Category: international

നേപ്പാൾ മിന്നൽ പ്രളയം: മരണം 290 ആയി; 288 ഇന്ത്യക്കാരടക്കം 1,500 പേരെക്കുറിച്ച് വിവരമില്ല: ബീഹാറിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്തി

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ അതിശക്തമായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 290 ആയി ഉയർന്നു. പ്രളയത്തിൽ ഒലിച്ചുപോയവരിൽ ചിലരുടെ മൃതദേഹങ്ങൾ ബിഹാറിലെ മഹാരാജ്ഗഞ്ചിന് സമീപം ഗണ്ഡക് നദിയിൽനിന്ന് കണ്ടെത്തി. 288 ഇന്ത്യക്കാർ ഉൾപ്പെടെ ഏകദേശം 1,500 പേരെക്കുറിച്ച് ഇപ്പോഴും വ്യക്തമായ വിവരമില്ലെന്നാണ് റിപ്പോർട്ട്. ഇവരിൽ കേരളത്തിൽനിന്നുള്ള 33 പേരും ഉൾപ്പെടുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നേപ്പാൾ–ടിബറ്റ് അതിർത്തിയോട് ചേർന്ന മൂന്ന് ജില്ലകളിലാണ് പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ചത്. നിരവധി പാലങ്ങളും കെട്ടിടങ്ങളും ഒലിച്ചുപോയി. നാൽപ്പത് കിലോമീറ്ററിലധികം റോഡുകൾ […]
Read more

ഇറാനുമായി ചർച്ചകൾ നടത്തുന്നതിൽ യാതൊരു ധൃതിയുമില്ല: ഡോണൾഡ് ട്രംപ്

വാഷിങ്ടൺ: ഇറാനെതിരായ സൈനിക ആക്രമണവും സാമ്പത്തിക യുദ്ധവും ഫലപ്രദമാണെന്നാണ് കരുതുന്നതെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അൽ-ജസീറയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ട്രംപിൻ്റെ പ്രതികരണം. അമേരിക്കയുടെ സാമ്പത്തിക യുദ്ധനീക്കം സൈനിക ആക്രമണങ്ങളേക്കാൾ ഫലപ്രദമാണോ എന്ന ചോദ്യത്തിനായിരുന്നു ട്രംപിൻ്റെ മറുപടി. യുദ്ധത്തിൽ അമേരിക്ക വലിയ രീതിയിൽ വിജയിച്ചുകൊണ്ടിരിക്കുകയാണെന്നും ഇറാന്റെ സമ്പദ്‌വ്യവസ്ഥ “തകർന്നുകൊണ്ടിരിക്കുകയാണെന്നും അഭിമുഖത്തിൽ ട്രംപ് അവകാശപ്പെട്ടു. ഇറാനെതിരായ സാമ്പത്തികവും സൈനികവുമായ നടപടികൾ ഫലപ്രദമാണെന്നും, ഇറാനുമായി ചർച്ചകൾ നടത്തുന്നതിൽ തനിക്ക് യാതൊരു ധൃതിയുമില്ലെന്നും അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കിയതായി അൽ-ജസീറ റിപ്പോർട്ട് ചെയ്യുന്നുണ്ട്. […]
Read more

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ വീണ്ടും ആക്രമണം

ദുബായ്: ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ വീണ്ടും ആക്രമണം ഉണ്ടായതായി യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ). ഒമാനിലെ ഖസബ് തീരത്തോട് ചേർന്ന് ചൊവ്വാഴ്ചയാണ് സംഭവം റിപ്പോർട്ട് ചെയ്തത്. അജ്ഞാത പ്രൊജക്റ്റൈൽ പതിച്ചതിനെ തുടർന്ന് കപ്പലിൽ ഉണ്ടായ തീപിടിത്തം അണച്ചതായും ജീവനക്കാർ എല്ലാവരും സുരക്ഷിതരാണെന്നും യുകെഎംടിഒ വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഇതേ പാതയിലൂടെ സഞ്ചരിച്ച ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ജീവനക്കാരൻ കൊല്ലപ്പെട്ടിരുന്നു. തുടർച്ചയായുണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ ഹോർമുസിലൂടെയുള്ള കപ്പൽ […]
Read more

നേപ്പാൾ പ്രളയത്തിൽ മരണസംഖ്യ 270: അകപ്പെട്ട 53 മലയാളികൾ ബന്ധപ്പെട്ടെന്ന് നോർക്ക സിഇഒ

