Category: ELECTION 2026

നേതാക്കളെല്ലാം തലസ്ഥാനത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള എഐസിസി നിരീക്ഷകരുടെ കൂടിക്കാഴ്ച്ച തുടരുന്നു. കെ സുധാകരൻ, വിഎം സുധീരൻ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങി പ്രമുഖ നേതാക്കളുമായി നിരീക്ഷകർ കൂടിക്കാഴ്ച്ച നടത്തി. പിജെ കുര്യൻ, മാത്യു കുഴൽ നാടൻ തുടങ്ങിയവരും തലസ്ഥാനത്തെത്തിയിട്ടുണ്ട്. നിലവിൽ ഓരോ എംഎൽഎമാരും തിരുവനന്തപുരത്ത് എത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം, 2021 ആവർത്തിക്കരുതെന്നാണ് മുതിർന്ന നേതാക്കളുടെ നിർദേശം. ഇക്കാര്യം എഐസിസി നിരീക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചുവെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രിയായി ആരെ തീരുമാനിച്ചാലും ബാക്കി ഉള്ളവരെ കൂടി ബോധ്യപ്പെടുത്തണമെന്നും 2021ൽ ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് […]
Read more

LDF എന്തുകൊണ്ട് തോറ്റു?

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി നേരിട്ട കനത്ത തോൽവിയിൽ പ്രതികരിച്ച് തിരുവമ്പാടി എൽഡിഎഫ് സ്ഥാനാർത്ഥി ലിൻറോ ജോസഫ്. ജനങ്ങൾക്ക് സ്വീകാര്യമല്ലാത്ത എന്തോ ഒന്ന് ഭരണത്തിൽ സംഭവിച്ചെന്നും ഇക്കാര്യം പരിശോധനയിലൂടെ കണ്ടെത്തി തിരുത്തണമെന്നും മുൻ എംഎൽഎ കൂടിയായ ലിൻറോ ജോസഫ് പ്രതികരിച്ചു. പാർട്ടി പ്രവർത്തകർക്ക് പൊതുജനങ്ങളുമായുളള ദൈനംദിന ബന്ധം നഷ്ടപ്പെട്ടതും തിരിച്ചടിക്ക് കാരണമായെന്നും തുടർച്ചയായ ഭരണവും ജനങ്ങളുമായുളള ബന്ധത്തിൽ കുറവ് വരുത്തിയിട്ടുണ്ടാകാമെന്നും സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ ലിൻറോ ജോസഫ് പറഞ്ഞു. വോട്ടെണ്ണലിന് ശേഷം ഒരുപാട് ആളുകൾ […]
Read more

പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെ കെ രമ

കോഴിക്കോട്: പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെ കെ രമ. കുലംകുത്തികൾ എന്ന് വിശേഷിപ്പിച്ചു മുന്നോട്ടുപോയ ഇരട്ട ചങ്കൻ വിയർത്ത കാഴ്ചയാണ് കേരളം കണ്ടത്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയൻ രാജിവെയ്ക്കണമെന്ന് രമ മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രി സ്ഥാനം വേണോ എന്ന കാര്യത്തിൽ പാർട്ടി ആലോചിച്ചു തീരുമാനം എടുക്കുമെന്നും അവർ പറഞ്ഞു. രക്തസാക്ഷി ഗ്രാമങ്ങൾ കൈപ്പത്തി ചിഹ്നത്തിൽ വോട്ട് ചെയ്തു. അരിവാൾ ചിഹ്നത്തിൽ മാത്രം വോട്ട് ചെയ്തവർ കൈപ്പത്തിക്കും കോണിക്കും വോട്ട് ചെയ്തു. […]
Read more

കനത്ത തോൽവിക്ക് ശേഷം ആദ്യമായി വാർത്താസമ്മേളനം വിളിച്ച് എംവി ​ഗോവിന്ദൻ

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത പരാജയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഎം, പാർട്ടി ഘടകങ്ങളേയും മുന്നണിയേയും ജനങ്ങളേയും വിശ്വാസത്തിലെടുത്ത് തുടർ നടപടി ആലോചിക്കും. ഇടത് ചരിത്രത്തിൽ ഇതിന് മുൻപും ഇതിൽ കുറഞ്ഞ വോട്ട് ശതമാനം കിട്ടിയിട്ടുണ്ട്. ജനങ്ങൾക്ക് ബോധ്യമാകുന്ന തരത്തിൽ തിരുത്തലുകൾ വരുത്തിയിട്ടുണ്ടെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയ്ക്ക് ശേഷം ആദ്യമായാണ് എംവി ​ഗോവിന്ദൻ വാർത്താസമ്മേളനം നടത്തുന്നത്. മെയ് ജൂൺ മാസങ്ങളിൽ എല്ലാ ഘടകങ്ങളും വിളിച്ച് ചേർക്കുമെന്നും ഇന്ന് നടന്നത് […]
Read more

