Category: ELECTION 2026

മൗനം വെടിഞ്ഞ് പിണറായി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി നേരിട്ട തോൽവിക്ക് പിന്നാലെ ആദ്യ പ്രതികരണവുമായി പിണറായി വിജയൻ. മൂന്നാം വട്ടം തുടർവിജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും അപ്രതീക്ഷിതമായ തിരഞ്ഞെടുപ്പ് ഫലമാണ് വന്നിട്ടുളളതെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പിണറായി വ്യക്തമാക്കുന്നു. എൽഡിഎഫിന് ഈ ജനവിധി ഒരു അവസാനമല്ലെന്നും തെറ്റുകൾ തിരുത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം കുറിക്കുന്നു. മാത്രമല്ല ഈ തിരഞ്ഞെടുപ്പിൽ ബിജെപി 3 സീറ്റുകൾ നേടിയത് ഗൗരവതരമാണെന്നും പിണറായി വിജയൻ പ്രതികരിച്ചു. നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു. ഈ തെരഞ്ഞെടുപ്പിൽ വിജയം […]
Read more

മുഖ്യമന്ത്രി അല്ലാതെ വേറൊരു സ്ഥാനം വേണ്ടെന്ന് വി ഡി

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തിൽ അയയാതെ വിഡി സതീശൻ. തന്നെ പരിഗണിച്ചില്ലെങ്കിൽ മറ്റ് സ്ഥാനമാനങ്ങൾ വേണ്ടെന്ന നിലപാടിലാണ് സതീശൻ. നിരീക്ഷകരുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ തന്നെ കടുത്ത നിലപാട് അറിയിക്കുകയും ചെയ്തു. ഭരണപരിചയം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ മാനദണ്ഡമല്ലെന്നും വിഡി സതീശൻ പറഞ്ഞു. വി എസിൻ്റെയും മോദിയുടെയും ഉദാഹരണം ചൂണ്ടിക്കാട്ടി ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സതീശൻ ഇക്കാര്യം വ്യക്തമാക്കിയത്. നേതാവിന് കാഴ്ചപ്പാടാണ് പ്രധാനമാണ്. ടീം കെട്ടിപ്പടുക്കാൻ കഴിവുണ്ടാകണം. സംഘടനാ ദൗർബല്യമാണ് ഉത്തരേന്ത്യയിൽ കോൺഗ്രസിന് തിരിച്ചടിയാകുന്നത് എന്നും അഭിമുഖത്തിൽ സതീശൻ പറയുന്നു. […]
Read more

ഭൂരിപക്ഷമില്ലാത്ത വി ഡി

തിരുവനന്തപുരം: കേരളത്തിൻറെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള നിർണയക നീക്കങ്ങൾ കോൺഗ്രസ് ക്യാമ്പിൽ സജീവമാകുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് അനുകൂലമായ കാറ്റാണ് ഇപ്പോൾ സംസ്ഥാന രാഷ്ട്രീയത്തിൽ വീശുന്നത്. എഐസിസി നിരീക്ഷകർ വ്യാഴാഴ്ച നടത്തിയ വ്യക്തിഗത കൂടിക്കാഴ്ചയിൽ, തിരഞ്ഞെടുക്കപ്പെട്ട 63 കോൺഗ്രസ് എംഎൽഎമാരിൽ 47 പേരും വേണുഗോപാലിൻറെ പേരാണ് നിർദ്ദേശിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ഈ പട്ടികയിൽ ഉൾപ്പെടുന്നുവെന്നാണ് പുറത്തുവരുന്ന വാർത്തകൾ . സണ്ണി ജോസഫിനെ കൂടാതെ […]
Read more

