Category: GULF

ജിദ്ദയിൽ തനിമ മാധ്യമ ശിൽപശാല സംഘടിപ്പിച്ചു

ജിദ്ദ: മാധ്യമപ്രവർത്തനത്തിലും വിക്കിപീഡിയയിലും പരിശീലനം നൽകാൻ തനിമ വെസ്റ്റേൺ പ്രൊവിൻസ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു. വ്യാജ വാർത്തകൾ ശാപമായിരിക്കെ ഇൻഫർമേഷൻ ലിറ്ററസി കൈവരിക്കാൻ സമൂഹത്തെ സജ്ജമാക്കണമെന്ന് ശില്പശാല ആഹ്വാനം ചെയ്തു. വിക്കിപീഡിയയുടെ പ്രവർത്തന രീതികളെ കുറിച്ച് മലയാളം വിക്കിപീഡിയയിൽ സംഭാവനകൾ നൽകിവരുന്ന പി.പി ഇർഷാദ് വിശദീകരിച്ചു. ലോകം മുഴുവനുമുള്ള വിജ്ഞാനദാഹികൾ വളർത്തിക്കൊണ്ടുവന്ന വിക്കിപീഡിയയുടെ മലയാളം എഡിഷൻ ശക്തമാകേണ്ടതുണ്ട്. അതുകൊണ്ട് എഴുത്തിൽ താല്പര്യമുള്ളവർ അതിനായി സമയം മാറ്റിയവെക്കേണ്ടതുണ്ട്. വിക്കിപീഡിയയെ പരിചയപ്പെടുത്തിയ അദ്ദേഹം അന്വേഷണങ്ങൾക്കും മറുപടി നൽകി. അതേസമയം റിപ്പോർട്ട് […]
Read more

ദുബൈയിൽ ഹെൽമറ്റില്ലാതെ സൈക്കിളിൽ യാത്ര ചെയ്യുന്നവർ കുടുങ്ങും

ഷാർജ: ഇ-സ്കൂട്ടുറുകളെയും സൈക്കിളുകളെയും നിരീക്ഷിക്കുന്ന പ്രത്യേക പൊലീസ് വിഭാഗം മെയ് ഒന്ന് മുതൽ പ്രവർത്തനമാരംഭിക്കും. റോഡുകളിലും സൈക്കിൾ പാതകളിലും ഇവരുടെ നിരീക്ഷണമുണ്ടാകും. ദുബൈയിൽ നിയമംപാലിക്കാതെ, രണ്ടുംമൂന്നും ആളുകളെ കയറ്റി തലങ്ങും വിലങ്ങും പായുന്ന ഈ സ്കൂട്ടുറുകൾ പിടിയിലാകും. സൈക്കിളുകളെയും, ഇ സ്കൂട്ടുറുകളെയും നിരീക്ഷിക്കാൻ പുതിയ പൊലീസ് വിഭാഗം ചുമതലയേൽക്കുകയാണ്. ദുബൈ ആർ.ടി.എയും, പൊലീസും ചേർന്നാണ് പ്രത്യേക വിഭാഗം രൂപീകരിച്ചിരിക്കുന്നത്. സൈക്കിൾ പാതകൾ, റോഡുകൾ, ഇ സ്കൂട്ടുറുകൾക്കും സൈക്കിളുകൾക്കും അനുവദിച്ച സോഫ്റ്റ് മൊബിലിറ്റ് സോണുകൾ എന്നിവിടങ്ങളിൽ ഈ സെപ്ഷ്യൽ […]
Read more

ഇനി വെള്ളം കെട്ടിനിൽക്കില്ല; വെള്ളക്കെട്ട് നീക്കം ചെയ്യാൻ സ്മാർട്ട് വാഹനവുമായി ദുബൈ

ദുബൈ: മഴയെതുടർന്നുണ്ടാകുന്ന വെള്ളക്കെട്ട് മിനിറ്റുകൾക്കുള്ളിൽ നീക്കം ചെയ്യാൻ സ്മാർട്ട് വാഹനവുമായി ദുബൈ. റോഡ് ട്രാൻസ്‌പോർട് അതോറിറ്റി വികസിപ്പിച്ച പുതിയ ‘റാപ്പിഡ് ഇന്റെർവെൻഷൻ വെഹിക്കിൾ’ ദുബൈ കിരീടാവകാശി ഷെയ്ഖ്‌ ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞ ദിവസം സന്ദർശിച്ച് വിലയിരുത്തി. വെള്ളപ്പൊക്ക സാഹചര്യത്തിൽ ഗതാഗത നിയന്ത്രണവും രക്ഷാ പ്രവർത്തനവും 75 ശതമാനം വേഗതയിലാക്കാൻ ഈ വാഹനത്തിനു സാധിക്കും. മിനിറ്റിൽ ഏകദേശം 60,000 ലിറ്റർ വെള്ളം പമ്പ് ചെയ്ത് നീക്കാൻ ഈ വാഹനത്തിന് ശേഷിയുണ്ട്. റോഡിലെ […]
Read more

