Category: GULF

13 വിമാന സർവീസുകൾ പുനരാരംഭിക്കുന്നു

കുവൈത്ത് : കുവൈത്ത് എയർവേയ്‌സ് 13 വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. മേയ് 3, 2026 മുതൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 4 ൽ നിന്ന് 13 പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാന സർവീസുകൾ പുനരാരംഭിക്കുന്നതായി അധികൃതർ വ്യക്തമാക്കി. ഇതോടെ ആകെ സർവീസ് നടത്തുന്ന നഗരങ്ങളുടെ എണ്ണം 29 ആയി ഉയരും. ലണ്ടൻ, പാരീസ്, ദുബായ്, ഇസ്താംബുൾ, മുംബൈ, ഡൽഹി, കൊച്ചി, തിരുവനന്തപുരം, മനില, കൊളംബോ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കാണ് സർവീസുകൾ ഉണ്ടാകുന്നത്. രാജ്യാന്തര യാത്രക്കാരുടെ ആവശ്യകത വർധിക്കുന്ന […]
Read more

യു.എ.ഇയിൽ പെട്രോളിന് വില കൂടി

അബുദാബി: രാജ്യത്ത് ഈ മാസത്തേക്കുള്ള പെട്രോൾ വില വർധിപ്പിച്ചതായി യു.എ.ഇ. ഇന്ധന വില സമിതി വ്യാഴാഴ്ച പ്രഖ്യാപിച്ചു. ഒരു ലിറ്റർ സൂപ്പർ 98 പെട്രോളിന് വെള്ളിയാഴ്ച മുതൽ 3.66 ദിർഹം നൽകണം. വ്യാഴാഴ്ച വരെയിത് 3.39 ദിർഹമായിരുന്നു. കഴിഞ്ഞ മാസത്തെ 3.28 ദിർഹത്തിൽനിന്ന് സ്പെഷ്യൽ 95 പെട്രോളിന്റെ വില 3.55 ദിർഹമായി ഉയർന്നിട്ടുണ്ട്. 3.48 ദിർഹമാണ് ഇ-പ്ലസ് 91 പെട്രോളിന്റെ പുതിയ വില. ഏപ്രിലിൽ ഇത് 3.20 ദിർഹമായിരുന്നു. ഡീസൽ വില മാറ്റമില്ലാതെ തുടരും. ഈ മാസമുടനീളവും […]
Read more

വിനോദസഞ്ചാരികൾക്കായി ഡിജിറ്റൽ ബാങ്ക് അക്കൗണ്ടുമായി UAE

ദുബായ്: രാജ്യത്തെത്തുന്ന വിനോദസഞ്ചാരികൾക്കായി ഡിജിറ്റൽ ബാങ്ക് അക്കൗണ്ട് സേവനം ആരംഭിച്ച് യു.എ.ഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി), അബുദാബി കൊമേഴ്സ്യൽ ബാങ്ക് (എ.ഡി.സി.ബി) എന്നിവയുമായി സഹകരിച്ചാണ് യു.എ.ഇ. സെൻട്രൽ ബാങ്ക് പുതിയ സംവിധാനം വിനോദസഞ്ചാരികൾക്കായി അവതരിപ്പിക്കുന്നത്. രാജ്യത്തെത്തുമ്പോൾ തന്നെ ഡിജിറ്റലായി ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ അനുവദിക്കുന്ന ‘ടൂറിസ്റ്റ് ഐഡന്റിറ്റി’ എന്ന പേരിലറിയപ്പെടുന്ന സംവിധാനമാണിത്. സന്ദർശകർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്ന സമയത്ത് ഒരു സുരക്ഷിത ഡിജിറ്റൽ ഐഡന്റിറ്റി ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. […]
Read more

