Category: GULF

പ്രവാസി മലയാളി സൗദി അറേബ്യയിൽ മരിച്ചു

റിയാദ്: മലയാളി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ആലപ്പുഴ ചേപ്പാട് സ്വദേശി ബിജു (57) മലസിലെ ഒബൈദ് ആശുപത്രിയിൽ ആണ് മരിച്ചത്. റിയാദിലെ ഹെൽത്ത് ഓയാസിസ് ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്ന ജെസ്സിയാണ് ഭാര്യ. മക്കൾ: എയ്ഞ്ചൽ, ജോയൽ. എൻ സി. ചാക്കോയാണ് പിതാവ്, മാതാവ്: ശാന്തമ്മ ചാക്കോ. നിലവിൽ ഒബൈദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കി എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. പ്രമുഖ സാമൂഹികപ്രവർത്തകൻ സിദ്ദീഖ് തുവ്വൂരും ബിജു ജോലി […]
Read more

ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ സാങ്കേതിക പരിശോധനകൾ

ദുബായ് : വേനൽക്കാലത്തിന് മുന്നോടിയായി എമിറേറ്റിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലെ സജ്ജീകരണങ്ങളുടെ പരിശോധനകൾ ആരംഭിച്ചതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അധികൃതർ. ഉപയോക്താക്കൾക്ക് മികച്ച സേവനം ഉറപ്പാക്കാനാണ് പരിശോധനാ കാംപെയ്‌നുകൾ ഊർജിതമാക്കുന്നത്. എമിറേറ്റിലെ 621 ഇടങ്ങളിലായുള്ള 895 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളാണ് പരിശോധിക്കുന്നത്. ശീതീകരണ സംവിധാനങ്ങൾ ഉൾപ്പെടെ ബസ് സ്റ്റോപ്പുകളുടെ കാര്യക്ഷമത ഉറപ്പാക്കുന്നതിനാണ് മുൻഗണന നൽകുന്നത്. പൊതുഗതാഗതത്തിന്റെ അനുബന്ധ സേവനങ്ങളുടെയും സൗകര്യങ്ങളുടെയും സന്നദ്ധത വർധിപ്പിക്കാനാണ് പരിശോധനകൾ നടത്തുന്നതെന്ന് ആർ.ടി.എ.യിലെ കോർപ്പറേറ്റ് അഡ്മിനിസ്ട്രേറ്റീവ് സപ്പോർട്ട് സർവീസസ് സെക്ടറിലെ ബിൽഡിങ്സ് […]
Read more

യാത്രക്കാർ കൂടി; യുഎഇയിൽ നിന്നുള്ള വിമാനടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു

ദുബായ്: ബലിപെരുന്നാൾ അവധിക്കാലം പ്രമാണിച്ച് യുഎഇയിൽ നിന്ന് വിവിധ അറബ് രാജ്യങ്ങളിലേക്കും മറ്റ് വിദേശ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള വിമാന ടിക്കറ്റുകളുടെ നിരക്ക് കുതിച്ചുയരുന്നു. യാത്രാക്കാരുടെ എണ്ണത്തിലുണ്ടായ വർധനവും ലഭ്യമായ സീറ്റുകളുടെ കുറവുമാണ് നിരക്ക് വർധിക്കാൻ കാരണമെന്നാണ് വിവരം. ഇത്തവണ പെരുന്നാൾ അവധിയും ഹജ്ജ് തീർത്ഥാടനവും ഒരേ സമയം വന്നത് യാത്രാ ആവശ്യം ഇരട്ടിയാക്കി. ഇതാണ് സൗദി അറേബ്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് വർധിക്കാനുള്ള പ്രധാന കാരണം. മാത്രമല്ല നിലവിലെ സാഹചര്യത്തിൽ വിമാനങ്ങൾ ആകാശപാതകൾ മാറ്റി പറക്കുന്നത് മൂലമുള്ള ഇന്ധന […]
Read more

