Category: GULF

യുഎഇ വ്യോമപാത സാധാരണ നിലയിലേക്ക്

ദുബൈ: മേഖലയിലെ സംഘർഷങ്ങളെത്തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കിയതോടെ എമിറേറ്റ്‌സ് എയർലൈൻ തങ്ങളുടെ ആഗോള ശൃംഖലയുടെ 96 ശതമാനവും പുനസ്ഥാപിപ്പിച്ചതായി റിപ്പോർട്ട്. യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി വ്യോമപാതയിലെ നിയന്ത്രണങ്ങൾ പിൻവലിച്ചതിന് പിന്നാലെയാണ് സർവീസുകൾ പുനരാരംഭിച്ചത്. നിലവിൽ 72 രാജ്യങ്ങളിലായി 137 ലക്ഷ്യസ്ഥാനങ്ങളിലേക്ക് എമിറേറ്റ്‌സ് സർവീസ് നടത്തുന്നുണ്ട്. പ്രതിവാരം 1,300-ലധികം സർവീസുകളാണ് ഇപ്പോൾ ലഭ്യമാകുന്നത്. കഴിഞ്ഞ ആഴ്‌ചകളിൽ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, പശ്ചിമേഷ്യ, ജിസിസി, ഓസ്‌ട്രേലേഷ്യ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിച്ചിരുന്നു. തടസ്സങ്ങൾക്കിടയിലും 47 ലക്ഷം യാത്രക്കാരെ […]
Read more

പാർക്കിങ് നിയമലംഘനങ്ങൾക്കെതിരേ നടപടി

ദുബായ് : എമിറേറ്റിലെ പ്രധാനപ്പെട്ട മൂന്ന് ഷോപ്പിങ് മാളുകളിലെ പാർക്കിങ് നിയമലംഘനങ്ങൾ തടയാനും മാർഗനിർദേശങ്ങൾ നടപ്പാക്കാനും പുതിയ പദ്ധതിയുമായി പാർകിൻ. ദുബായ് മാൾ, ദുബായ് ഹിൽസ് മാൾ, മറീനമാൾ എന്നീ മാളുകളിലെ പാർക്കിങ് സേവനങ്ങൾ മെച്ചപ്പെടുത്താനാണ് നടപടി. റിയൽ എസ്റ്റേറ്റ് സ്ഥാപനമായ എമാർ പ്രോപ്പർട്ടീസുമായി പാർകിന്റെ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്‌നിഷൻ പ്ലാറ്റ്ഫോമിനെ സംയോജിപ്പിക്കും. നിശ്ചയദാർഢ്യമുള്ളവർക്കായുള്ള പാർക്കിങ് സേവനങ്ങൾ ക്രമീകരിക്കുക, സുഗമ ഗതാഗതം ഉറപ്പാക്കുക തുടങ്ങിയ മാർഗനിർദേശങ്ങൾ നടപ്പാക്കാൻ ശ്രമിക്കും. പി.ഒ.ഡി. പാർക്കിങ്ങുകൾ സംരക്ഷിക്കാനും അവ ദുരുപയോഗം […]
Read more

പിതാവിനെ കഴുത്തറുത്ത് കൊന്നു: സൗദി പൗരന് വധശിക്ഷ

റിയാദ്: സ്വന്തം പിതാവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ സൗദി പൗരന്റെ വധശിക്ഷ നടപ്പിലാക്കി. മക്ക മേഖലയിൽ താമസിച്ചിരുന്ന നവാഫ് ബിൻ അലി ദാകിർ അൽ സഹ്‌റാനി എന്ന പൗരന്റെ ശിക്ഷയാണ് ഞായറാഴ്ച നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മയക്കുമരുന്ന് അടിമ ആയിരുന്ന പ്രതി, തന്റെ പിതാവിനെ മാരകായുധം ഉപയോഗിച്ച കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. അങ്ങേയറ്റം ക്രൂരവും സമൂഹത്തിൽ ഭീതി പടർത്തുന്നതുമായ കൃത്യമാണ് പ്രതി ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയ പ്രതിയുടെ കുറ്റം സ്പെഷ്യലൈസ്ഡ് കോടതിയിൽ […]
Read more