ഹജ്ജ് കേരളത്തിൽനിന്നുള്ള ആദ്യ സംഘം മക്കയിലെത്തി

ജിദ്ദ : ഹജ്ജ് തീർഥാടനത്തിനായി സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 430 പേരുടെ ആദ്യസംഘം വ്യാഴാഴ്ച ജിദ്ദയിലെത്തി. വൈകുന്നേരം ജിദ്ദ വിമാനത്താവളത്തിൽ ഇറങ്ങിയ തീർഥാടകർക്ക് വൻസ്വീകരണമാണ് നൽകിയത്. ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും മലയാളി സാമൂഹിക പ്രവർത്തകരും വിമാനത്താവളത്തിൽ എത്തിയിരുന്നു. ഇവിടെനിന്ന് ബസ് മാർഗം മക്കയിലേക്ക് പോയി. മക്കയിലെ താമസസ്ഥലത്ത് കെ.എം.സി.സി.യുടേത് ഉൾപ്പെടെയുള്ള ഹജ്ജ് സേവകർ സ്വീകരണം നൽകി. അസീസിയയിലുള്ള 502-ാം നമ്പർ കെട്ടിടത്തിലാണ് മലയാളിതീർഥാടകരുടെ ആദ്യ സംഘത്തിന് താമസമൊരുക്കിയത്. കേരളത്തിൽനിന്ന് 13,194 പേരാണ് ഇത്തവണ ഹജ്ജ് […]
Read more

യുഎഇയിലെ സ്കൂളുകൾക്ക് ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു

ദുബായ്: യുഎഇയിൽ സ്കൂളുകൾക്ക് മൂന്നാം അക്കാദമിക് ടേമിനുള്ള മധ്യവേനൽ അവധിയും പ്രഖ്യാപിച്ചു. ബലിപെരുന്നാളിനോടനുബന്ധിച്ച് മെയ് 25 മുതൽ 29 വരെയാണ് അവധി. ശനി, ഞായർ വാരാന്ത്യ അവധികൾ കൂടി കണക്കിലെടുക്കുമ്പോൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാർക്കും ഒമ്പത് ദിവസത്തെ അവധി ലഭിക്കും. കൂടാതെ, ജൂൺ 17 ന് ഇസ്ലാമിക് കലണ്ടർ പ്രകാരമുള്ള ഹിജ്‌റ പുതുവർഷ അവധി ആയിരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അതേസമയം ജൂൺ ഒന്നിനാണ് യുഎഇയിൽ ക്ലാസുകൾ പുനരാരംഭിക്കുന്നത്. തുടർന്ന് ജൂൺ 15 ,16 തീയതികളിൽ […]
Read more

അബുദാബിയിൽ ‘ലേബർ ഹീറോ’കളായി 4 മലയാളികൾ

അബുദാബി: കഠിനാദ്ധ്വാനത്തിലൂടെ യുഎഇയുടെ വികസന മുന്നേറ്റത്തിന്റെ ഭാഗമായ സാധാരണക്കാരായ തൊഴിലാളികളെ ഹൃദയത്തോട് ചേർത്തുപിടിച്ച് അബുദാബി. അന്താരാഷ്ട്ര തൊഴിലാളി ദിനത്തിന് മുന്നോടിയായി മുസഫയിലെ ലൈഫ് കെയർ ഹോസ്പിറ്റൽ സംഘടിപ്പിച്ച ‘ലേബർ ഹീറോ അവാർഡ് 2026’ വേദിയിൽ യുഎഇയുടെ തൊഴിലാളിമേഖലയിൽ സജീവമായ 33 പ്രവാസികളെയാണ് ആദരിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇവർക്കിടയിൽ നാല് മലയാളികൾക്കും പുരസ്‌കാരത്തിളക്കം. ബിജു ചീനക്കണ്ടി (കണ്ണൂർ), നജീബ് ഇബ്രാഹിം ), മുഹമ്മദ് ബിലാൽ , അമ്പാടിക്കണ്ണൻ മണി എന്നിവരാണ് അംഗീകാരത്തിനർഹരായ മലയാളികൾ. നാല്പത്തിനായിരത്തിലധികം തൊഴിലാളികൾ […]
Read more

ഖത്തറിലേക്കുള്ള എയർ ഇന്ത്യ വിമാന സർവീസുകൾ പുനരാരംഭിക്കുന്നു

ദോഹ: ഇന്ത്യയിൽ നിന്ന് ഖത്തറിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് , ഇൻഡിഗോ വിമാന സർവീസുകൾ മെയ് ഒന്ന് മുതൽ പുനരാരംഭിക്കുന്നു. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സർവീസുകൾ പുനരാരംഭിക്കുന്നത്. മേഖലയിൽ പ്രഖ്യാപിച്ച താൽക്കാലിക വെടിനിർത്തലിനെ തുടർന്ന് ഇൻഷുറൻസ് കമ്പനികൾ വിമാനങ്ങൾക്ക് അനുമതി നൽകിയതോടെയാണ്‌ സർവീസുകൾ സാധാരണ നിലയിലാകുന്നത്. ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്കും മറ്റ് യാത്രക്കാർക്കും വലിയ ആശ്വാസം നൽകുന്നതാണ് ഈ തീരുമാനം. എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട് വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ മെയ് […]
Read more