മിന്നല്‍ പ്രളയത്തിന് സാധ്യത; സൗദിയിലെ വിവിധ പ്രവിശ്യകളില്‍ കനത്ത മഴ

റിയാദ്: സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ കനത്ത മഴയും ഇടിമിന്നലും തുടരുന്നു. തലസ്ഥാനമായ റിയാദ് ഉള്‍പ്പെടെയുള്ള പ്രധാന മേഖലകളില്‍ ശക്തമായ ആലിപ്പഴ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അല്‍ ജൗഫ്, ഖസീം, വടക്കന്‍ അതിര്‍ത്തി മേഖലകള്‍, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ വരും മണിക്കൂറുകളിലും മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയെത്തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ മിന്നല്‍ പ്രളയത്തിന് (Flash floods) സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മഴയ്ക്ക് പുറമെ […]
Read more

നീന്തിത്തുടിക്കുന്ന തിമിംഗലങ്ങൾ; മനോഹര ദൃശ്യം പങ്കുവെച്ച് ഒമാൻ പരിസ്ഥിതി അതോറിറ്റി

മസ്കറ്റ്: കൂറ്റൻ തിമിംഗലങ്ങൾ നീന്തിത്തുടിക്കുന്ന മനോഹര ദൃശ്യം പങ്കുവെച്ച് ഒമാൻ പരിസ്ഥിതി അതോറിറ്റി. കടൽപക്ഷികളുടെ പശ്ചാത്തലത്തിൽ സമുദ്രോപരിതലത്തിലുള്ള ദൃശ്യം ഒമാന്റെ മസീറ ദ്വീപിനടുത്താണ്. രണ്ട് കൂറ്റൻ തിമിംഗലങ്ങളാണ് വീഡിയോയിലുള്ളത്. കടൽപ്പരപ്പിൽ തിമിംഗലങ്ങൾ പൊങ്ങിവരുന്നതും തിരികെ മുങ്ങാം കുഴിയിടുന്നതും പശ്ചാത്തലത്തിൽ കടൽ പക്ഷികളുടെ കൂട്ടവുമാണ് ദൃശ്യത്തിലുള്ളത്. സ്ഥിരം നടത്തുന്ന നിരീക്ഷണ പ്രവർത്തനങ്ങൾക്കിടയിലാണ് ദൃശ്യം പകർത്തിയത്. പരിസ്ഥിതി അതോറിറ്റി നടത്തുന്ന സംരക്ഷണ മേൽനോട്ട പ്രവർത്തനങ്ങളുടെ വിജയമാണ് ദൃശ്യത്തിലൂടെ അതോറിറ്റി ഉയർത്തിക്കാട്ടുന്നത്.മേഖലയുടെ ജൈവ വൈവിധ്യം തിമിംഗലങ്ങളുടെ പ്രജനനത്തിനും വളർച്ചയ്ക്കും മികച്ച സംരക്ഷണം […]
Read more

മക്കയിൽ വൻ മയക്കുമരുന്ന് വേട്ട

റിയാദ്: സൗദി അറേബ്യയിൽ മയക്കുമരുന്നിനെതിരെയുള്ള പോരാട്ടം ശക്തമാക്കി സുരക്ഷാ സേന. മക്ക മേഖലയിൽ നടത്തിയ പരിശോധനയിൽ 1200 മയക്കുമരുന്ന് ഗുളികകളുമായി സ്വദേശി പൗരനെ റോഡ് സുരക്ഷാ സേന പിടികൂടി. വിപണത്തിനായി എത്തിച്ച മയക്കുമരുന്നുകൾ വാഹനത്തിനുള്ളിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു. റോഡ് സുരക്ഷാ സേന നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പ്രതി വലയിലായത്. മെഡിക്കൽ വിപണിയിൽ കർശന നിയന്ത്രണമുള്ളതും ലഹരിക്ക് ഉപയോഗിക്കുന്നതുമായ ഗുളികകളാണ് ഇയാളിൽ നിന്ന് കണ്ടെത്തിയത്. അറസ്റ്റിലായ പ്രതിക്കെതിരെ പ്രാഥമിക നിയമനടപടികൾ സ്വീകരിച്ചു. തുടർന്നുള്ള അന്വേഷണങ്ങൾക്കായി കേസ് ബന്ധപ്പെട്ട […]
Read more