കാഠ്മണ്ഡു: നേപ്പാൾ പ്രളയത്തിൽ മരണസംഖ്യ 270 ആയി ഉയർന്നു. ദുരന്ത മേഖല പ്രധാനമന്ത്രി ബലേന്ദ്ര ഷാ സന്ദർശിച്ചു. ആയിരക്കണക്കിന് ആളുകളെ കുറിച്ച് വിവരമൊന്നും ഇല്ലെന്ന് അദ്ദേഹം പ്രതികരിച്ചു. അതിനിടെ ദുരിതബാധിത പ്രദേശത്ത് നിന്ന് 53 മലയാളികൾ നോർക്കയുമായും മുഖ്യമന്ത്രിയുടെ ഓഫീസുമായും ബന്ധപ്പെട്ടതായി നോർക്ക സിഇഒ അറിയിച്ചു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മലയാളികൾ ഒറ്റപ്പെട്ട സ്ഥാലങ്ങളിലാണെന്നും നോർക്ക സിഇഒ അറിയിച്ചു. പക്ഷെ എവിടെയാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് നോർക്ക വ്യക്തമാക്കുന്നത്. […]
Read more

എച്ച്-1ബി വിസ ഫീസ് വർധിപ്പിക്കാൻ ട്രംപ് ഭരണകൂടം

വാഷിങ്ടൺ: വിദേശ തൊഴിലാളികൾക്ക് കനത്ത പ്രഹരമേൽപ്പിച്ച് എച്ച്-1ബി (H-1B) വിസ അപേക്ഷാ ഫീസ് കുത്തനെ വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭരണകൂടം പുതിയ കരട് നിയന്ത്രണ ചട്ടം പുറത്തിറക്കി. ഒരു അപേക്ഷയ്ക്ക് 1,03,265 ഡോളർ (ഏകദേശം 99 ലക്ഷത്തോളം രൂപ) ഫീസ് ഈടാക്കാനാണ് യുഎസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) ശുപാർശ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം ട്രംപ് താൽക്കാലികമായി ചുമത്തിയ ഒരു ലക്ഷം ഡോളർ ഫീസ് വർദ്ധനവ് ഒരു ഫെഡറൽ ജഡ്ജി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി […]
Read more

ഡീഗോ മറഡോണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിലെ പന്തിന് 32.61 കോടി രൂപ

ന്യൂയോർക്ക്: 1986-ലെ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ അർജന്റീന ഇതിഹാസതാരം ഡീഗോ മറഡോണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിലെ പന്തിന് ലേലത്തിൽ 32.61 കോടി രൂപ. അമേരിക്കയിലെ ഹെറിറ്റേജ് ഓക്ഷൻസിന്റെ ലേലത്തിൽ പന്തിന് 95 കോടി രൂപ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. മത്സരം നിയന്ത്രിച്ച ടുണീഷ്യൻ റഫറി അലി ബിൻ നാസർ പന്ത് മൂന്ന് പതിറ്റാണ്ടിലേറെ സൂക്ഷിച്ചിരുന്നെങ്കിലും 2022-ൽ 22 കോടി രൂപയ്ക്ക് വിറ്റു. പുതിയ ഉടമ 2023-ൽ വീണ്ടും ലേലത്തിന് വെച്ചിരുന്നെങ്കിലും പ്രതീക്ഷിച്ച വില ലഭിക്കാത്തതിനാൽ വിൽപ്പന നടന്നില്ല. 2022-ലെ […]
Read more

മക്കളിൽ ഒരാളെ ഇറാൻ വധിക്കാൻ ശ്രമിച്ചു; ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ്: തൻ്റെ മക്കളിൽ ഒരാളെ വധിക്കാൻ ഇറാൻ ശ്രമിച്ചിരുന്നുവെന്ന ആരോപണവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എന്നാൽ, സംഭവത്തിന്റെ കൃത്യമായ സമയം, സ്ഥലം, ലക്ഷ്യമിട്ടത് ഏത് മകനെയാണെന്നതടക്കമുള്ള വിവരങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയില്ല. ‘ഇത് വിശ്വസിക്കാനാകാത്ത സംഭവമാണ്. ഇറാൻ എന്റെ ഒരു മകനെ ലക്ഷ്യമിട്ടിരുന്നു. അവനെ കൊല്ലാൻ ഇറാൻ ശ്രമിച്ചു. എന്റെ മക്കളിൽ ഒരാളെ വധിക്കാൻ അവർ ശ്രമിച്ചു’ എന്നായിരുന്നു നെതന്യാഹുവിൻ്റെ വെളിപ്പെടുത്തൽ. മകനെതിരായ ഇറാന്റെ വധശ്രമത്തെക്കുറിച്ചുള്ള ആരോപണം സർക്കാർ അനുകൂല നിലപാടുകൾക്ക് പേരുകേട്ട യാഥാസ്ഥിതിക ഇസ്രയേലി […]
Read more

