Category: international

ലോകകപ്പ്; സൗദി ടീമിന്റെ പരിശീലന സെഷനിൽ പങ്കെടുത്ത് കായിക മന്ത്രി

റിയാദ്: 2026 ഫിഫ ലോകകപ്പിൽ ഉറുഗ്വേയെ നേരിടാൻ ഒരുങ്ങുന്ന സൗദി അറേബ്യൻ ദേശീയ ടീമിന്റെ അവസാന ഘട്ട പരിശീലന സെഷനിൽ പങ്കെടുത്ത് സൗദി കായിക മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ. മന്ത്രിയോടൊപ്പം സൗദി ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് യാസർ അൽ മിഷാലും പങ്കെടുത്തിരുന്നു. ഗ്രീക്ക് പരിശീലകനായ ജോർജിയോസ് ഡോണിസിന്റെ കീഴിലാണ് സൗദി വിശ്വമേളയിലെ തങ്ങളുടെ ആദ്യ അങ്കത്തിന് ഇറങ്ങുന്നത്. ടീമിലെ മുഴുവൻ താരങ്ങളും സജ്ജമാണെന്നും സൗദി ഫുട്ബോളിനെ തനിക്ക് നന്നായി അറിയാമെന്നും […]
Read more

ലെബനനെതിരെ ആക്രമണം നടത്തരുത്: ഇസ്രയേലിനെ വിമർശിച്ച് ഡോണൾഡ് ട്രംപ്

ന്യൂയോർക്ക്: ഇറാനുമായുള്ള സമാധാന കരാർ അന്തിമഘട്ടത്തിലെത്തി നിൽക്കെ ലെബനനിൽ ആക്രമണം നടത്തിയ ഇസ്രയേലിനെ വിമർശിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇസ്രയേൽ ലെബനനെതിരെ ആക്രമണം നടത്തരുതെന്നും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. ഹിസ്ബുല്ല അടക്കമുള്ള മറ്റൊരു വിഭാഗവും ഇസ്രായേലിനെതിരെ ആക്രമണം നടത്തരുതെന്നും ട്രംപ് ആവശ്യപ്പെട്ടു. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു ട്രംപ് നിലപാട് വ്യക്തമാക്കിയത്. ‘ഇറാനുമായി സമാധാന കരാറിലേക്കുള്ള ശ്രമങ്ങൾ നിർണായക ഘട്ടത്തിലെത്തിയിരിക്കുന്ന ഈ പ്രത്യേക ദിവസത്തിൽ ബെയ്റൂട്ടിനെതിരായ ഇസ്രായേലിന്റെ ആക്രമണം സംഭവിക്കാൻ പാടില്ലായിരുന്നു’വെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. […]
Read more

റോപ്പ് കെട്ടാൻ മറന്നു; ബംജീ ജമ്പിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം

ബ്രസീലിയ: റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം. ബ്രസീലിലാണ് സംഭവം. 21കാരിയായ മരിയ എജ്യുഡാറ റോഡ്രിഗസ് ആണ് മരിച്ചത്. 130 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്. അപകടം നടക്കുമ്പോള്‍ മരിയയുടെ പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു. സാവോ പോളോയിലെ ബംജീ ജമ്പിങ് സ്‌പോട്ടിലായിരുന്നു സംഭവം. സ്‌കെലറ്റന്‍ ബ്രിഡ്ജിന്റെ മുകളില്‍ നിന്ന് യുവതിയെ ജീവനക്കാര്‍ താഴേയ്ക്ക് എറിയുകയായിരുന്നു. ഈ സമയം റോപ്പ് ഘടിപ്പിച്ചിരുന്നില്ല. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യുവതിയെ ജീവനക്കാര്‍ എറിയുന്നത് വീഡിയോയില്‍ കാണാം. ഇതിനിടെ […]
Read more