ചുട്ടുപൊള്ളി യുഎഇ ; താപനില 43 ഡിഗ്രിയിലേക്ക് ഉയരാൻ സാധ്യത

അബുദാബി: വരുന്ന ദിവസങ്ങളിൽ യുഎഇയിൽ താപനില വർധിക്കുമെന്നും അന്തരീക്ഷം ഭാഗികമായി മേഘാവൃതമാവുമെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിൻറെ ഉൾപ്രദേശനങ്ങളിൽ ചൂട് 43 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. ഉൾപ്രദേശങ്ങളിൽ ചൂട് ഉയരുന്നതുകൊണ്ട് തന്നെ, തീരദേശങ്ങളിൽ അന്തരീക്ഷ ഈർപ്പം ഉയർന്നു തന്നെ നിൽക്കും. ഇത് ചൂട് മൂലമുള്ള അസ്വസ്ഥതയും വർധിപ്പിക്കും.കൂടാതെ, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റും ഉണ്ടാവും. ഇത് പൊടിപടലങ്ങൾ ഉയരാൻ കാരണമാവും. കൂടാതെ, കാഴ്ചപരിധി കുറച്ചേക്കാം. അറേബ്യൻ ഗൾഫിലും ഒമാൻ […]
Read more

ഒമാൻ സുൽത്താനുമായി കൂടിക്കാഴ്ച നടത്തി ഇറാൻ വിദേശകാര്യ മന്ത്രി

മസ്കറ്റ്: ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടത്തി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി. അൽ ബറക്ക കൊട്ടാരത്തിൽ വച്ചുനടന്ന കൂടിക്കാഴ്ചയിൽ മേഖലയിലെ പ്രധാന സംഭവവികാസങ്ങളും സമാധാനശ്രമങ്ങളും ചർച്ചയായി. സമാധാന ചർച്ചകളിൽ ഒമാന്റെ മധ്യസ്ഥതയും വിവിധ വിഷയങ്ങളിലുള്ള ഇറാന്റെ കാഴ്ചപ്പാടുകളും വിദേശകാര്യ മന്ത്രി സുൽത്താനെ ധരിപ്പിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാൻ സംഭാഷണങ്ങൾക്കും നയതന്ത്ര ചർച്ചകൾക്കും മുൻഗണന നൽകണമെന്ന് സുൽത്താൻ ഹൈതം ബിൻ താരിഖ് പറഞ്ഞു. കൂടാതെ രാഷ്ട്രീയമായ ഒത്തുതീർപ്പുകളിലൂടെ മാത്രമേ മേഖലയിൽ സമാധാനം ഉറപ്പാക്കാൻ കഴിയുകയുള്ളു […]
Read more

ഹജ്ജ് സീസണിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സൗദി

റിയാദ്: ഹജ്ജ് സീസണിൽ നിയന്ത്രണം കടുപ്പിച്ച് സൗദി ആഭ്യന്തര മന്ത്രാലയം. വിസിറ്റ് വിസയിലെത്തുന്നവർക്ക് നിയമവിരുദ്ധമായി താമസസൗകര്യം നൽകുന്നവർക്കെതിരെ കടുത്ത ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. വിസിറ്റ് വിസയിലുള്ളവർക്ക് താമസസൗകര്യം ഒരുക്കുകയോ അവരെ ഒളിപ്പിച്ചു വെക്കുകയോ ചെയ്യന്നവർക്ക് ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്നാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഹോട്ടലുകൾ, അപ്പാർട്ടുമെന്റുകൾ , സ്വകാര്യ വസതികൾ , താൽക്കാലിക ഷെൽട്ടറുകൾ, തീർത്ഥാടകർക്കായി നീക്കിവെച്ചിട്ടുള താമസസ്ഥലങ്ങൾ എന്നിവിടങ്ങളിൽ വിസിറ്റ് വിസക്കാരെ താമസിപ്പിക്കുന്നത് ഗുരുതരമായ നിയമലംഘനമായി കണക്കാക്കും. മക്ക നഗരത്തിലും […]
Read more

ഒമാനിൽ വ്യാപക റെയ്ഡ്; നിയമലംഘനങ്ങൾ നടത്തിയ 40 പേർ പിടിയിൽ

മസ്കറ്റ്: ഒമാനിൽ വ്യാപക റെയ്ഡ്. വിവിധ നിയമലംഘനങ്ങൾ നടത്തിയ 40 പേർ പിടിയിലായി. മസ്കറ്റ് ഗവർണറേറ്റ് പോലീസ് കമാൻഡും സ്പെഷ്യൽ ടാക്സസ് പോലീസ് വിഭാഗവും ഒരുമിച്ചു നടത്തിയ പ്രത്യേക പരിശോധനയിലാണ് 40 പേർ പിടിയിലായത്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ മേഖലകളിൽപ്പെട്ട വിവിധ രാജ്യക്കാരാണ് പിടിയിലായത്. തൊഴിൽ നിയമങ്ങളും വിദേശതാമസ നിയമങ്ങളും ലംഘിച്ചതായും പൊതുധാർമ്മികത ലംഘിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായും പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ചിലരുടെ കൈവശം മയക്കുമരുന്ന്, നിരോധിത വസ്തുക്കൾ , കൂടാതെ കൃത്രിമ നാണയങ്ങളും കണ്ടെത്തിയതായി […]
Read more

Recent News