മമതാ സർക്കാരിന്റെ അവസാനനാൾ ഇന്ന്

കൊൽക്കത്ത: ബുധനാഴ്ച രാത്രി മാധ്യംഗ്രാമിൽ ചന്ദ്രനാഥ് രഥിനെ കൊലപ്പെടുത്തിയ വെടിയൊച്ചകൾ മുഴങ്ങുന്നതിന് മുമ്പുതന്നെ, പശ്ചിമ ബംഗാൾ സർക്കാരിന്റെ ഭരണഘടനാപരമായ പദവിയെക്കുറിച്ച് ന്യൂഡൽഹിയിൽ ഗൗരവകരമായ ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു എന്ന് റിപ്പോർട്ട്. ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥിന്റെ കൊലപാതകം ആ ചർച്ചകൾക്ക് തുടക്കമിടുകയല്ല, മറിച്ച് അവയെ വേഗത്തിലാക്കുകയാണ് ചെയ്തത്. ബുധനാഴ്ച രാത്രിയിൽ ഇങ്ങനൊരു കൊലപാതകം നടന്നിരുന്നെങ്കിലും ഇല്ലെങ്കിലും, ഇന്ന്, 2026 മെയ് ഏഴിന് പശ്ചിമ ബംഗാൾ സർക്കാരിന്റെ കാലാവധി അവസാനിച്ചു, എന്ന വസ്തുതയാണ് കേന്ദ്ര സർക്കാരിനെ […]
Read more

പിഷാരടി നല്ലൊരു ജനസേവകനാകും’: സംവിധായകൻ

പാലക്കാട് : കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ, നടനും സ്റ്റേജ് കലാകാരനുമായ രമേഷ് പിഷാരടിയുടെ വിജയത്തിൽ പ്രതികരിച്ച് സംവിധായകൻ ആലപ്പ് അഷ്റഫ്. നല്ല രീതിയിൽ പ്രവർത്തിച്ചാൽ തീർച്ചയായും ശോഭനമായ ഒരു ഭാവി തന്നെ പിഷാരടിക്ക് ഉണ്ടാകുമെന്ന് ആലപ്പി അഷ്റഫ് പറയുന്നു. ‘ഇപ്രാവശ്യം നടനും സംവിധായകനും അവതാരകനും ഒക്കെയായ രമേഷ് പിഷാരടി ജയിച്ചത് സിനിമക്കാരായ എല്ലാവർക്കും വളരെ സന്തോഷം നൽകുന്ന ഒരു കാര്യമാണ്. കഴിഞ്ഞ നിയമസഭയിൽ രണ്ട് നടൻമാർ ഉണ്ടായിരുന്നു. മുകേഷും ഗണേഷ് കുമാറും […]
Read more

മുഖ്യമന്ത്രി ആരാണെന്ന് ഞായറാഴ്ച അറിയാം

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ആരാവുമെന്നതിൽ അന്തിമ തീരുമാനം മെയ് പത്താം തീയതിയോടെ അറിയാം. മുഖ്യമന്ത്രിയെ ഞായറാഴ്ച എഐസിസിപ്രഖ്യാപിക്കുമെന്ന് കെ മുരളീധരൻ പ്രതികരിച്ചു. ഹൈക്കമാൻഡ് നിരീക്ഷകരെ കണ്ടതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഹൈക്കമാൻഡ് നിരീക്ഷകരുടെ സാന്നിധ്യത്തിൽ എംഎൽഎമാരുടെ അഭിപ്രായം കേട്ടതിനു ശേഷം ഞായറാഴ്ചയോടെ മുഖ്യമന്ത്രിയെ സംബന്ധിച്ച അന്തിമ പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, എംഎൽഎമാരുമായി ഹൈക്കമാൻഡ് നിരീക്ഷകർ കൂടിക്കാഴ്ച ആരംഭിച്ചു. മുകുൾ വാസ്‌നിക്കും അജയ് മാക്കനും എംഎൽഎമാരെ ഒറ്റയ്ക്ക് ആണ് കാണുന്നത്. ഹോട്ടലിൽ എത്തി മുതിർന്ന നേതാക്കളും […]
Read more

