Category: GULF

കൗമാര ഫുട്ബോൾ ആവേശത്തിലേക്ക് ഖത്തർ

ദോഹ: ഫുട്‌ബോളിന്റെ ആവേശത്തിലേക്ക് ഖത്തർ. 2026ലെ ഫിഫ അണ്ടർ സെവന്റീൻ ലോകകപ്പിന്റെ തിയ്യതി പ്രഖ്യാപിച്ചു. നവംബർ 19 മുതൽ ഡിസംബർ 13 വരെ ദോഹ ആസ്പയർ സോണിലെ അത്യാധുനിക സ്റ്റേഡിയങ്ങൾ പോരാട്ടങ്ങൾക്കു വേദിയാകും. ഫിഫയും ലോക്കൽ ഓർഗനൈസിങ് കമ്മിറ്റിയും ചേർന്നാണ് തിയ്യതി പ്രഖ്യാപിച്ചത്. 2029 വരെ തുടർച്ചയായി ഖത്തർ തന്നെയാണ് അണ്ടർ 17 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. 48 രാജ്യങ്ങൾ കൗമാര ലോകകപ്പിൽ മാറ്റുരയ്ക്കും. മേയ് 21ന് സ്വിറ്റ്‌സർലൻഡിലെ സൂറിച്ചിലാണ് ടൂർണമെന്റിന്റെ ഗ്രൂപ്പ് നറുക്കെടുപ്പ്. ഖലീഫ അന്താരാഷ്ട്ര […]
Read more

റിയാദ് വിമാനത്താവളത്തിൽ വൻ മാറ്റം

റിയാദ്: കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുപ്രധാന സേവനങ്ങൾക്കായി റിയാദ് എയർപോർട്ട്സ് കമ്പനി നൽകിയ 31.49 കോടി റിയാലിന്‍റെ കരാർ സൗദി ഗ്രൗണ്ട് സർവീസസ് സ്വന്തമാക്കി. വിമാനത്താവളത്തിലെ പാസഞ്ചർ ബോർഡിങ് ബ്രിഡ്ജുകളുടെ പ്രവർത്തനവും അവയുമായി ബന്ധപ്പെട്ട സാങ്കേതിക സേവനങ്ങളുടെ പരിപാലനവുമാണ് ഈ കരാറിലൂടെ കമ്പനി ഏറ്റെടുത്തിരിക്കുന്നത്. മെയ് ഒന്ന് മുതൽ അഞ്ച് വർഷത്തേക്കാണ് കരാർ കാലാവധി നിശ്ചയിച്ചിരിക്കുന്നത്. ഇത് പിന്നീട് മൂന്ന് വർഷത്തേക്ക് കൂടി നീട്ടാനുള്ള വ്യവസ്ഥയും കരാറിലുണ്ട്. സൗദി ഗ്രൗണ്ട് സർവീസസിന് 51 ശതമാനം ഓഹരി […]
Read more

യുഎഇയില്‍ പെട്രോള്‍ വില കൂട്ടി

ദുബൈ: യുഎഇയില്‍ പെട്രോള്‍ വില കൂട്ടി. മെയ് മാസത്തേക്കുള്ള പുതിയ പെട്രോള്‍ വിലയാണ് യുഎഇയുടെ ഇന്ധനവില നിര്‍ണയ കമ്മിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതനുസരിച്ച് എല്ലാത്തരം പെട്രോള്‍ വിലയിലും വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഡീസല്‍ വിലയില്‍ മാറ്റം ഉണ്ടാവില്ല. ലോജിസ്റ്റിക്‌സ്, സപ്ലൈ ചെയിന്‍ തുടങ്ങിയ സുപ്രധാന മേഖലകളുടെ സുഗമമായ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നതിനാണ് ഡീസല്‍ വില മാറ്റമില്ലാതെ നിലനിര്‍ത്തുന്നതെന്നും കമ്മിറ്റി പ്രസ്താവിച്ചു. സൂപ്പര്‍ 98 (Super 98) പെട്രോളിന്റെ വില ലിറ്ററിന് 3.66 ദിര്‍ഹമായി ഉയര്‍ന്നു (കഴിഞ്ഞ മാസം 3.39 ദിര്‍ഹം […]
Read more

ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ആദ്യ സംഘം തീർഥാടകർ ഇന്ന് മക്കയിലെത്തും