കൊറിയർ സേവനങ്ങളിലെ പരാതികൾക്ക് ഇനി വേഗത്തിൽ പരിഹാരം

റിയാദ്: സൗദി അറേബ്യയിലെ കൊറിയർ സർവീസ് കമ്പനികളുടെ സേവനങ്ങളിൽ പരാതിയുണ്ടെങ്കിൽ ഉപഭോക്താക്കൾക്ക് ഇനി വേഗത്തിൽ നടപടി സ്വീകരിക്കാം. പാഴ്സലുകൾ ലഭിക്കുന്നതിലെ കാലതാമസമോ മറ്റ് പോരായ്മകളോ സംബന്ധിച്ച പരാതികളിൽ അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളിൽ കമ്പനികൾ പരിഹാരം കാണണമെന്ന് ​ഗതാ​ഗത അതോറിറ്റി നിർദേശം നൽകി. എന്നാൽ അഞ്ച് ദിവസം കഴിഞ്ഞിട്ടും കമ്പനി മറുപടി നൽകുകയോ പ്രശ്നം പരിഹരിക്കുകയോ ചെയ്തില്ലെങ്കിൽ ഉപഭോക്താവിന് പരാതി അതോറിറ്റിയിലേക്ക് കൈമാറാം. പരാതികൾ ജനറൽ അതോറിറ്റി ഫോർ ട്രാൻസ്പോർട്ടിന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോം വഴി ഫയൽ ചെയ്യാവുന്നതാണ്. ഉപഭോക്താക്കളുടെ […]
Read more

യുഡിഎഫ് വിജയം ആഘോഷിച്ച് ഒഐസിസി കുവൈത്ത് അംഗങ്ങൾ

കുവൈത്ത് : കേരളം നിയമസഭാ തെരെഞ്ഞെടുപ്പിൽ യുഡിഫിന്‍റെ വമ്പൻ വിജയം ആഘോഷിച്ച് കുവൈത്ത് ഒഐസിസി. കുവൈത്ത് ഒഐസിസി നാഷണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ഫർവാനിയ ഷെഫ് നൗഷാദ് ഹോട്ടലിൽ വെച്ച് കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും വിജയം ആഘോഷിച്ചു. നാഷണൽ കമ്മറ്റി വർക്കിംഗ് പ്രസിഡന്റ് ബി എസ് പിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ നാഷണൽ പ്രസിഡന്‍റ് സാമുവൽ കാട്ടൂർ കളീക്കൽ ഉത്ഘാടനം നിർവഹിച്ചു. കെഎംസിസി പ്രസിഡന്‍റ് സയ്യിദ് നാസർ മഷൂർ തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി. നൂറിൽ […]
Read more

സൗദി ഈന്തപ്പഴത്തിന് ഇന്ത്യൻ വിപണിയിൽ പ്രിയമേറുന്നു

റിയാദ്: ആഗോള വിപണിയിൽ സൗദി ഈന്തപ്പഴത്തിന്റെ സ്വീകാര്യത വർധിക്കുന്നതിനിടെ, ഇന്ത്യൻ വിപണിയിലേക്കുള്ള കയറ്റുമതിയിൽ വൻ വർദ്ധനവ്. 2024-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2025ൽ ഇന്ത്യയിലേക്കുള്ള കയറ്റുമതിയിൽ 25 ശതമാനത്തിന്‍റെ ഗണ്യമായ വർധനവ് രേഖപ്പെടുത്തിയതായി നാഷണൽ സെന്‍റർ ഫോർ പാംസ് ആൻഡ് ഡേറ്റ്‌സ് അറിയിച്ചു. ലഭ്യമായ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2025ൽ സൗദി അറേബ്യയുടെ ആകെ ഈന്തപ്പഴ കയറ്റുമതി മൂല്യം 193.8 കോടി റിയാലിലെത്തി. ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ സൗദി ഈന്തപ്പഴത്തിന്റെ ഉപഭോഗം വർധിക്കുന്നത് ഈ […]
Read more

