ആലപ്പുഴ: ബൈക്കിൽ പിക്കപ്പ് വാനിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവിന് മരിച്ചു. ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് ആശുപത്രിയിൽ ചികിത്സയിലാണ്. താമരക്കുളം കിഴക്കേമുറി രാധാകൃഷ്ണൻ – സുജാത ദമ്പതികളുടെ മകൻ ഹരിനാരായണൻ (20) ആണ് മരിച്ചത്. ഹരിനാരായണന്റെ സുഹൃത്ത് ആദിത്യൻ (20) ചികിത്സയിലാണ്. ഞായറാഴ്ച രാത്രി ഒൻപതുമണിയോടെ കണ്ണനാകുഴി ക്ഷേത്രത്തിനു സമീപത്തായിരുന്നു അപകടം. ബൈക്ക് പെട്രോൾ തീർന്ന് നിന്നുപോയി. പിന്നീട് മറ്റൊരു സുഹൃത്തായ അക്ഷയുമായി വാഹനം പരിശോധിച്ച് നിൽക്കുമ്പോളാണ് കോഴികയറ്റി വന്ന പിക്കപ്പ് വാൻ ഇവരെ ഇടിച്ചത്.
ഹരിനാരായണൻ അപകടസ്ഥലത്ത് തന്നെ മരിച്ചു. ആദിത്യനെ വേഗം തന്നെ ആശുപത്രിയിലേക്ക് മാറ്റി. അക്ഷയുടെ പരിക്ക് സാരമുള്ളതല്ല. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജ് ഓഫ് ആർട്ട് ആൻറ് സയൻസിലെ ഒന്നാം വർഷ ബിബിഎ വിദ്യാർത്ഥിയാണ് ഹരിനാരായണൻ.
