Category: international

സാമ്പത്തിക യുദ്ധം തുടങ്ങിയാൽ അമേരിക്കയുടെ ക്യാമ്പുകൾ ആക്രമിക്കുമെന്ന് ഇറാൻ

ടെഹ്റാൻ: സാമ്പത്തിക യുദ്ധം തുടങ്ങിയാൽ മേഖലയിൽ അമേരിക്കയുടെ ക്യാമ്പുകൾ ആക്രമിക്കുമെന്ന് ഇറാൻ. സാമ്പത്തിക യുദ്ധത്തിൽ പങ്കാളികൾ ആകരുതെന്ന് മേഖലയിലെ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്. ഒരു തുള്ളി എണ്ണ പോലും പേർഷ്യൻ ഗൾഫ് മേഖല വഴി പുറത്തേക്ക് പോകില്ലെന്നാണ് ഭീഷണി. എല്ലാ എണ്ണ കയറ്റുമതി മാർഗങ്ങളും തടയുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതിനിടെ, സമാധാന ചർച്ചകൾ പുനരാരംഭിക്കാനുള്ള സാദ്ധ്യതകൾ ചർച്ച ചെയ്യുകയാണ് ഇറാനും പാകിസ്ഥാനും.അമേരിക്ക സാമ്പത്തിക യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ, സമാധാന ചർച്ചകൾ പുനരാരംഭിക്കാനുള്ള വഴികൾ ഒമാനും ഇറാനും ചർച്ച […]
Read more

ഇന്ത്യൻ യുവാവ് അമേരിക്കയിൽ വെടിയേറ്റ് കൊല്ലപ്പെട്ടു

വാഷിങ്ടൺ/ന്യൂഡൽഹി: ഇന്ത്യൻ യുവാവ് അമേരിക്കയിൽ വെടിയേറ്റ് കൊല്ലപ്പെട്ടു. പഞ്ചാബിലെ കപുർത്തല സ്വദേശിയായ ​ഗുർദീപ് സിങ്(28) ആണ് ന്യൂയോർക്കിൽവെച്ച് അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. പിസ ഡെലിവറി ഏജന്റായ ​ഗുർദീപ് സിങ്ങിന് ജോലിക്കിടെയാണ് വെടിയേറ്റതെന്നാണ് റിപ്പോർട്ട്. കവർച്ചാശ്രമത്തിനിടെയാണ് സംഭവമുണ്ടായതെന്നും പറയുന്നു. കൂടുതൽ വിവരങ്ങൾ പൊലീസിൽനിന്ന് ലഭ്യമായിട്ടില്ല.13 വർഷം മുൻപാണ് വായ്പയെടുത്ത് മകൻ യുഎസിലേക്ക് പോയതെന്ന് പിതാവ് പ്യാരാലാൽ പറഞ്ഞു. വലിയ കടബാധ്യതകളുമായാണ് മകൻ യുഎസിലേക്ക് പോയത്. അവിടെ എത്തിയശേഷവും ഒരുപാട് ദുരിതം അനുഭവിച്ചു. കുടുംബത്തിന് താങ്ങാനാകാനായി മകൻ രാവും പകലും […]
Read more

ഒഡീഷ തീരത്തിന് സമീപം ബംഗാൾ ഉൾക്കടലിൽ പനാമ പതാകയുള്ള ചരക്കുകപ്പൽ മുങ്ങി; 2 പേരെ രക്ഷപ്പെടുത്തി

ഭുവനേശ്വർ: ഒഡീഷ തീരത്തിന് സമീപം ബംഗാൾ ഉൾക്കടലിൽ പനാമ പതാകയുള്ള എംവി ഓഷ്യൻ വിന്നർ എന്ന ചരക്കുകപ്പൽ മുങ്ങി. ശനിയാഴ്ചയാണ് സംഭവം. കപ്പലുമായുള്ള ആശയവിനിമയം നഷ്ടമായതിനെ തുടർന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡും ഇന്ത്യൻ നാവികസേനയും സംയുക്തമായി വ്യാപകമായ തിരച്ചിൽ-രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കപ്പലിൽ ആകെ 24 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 20 ചൈനീസ് പൗരന്മാരും, മൂന്ന് മ്യാൻമർ സ്വദേശികളും, ഒരു ബംഗ്ലാദേശ് പൗരനും ഉൾപ്പെടുന്നതായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് അറിയിച്ചു. ഇതിനകം രണ്ടുപേരെ ജീവനോടെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ശേഷിക്കുന്ന 22 […]
Read more

അമേരിക്കൻ നീക്കത്തിൽ അയൽരാജ്യങ്ങൾ പങ്കാളികളായാൽ ശത്രുരാജ്യങ്ങളായി കണക്കാക്കുമെന്ന് ഇറാൻ