കോടിയേരിയുടെ വീട്ടിൽ സന്ദർശനം നടത്തി ടി കെ ഗോവിന്ദനും കുടുംബവും

കണ്ണൂർ : അന്തരിച്ച സി.പി.എം മുൻസംസ്ഥാന സെക്രട്ടറികോടിയേരി ബാലകൃഷ്ണന്റെ വീട്ടിലെത്തി തളിപ്പറമ്പ് നിയുക്ത എംഎല്‍എ ടി കെ ഗോവിന്ദനും ഭാര്യ പികെ രമണിയും. തളിപ്പറമ്പ് മണ്ഡലത്തിൽ വിമത സ്ഥാനാർത്ഥിയായി മത്സരിച്ചുള്ള വിജയത്തിന് പിന്നാലെയാണ് കോടിയേരിയുടെ വീട്ടിലെത്തിയത്. തന്റെ എല്ലാ വ്യക്തിപരമായ കാര്യങ്ങളിലും കോടിയേരി പങ്കെടുക്കാറുണ്ടെന്ന് ടി കെ ഗോവിന്ദന്‍ പറഞ്ഞു. കോടിയേരിയുമായും കുടുംബവുമായും അടുത്ത ബന്ധമാണുള്ളതെന്നും കോടിയേരിയുമായുള്ള ബന്ധം ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ലെന്നും ടി കെ ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. കോടിയേരിയുമായുള്ള ബന്ധം ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ല. […]
Read more

കോൺ​ഗ്രസ് പിന്തുണയ്ക്ക് പിന്നാലെ സിപിഐക്കും സിപിഎമ്മിനും കത്ത് നൽകി വിജയ്

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിന് ചർച്ചകൾ തുടർന്ന് വിജയ്‍യുടെ തമിഴക വെട്രി കഴകം (ടിവികെ). കോൺഗ്രസ് ഉപാധിയോടെ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ സിപിഐയോടും സിപിഎമ്മിനോടും പിന്തുണ തേടി വിജയ്. സംസ്ഥാന നേതൃത്വങ്ങൾ ആദ്യം ചർച്ച ചെയ്യുമെന്ന് രണ്ട് പാർട്ടികളുടെയും കേന്ദ്ര നേതാക്കൾ അറിയിച്ചു. വിജയ്ക്ക് പിന്തുണ നൽകണമെന്ന അഭിപ്രായത്തിനാണ് മുൻതൂക്കം. അതേസമയം, മന്ത്രിസഭ രൂപീകരണത്തിന് അവകാശം ഉന്നയിച്ച് ടിവികെ നൽകിയ കത്തിൽ, ഗവർണർ ഇന്ന് തീരുമാനം എടുത്തേക്കും. ടിവികെയ്ക്ക് പിന്തുണ നൽകുന്ന കത്ത് കോൺഗ്രസ് ഇന്ന് ‌ഗവർണർക്ക് […]
Read more

പിണറായിക്ക് നന്ദി പ്രകടനവുമായി ലിജോ ജോസ് പെല്ലിശേരി

കൊച്ചി: എൽഡിഎഫിന്റെ തോൽവിക്ക് പിന്നാലെ, മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശേരി. നന്ദി സഖാവേ, കേരളത്തിനെ അതിന്റെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു കാലത്തിൽ മുന്നിൽ നിന്ന് നയിച്ചതിന് എന്നായിരുന്നു പോസ്റ്റ്. പോസ്റ്റിന് നിരവധി പേർ അനുകൂലിച്ചും എതിർത്തും രം​ഗത്തെത്തി. 10 വർഷത്തെ ഭരണത്തിന് ശേഷം കനത്ത തോൽവിയാണ് പിണറായി വിജയൻ നയിച്ച എൽഡിഎഫ് നേരിട്ടത്. വെറും 35 സീറ്റുകളിലേക്ക് എൽഡിഎഫ് ഒതുങ്ങിയപ്പോൾ യുഡിഎഫ് 102 സീറ്റുമായി ഉജ്ജ്വലമായി തിരിച്ചുവന്നു.
Read more

