Category: ELECTION 2026

സ്റ്റാലിനെ നേരിൽക്കണ്ട് വിജയ്

ചെന്നൈ: ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ആദ്യമായാണ് സ്റ്റാലിനും വിജയിയും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും എം.കെ. സ്റ്റാലിനും ചേർന്ന് വിജയിയെ സ്വീകരിച്ചു. എം.കെ. സ്റ്റാലിന്റെ വീട്ടിലെത്തിയ വിജയിയെ കൈകൊടുത്ത് കെട്ടിപ്പിടിച്ച് സ്വാഗതം ചെയ്യുന്ന ഉദയനിധി സ്റ്റാലിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. വിജയിയെ ഹസ്തദാനം ചെയ്ത് കെട്ടിപ്പിടിച്ച് വീടിനത്തേക്ക് ആനയിക്കുന്ന എം.കെ. സ്റ്റാലിനേയും ദൃശ്യങ്ങളിൽ കാണാം. […]
Read more

തമിഴ്നാട്ടിൽ ട്വിസ്റ്റുകൾ അവസാനിക്കുന്നില്ല

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിലെ ട്വിസ്റ്റുകൾ അവസാനിക്കുന്നില്ല. കന്നിയങ്കത്തിൽ ടിവികെ അധികാരത്തിലെത്തുകയും വിജയ് മുഖ്യമന്ത്രിയാവുകയും ചെയ്തതിനു പിന്നാലെ പ്രതിപക്ഷ പാർട്ടികൾക്കുള്ളിൽ വിള്ളൽ വീഴുന്നതായി റിപ്പോർട്ട്. ആദ്യം ഇന്ത്യാസഖ്യത്തിൽ ആയിരുന്നുവെങ്കിൽ ഇപ്പോൾ എഐഎഡിഎംകെയ്ക്കുള്ളിലാണ് ഭിന്നത രൂക്ഷമായിരിക്കുന്നതെന്ന് ഇന്ത്യാടുഡേ റിപ്പോർട്ട് ചെയ്യുന്നു. പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനി സ്വാമി ജില്ലാ സെക്രട്ടറിമാരുടെ യോഗം വിളിച്ച സമയത്ത് വിമത നേതാക്കൾ എംഎൽഎമാരുടെ യോഗം വിളിച്ചതായാണ് റിപ്പോർട്ട്. എടപ്പാടി പളനി സ്വാമി രാജിവെക്കണമെന്ന് ഒരു കൂട്ടം എംഎൽഎമാരും ആവശ്യപ്പെട്ടതായി അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ […]
Read more

തമിഴ്‌നാടിനെ വിദ്യാഭ്യാസ ഹബ്ബാക്കാൻ കർമ്മപദ്ധതിയുമായി വിജയ്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ, തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ള തീവ്രശ്രമത്തിലാണ് വിജയ്. സംസ്ഥാനത്തിന്റെ വലിയ കടബാധ്യതകൾക്കിടയിലും വിദ്യാഭ്യാസത്തിനും യുവജനക്ഷേമത്തിനും ഊന്നൽ നൽകുന്ന വൻ പദ്ധതികളാണ് പ്രകടനപത്രികയിൽ അദ്ദേഹം മുന്നോട്ട് വെച്ചിരിക്കുന്നത്. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിടുന്ന പദ്ധതികളാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. കാമരാജ് മോഡൽ സ്കൂളുകൾ: വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കമിട്ട കെ. കാമരാജിന്റെ സ്മരണാർത്ഥം സംസ്ഥാനത്തുടനീളം 100 പ്രത്യേക റെസിഡൻഷ്യൽ സ്കൂളുകൾ സ്ഥാപിക്കും. പഠനസഹായം: സ്‌കൂളുകളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയുന്നതിനായി സർക്കാർ, എയ്ഡഡ് […]
Read more

