Category: international

ചൈനയില്‍ കല്‍ക്കരി ഖനിയില്‍ വാതക സ്‌ഫോടനം; 90 മരണം

ബെയ്ജിങ്: ചൈനയില്‍ കല്‍ക്കരി ഖനിയിലെ വാതക സ്ഫോടനത്തില്‍ 90 പേര്‍ മരിച്ചു. ഇന്നലെ വൈകീട്ട് ഷാന്‍സി പ്രവിശ്യയിലെ ക്വിന്‍യുവാന്‍ കൗണ്ടിയിലെ ലിയുഷെന്യൂ കല്‍ക്കരി ഖനിയിലാണ് അപകടമുണ്ടായത്. സ്ഫോടനസമയത്ത് 247 തൊഴിലാളികള്‍ ഖനിക്കുള്ളില്‍ ജോലിയിലുണ്ടായിരുന്നുവെന്നാണ് വിവരം. ഒന്‍പതു പേര്‍ ഇപ്പോഴും ഖനിക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും അപകടകാരണം അന്വേഷിച്ചുവരികയാണെന്നും പ്രാദേശിക ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. സമഗ്രമായ രക്ഷാപ്രവര്‍ത്തനത്തിനും പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് നിര്‍ദേശം […]
Read more

പോളണ്ടിലേക്ക് 5000 യു.എസ് സൈനികരെക്കൂടി അയക്കുമെന്ന് ട്രംപ്

യൂറോപ്പിലെ അമേരിക്കൻ സൈനിക വിന്യാസം കുറയ്ക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ, പോളണ്ടിലേക്ക് 5,000 യു.എസ് സൈനികരെക്കൂടി അയക്കുമെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. സൈന്യത്തിലെ ഒരു വിഭാഗത്തെ പോളണ്ടിലേക്ക് അയക്കാന്‍ നേരത്തെയുണ്ടായ തീരുമാനം പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് തടഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് അസാധാരണമായ പ്രഖ്യാപനം.ഇറാന്‍ യുദ്ധത്തില്‍ അമേരിക്ക അപമാനിതരാകുകയാണെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് പറഞ്ഞതില്‍ പ്രകോപിതനായ ട്രംപ്, ജര്‍മ്മനിയില്‍ നിന്ന് 5,000 സൈനികരെ പിന്‍വലിക്കുമെന്ന് ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് പുതിയ […]
Read more

എബോള വ്യാപനം: ഡല്‍ഹിയില്‍ നടത്താനിരുന്ന ഇന്ത്യ-ആഫ്രിക്കന്‍ യൂണിയന്‍ ഉച്ചകോടി മാറ്റിവെച്ചു

ന്യൂഡല്‍ഹി: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള വൈറസ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന നാലാമത് ഇന്ത്യ-ആഫ്രിക്ക ഫോറം ഉച്ചകോടി മാറ്റിവെച്ചു. ഈ മാസം 28 ന് ഡല്‍ഹിയില്‍ വെച്ച് ഉച്ചകോടി നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. പുതിയ സാഹചര്യത്തില്‍ ഉച്ചകോടി മാറ്റുന്നതായി സര്‍ക്കാര്‍ അറിയിച്ചു. ഉച്ചകോടിയുടെ പുതിയ തീയതികള്‍ പരസ്പര കൂടിയാലോചനകളിലൂടെ അന്തിമമാക്കുകയും യഥാസമയം അറിയിക്കുകയും ചെയ്യുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ത്യയും ആഫ്രിക്കന്‍ യൂണിയന്‍ ചെയര്‍പേഴ്സണും ആഫ്രിക്കന്‍ യൂണിയന്‍ കമ്മീഷനും തമ്മില്‍ കൂടിയാലോചനകള്‍ നടത്തിയ ശേഷമാണ് ഉച്ചകോടി മാറ്റിവയ്ക്കാനുള്ള […]
Read more