ഇൻഡിഗോ മസ്കത്ത് – ഹൈദരാബാദ് സർവീസ് പുനഃരാരംഭിക്കുന്നു

മസ്കത്ത് : മെയ് 14 മുതൽ ദിവസേനയുള്ള ഇൻഡിഗോ മസ്കത്ത് – ഹൈദരാബാദ് സർവീസുകൾ പുനരാരംഭിക്കും. വേനൽക്കാല യാത്രക്കാർക്ക് ആശ്വാസമാവുന്നതാവും സർവീസുകൾ. സ്കൂൾ അവധി ആയതുകൊണ്ട് പ്രവാസികൾ നാട്ടിലേക്ക് യാത്ര ചെയ്യുന്നതിനാൽ ഇന്ത്യയിലേക്കുള്ള റൂട്ടുകളിൽ യാത്രക്കാരുടെ എണ്ണം വർധിക്കും. ഈ സാഹചര്യം കണക്കിലെടുത്താണ് സർവീസ് പുനഃരാരംഭിക്കുന്നത്. ഇൻഡിഗോ എയർലൈനിന്റെ ഷെഡ്യൂൾ അനുസരിച്ച് ഫ്‌ളൈറ്റ് 6E 1274 2:50 AM ന് മസ്കത്തിൽ നിന്നും പുറപ്പെട്ട് 7:45 AM ന് ഹൈദരാബാദിൽ എത്തും. മടക്ക വിമാനം 6E 1273 […]
Read more

പ്ലസ് വൺ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു

ദമ്മാം: സൗദിയിലെ ദമ്മാമിൽ പ്ലസ് വൺ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. ബാസ്‌ക്കറ്റ് ബോൾ കളിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ദമ്മാം അൽമുന ഇന്റർനാഷണൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി കർണാടക മോഡ്ബിദ്രി കൊട്ടേബഗ്ലൂ സ്വദേശി ആയ മുഹമ്മദ് റയ്യാൻ (16 ) ആണ് മരിച്ചത്. സി.ബി.എസ്.സി സ്കൂൾ സോണൽ തല മത്സരത്തിൽ കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മുഹമ്മദ് റിയാസിന്റെയും ഷമീന റിയാസിന്റെയും മകനാണ്. മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Read more

വിഷൻ 2030’ന് മൂന്നാം ഘട്ടത്തിന് തുടക്കംകുറിച്ച് സൗദി

റിയാദ്: കഴിഞ്ഞ 10 വർഷത്തിനിടെ ആഗോളതലത്തിലുണ്ടായ സാമ്പത്തിക-രാഷ്ട്രീയ അസ്ഥിരതകൾക്കിടയിലും സൗദി അറേബ്യയുടെ സമഗ്ര വികസന പദ്ധതിയായ ‘വിഷൻ 2030’ ഗുണപരമായ നേട്ടങ്ങൾ നിലനിർത്തിയതായി കിരീടാവകാശിയും ഇക്കണോമിക് ആൻഡ് ഡെവലപ്‌മെൻറ് അഫയേഴ്‌സ് കൗൺസിൽ ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രസ്താവിച്ചു. കൗൺസിൽ ഓഫ് ഇക്കണോമിക് ആൻഡ് ഡെവലപ്‌മെൻറ് അഫയേഴ്‌സ് ‘വിഷൻ 2030’-െൻറ പുരോഗതി അവലോകനം ചെയ്ത യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അവതരിപ്പിച്ചത്. ഭാവിയിലെ വെല്ലുവിളികളും അവസരങ്ങളും മുൻകൂട്ടി കണ്ടുകൊണ്ടുള്ള തന്ത്രപരമായ ആസൂത്രണവും, വഴക്കമുള്ള സാമ്പത്തിക നയങ്ങളുമാണ് ഈ […]
Read more

Recent News