ജിദ്ദ: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴിലുള്ള ഈ വർഷത്തെ ആദ്യ തീർഥാടക സംഘം ഇന്ന് സൗദിയിലെത്തും. കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഉച്ചയ്ക്ക് 2.10ന് പുറപ്പെടുന്ന ഫ്‌ലൈനാസ് വിമാനത്തിൽ 430 തീർഥാടകരാണുള്ളത്. സൗദി സമയം വൈകുന്നേരം 5.30ഓടെ ജിദ്ദ വിമാനത്താവളത്തിലെത്തുന്ന ഹാജിമാരെ സ്വീകരിക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ജിദ്ദയിൽ നിന്ന് പ്രത്യേക ബസ് മാർഗം മക്കയിലെത്തിക്കുന്ന തീർഥാടകർക്ക് അസീസിയയിലെ 502-ാം നമ്പർ കെട്ടിടത്തിലാണ് താമസമൊരുക്കിയിട്ടുള്ളത്. ഹജ്ജ് കർമ്മങ്ങൾക്ക് ശേഷം മദീന സന്ദർശനം കൂടി പൂർത്തിയാക്കിയാകും സംഘത്തിന്റെ മടക്കയാത്ര.
Read more

സുഡാനിലേക്ക് വിമാന സർവീസ് പുനരാരംഭിച്ച് കുവൈത്ത് എയർവേയ്‌സ്

കുവൈത്ത് : സുഡാൻ തലസ്ഥാനമായ കാർട്ടൂമിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ശുഭകരമായ വാർത്തകൾ പുറത്തുവരുന്നു. 36 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കാർട്ടൂം വിമാനത്താവളത്തിൽ ആദ്യമായി ഒരു വിദേശ വിമാനക്കമ്പനിയുടെ വിമാനം ലാൻഡ് ചെയ്തു. കുവൈത്ത് എയർവേയ്‌സിന്റെ വിമാനമാണ് സുഡാനിലെ സുരക്ഷാ വെല്ലുവിളികൾക്ക് ശേഷം ഈ ചരിത്രപരമായ നേട്ടം കൈവരിച്ചത്. 1990-ന് ശേഷം 36 വർഷത്തെ ഇടവേള കഴിഞ്ഞാണ് കുവൈത്ത് എയർവേയ്‌സ് കാർട്ടൂമിലേക്ക് സർവീസ് നടത്തുന്നത്. കുവൈത്തിൽ നിന്നുള്ള മുന്നൂറോളം സുഡാൻ പൗരന്മാരുമായാണ് ഈ വിമാനം എത്തിയത്. […]
Read more

ഖത്തറിലേക്കുള്ള വിമാന സർവീസ് ഇന്ത്യൻ വിമാന കമ്പനികൾ പുനരാരംഭിക്കുന്നു

ദോഹ : മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയെത്തുടർന്ന് തടസ്സപ്പെട്ടിരുന്ന ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ മേയ് 1 മുതൽ പഴയപടിയാകുന്നു. ഖത്തറിലേക്കുള്ള വിമാന സർവീസ് ഇന്ത്യൻ വിമാന കമ്പനികൾ പുനരാരംഭിക്കും. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്സ്‌, ഇൻഡിഗോ സർവീസുകൾ മെയ്‌ 1 മുതൽ പുനരാരംഭിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിപ്പ് നൽകി. വിമാന കമ്പനികളുടെ വെബ്‌സൈറ്റുകൾ വഴിയോ അംഗീകൃത ട്രാവൽ ഏജൻസികൾ വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. സംഘർഷങ്ങളെത്തുടർന്ന് ഏകദേശം രണ്ട് മാസത്തോളമായി വ്യോമപാതകൾ അടച്ചതും സുരക്ഷാ കാരണങ്ങളാലും […]
Read more

നിയമലംഘകർക്കെതിരെ കർശന നടപടി തുടരുന്നു

റിയാദ്: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനായി ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധനകൾ ശക്തമായി തുടരുന്നു. ഏപ്രിൽ 16 മുതൽ 22 വരെയുള്ള ഒരാഴ്ചയ്ക്കിടെ വിവിധ സുരക്ഷാ വകുപ്പുകൾ സംയുക്തമായി നടത്തിയ പരിശോധനയിൽ 20,000-ത്തിലധികം പേരെയാണ് അറസ്റ്റ് ചെയ്തത്. പിടിയിലായവരിൽ 6,606 പേർ താമസ നിയമങ്ങൾ ലംഘിച്ചവരും 3,510 പേർ അതിർത്തി സുരക്ഷാ ചട്ടങ്ങൾ പാലിക്കാത്തവരും 2,076 പേർ തൊഴിൽ നിയമലംഘനം നടത്തിയവരുമാണ്. അതിർത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച 1,454 […]
Read more