ഇറാന്‍റെ നീക്കങ്ങൾക്കെതിരെ ആഞ്ഞടിച്ച് യുഎഇ

ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ അറബിക്കടലിലും ഹോർമുസ് കടലിടുക്കിലും പിടിമുറുക്കാനുള്ള ഇറാന്‍റെ നീക്കങ്ങൾക്കെതിരെ ആഞ്ഞടിച്ച് യുഎഇ. ഹോർമുസ് കടലിടുക്കിൽ തങ്ങൾക്ക് പൂർണ്ണ നിയന്ത്രണമുള്ള ‘നിയന്ത്രിത സമുദ്രമേഖല’ പ്രഖ്യാപിച്ച ഇറാന്റെ നടപടി വെറും ‘പകൽക്കിനാവ്’ മാത്രമാണെന്ന് യുഎഇ പ്രസിഡന്‍റിന്‍റെ നയതന്ത്ര ഉപദേശകൻ ഡോ. അൻവർ ഗർഗാഷ് വ്യക്തമാക്കി. ഇറാൻ നേരിട്ട സൈനിക പരാജയത്തിൽ നിന്ന് ശ്രദ്ധതിരിക്കാനും മേഖലയിൽ പുതിയൊരു സാഹചര്യം സൃഷ്ടിക്കാനുമാണ് അവർ ശ്രമിക്കുന്നതെന്നും അൻവർ ഗർഗാഷ് എക്സിൽ കുറിച്ചു. ‘പതിറ്റാണ്ടുകളായി അറബ് മേഖലയിൽ ഇറാൻ നടത്തുന്ന […]
Read more

ലോകത്തെ ആദ്യ ട്രില്ല്യണയർ ആകാനൊരുങ്ങി ഇലോൺ മസ്ക്

ലോകത്തെ ആദ്യ ട്രില്ല്യണയർ ആകാനൊരുങ്ങുയാണ് സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക്. സ്പേസ് എക്സ് ഐപിഒ പൂർത്തിയായാൽ മസ്കിൻ്റെ സമ്പത്തിൽ വൻ കുതിപ്പുണ്ടാകുമെന്നാണ് റിപ്പോർട്ട്. 1.25 ട്രില്യൺ ഡോളറാണ് സ്പേസ് എക്സ് സ്വയം കണക്കാക്കുന്ന മൂല്യം. ഇതോടെ മസ്കിൻ്റെ കൈയ്യിലുള്ള ഓഹരികളുടെ മൂല്യം 600 ബില്യൺ ഡോളറാകും. ടെസ്ലയുടെ കൂടി ഉടമയായ മസ്കിന് ഇതിന് പുറമേ 500 ബില്യൺ ഡോളർ ആസ്തിയുണ്ട്. സ്പേസ് എക്സ് ഓഹരിമൂല്യവും ചേരുമ്പോൾ ആകെ സമ്പത്ത് ഒരു ട്രില്യണിന് മുകളിലേക്ക് കടക്കുകയാണ്. റോക്കറ്റ് […]
Read more

ആഭ്യന്തരമന്ത്രിക്ക് പിന്നാലെ പാക് സേനാ മേധാവിയും ഇറാനിലേക്ക്

ടെഹ്റാൻ: പാക് ആഭ്യന്തരമന്ത്രിക്ക് പിന്നാലെ പാക് സേനാ മേധാവി അസീം മുനീറും ഇറാനിലേക്ക്. അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾക്ക് വഴി തെളിഞ്ഞാ പാക് സേനാ മേധാവി ഇറാനിലെത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇറാനുമായുള്ള ചർച്ചകളെച്ചൊല്ലി അമേരിക്കൻ പ്രസിഡണ്ടും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ ഫോൺ സംഭാഷണം നടന്നതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുദ്ധം നിർത്തി, നാവിക ഉപരോധം നീക്കിയാൽ യുറേനിയം ശേഖരം കൈമാറുന്നതിലും ആണവ പദ്ധതി ചുരുക്കുന്നതിലും ഇറാൻ വഴങ്ങിയേക്കും. ‌‌ ഇറാന്റെ 25 ശതമാനം മരവിപ്പിച്ച […]
Read more

കോടതി യുദ്ധത്തിൽ ഇലോൺ മസ്കിന് വൻ തിരിച്ചടി

ഓക്ക്‌ലൻഡ്: ലോകമെമ്പാടും വലിയ തരംഗം സൃഷ്ടിച്ച ചാറ്റ്ജിപിറ്റിയുടെ (ChatGPT) നിർമ്മാതാക്കളായ ഓപ്പൺഎഐയും ലോകകോടീശ്വരൻ ഇലോൺ മസ്കും തമ്മിൽ യുഎസ് കോടതിയിൽ നടന്ന ചരിത്രപ്രസിദ്ധമായ നിയമപോരാട്ടത്തിൽ ഒടുവിൽ ഓപ്പൺഎഐയ്ക്ക് അനുകൂലമായി വിധി. ഓപ്പൺഎഐ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സാം ആൾട്ട്മാനെ പദവിയിൽ നിന്ന് പുറത്താക്കണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായി ഇലോൺ മസ്ക് ഫയൽ ചെയ്ത ഹർജി കാലിഫോർണിയയിലെ ഓക്ക്‌ലൻഡ് ഫെഡറൽ കോടതി തള്ളി. ഇതോടെ 852 ബില്യൺ ഡോളർ (ഏകദേശം 85,200 കോടി ഡോളർ) മൂല്യമുള്ള ഓപ്പൺഎഐ കമ്പനിക്ക് ചരിത്രത്തിലെ […]
Read more

