മക്കയിൽ വൻ മയക്കുമരുന്ന് വേട്ട

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: സൗദി അറേബ്യയിൽ മയക്കുമരുന്നിനെതിരെയുള്ള പോരാട്ടം ശക്തമാക്കി സുരക്ഷാ സേന. മക്ക മേഖലയിൽ നടത്തിയ പരിശോധനയിൽ 1200 മയക്കുമരുന്ന് ഗുളികകളുമായി സ്വദേശി പൗരനെ റോഡ് സുരക്ഷാ സേന പിടികൂടി. വിപണത്തിനായി എത്തിച്ച മയക്കുമരുന്നുകൾ വാഹനത്തിനുള്ളിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു.

റോഡ് സുരക്ഷാ സേന നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പ്രതി വലയിലായത്. മെഡിക്കൽ വിപണിയിൽ കർശന നിയന്ത്രണമുള്ളതും ലഹരിക്ക് ഉപയോഗിക്കുന്നതുമായ ഗുളികകളാണ് ഇയാളിൽ നിന്ന് കണ്ടെത്തിയത്. അറസ്റ്റിലായ പ്രതിക്കെതിരെ പ്രാഥമിക നിയമനടപടികൾ സ്വീകരിച്ചു. തുടർന്നുള്ള അന്വേഷണങ്ങൾക്കായി കേസ് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News