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല, രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക

ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി അമേരിക്ക. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റ് നടത്തിയ വാർത്താസമ്മേളനത്തിലാണ് രാജ്യങ്ങൾക്കുള്ള കർശന മുന്നറിയിപ്പ്. ‘ഓപ്പറേഷൻ എക്കണോമിക് ഔട്ട്കാസ്റ്റ്’ എന്നാണ് ഉപരോധ നടപടികൾക്ക് അമേരിക്ക നൽകിയിരിക്കുന്ന പേര്. ഇറാനുമായി ഇടപാടുകൾ പാടില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നേരിട്ട് രാഷ്ട്രനേതാക്കളെ വിളിച്ച് ആവശ്യപ്പെടുമെന്നും സ്കോട്ട് ബെസന്‍റ് വ്യക്തമാക്കി. ആരും അമേരിക്കയ്ക്ക് അതീതരല്ല എന്നും ഇറാനുമായി ഇടപാട് നടത്തിയാൽ വലിയ വില കൊടുക്കേണ്ടി വരുമെന്നും സ്കോട്ട് […]
Read more

ജപ്പാനിൽ വീണ്ടും ഭൂചലനം; റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

ടോക്കിയോ: ജപ്പാനെ ആശങ്കയിലാഴ്ത്തി മണിക്കൂറുകൾക്കിടെ രണ്ട് ഭൂചലനങ്ങൾ. ടോക്കിയോ നഗരത്തിൽ 40-ൽ അധികം പേർക്ക് പരിക്കേൽക്കാൻ ഇടയാക്കിയ ഭൂചലനത്തിന് പിന്നാലെയാണ് വടക്കൻ ദ്വീപായ ഹൊക്കൈഡോയിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഹൊക്കൈഡോയിൽ ഉണ്ടായത്. ഒന്നിന് പിന്നാലെ ഒന്നായി ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് രാജ്യത്ത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ആദ്യ പ്രകമ്പനത്തിന്റെ ആഘാതത്തിൽ നിന്ന് മുക്തമാകും മുൻപേയാണ് അടുത്ത ഭൂചലന വാർത്തയെത്തിയത്. ഇത് ജനങ്ങളിൽ സ്വാഭാവികമായും ഭീതി വർധിപ്പിച്ചിട്ടുണ്ട്. പ്രാദേശിക സമയം […]
Read more

പാക് സൈനിക മേധാവി അസീം മുനീർ ചർച്ചകൾക്കായി ഇറാനിൽ

ടെഹ്റാൻ: അമേരിക്ക-ഇറാൻ ചർച്ചകൾ പുനരാരംഭിക്കാൻ ലക്ഷ്യമിട്ട് പാകിസ്ഥാൻ സൈനിക മേധാവി അസീം മുനീർ ഇന്ന് ഇറാനിലെത്തും. ഇറാനുമായി ചർച്ച നടത്താനാണ് അസീം മുനീർ എത്തുന്നത്. ചർച്ചയിൽ നിർണായക സന്ദേശങ്ങൾ കൈമാറുമെന്നാണ് റിപ്പോർട്ട്. പാകിസ്ഥാൻ-സൗദി-തുർക്കി എന്നീ രാജ്യങ്ങൾ ഒപ്പുവെച്ച മക്കാ കരാറിന് ശേഷമുള്ള അസീം മുനീറിന്റെ ആദ്യസന്ദർശനമാണിത്. അസീം മുനീർ തിങ്കളാഴ്ച ഇറാൻ സന്ദർശിക്കുമെന്നത് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബാ​ഗ്ഹേയ് കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു. അമേരിക്ക-ഇറാൻ സമാധാന ചർച്ചകളിൽ പാകിസ്ഥാൻ നേരത്തേയും മധ്യസ്ഥത വഹിച്ചിരുന്നു. ഇതിന്റെ ഭാ​ഗമായാണ് […]
Read more

Recent News