ലീഗിനെതിരേ കുഴൽനാടൻ

തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചയിൽ വി.ഡി. സതീശനെ പിന്തുണച്ച മുസ്ലിം ലീഗിനെതിരേ മാത്യു കുഴൽനാടൻ. മുസ്ലിം ലീഗ് കോൺഗ്രസിന്റെ നട്ടെല്ലാണ്. പക്ഷെ, മുസ്ലിം ലീഗിന്റെ ആഭ്യന്തര കാര്യങ്ങളിൽ തങ്ങൾ ഇടപെടാറില്ലെന്ന് മാത്യു കുഴൽനാടൻ മാധ്യമങ്ങളോട് പറഞ്ഞു. വിജയം ആരും മറക്കരുതെന്നും പരസ്പരം ധാരണയോടെ മുന്നോട്ടുപോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘മുസ്ലിം ലീഗ് യുഡിഎഫിന്റെ നട്ടെല്ലാണ്. യുഡിഎഫിനോ കോൺഗ്രസിനോ എപ്പോഴൊക്കെ പ്രതിസന്ധിയുണ്ടായിട്ടുണ്ടോ അപ്പോഴൊക്കെ യുഡിഎഫിന്റെ കെട്ടുറപ്പിനുവേണ്ടി മുന്നിട്ടിറങ്ങി പ്രവർത്തിച്ചിട്ടുണ്ട്. മുസ്ലിം ലീഗിനെതിരേ തെരുവിൽ ആക്രണം ഉണ്ടാകുമ്പോൾ, രാഷ്ട്രീയ ആക്രമണം ഉണ്ടാകുമ്പോൾ മുസ്ലിം […]
Read more

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി മനോജ് തിവാരി

കൊല്‍ക്കത്ത: 2026ലെ പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പരാജയത്തിന് പിന്നാലെ പാര്‍ട്ടി വിട്ട മുന്‍ ക്രിക്കറ്റ് താരവും കായിക മന്ത്രിയുമായ മനോജ് തിവാരി പാര്‍ട്ടി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. തന്റെ മന്ത്രിസ്ഥാനം വെറുമൊരു ‘ലോലിപോപ്പ്’ മാത്രമായിരുന്നുവെന്നും സീനിയര്‍ കായിക മന്ത്രി അരൂപ് ബിശ്വാസ് തന്നെ നിരന്തരം അപമാനിക്കുകയും പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുകയും ചെയ്തുവെന്നും തിവാരി വെളിപ്പെടുത്തി. ബംഗാളിന്റെ കായിക മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാമെന്ന പ്രതീക്ഷയിലാണ് 2021ല്‍ താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയതെന്ന് തിവാരി പറഞ്ഞു. […]
Read more

മുഖ്യമന്ത്രി മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് വേണുഗോപാൽ

തിരുവനന്തപുരം: മുഖ്യമന്ത്രിപദത്തിനായി കോൺഗ്രസിൽ നേതാക്കൾ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംഎൽഎമാരുടെ നിയമസഭാ കക്ഷിയോഗം തുടങ്ങി. എഐസിസി നിരീക്ഷകരുടെ സാന്നിധ്യത്തിൽ കെപിസിസി ആസ്ഥാനത്തെ മീഡിയ റൂമിലാണ് യോഗം ചേരുന്നത്. അതേസമയം, മുഖ്യമന്ത്രി മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് അനുകൂലിക്കുന്ന എംഎൽഎമാരോട് കെ സി വേണുഗോപാല്‍ അറിയിച്ചു. നിയമസഭാ കക്ഷിയിൽ ഭൂരിപക്ഷം തെളിയിച്ചാൽ രാഹുലിന്റെ അനുമതി കിട്ടുമെന്ന പ്രതീഷയിലാണ് കെ സി ക്യാമ്പ്. എന്നാല്‍, എംഎല്‍എമാരുടെ എണ്ണം മാത്രം ആകരുത് പരിഗണനയെന്ന് നിരീക്ഷകരോട് സതീശൻ ആവശ്യപ്പെട്ടു. എല്ലാ […]
Read more

സതീശനായി പടയൊരുക്കം

പമ്പ: കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേക്ക് വ്യാപിക്കുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രിസ്ഥാനം ആർക്ക് ലഭിക്കും എന്നത് സംബന്ധിച്ച ചർച്ചകൾ സജീവമായിരുന്നു. രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരുടെ പേരുകൾക്ക് പുറമെ കെ.സി. വേണുഗോപാൽ എം.പിയുടെ പേരും ഉയർന്നിരുന്നു. മൂന്നുപേർക്ക് വേണ്ടിയും വിവിധയിടങ്ങളിൽ മത്സരിച്ച് ഫ്ലക്സും ബാനറുകളും ഉയർന്നു. വി.ഡി. സതീശന് വേണ്ടി എരുമേലി പമ്പാവാലിയിൽ പ്രവർത്തകർ പന്തംകൊളുത്തി പ്രകടനം നടത്തി. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് തയ്യാറാകണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടു. മുൻ പഞ്ചായത്തംഗം അടക്കമുള്ളവർ […]
Read more

Recent News