ടെഹ്റാൻ: ഇറാനെ സാമ്പത്തികമായി തകർക്കാനുള്ള അമേരിക്കൻ നീക്കത്തിൽ അയൽരാജ്യങ്ങൾ പങ്കാളികളായാൽ അവയെ ശത്രുരാജ്യങ്ങളായി കണക്കാക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ. അവരുടെ താൽപര്യങ്ങൾ ലക്ഷ്യമിടുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മോഹ്സെൻ റസായിയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ഇറാനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടം സാമ്പത്തിക സമ്മർദം ശക്തമാക്കുന്ന സാഹചര്യത്തിലാണ് ഈ പ്രസ്താവന. സമീപരാജ്യങ്ങളോടുള്ള ഇറാന്റെ സമീപനം മൂന്ന് ഘട്ടങ്ങളുള്ള തന്ത്രമാണെന്നും രസായി വ്യക്തമാക്കി. ആദ്യഘട്ടത്തിൽ ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കും. […]
Read more

കാനഡയ്ക്ക് മേൽ 50 ശതമാനം തീരുവ പ്രഖ്യാപിച്ച് അമേരിക്ക

വാഷിങ്ടൺ: അമേരിക്കയും കാനഡയും തമ്മിലുള്ള വ്യാപാര കരാർ ചർച്ച പരാജയപ്പെട്ടതോടെ കനേഡിയൻ ഉൽപന്നങ്ങൾക്ക് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്താൻ യുഎസ്. വെള്ളിയാഴ്ച രാത്രി നടന്ന അന്തിമ ചർച്ചയാണ് തീരുമാനമാകാതെ പിരിഞ്ഞത്. ഇതിന് പിന്നാലെ കാനഡയിൽ നിന്നുള്ള ചില ഇറക്കുമതികൾക്ക് ശനിയാഴ്ച മുതൽ 50 ശതമാനം നികുതി ഏർപ്പെടുത്തുമെന്ന് യുഎസ് പ്രഖ്യാപിച്ചു. ശനിയാഴ്ച അർധരാത്രിക്ക് ശേഷം ഏകദേശം 20 ബില്യൺ ഡോളർ മൂല്യമുള്ള കനേഡിയൻ ഉൽപന്നങ്ങൾക്ക് മേൽ സെക്ഷൻ 338 താരിഫുകൾ പ്രാബല്യത്തിൽ വരുമെന്ന് ട്രംപ് ഭരണകൂടത്തിലെ […]
Read more

അമേരിക്കയുടെ സാമ്പത്തിക യുദ്ധം നേരിടാനൊരുങ്ങി ഇറാൻ

ടെഹ്റാൻ: അമേരിക്കയുടെ സാമ്പത്തിക യുദ്ധം നേരിടാൻ തയാറെടുത്ത് ഇറാൻ. ക്രൂരമായ ഉപരോധങ്ങൾ നേരിടാൻ തയാറെടുക്കണമെന്ന് രാജ്യത്തോട് ഇറാൻ പാർലമെന്റ് സ്പീക്കർ എം ബി ഗാലിബാഫ് ആഹ്വാനം ചെയ്തു. ഭീഷണികൾക്ക് മുന്നിൽ തലകുനിക്കില്ലെന്ന് ഇറാൻ പ്രസിഡണ്ടും, കടന്നാക്രമണത്തിന് ഇറാൻ ആലോചിക്കുന്നില്ലെന്ന് ഇറാൻ ആക്ടിങ് പ്രതിരോധ മന്ത്രിയും പറഞ്ഞു. അമേരിക്കയുടെ സാമ്പത്തിക യുദ്ധം നേരിടുക എളുപ്പമാകില്ലെന്ന് ഇറാന് തികഞ്ഞ ബോധ്യമുണ്ട്. അതുകൊണ്ട് തന്നെയാണ് ക്രൂരമായ ഉപരോധങ്ങൾ നേരിടാൻ ഒരുങ്ങണമെന്ന് പാർലമന്റ് സ്പീക്കർ ആഹ്വാനം ചെയ്തിരിക്കുന്നത്. ചർച്ചകളിലൂടെ വലിയ പുരോഗതി നേടിയിരുന്നുവെന്നും […]
Read more

മിര്‍സ ഫക്രുല്‍ ഇസ്ലാം ആലംഗീര്‍ ബംഗ്ലാദേശ് പ്രസിഡന്റ്

ധാക്ക: ബംഗ്ലാദേശ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബംഗ്ലദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ (ബിഎന്‍പി) മുതിര്‍ന്ന നേതാവ് മിര്‍സ ഫക്രുല്‍ ഇസ്ലാം ആലംഗീര്‍ വിജയിച്ചു. ജമാഅത്തെ ഇസ്ലാമി നയിക്കുന്ന പ്രതിപക്ഷസഖ്യത്തിന്റെ സ്ഥാനാര്‍ഥിയായ റിട്ട. കേണല്‍ ഒലി അഹ്മദിനെതിരെയാണ് മിര്‍സ ആലംഗീര്‍ പരാജയപ്പെടുത്തിയത്. ആലംഗീറിന് 255 വോട്ടുകള്‍ ലഭിച്ചപ്പോള്‍, ഒലി മുഹമ്മദിന് 85 വോട്ടുകലാണ് നേടാനായത്. മൂന്നരപ്പതിറ്റാണ്ടിന് ശേഷമാണ് രാജ്യത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാര്‍ 2023 ല്‍ നിയമിച്ച മുഹമ്മദ് ഷഹാബുദ്ദീന്‍ കാലാവധി തീരുന്നതിന് മുമ്പ് […]
Read more