മുഖ്യമന്ത്രി വൈകുന്നതിൽ ലീഗിന് അതൃപ്തി

മലപ്പുറം: കോൺഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് അനിശ്ചിതമായി നീളുന്നതിൽ മുസ്‌ലിംലീഗിന് അതൃപ്തി. മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയും മുൻ എംഎൽഎയുമായ പി. അബ്ദുൾഹമീദാണ് പരസ്യവിമർശനവുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകുന്നത് തിരഞ്ഞെടുപ്പ് വിജയത്തിന്റെ ശോഭ കെടുത്തിയെന്നും അണികൾക്കെല്ലാം വലിയ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘’ഇപ്പോൾ എട്ടുദിവസം നീണ്ടു. ഒരുപരിഹാരം പെട്ടെന്നുണ്ടാകുമെന്നുള്ള പ്രതീക്ഷയിൽ ഞങ്ങളെല്ലാം കാത്തിരിക്കുകയാണ്. നീണ്ടുപോകുന്നതിൽ ഞങ്ങൾക്ക് അസംതൃപ്തിയുണ്ട്. മലപ്പുറത്തും പരിസരപ്രദേശത്തും ഞങ്ങളുടെ നിയമസഭാ സാമാജികരുടെ ആഹ്ലാദപ്രകടനമൊക്കെ അരങ്ങുതകർത്തിരുന്നു. അതിന്റെ മാറ്റ് വരെ കെടുത്തി. അണികൾക്ക് വലിയ […]
Read more

മുൻ KPCC അധ്യക്ഷന്മാരെ ഡൽഹിയിലേക്ക് വിളിപ്പിച്ചു

ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള തുടർചർച്ചകളുടെ ഭാഗമായി സംസ്ഥാനത്തെ മുതിർന്ന നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസൻ, കെ. സുധാകരൻ, കെ. മുരളീധരൻ എന്നിവരെയാണ് ചർച്ചയ്ക്കായി ഹൈക്കമാൻഡ് വിളിപ്പിച്ചിരിക്കുന്നത്. മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ നിർദേശപ്രകാരമാണ് മുൻ കെപിസിസി അധ്യക്ഷന്മാരെ കൂടി ഉൾപ്പെടുത്തി വിപുലമായ ചർച്ച നടത്താൻ നേതൃത്വം തീരുമാനിച്ചതെന്നാണ് സൂചന. വയനാട് എംപിയായ പ്രിയങ്ക ഗാന്ധി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും രാഹുൽ ഗാന്ധിയുമായും ഇതുസംബന്ധിച്ച് ചർച്ചകൾ […]
Read more

സ്ത്രീകൾക്ക് സൗജന്യയാത്ര: പ്രഖ്യാപനം സര്‍ക്കാര്‍ പുന:പരിശോധിക്കണം; ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ

പാലക്കാട്: കെഎസ്ആര്‍ടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്ന പ്രഖ്യാപനം യുഡിഎഫ് സര്‍ക്കാര്‍ പുന:പരിശോധിക്കണമെന്ന് ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. തീരുമാനം സ്വകാര്യ ബസ് വ്യവസായത്തെ തകർക്കുമെന്നും ബസ് ഉടമകളുമായി സർക്കാർ ചർച്ചയ്ക്ക് തയാറാകണമെന്നും ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി ഗോപിനാഥൻ പറഞ്ഞു. സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്ന തീരുമാനം ഏകപക്ഷീയം ആണെന്നും പൊതു ഗതാഗത സംവിധാനം തകരുമെന്നും ടി ഗോപിനാഥൻ പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ കണക്കുകള്‍ പ്രകാരം ദിനംപ്രതി 19 ലക്ഷം […]
Read more

അന്തിമ പ്രഖ്യാപനത്തിലേക്ക് ഹൈക്കമാൻഡ്

ഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ അന്തിമ പ്രഖ്യാപനത്തിലേക്ക് കടന്ന് ഹൈക്കമാൻഡ്. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി രാഹുൽ ഗാന്ധി സംസാരിച്ചു, കൂടാതെ പ്രിയങ്കഗാന്ധിയോടും രാഹുൽ അഭിപ്രായം തേടി. സഖ്യകക്ഷി നേതാക്കളുമായും രാഹുൽ വീണ്ടും ഫോണിൽ സംസാരിച്ചേക്കും. വിശാല കൂടിയാലോചനയ്ക്ക് ശേഷം തീരുമാനം എന്ന നിലപാടിലേക്ക് രാഹുൽ ​ഗാന്ധി മാറിയെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രി ആരാണ് എന്നതിൽ നാളെയോ മറ്റന്നാളോ പ്രഖ്യാപനം ഉണ്ടായേക്കും. അതിനിടെ മുൻ പിസിസി അധ്യക്ഷൻമാരെ ഹൈക്കമാൻഡ് ദില്ലിയിലേക്ക് വിളിപ്പിച്ചു. ഇതിന് പുറമെ ചില നേതാക്കളുടെ കൂടി […]
Read more