കോഴിക്കോട്ടേക്കുള്ള സർവീസുകൾ പുനരാരംഭിക്കാൻ ഖത്തർ എയർവേയ്സ്

ദോഹ: കോഴിക്കോട്ടേക്കും ബഹ്‌റൈനിലേക്കും പ്രതിദിന വിമാന സർവീസുകൾ പുനരാരംഭിക്കാനൊരുങ്ങി ഖത്തർ എയർവേയ്സ്. മേയ് 1 മുതലാണ് ഈ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ ഖത്തർ എയർവേയ്സ് പുനഃരാരംഭിക്കുന്നത്. മേഖലയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മുടങ്ങിയ സർവീസുകൾ ഘട്ടം ഘട്ടമായി പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് എയർലൈനിന്റെ പുതിയ പ്രഖ്യാപനം. ദുബായ്, ഷാർജ എന്നിവിടങ്ങളിലേക്ക് ഏപ്രിൽ 23 മുതൽ ഖത്തർ എയർവേയ്സ് സർവീസുകൾ പുനഃരാരംഭിച്ചിരുന്നു. ഇതോടെ പശ്ചിമേഷ്യൻ മേഖലയിലും അന്താരാഷ്ട്ര തലത്തിലും യാത്രക്കാർക്ക് കൂടുതൽ കണക്റ്റിവിറ്റിയും സൗകര്യവും ലഭ്യമാകുമെന്ന് എയർലൈൻ അറിയിച്ചു. വേനൽക്കാല യാത്രാ […]
Read more

സുഡാനിലേക്ക് വിമാന സർവീസ് പുനരാരംഭിച്ച് കുവൈത്ത് എയർവേയ്‌സ്

കുവൈത്ത് : സുഡാൻ തലസ്ഥാനമായ കാർട്ടൂമിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ശുഭകരമായ വാർത്തകൾ പുറത്തുവരുന്നു. 36 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കാർട്ടൂം വിമാനത്താവളത്തിൽ ആദ്യമായി ഒരു വിദേശ വിമാനക്കമ്പനിയുടെ വിമാനം ലാൻഡ് ചെയ്തു. കുവൈത്ത് എയർവേയ്‌സിന്റെ വിമാനമാണ് സുഡാനിലെ സുരക്ഷാ വെല്ലുവിളികൾക്ക് ശേഷം ഈ ചരിത്രപരമായ നേട്ടം കൈവരിച്ചത്. 1990-ന് ശേഷം 36 വർഷത്തെ ഇടവേള കഴിഞ്ഞാണ് കുവൈത്ത് എയർവേയ്‌സ് കാർട്ടൂമിലേക്ക് സർവീസ് നടത്തുന്നത്. കുവൈത്തിൽ നിന്നുള്ള മുന്നൂറോളം സുഡാൻ പൗരന്മാരുമായാണ് ഈ വിമാനം എത്തിയത്. […]
Read more

ഒപെകിൽ നിന്ന് പിൻമാറി യുഎഇ; 59 വർഷത്തെ ബന്ധം ഉപേക്ഷിച്ചു; മെയ് 1 മുതൽ പ്രാബല്യത്തിൽ

അബുദബി: എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്, ഒപെക് പ്ലസ് എന്നിവയിൽ നിന്ന് പിൻമാറി യുഎഇ. മെയ്‌ 1 മുതൽ പിന്മാറ്റം പ്രാബല്യത്തിൽ വരും. 1967 മുതലുള്ള അം​ഗമാണ് യുഎഇ. വിപണി ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള മാറ്റമെന്നാണ് വിശദീകരണം. ദേശീയ താല്പര്യങ്ങളും നിക്ഷേപകരോടുള്ള കടമയും പ്രധാനം എന്നും യുഎഇ വ്യക്തമാക്കി. അഞ്ചു പതിറ്റാണ്ടിലേറെ ആയുള്ള ബന്ധമാണ് അവസാനിപ്പിക്കുന്നത്. കൂടുതൽ സ്വാതന്ത്രമായ ഉത്പാദനം ആണ് ലക്ഷ്യം.
Read more

Recent News