ഇമ്രാൻ ഖാനെ ജയിലിൽ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി; നടപടി സുപ്രീം കോടതി ഉത്തരവിനെ തുടർന്ന്

ഇസ്ലാമാബാദ്: ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയ മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ജയിലിലേക്ക് തിരിച്ചു കൊണ്ട് പോയി. ആശുപത്രിയില്‍ പ്രവേശിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ജയിലിലേക്ക് തിരിച്ച് പോയത്. ചികിത്സയ്ക്ക് ശേഷം ആരോഗ്യവാനാണെന്ന് സ്ഥിരീകരിച്ചത് ശേഷമാണ് അദ്ദേഹത്തെ തിരികെ ജയിലിലേക്ക് മാറ്റിയത്. നേത്രരോഗം ഉള്‍പ്പെടെ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ചികിത്സയ്ക്കായി സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്നാണ് 73 കാരനായ മുന്‍ പ്രധാനമന്ത്രിയെ ഷിഫ ഇന്റര്‍നാഷണല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഇസ്ലാമാബാദിലെ ഷിഫ ഇന്റര്‍നാഷണല്‍ ഹോസ്പ്പിറ്റലില്‍ പ്രവേശിപ്പിച്ച ഇമ്രാന്‍ ഖാനെ […]
Read more

യെമന്‍, സൊമാലിയ തീരപ്രദേശങ്ങളിൽ രണ്ട് കപ്പലുകള്‍ തട്ടിയെടുത്ത് കടല്‍ക്കൊള്ളക്കാര്‍

ന്യൂഡല്‍ഹി: യെമന്‍, സൊമാലിയ തീരപ്രദേശങ്ങളിലായി രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ രണ്ട് വാണിജ്യ കപ്പലുകള്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തു. തട്ടിയെടുത്ത രണ്ടു കപ്പലിലുമായി 22 ഇന്ത്യൻ ജീവനക്കാർ ഉണ്ട്. ഷിപ്പിങ് മന്ത്രാലയം ഇത് സംബന്ധിച്ച് സ്ഥിരീകരണം നടത്തി. ഇരു കപ്പലുകളിലുമുണ്ടായിരുന്ന ഇന്ത്യന്‍ ജീവനക്കാര്‍ സുരക്ഷിതരാണെന്നും അധികൃതര്‍ വ്യക്തമാക്കി.ഓഗസ്റ്റ് 17നായിരുന്നു ആദ്യ കപ്പൽ തട്ടിയെടുത്തത്. സൊമാലിയയിലെ പൂണ്ട്‌ലാന്‍ഡ് തീരത്തിന് സമീപമായിരുന്നു സംഭവം. കാമറൂണ്‍ പതാകയുള്ള M/V LUTUF എന്ന കപ്പലില്‍ 10 ജീവനക്കാരാണുണ്ടായിരുന്നത്. ഇവരില്‍ ആറുപേര്‍ ഇന്ത്യക്കാരാണ്. ഈ കപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ […]
Read more

രണ്ട് ചരക്കുകപ്പലുകൾ റാഞ്ചി സൊമാലിയന്‍ കടൽക്കൊള്ളകാർ; ബന്ദികളാക്കിയവരിൽ 22 ഇന്ത്യക്കാരും

സാനാ: യെമനില്‍ നിന്നും സൊമാലിയയില്‍ നിന്നുമായി രണ്ട് വാണിജ്യ കപ്പലുകള്‍ റാഞ്ചി സൊമാലിയന്‍ കടൽക്കൊള്ളക്കാർ. രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായാണ് വ്യാഴാഴ്ച സമാനമായ സംഭവം ഉണ്ടായത്. ഒരു കപ്പല്‍ യമന്‍ തീരത്ത് നിന്നും മറ്റൊരു കപ്പല്‍ സൊമാലിയന്‍ തീരത്ത് നിന്നുമാണ് തട്ടിക്കൊണ്ട് പോയത്. കൊള്ളക്കാർ റാഞ്ചിയ രണ്ട് കപ്പലുകളിലുമായി 22 ഇന്ത്യന്‍ പൗരന്മാരാണ് ഉള്ളത്. യെമന്‍ തീരത്ത് നിന്ന് ഏകദേശം 30 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള ഏദന്‍ ഉള്‍ക്കടലില്‍ വെച്ചാണ് ഒരു വാണിജ്യ കപ്പല്‍ കൊള്ളക്കാർ തട്ടിയെടുത്തത്. 16 […]
Read more

Recent News