Category: GULF

ഇന്ത്യയുടെ കാപ്പി കയറ്റുമതി മൂല്യം 6,000 കോടി കടന്നു

കൊച്ചി: പശ്ചിമേഷ്യൻ യുദ്ധം നിലനിൽക്കുമ്പോഴും കാപ്പി കയറ്റുമതി മൂല്യം ഇടിവില്ലാതെ മുന്നോട്ട്. കോഫി ബോർഡ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 2026 ജനുവരി ഒന്നാംതീയതി മുതൽ ഏപ്രിൽ രണ്ടാംതീയതി വരെ 1.31 ലക്ഷം ടൺ കാപ്പിയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. കഴിഞ്ഞ വർഷത്തെ ഇതേ സമയത്തെ കണക്കുകൾ വെച്ച് താരതമ്മ്യം ചെയ്തു നോക്കുമ്പോൾ 22 ശതമാനത്തിൽ കൂടുതലാണ് വർധനവ് ഉണ്ടായിരിക്കുന്നത്. കയറ്റുമതിയുടെ മൂല്യം 4,998.72 കോടി രൂപയിനിന്നും 6,009.43 കോടി രൂപയാണ് ആണ് ഉയർന്നത്. ഇന്ത്യയുടെ ഒരു പ്രധാന […]
Read more

ഇന്ത്യക്കാർ ഉടൻ ഇറാൻ വിടണം; മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി

ടെഹ്‌റാൻ: പശ്ചിമേഷ്യൻ യുദ്ധത്തിന് നേരിയ രീതിയിൽ അയവുണ്ടായെങ്കിലും ഇറാനിലുള്ള ഇന്ത്യക്കാർ എത്രയും പെട്ടന്ന് രാജ്യം വിടണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. ഇന്നലെ പുറപ്പെടുവിച്ച ജാഗ്രതാ നിർദേശങ്ങൾക്ക് പിന്നാലെയാണ് ഇന്ത്യക്കാരോട് രാജ്യം വിടണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചത്. മേഖലയിൽ കാര്യങ്ങൾ അപ്രവചനീയം ആണെന്ന് കണക്കിലെടുത്താണ് ഈ തീരുമാണെന്നും അറിയിച്ചു. ഇപ്പോഴും ഇറാനിൽത്തന്നെ തുടരുന്ന ഇന്ത്യൻ പൗരന്മാർ എംബസിയുമായി ബന്ധപ്പെടുകയും എംബസി നിർദേശിക്കുന്ന സുരക്ഷിതമായ പാത ഉപയോഗിച്ച് എത്രയും പെട്ടന്നുതന്നെ രാജ്യം വിടണം. എംബസിയുമായി ബന്ധപ്പെടാതെ ഒരു കാരണവശാലും കര അതിർത്തികൾ […]
Read more

വെടിനിർത്തൽ അംഗീകരിച്ചതായി ഇറാൻ

ടെഹ്‌റാൻ: പാക്കിസ്ഥാന്റെ ഇടപെടലിൽ ട്രംപ് മുന്നോട്ടുവെച്ച രണ്ടാഴ്ചത്തെ വെടിനിർത്തൽ അംഗീകരിച്ചതായി ഇറാൻ. ഹോർമുസ് കടലിടുക്ക് ഇറാൻ സൈന്യത്തിന്റെ സഹായത്തോടെ തുറക്കുമെന്നും ഇറാൻ വിദേശമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതാക്കുമെന്ന ഭീഷണിയ്ക്കുപിന്നാലെ ചൊവ്വാഴ്ചയാണ് രണ്ടാഴ്ചത്തെ വെടിനിർത്തലിന് ഇറാനുമായി അമേരിക്ക ധാരണയായത്. രണ്ടാഴ്ചത്തേക്ക് എല്ലാ ശത്രുതയും അവസാനിപ്പിക്കാനും ഹോർമുസ് വേഗം തന്നെ തുറന്നുകൊടുക്കാനും ആണ് ഈ കരാർ മുന്നോട്ടുവെക്കുന്നത്. അതേസമയം ഈ രണ്ടാഴ്ചത്തെ സമയം ഇറാനുമായി ഒരു അവസാന ധാരണയിലെത്താൻ അമേരിക്ക വിനിയോഗിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഇതിനു […]
Read more

ഇറാനിലെ പുരാതന ജൂതദേവാലയം പൂർണ്ണമായി തകർത്ത് ഇസ്രായേൽ

ടെഹ്‌റാൻ : ഇറാനിലെ പുരാതനമായ ജൂതദേവാലയം തകർത്ത് ഇസ്രായേൽ. ഇറാന്റെ തലസ്ഥാന നഗരമായ ടെഹ്റാനിലെ റാഫി നിയ സിനഗോഗാണ് ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ തകർന്നതെന്ന് ഇറാൻ വാർത്താ ഏജൻസികളെ അടിസ്ഥാനമാക്കി എ.എഫ്.പി ആണ് റിപ്പോർട്ട് ചെയ്തത്. ഇറാനിലെ ഖൊറാസാൻ എന്ന ജൂതവിഭാഗക്കാർ അവരുടെ ആഘോഷങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന ദേവാലയമാണ് ഇതെന്ന് ഇറാൻ പത്രമായ ഷാർഗ് റിപ്പോർട്ട് ചെയ്‌തു. രാത്രിയിൽ ഇസ്രയേലും അമേരിക്കയും നടത്തിയ കൂട്ട ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടതായും ഇറാൻ മാധ്യമങ്ങൾ പുറത്തുവിട്ടു. ദേവാലയത്തിനു സമീപത്തുള്ള കെട്ടിടത്തിൽ […]
Read more

മക്കയിൽ ലൈസൻസില്ലാത്ത ഫുഡ് ട്രക്കുകൾക്ക് നിയന്ത്രണം

ജിദ്ദ: മക്ക മേഖലയിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഫുഡ് ട്രക്കുകൾ പിടിച്ചെടുക്കാൻ കാപിറ്റൽ മുനിസിപ്പാലിറ്റി. നഗരത്തിലെ വാണിജ്യ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിനും ശുചിത്വവും സൗന്ദര്യവും ഉറപ്പുവരുത്തുന്നതിനുമാണ് ഈ നീക്കം. റോഡരികുകളിലും, നടപ്പാതകളിലും, പൊതു സൗകര്യങ്ങളിലും ഉപേക്ഷിക്കപ്പെട്ടതോ പാർക്ക് ചെയ്തതോ ആയ ട്രക്കുകൾ 72 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് അധികൃതർ ഉടമകൾക്ക് നിർദേശം നൽകി. നിശ്ചിത സമയപരിധിക്കുള്ളിൽ നിർദേശം പാലിച്ചില്ലെങ്കിൽ വാഹനം പിടിച്ചെടുക്കുകയും പിഴ ചുമത്തുകയും ചെയ്യുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഫുഡ് ട്രക്ക് രംഗത്ത് കൃത്യമായ […]
Read more

Recent News