10 ടൺ അഴുകിയ ഭക്ഷണം ; ഫാക്ടറി അടച്ചുപൂട്ടി ,കുവൈത്തിൽ കർശന നടപടി

കുവൈത്ത് സിറ്റി: കുവൈത്തിൽ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ കണ്ടെത്തിയ 10 ടൺ കേടായ ഭക്ഷണം നശിപ്പിച്ചു. പബ്ലിക് ഫുഡ് അതോറിറ്റിയുടെ പരിശോധനയിലാണ് മുബാറക് അൽ കബീർ ഗവർണറേറ്റിൽ ഒരു ഫാക്റ്ററി അടച്ചുപൂട്ടുകയും 10 ടണ്ണിലധികം ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കൾ നശിപ്പിക്കുകയും ചെയ്തത്. പരിശോധന സംഘങ്ങൾ നടത്തിയ റെയ്ഡിൽ മനുഷ്യോപയോഗത്തിന് അയോഗ്യം ആയ കാലാവധി കഴിഞ്ഞ പച്ചക്കറികളുടെ വലിയ ശേഖരം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ആകെ 10,071 കിലോഗ്രാം കേടായ പച്ചക്കറികൾ പിടിച്ചെടുത്ത സ്ഥലത്തുതന്നെ നശിപ്പിച്ചതായി അധികൃതർ അറിയിച്ചു. കൂടാതെ, പഴകിയ […]
Read more

താൽക്കാലികമായി നിർത്തിവെച്ച കോഴിക്കോട്-ദോഹ വിമാന സർവീസ് പുനഃരാരംഭിച്ച് ഖത്തർ എയർവേയ്സ്

ദോഹ: പശ്ചിമേഷ്യയിലെ സംഘർഷം മൂലം താൽക്കാലികമായി നിർത്തിവെച്ചിരുന്ന കോഴിക്കോട്-ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ്പുനഃരാരംഭിച്ചു. ഖത്തർ എയർവേയ്സിന്‍റെ വിമാനം പുലർച്ചെ 2.35ന് കോഴിക്കോട് എത്തി 3.35ന് ദോഹയിലേക്കു മടങ്ങുന്ന രീതിയിലാണു ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ദിവസവും ഈ സർവീസുകൾ ഉണ്ടാകും. ദോഹയിൽ നിന്ന് മറ്റു വിവിധ രാജ്യങ്ങളിലേക്കു കണക്‌ഷൻ വിമാന സർവീസുകളും ഉണ്ടാകും. എയർ ഇന്ത്യ എക്സ്‍പ്രസിന്‍റെ കോഴിക്കോട്- മസ്കറ്റ് വിമാന സർവീസ് ഈ മാസം ആറിന് പുനഃരാരംഭിക്കും. എയർ ഇന്ത്യ എക്സ്പ്രസിന്റെ കോഴിക്കോട് – മസ്കറ്റ് വിമാന […]
Read more

ഗാർഹിക വൈദ്യുതി നിരക്കുകളിൽ ഇളവ് വരുത്തും

മസ്കത്ത്: കടുത്ത വേനലിൽ വർധിച്ചുവരുന്ന വൈദ്യുതി ഉപഭോഗം കണക്കിലെടുത്ത് ഗാർഹിക വൈദ്യുതി നിരക്കുകളിൽ ഇളവ് വരുത്താനും കണക്ഷൻ വിച്ഛേദിക്കുന്നത് ഒഴിവാക്കാനും ഒമാൻ അതോറിറ്റി ഫോർ പബ്ലിക് സർവീസ് റെ​ഗുലേഷൻ തീരുമാനിച്ചു. 2026 മെയ് മുതൽ ആഗസ്റ്റ് വരെയുള്ള മാസങ്ങളിലാണ് നിരക്കിൽ ഇളവ് വരുത്തുന്നത്. സ്വദേശി പൗരന്മാരുടെ വീടുകളിലായിരിക്കും ആനുകൂല്യം ലഭിക്കുക.ഈ മാസങ്ങളിൽ ബില്ലുകൾ അടക്കാൻ വൈകിയാലും ഉപഭോക്താക്കളുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കില്ല. കടുത്ത ചൂട് കാരണം വർധിച്ചുവരുന്ന വൈദ്യുതി ഉപഭോഗം സാധാരണക്കാരുടെ സാമ്പത്തിക നിലയെ ബാധിക്കാതിരിക്കാനാണ് ഈ […]
Read more

പരിശോധനയിൽ ഫാക്ടറി അടച്ചുപൂട്ടി, കുവൈത്തിൽ കർശന നടപടി

കുവൈത്ത് : കുവൈത്തിൽ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ കണ്ടെത്തിയ 10 ടൺ കേടായ ഭക്ഷണം നശിപ്പിച്ചു. പബ്ലിക് ഫുഡ് അതോറിറ്റിയുടെ പരിശോധനയിലാണ് മുബാറക് അൽ-കബീർ ഗവർണറേറ്റിൽ ഒരു ഫാക്ടറി അടച്ചുപൂട്ടുകയും 10 ടണ്ണിലധികം ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കൾ നശിപ്പിക്കുകയും ചെയ്തത്. പരിശോധന സംഘങ്ങൾ നടത്തിയ റെയ്ഡിൽ മനുഷ്യോപയോഗത്തിന് അയോഗ്യമായ കാലാവധി കഴിഞ്ഞ പച്ചക്കറികളുടെ വലിയ ശേഖരം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ആകെ 10,071 കിലോഗ്രാം കേടായ പച്ചക്കറികൾ പിടിച്ചെടുത്ത് സ്ഥലത്തുതന്നെ നശിപ്പിച്ചതായി അധികൃതർ അറിയിച്ചു. കൂടാതെ, പഴകിയ ഭക്ഷണം വിൽക്കൽ, […]
Read more

