൃശൂർ: തൃശൂർ കോടാലിയിൽ പാമ്പിന്റെ കടിയേറ്റ് മരിച്ച എട്ടു വയസ്സുകാരൻ ആൽജോയുടെ സംസ്‍കാരം ഇന്ന്. മൂന്നു മണിക്കാണ് ചടങ്ങുകൾ. ആൽജോയുടെ മൂത്ത സഹോദരൻ അനോജിന്റെ ആരോഗ്യനില ഗുരുതരമായിതന്നെ തുടരുകയാണ്. അനോജ് വെന്റിലേറ്ററിലാണ്. ഇന്നലെ ആറ് മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്കു വിധേയനായി. ഇരുവരും കിടന്ന മുറിയിലെ തലയണക്കടിയിൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി രണ്ട് മണിയോടെയാണ് രണ്ടു കുട്ടികൾക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തലേദിവസം ഒരു അവോകാഡോ ജൂസ് കുടിച്ചായിരുന്നു ഇരുവരും കിടന്നത്. അതുകൊണ്ട് തന്നെ ഭക്ഷ്യവിഷബാധ […]
Read more

കോട്ടയത്ത് വനിത ഡോക്ടറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

കോട്ടയം: കോട്ടയം പാലാ മാർ സ്ലീവാ ആശുപത്രിയിൽ വനിത ഡോക്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട സ്വദേശി ലക്ഷ്മി ആർ പണിക്കർ (33) ആണ് മരിച്ചത്. ഇവർ താമസിച്ച കൊഴുവംകുളത്തെ ഹോസ്റ്റലിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റൽ മുറി അകത്തുനിന്നും അടച്ച നിലയിലായിരുന്നു. ആത്മഹത്യയെന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം.പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നൽകും. അതോടൊപ്പം സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read more

ഇറ്റലിയിൽ ഗുരുദ്വാരയ്ക്ക് പുറത്ത് വെടിവെപ്പ്: രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു

ബെർഗാമോ : ഇറ്റലിയിലെ ബെർഗാമോ പ്രവിശ്യയിലുള്ള കോവോയിൽ രണ്ട് ഇന്ത്യക്കാർ വെടിയേറ്റ് കൊല്ലപ്പെട്ടു. വൈശാഖി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഗുരുദ്വാരയിൽ നടന്ന ചടങ്ങിന് ശേഷം പുറത്തിറങ്ങിയപ്പോഴാണ് ഇവർക്ക് നേരെ ആക്രമണമുണ്ടായത്. കോവോ സ്വദേശിയായ രജീന്ദർ സിംഗ് (48), അഗ്നാഡെല്ലോ സ്വദേശിയായ ഗുർമീത് സിംഗ് (48) എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം നടന്നത്. വ്യവസായ മേഖലയിലുള്ള ‘ഗുരുദ്വാര മാതാ സാഹിബ് കൗർ ജി’ക്ക് മുന്നിലുള്ള ചതുരശ്ര മുറ്റത്ത് വെച്ചാണ് അക്രമി ഇവർക്ക് നേരെ വെടിയുതിർത്തത്. പെട്ടെന്നുണ്ടായ തർക്കമല്ല മറിച്ച് […]
Read more

നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കല്ലുവാതുക്കലിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. പാരിപ്പള്ളി പുലിക്കുഴിക്ക് സമീപം തൊളിക്കോട് ചരുവിള വീട്ടിൽ രവീന്ദ്രൻ (65) ആണ് മരിച്ചത്. കുടുംബവുമായി അകന്നു കഴിഞ്ഞിരുന്ന രവീന്ദ്രൻ കല്ലുവാതുക്കൽ, പാരിപ്പള്ളി ഭാഗങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടക്കാറുള്ള ആളാണെന്ന് നാട്ടുകാർ പറയുന്നു. രാത്രി ഒഴിഞ്ഞ കെട്ടിടങ്ങളിൽ കിടന്നുറങ്ങുന്നതാണ് പതിവ്. രക്തം വാർന്ന നിലയിൽ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. അതേസമയം, മരണം വീഴ്ച മൂലമാണോ ദുരൂഹതയുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. […]
Read more

Recent News