Category: international

‘ഇറാനും ഇസ്രയേലും ഉടൻ വെടിനിർത്തണം’: ഡോണൾഡ് ട്രംപ്

വാഷിംഗ്‌ടൺ: ഇറാനും ഇസ്രയേലും ഉടൻ വെടിനിർത്തണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇറാന്റെ ആക്രമണങ്ങളോട് പ്രതികരിക്കരുതെന്ന് ബെഞ്ചമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടെന്നും ട്രംപ് അറിയിച്ചു . പുതിയ ആക്രമണങ്ങൾ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാകുമെന്ന സൂചനകൾക്ക് പിന്നാലെയാണ് ട്രംപിന്റെ ആഹ്വാനം. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ വടക്കൻ ഇസ്രയേലിലേക്ക് ഇറാൻ നടത്തിയ ആക്രമണത്തിന് പിന്നാലെ, ഇറാൻ നഗരങ്ങളിൽ ഇസ്രയേൽ തിരിച്ചടി നൽകിയിരുന്നു. ഇസ്രയേലിനെ ലക്ഷ്യമിട്ട് യെമനിലെ ഹൂതികളും ആക്രമണം നടത്തി. ചെങ്കടലിൽ ഇസ്രയേൽ കപ്പലുകൾ തടയുമെന്ന് ഹൂതികൾ പ്രഖ്യാപിച്ചു. […]
Read more

ഫിലിപ്പീൻസിൽ ഭൂചലനം; 19 പേര്‍ മരിച്ചു

മനില: വടക്കന്‍ ഫിലിപ്പീന്‍സിൽ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ 19 പേര്‍ മരിച്ചു. തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 7.37ന് ഉണ്ടായ ഭൂചലനത്തില്‍ 134 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ജോളിബീ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. കോസ്റ്റ് ഓഫ് മിന്റനാവോ ദ്വീപില്‍ ഉണ്ടായ ഭൂചലനത്തെ തുടര്‍ന്ന് ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. ചില ഇടങ്ങളില്‍ ഇവ പിന്‍വലിച്ചിട്ടുണ്ട്. കൃത്യമായി […]
Read more

ഫിലിപ്പീൻസിൽ വൻ ഭൂചലനം, ഇന്തോനേഷ്യയിലും ജപ്പാനിലും, തയ്‌വാനിലും സുനാമി മുന്നറിയിപ്പ്

ഫിലിപ്പീൻസ്: ഫിലിപ്പീൻസിൽ വൻ ഭൂചലനം. പ്രാദേശിക സമയം 7.40 ഒടുകൂടിയാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്. റിക്ടർ സ്കെയിലിൽ 8.2 തീവ്രത രേഖപ്പെടുത്തി. തുടർന്ന് ഇന്തോനേഷ്യയിലും ജപ്പാനിലും, തയ്‌വാനിലും സുനാമി മുന്നറിയിപ്പ് നൽകി അധികൃതർ . ബീച്ചുകളിൽ നിന്ന് ആളുകൾ മാറണമെന്നാണ് നിർദേശം. ഫിലിപ്പീൻസിന്റെ തീരപ്രദേശങ്ങളിൽ 3 മീറ്റർ വരെ ഉയരത്തിൽ സുനാമി തിരമാലകൾ ഉണ്ടാകാമെന്നും ഇന്തോനേഷ്യയുടെയും മലേഷ്യയുടെയും ചില ഭാഗങ്ങളിൽ 1 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാമെന്നുമാണ് മുന്നറിയിപ്പ്. പൗരന്മാർ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറണമെന്നും നിർദേശമുണ്ട് ഭൂചലനത്തിൽ […]
Read more

ബെയ്റൂട്ടിൽ വ്യോമാക്രമണം നടത്തി ഇസ്രായേൽ സൈന്യം

ബെയ്റൂട്ട്: ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ വൻ വ്യോമാക്രമണം നടത്തി ഇസ്രയേൽ സൈന്യം. ബെയ്റൂട്ടിലെ ഹിസ്ബുള്ളയുടെ പ്രധാന കമാൻഡ് ആസ്ഥാനമാണ് തങ്ങൾ ലക്ഷ്യമിട്ടതെന്നും അത് വിജയകരമായി തകർത്തതായും ഇസ്രയേൽ സൈന്യവും ഔദ്യോഗിക വൃത്തങ്ങളും സ്ഥിരീകരിച്ചു. ഹിസ്ബുള്ളയുടെ തന്ത്രപ്രധാനമായ ഭൂഗർഭ കമാൻഡ് സെന്റർ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേൽ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയതെന്നാണ് വിവരം. ജനവാസ മേഖലയിലെ കെട്ടിടങ്ങൾക്ക് താഴെയാണ് ഈ ആസ്ഥാനം പ്രവർത്തിച്ചിരുന്നതെന്ന് ഇസ്രായേൽ പ്രതിരോധ സേന പ്രസ്താവനയിൽ പറഞ്ഞു.ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശമായ ദഹിയേയിൽ തുടർച്ചയായി ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായാണ് പ്രാദേശിക […]
Read more