അമേരിക്കയിലെ സാന്‍ഡിയാഗോയില്‍ വെടിവയ്പ്പ്; അഞ്ച് പേര്‍ മരിച്ചു

വാഷിങ്ടൻ: അമേരിക്കയിലെ സാന്‍ഡിയാഗോയില്‍ വെടിവയ്പ്. രണ്ട് അക്രമികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. ഇസ്ലാമിക് സെന്റര്‍ ഓഫ് സാന്റിയാഗോ എന്ന പള്ളിയിലാണ് വെടിവയ്പ്പുണ്ടായത്. സാന്‍ഡിയാഗോയിലെ ഏറ്റവും വലിയ മസ്ജിദാണ് ഇസ്ലാമിക് സെന്റര്‍ ഓഫ് സാന്റിയാഗോ. അവിടെയാണ് ആക്രമണമുണ്ടായത്. രണ്ട് കൗമാരക്കാരായ ആളുകളാണ് പള്ളിക്ക് നേരെ വെടിയുതിര്‍ത്തത്. സംഭവസ്ഥലത്ത് വച്ചുതന്നെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ആക്രമണം നടന്ന് തൊട്ടുപിന്നാലെ, തൊട്ടടുത്തുള്ള ഒരു തെരുവില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ 17, 19 വയസ് പ്രായമുള്ള രണ്ട് കൗമാരക്കാരുടെ മൃതദേഹങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ […]
Read more

പാകിസ്ഥാനിൽ വിഭജനത്തിന് മുൻപുണ്ടായിരുന്ന സ്ഥലപ്പേരുകൾ പുനഃസ്ഥാപിക്കുന്നു

ഇസ്ലാമാബാദ്: വിഭജനത്തിന് മുമ്പ് ഉണ്ടായിരുന്ന ഇന്ത്യൻ പേരുകൾ പ്രദേശങ്ങൾക്ക് പുനഃസ്ഥാപിക്കാനുള്ള പദ്ധതികളുമായി പാകിസ്ഥാനിലെ പഞ്ചാബ് സർക്കാർ. ലാഹോറിലെ വിവിധ തെരുവുകൾ, റോഡുകൾ എന്നിവയുടെ പേരുകളാണ് ഇന്ത്യ-പാക് വിഭജനത്തിന് മുമ്പ് ഉണ്ടായിരുന്ന പേരുകളിലേക്ക് തന്നെ പുനർനാമകരണം ചെയ്യുന്നത്. ലാഹോറിലെ ചരിത്രപ്രസിദ്ധമായ തെരുവുകൾ, ഇടനാഴികൾ, റോഡുകൾ തുടങ്ങിയവ ഇന്ത്യൻ സംസ്കാരവുമായും ബ്രിട്ടീഷ് കാലഘട്ടവുമായും ബന്ധപ്പെട്ട പേരുകളിലായിരുന്നു അറിയപ്പെട്ടിരുന്നത്. എന്നാൽ, പിന്നീട് ഇത് പുനർനാമകരണം ചെയ്ത് ഇസ്ലാമിക്, പാകിസ്താൻ പ്രാദേശിക വ്യക്തികളുമായി ബന്ധപ്പെട്ട പേരുകളിലേക്ക് മാറ്റി.‌ ‌‌ ഇത് പഴയപടിയാക്കാൻ പാകിസ്ഥാനിലെ […]
Read more

ഡി.ആർ. കോംഗോയിലെ എബോള വ്യാപനം; മരണം 131 ആയി

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ: എബോള വ്യാപനത്തിൽ കുറഞ്ഞത് 131 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ. ഡി.ആർ. ആരോഗ്യ വകുപ്പ് വക്താവ് അറിയിച്ചുവെന്ന് വ്യക്തമാക്കി ബി.ബി.സി. ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കൂടുതൽ കേസുകൾ സംശയിക്കപ്പെടുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്. അതിനിടെ യുഗാണ്ടയിൽ രണ്ട് എബോള കേസുകൾ സ്ഥിരീകരിക്കുകയും ഒരു മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) വ്യക്തമാക്കി. ഡി.ആർ. കോംഗോയിലെ വ്യാപനത്തിൽ കുറഞ്ഞത് ആറ് അമേരിക്കക്കാർക്ക് എബോള വൈറസ് ബാധിച്ചതായി […]
Read more

Recent News