സൗദിയിൽ ഈ വർഷവും നൂറിലേറെ പുതിയ സ്‌കൂളുകൾ തുറക്കും

റിയാദ്: സൗദിയിൽ ഈ വർഷവും നൂറിലേറെ പുതിയ സ്‌കൂളുകൾ തുറക്കുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം മാത്രം രാജ്യത്തൊട്ടാകെ 120 സ്‌കൂളുകളാണ് പ്രവർത്തനം ആരംഭിച്ചത്. വിദേശികൾക്കും നിരവധി തൊഴിലവസരമാണ് ഇതിന്റെ ഭാഗമായി ലഭിക്കുക. വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിക്ഷേപം അനുവദിച്ചതിനു ശേഷം സൗദിയിൽ വിദേശി സ്വദേശി സ്‌കൂളുകളുടെ എണ്ണം വർധിക്കുകയാണ്. കഴിഞ്ഞ വർഷം മുതൽ ഇതുവരെ 199 വിദേശ കമ്പനികൾക്കാണ് സ്‌കൂളുകൾ ആരംഭിക്കാൻ ലൈസൻസ് നൽകിയത്. ഈ കമ്പനികൾക്ക് കീഴിൽ നിരവധി സ്‌കൂളുകൾ സൗദിയിൽ വരും. 2025-ൽ മാത്രം […]
Read more

ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അർദിയയിൽ പ്രവാസി മലയാളി മരിച്ചു. മലപ്പുറം മാറഞ്ചേരി സ്വദേശി മഞ്ചേരി വീട്ടിൽ ഗോപിനാഥൻ ( ഗോപി – 56 വയസ്സ് ) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. കുവൈത്തി വീട്ടിൽ ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നു. മൃതദേഹം ഇന്ന് ഉച്ചക്ക് 2മണിക്ക് പൊതു ദർശനത്തിന് സഭ മോർച്ചറിൽ വെച്ചു. നാളെ ഉച്ചക്ക് ഒരു മണിക്ക് കുവൈത്ത് എയർവെയ്‌സിൽ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സലീം കൊമ്മേരിയുടെ നേതൃത്വത്തിൽ പൂർത്തിയായി. ഭാര്യ :സുനിത മക്കൾ : ആദിത്യൻ, […]
Read more

കുവൈത്തിൽ പ്രവാസി മലയാളി മരിച്ചു

കുവൈത്ത് സിറ്റി: ഹൃദയാഘാതത്തെ തുടർന്ന് കുവൈത്ത് അർദിയയിൽ പ്രവാസി മലയാളി മരിച്ചു. മലപ്പുറം മാറഞ്ചേരി സ്വദേശി മഞ്ചേരി വീട്ടിൽ ഗോപിനാഥൻ ( 56 ) ആണ് മരിച്ചത്. കുവൈത്തി വീട്ടിൽ ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നു.മൃതദേഹം ഇന്ന് ഉച്ചക്ക് 2മണിക്ക് പൊതു ദർശനത്തിന് സഭ മോർച്ചറിൽ വെച്ചു. നാളെ ഉച്ചക്ക് ഒരു മണിക്ക് കുവൈത്ത് എയർവെയ്‌സിൽ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സലീം കൊമ്മേരിയുടെ നേതൃത്വത്തിൽ പൂർത്തിയായി.
Read more

മക്കയിൽ പുക ശ്വസിച്ച് കാസർകോട് സ്വദേശി മരിച്ചു

മക്ക: സൗദിയിലെ മക്കയിൽ പുക ശ്വസിച്ച് കാസർകോട് സ്വദേശിയായ കെ.എം.സി.സി പ്രവർത്തകൻ മരിച്ചു. അസീസിയ കെ.എം.സി.സി പ്രവർത്തകനായ പി.പി. മുഹമ്മദ് കുഞ്ഞി(58)യാണ് മരിച്ചത്. താമസിച്ചിരുന്ന കെട്ടിടത്തിന് തീപിടിച്ചതിനെ തുടർന്ന് മുറിയിലേക്ക് പടർന്ന പുക ശ്വസിച്ചാണ് മരണം. മക്കയിലെ അസീസിയ ഉമ്മുൽ ഖുറാ യൂണിവേഴ്‌സിറ്റിയുടെ അടുത്തായിരുന്നു താമസം. ഇദ്ദേഹത്തോടൊപ്പം താമസിച്ചിരുന്ന രണ്ട് ബംഗാൾ സ്വദേശികളും ഈ അപകടത്തിൽ മരിച്ചു. മൃതദേഹം അൽ നൂർ ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കും.
Read more

Recent News