സ്റ്റേഡിയത്തിൽ വെള്ളക്കുപ്പികൾ നിരോധിച്ച് ഫിഫ; നടപടി കളിക്കാരുടെ സുരക്ഷ മുൻനിർത്തി

വാഷിങ്ടൺ: ഫിഫ ലോകകപ്പ് വേദികളിലേക്ക് വെള്ളക്കുപ്പികൾ കൊണ്ടുപോകുന്നത് നിരോധിച്ച് ഫിഫ. കുപ്പികളും മറ്റും സ്റ്റേഡിയത്തിലേക്ക് എറിയുന്നത് മൂലമുണ്ടാകുന്ന പരിക്കുകൾ ഒഴിവാക്കുക ലക്ഷ്യമിട്ടാണ് ഫിഫയുടെ തീരുമാനം. ഒരു ലിറ്റർവരെയുള്ള സുതാര്യമായ പ്ലാസ്റ്റിക് കുപ്പികൾ കൈയിൽ കരുതാമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ പുനരുപയോഗിക്കാവുന്ന കുപ്പികൾ, കപ്പുകൾ, ജാറുകൾ, കാനുകൾ എന്നിവവയ്‌ക്കടക്കം സ്റ്റേഡിയത്തിൽ കയറ്റുന്നതിന് നിരോധനമേർപ്പെടുത്തി. കളിക്കാർ, റഫറിമാർ, ആരാധകർ, വോളന്റിയർമാർ, ജീവനക്കാർ എന്നിവരുടെയെല്ലാം ആരോഗ്യവും സുരക്ഷയും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഫിഫ അറിയിച്ചു. കാണികൾക്ക് സ്റ്റേഡിയത്തിനകത്തുനിന്ന് വെള്ളം വാങ്ങാൻ സാധിക്കുമെന്നും ഇതിനായി സാധാരണ […]
Read more

ഇറാൻ ചാരശൃംഖലയിലെ 15 പേർ ബഹ്റൈനിൽ അറസ്റ്റിൽ

മനാമ: ഇറാൻ ചാരശൃംഖലയിലെ 15 പേർ ബഹ്റൈനിൽ അറസ്റ്റിലായി. ഇറാന്‍റെ ഔദ്യോഗിക സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്‍റെ ഫീൽഡ് ഏജന്‍റുമാരായി പ്രവർത്തിച്ചവരെയാണ് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തത്. ബുധനാഴ്ചയായിരുന്നു ഈ നിർണ്ണായക നീക്കം. ബഹ്റൈനിൽ മുൻപ് കണ്ടെത്തിയ ഇറാൻ ഏജന്‍റ് ശൃംഖലയുമായി ബന്ധപ്പെട്ട് ലഭിച്ച രഹസ്യാന്വേഷണ വിവരങ്ങളുടെയും സുരക്ഷാ റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണ് പുതിയ അറസ്റ്റെന്നാണ് റിപ്പോർട്ട്. പിടിയിലായവർ രാജ്യത്തെ സാധാരണ പൗരന്മാരെയും പ്രത്യേകിച്ച് യുവാക്കളെയും കൗമാരക്കാരെയും സ്വാധീനിക്കാൻ ചുമതലപ്പെടുത്തിയ ഫീൽഡ് ഏജന്‍റുമാരാണെന്ന് മന്ത്രാലയം […]
Read more

ഉത്തര കൊറിയയിൽ ആണവായുധ ശേഖരം വർധിപ്പിക്കാൻ നിർദേശം നൽകി കിം ജോങ് ഉൻ

പ്യോങ്യാങ്: ആണവായുധ ശേഖരം വർധിപ്പിക്കാൻ ആഹ്വാനം ചെയ്ത് ഉത്തര കൊറിയൻ പരമോന്നത നേതാവ് കിം ജോങ് ഉൻ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആയുധങ്ങൾക്കാവശ്യമായ ആണവ പദാർത്ഥങ്ങളുടെ ഉൽപ്പാദന ശേഷി ഇരട്ടിയിലധികമായി വർധിച്ചുവെന്നും ദീർഘകാല തന്ത്രപരമായ ലക്ഷ്യങ്ങൾ മുൻനിർത്തി ഇത് വീണ്ടും വർധിപ്പിക്കാനും കിം ജോങ് ഉൻ നിർദേശം നൽകി. പുതിയതായി പ്രവർത്തനം തുടങ്ങിയ ആണവ സാമഗ്രികൾ ഉൽപാദിപ്പിക്കുന്ന ഫാക്ടറിയിൽ സന്ദർശനം നടത്തവെ ആണ് കിം ജോങ് ഉൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. ഉത്തര കൊറിയൻ മാധ്യമമായ കൊറിയൻ […]
Read more