അബുദാബിയിൽ വാഹനാപകടം

അബുദാബി: റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കാത്തതുമൂലം ഉണ്ടാവുന്ന അപകടങ്ങളുടെ തീവ്രത വ്യക്തമാക്കുന്ന വീഡിയോ പുറത്തുവിട്ട് അബുദാബി പോലീസ്. പ്രധാന റോഡിലേക്ക് അശ്രദ്ധമായി വാഹനം പ്രവേശിക്കുന്നതും ഡ്രൈവിങ്ങിനിടെയുള്ള ശ്രദ്ധക്കുറവുമാണ് ഈ അപകടങ്ങൾക്ക് കാരണമെന്നും പോലീസ് പറഞ്ഞു. പോലീസ് പുറത്തുവിട്ട വീഡിയോയിൽ വെളുത്ത ഒരു കാർ , പാർക്കിങ് ഏരിയയിൽ നിന്ന് റോഡിലേക്ക് പ്രവേശിക്കുമ്പോൾ പിന്നിൽ നിന്ന് അമിതവേഗതയിൽ വന്ന വാഹനത്തെ ശ്രദ്ധിച്ചില്ല. ഇതോടെ വാഹനങ്ങൾ കൂട്ടിയിടിക്കുകയൂം ചെയ്തു. കൂടാതെ, ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുകയായിരുന്നു. ഇടതുവശത്തേക്ക് മാറാൻ സിഗ്നൽ നൽകിയെങ്കിലും […]
Read more

പിതാവിനെ കഴുത്തറുത്ത് കൊന്നു; സൗദി പൗരന് വധശിക്ഷ

റിയാദ്: സ്വന്തം പിതാവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ സൗദി പൗരന്‍റെ വധശിക്ഷ നടപ്പാക്കി. മക്ക മേഖലയിൽ താമസിച്ചിരുന്ന നവാഫ് ബിൻ അലി ബിൻ ദാകിർ അൽ സഹ്റാനി എന്ന പൗരന്‍റെ ശിക്ഷയാണ് ഞായറാഴ്ച നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മയക്കുമരുന്നിന് അടിമയായിരുന്ന പ്രതി, തന്‍റെ പിതാവിനെ മാരകായുധമുപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. അങ്ങേയറ്റം ക്രൂരവും സമൂഹത്തിൽ ഭീതി പടർത്തുന്നതുമായ കൃത്യമാണ് പ്രതി ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയ പ്രതിയുടെ കുറ്റം സ്പെഷ്യലൈസ്ഡ് കോടതിയിൽ തെളിയിക്കപ്പെട്ടതിനെ തുടർന്നാണ് […]
Read more

സ്മാർട്ട് വാഹനങ്ങളിലൂടെ കുറച്ചത് 40 ശതമാനം കാർബൺ പുറന്തള്ളൽ

അബുദാബി : നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ശുചീകരണവാഹനങ്ങളുടെ ഉപയോഗത്തിലൂടെ 40 ശതമാനം കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ സാധിച്ചതായി അധികൃതർ അറിയിച്ചു. അബുദാബി മുനിസിപ്പാലിറ്റി, ഗതാഗതവകുപ്പിന്റെ മേൽനോട്ടത്തിൽ ആറ് മാസത്തിലേറെയായി വാഹനവ്യൂഹം പ്രവർത്തിക്കുന്നു. വാഹനങ്ങളിലൂടെ പ്രതിവർഷം 1775 ടൺ കാർബൺ പുറന്തള്ളൽ കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. സേവന നിലവാരം ഗണ്യമായി ഉയർത്താൻ സാധിച്ചിട്ടുണ്ട്. നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന 500-ലേറെ വാഹനങ്ങളാണ് മാലിന്യസംസ്കരണത്തിനായി പ്രവർത്തിക്കുന്നത്. തത്സമയ ട്രാക്കിങ് സംവിധാനങ്ങൾ, 360 ഡിഗ്രി സ്മാർട്ട് ക്യാമറകൾ എന്നിവയുള്ള വാഹനത്തിൽ ഡേറ്റ ശേഖരണത്തിനായി അത്യാധുനിക […]
Read more

Recent News