കേന്ദ്രത്തിനെതിരെ കോൺഗ്രസ്

ഡൽഹി: ലോക്‌സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച വിജയ്‌ക്കൊപ്പമുള്ള റീലും ചിത്രവും ബ്ലോക്ക് ചെയ്ത വിഷയത്തിൽ പ്രതിഷേധവുമായി കോൺഗ്രസ്. കേന്ദ്രസർക്കാർ ഇടപെട്ടതിനാലാണ് റീലും ഫോട്ടോയും ഇൻസ്റ്റഗ്രാം ബ്ലോക്ക് ചെയ്തത് എന്നാണ് കോൺഗ്രസ് പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ ആരോപണം. അതേസമയം, ഇൻസ്റ്റഗ്രാമിന്റെ ഭാഗത്തുനിന്നുണ്ടായ സാങ്കേതിക പ്രശ്‌നമാണ് ഇതിനുപിന്നിലെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. കോൺഗ്രസ് നേതാക്കൾ പറയുന്നതനുസരിച്ച്, ഒരു മണിക്കൂറിനുള്ളിൽ 12 മില്യൺ വ്യൂസാണ് ഈ റീലിന് ലഭിച്ചിരുന്നത്. രാഹുലും വിജയ്‌യും ഒന്നിച്ചുള്ള ഫോട്ടോയ്ക്ക് 46 മില്യൺ വ്യൂസാണ് ലഭിച്ചിരുന്നത്. […]
Read more

വീണ്ടും വി ഡിക്ക് അനുകൂല ഫ്ലക്സ്

തിരുവനന്തപുരം: മുഖ്യമന്ത്രി തർക്കത്തിൽ ഇനി കേരളത്തിൽ ഫ്ലക്സും പരസ്യ പ്രതിഷേധവും പാടില്ലെന്ന ഹൈക്കമാൻഡ് നിർദ്ദേശം തള്ളി കൊല്ലത്ത് വി ഡി സതീശനെ അനുകൂലിച്ച് വീണ്ടും ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു. പുനലൂർ കെ എസ് ആർ ടി സി ജംഗ്ഷനിലാണ് ബോർഡ് വെച്ചത്. കഴിഞ്ഞദിവസം രാത്രിയോടെയാണ് ബോർഡ് സ്ഥാപിച്ചതെന്നാണ് സൂചന. ആരാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത് എന്നതിൽ വ്യക്തതയില്ല. ‘പട നയിച്ചവൻ നാട് നയിക്കട്ടെ’ എന്ന വാചകവും ചിത്രവും മാത്രമാണ് ഫ്ലെക്സിൽ ഉള്ളത്. കെ സി വേണുഗോപാലിനെ അനുകൂലിച്ച് […]
Read more

മുഖ്യമന്ത്രി പ്രഖ്യാപനം ക്ലൈമാക്സിലേക്ക്

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ കെസി വേണുഗോപാൽ മുന്നിലെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഹൈക്കമാൻഡിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചകളിൽ കെ സി വേണുഗോപാലിനാണ് നിലവിൽ മുൻതൂക്കമുള്ളത്. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും എന്ന സൂചന. ഇതിനുള്ള നടപടികൾ ഹൈക്കമാൻഡ് വേഗത്തിലാക്കിയിട്ടുണ്ട്. ഉപമുഖ്യമന്ത്രിസ്ഥാനം ഉണ്ടാകില്ല. മുഖ്യമന്ത്രിയെ നിയമസഭകക്ഷിയോഗം വിളിച്ച് പ്രഖ്യാപിക്കാനും ആലോചനയുണ്ട്. ഇന്നലെ രാത്രി തന്നെ രാഹുല്‍ ഗാന്ധിയും മല്ലിഖാര്‍ജുൻ ഖാര്‍ഗെയും തമ്മില്‍ ചര്‍ച്ചകള്‍ നടന്നതായാണ് വിവരങ്ങള്‍. സോണിയാ ഗാന്ധിയുമായി ഇനി ചില ഔപചാരിക ചര്‍ച്ചകള്‍ക്ക് […]
Read more

Recent News