‘ഇറാൻ പരമോന്നത നേതാവ് അമേരിക്കയുമായുള്ള ചർച്ചകളിൽ ഇടപെടുന്നുണ്ട്’; പ്രഖ്യാപനവുമായി ട്രംപ്

ന്യൂയോർക്ക്: വമ്പൻ അവകാശവാദവുമായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്ത്. ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന് ഇറാൻ സമ്മതിച്ചതായും ഇതുമായി ബന്ധപ്പെട്ട് ഇറാന്റെ പരമോന്നത നേതാവ് അമേരിക്കയുമായി ചർച്ചകളിൽ നേരിട്ട് ഇടപെടുന്നുണ്ടെന്നുമുള്ള അവകാശവാദവുമായാണ് ട്രംപ് രംഗത്തെത്തിയത്. ആണവ പദ്ധതികളെച്ചൊല്ലിയുള്ള തർക്കങ്ങളെ തുടർന്ന് സമാധാന ചർച്ചകൾ വഴിമുട്ടിയതിന് പിന്നാലെ ഇരുപക്ഷവും ആക്രമണങ്ങൾ അഴിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയുള്ള ട്രംപിന്‍റെ അവകാശവാദം ലോകം അതീവ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്.
Read more

യുഎസിനോട് ഇനി ചർച്ച ഇല്ലെന്ന് ഇറാൻ

ടെ​ഹ്റാൻ: യുഎസുമായുള്ള സമാധാന ചർച്ചകൾ അവസാനിപ്പിച്ച് ഇറാൻ. ഇതോടെ പശ്ചിമേഷ്യ വീണ്ടും കൂടുതൽ സംഘർഷഭരിതമാകുന്ന സ്ഥിതിയാണ് നിലവിൽ. ലബനനിലും ​ഗാസയിലും ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കുന്നതു വരെ യുഎസുമായി മധ്യസ്ഥ ചർച്ചകൾക്കില്ലെന്നു ഇറാൻ റവല്യൂഷനി ​ഗാർഡ് കോർ വ്യക്തമാക്കിയെന്നു ഇറാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. യുഎസുമായുള്ള ചർച്ചയിൽ നിന്നു ഇറാൻ പിന്മാറി. ഹോർമുസ് കടലിടുക്ക് പൂർണമായി തടയും. യമനിലെ ഹൂതി വിമത സഖ്യകക്ഷികൾക്ക് പേർഷൻ ​ഗൾഫിലെ മറ്റൊരു പ്രധാന ജലപാതയായ ബാബ് എൽ മാൻഡെബ് കടലിടുക്കു വഴി […]
Read more

എൽ നിനോ പ്രതിഭാസം വീണ്ടും എത്തുന്നു; രാജ്യങ്ങൾക്കെല്ലാം ഭീഷണിയെന്ന് വേൾഡ് മെട്രോളജിക്കൽ ഓർഗനൈസേഷൻ

ന്യൂയോർക്ക്: വീണ്ടും എൽ നിനോ പ്രതിഭാസം വരുന്നു. ഈ വർഷം ആഗോള താപനിലയിൽ വൻ വർദ്ധനയുണ്ടാകുമെന്ന കടുത്ത ജാഗ്രതാനിർദ്ദേശവുമായി ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഏജൻസിയായ വേൾഡ് മെട്രോളജിക്കൽ ഓർഗനൈസേഷൻ (WMO) രംഗത്തെത്തി. പുതിയ റിപ്പോർട്ടുകൾ പ്രകാരം ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ കടുത്ത വരൾച്ചയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരളത്തിലും ഇന്ത്യയിലാകെയും ഈ പ്രതിഭാസം വലിയ തിരിച്ചടിയാകും. മധ്യ, കിഴക്കൻ പസഫിക് സമുദ്രത്തിലെ സമുദ്രോപരിതല താപനിലയിലുണ്ടാകുന്ന അസ്വാഭാവികമായ മാറ്റങ്ങളാണ് എൽ നിനോയ്ക്ക് കാരണം.ജൂൺ മുതൽ ആരംഭിക്കുന്ന ഉയർന്ന താപനില ഓഗസ്റ്റ് മാസം വരെ […]
Read more

Recent News