ഞാൻ പിണറായി വിജയൻറെ ഹ്യൂജ് ഫാൻ

കോഴിക്കോട്: താൻ മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ വലിയ ആരാധികയാണെന്നും കഴിഞ്ഞ 10 വർഷം പിണറായി വിജയൻ ചെയ്ത പ്രവർത്തികൾ മതി അദ്ദേഹത്തിൻറെ ഫാൻ ആകാനെന്നും ബിഗ് ബോസ് താരവും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ നൂറ മുസ്കാൻ. കമ്യൂണിസം ആകാം പക്ഷേ അടിമകളാകരുത് എന്ന കമൻറിന് മറുപടിയായാണ് നൂറ തൻറെ നിലപാട് വ്യക്തമാക്കിയത്. ഞാൻ അടിമ ആകുകയോ, ആവാതിരിക്കുകയോ ചെയ്യുന്നത് മറ്റുള്ളവർ നോക്കേണ്ടതില്ല. അത് നിങ്ങളുടെ ബിസിനസല്ല. കഴിഞ്ഞ 10 വർഷം പിണറായി വിജയൻ ചെയ്ത പ്രവർത്തികൾ […]
Read more

വി.ഡി.ക്കായി രാഹുൽ ഗാന്ധിയുടെ ഫെയ്‌സ്ബുക്കിലും പോസ്റ്റ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വൻ വിജയത്തിന് പിന്നാലെ വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധിയുടെ ഫെയ്‌സ്ബുക്ക് പേജിലും മുറവിളി. കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല തുടങ്ങിയവരും മുഖ്യമന്ത്രി കസേരയ്ക്കായി ചരടുവലികൾ നടത്തുന്ന സാഹചര്യത്തിലാണിത്. ‘പട നയിച്ചവൻ നാട് നയിക്കട്ടെ’ എന്ന മുദ്രാവാക്യങ്ങളോടെ ഒരു വിഭാഗം യുഡിഎഫ് പ്രവർത്തകർ സോഷ്യൽമീഡിയ പ്രചാരണവും ഇതിനോടകം തുടങ്ങിയിട്ടുണ്ട്. മുസ്‌ലിംലീഗ് പ്രവർത്തകരടക്കം ഇതേറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ‘പട നയിച്ചവൻ നാട് നയിക്കട്ടെ’ എന്നെഴുതി സതീശനെ പിന്തുണയ്ക്കുന്ന ഫ്‌ളക്‌സ് വയനാട്ടിലടക്കം പ്രത്യക്ഷപ്പെടുകയും ചെയ്തു. കേരളത്തിലെ […]
Read more

കോൺഗ്രസ് പിന്നിൽനിന്ന് കുത്തിയെന്ന് ഡിഎംകെ

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തിന് വിജയ്യുടെ ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിക്കാനുള്ള കോൺഗ്രസ് നീക്കത്തിൽ കടുത്ത വിമർശനവുമായി ഡിഎംകെ. കോൺഗ്രസിനെ പിന്നിൽനിന്ന് കുത്തുന്നവരെന്ന് ഡിഎംകെ വക്താവ് ശരവണൻ അണ്ണാദുരൈ വിശേഷിപ്പിച്ചു. ടിവികെയ്ക്ക് പിന്തുണ നൽകാനുള്ള കോൺഗ്രസ് തീരുമാനം ഏകപക്ഷീയമാണെന്നും അത് ഡിഎംകെ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. എന്നാൽ കോൺഗ്രസ് ടിവികെയ്ക്ക് പിന്തുണ നൽകുന്നത് തമിഴ്നാട്ടിൽ മാത്രമല്ല, കേന്ദ്രത്തിലും ഒരു നിർണായക മാറ്റത്തിന് വഴിയൊരുക്കും. ഇന്ത്യാ മുന്നണിയിലെ പ്രധാന കക്ഷിയായ ഡിഎംകെയെ പൂർണ്ണമായും തള്ളാൻ കോൺഗ്രസിനാകില്ല. തള്ളിയാൽ 2029 […]
Read more

Recent News