അമേരിക്കയിലെ മിസൗറിയിൽ ചെറുവിമാനം തകർന്നു വീണു; 12 പേർ മരിച്ചു

മിസൗറി: അമേരിക്കൻ സംസ്ഥാനമായി മിസൗറിയിൽ ചെറുവിമാനം തകർന്നുവീണ് പൈലറ്റടക്കം 12പേർക്ക് ദാരുണാന്ത്യം.സംസ്ഥാനത്തെ ഏറ്റവും വലിയ നഗരമായ കനാസ് സിറ്റിക്ക് തെക്കു ഭാഗത്തായി. ബേറ്റ്‌സ് കൗണ്ടിയിലെ ബട്‌ലർ മെമ്മോറിയൽ എയർപോർട്ടിന് സമീപം ഞായറാഴ്ചയാണ് സംഭവം. സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ചെറുവിമാനമാണ് തകർന്നുവീണത്. കൊല്ലപ്പെട്ട 11 പേർ സ്‌കൈ ഡ്രൈവർമാരാണെന്നാണ് വിവരം. ബട്‌ലർ പൊലീസ് ഡിപ്പാർട്ട്‌മെന്റ് ഓഫീസും ബേറ്റ്‌സ് കൗണ്ടി ഷെരീഫ്‌സ് ഓഫീസിനൊപ്പം സ്റ്റേറ്റ് പൊലീസ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനം നടത്തിവരികയാണെന്നും പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രികരും മരിച്ചുവെന്നുമാണ് […]
Read more

യുദ്ധം അവസാനിക്കുന്നു ; യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് സ്ഥിരീകരിച്ച് പാകിസ്ഥാൻ

ഇസ്ലാമാബാദ്: മൂന്ന് മാസത്തിലധികം നീണ്ട സംഘർഷത്തിന് വിരാമമാകുന്നു, ലോകം കാത്തിരുന്ന സമാധാന കരാർ സംബന്ധിച്ചു യുഎസും ഇറാനും ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ അറിയിച്ചു. യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കാനുമാണ് ഇരുരാജ്യങ്ങളും ധാരണയിലെത്തിയത്. കരാറിൻ്റെ പൂർണവിവരങ്ങൾ പുറത്തുവന്നിട്ടില്ല. സമാധാന കരാർ ജൂൺ 19ന് സ്വിറ്റ്സർലൻഡിൽവെച്ച് ഒപ്പുവെക്കുമെന്ന് ഇരുരാജ്യങ്ങൾക്കുമിടയിൽ മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അറിയിച്ചു. കരാർ പൂർത്തിയായതായി യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപും സ്ഥിരീകരിച്ചു. ഹോർമുസ് കടലിടുക്കിൽ യുഎസ് നാവികസേനയുടെ ഉപരോധം നീക്കാൻ ട്രംപ് നിർദേശം […]
Read more

സാവോ പോളോയിൽ ബഞ്ചി ജംപിനിടെ 21കാരിക്ക് ദാരുണാന്ത്യം

സാവോ പോളോ: 130 അടി ഉയരത്തിൽ നിന്നുള്ള സാഹസിക ബഞ്ചി ജംപിനിടെ 21കാരിക്ക് ദാരുണാന്ത്യം. യുവതിയുടെ ശരീരത്തിൽ സുരക്ഷാ സംവിധാനത്തിൽ കയർ ഘടിപ്പിക്കാൻ ജീവനക്കാർ മറന്നതോടെയാണ് അപകടമുണ്ടായത്. സാവോ പോളോയിലെ സ്കെലിറ്റൻ ബ്രിഡ്ജിൽ നടന്ന ഈ ദാരുണമായ അപകടത്തിൽ മരിയ എഡ്വേർഡ റോഡ്രിഗസ് ഡി ഫ്രീറ്റാസ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഒരു സ്വകാര്യ കമ്പനി സംഘടിപ്പിച്ച സാഹസിക വിനോദത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു മരിയ. സുരക്ഷാ കയറായ ബഞ്ചി കോർഡ് യുവതിയുടെ ശരീരത്തിൽ ബന്ധിപ്പിച്ചിരുന്നില്ല എന്ന കാര്യം ശ്രദ്ധിക്കാതെ ജീവനക്കാർ […]
Read more

അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാറിൽ ഒപ്പ് വെയ്ക്കുമെന്ന് പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ്: യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കയും ഇറാനും തമ്മിലുള്ള നിർണായകമായ സമാധാന കരാറിൽ 24 മണിക്കൂറിൽ ഒപ്പുവയ്ക്കുമെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. അടുത്തയാഴ്ച സാങ്കേതിക തല ചർച്ചകൾ തുടരുമെന്നും ഷഹബാസ് ഷരീഫ് എക്‌സിൽ വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിൽ ഉടമ്പടികളിൽ ധാരണയിലെത്തിയെന്നാണ് യുഎസ് കേന്ദ്രങ്ങളും വ്യക്തമാക്കുന്നത്. യുദ്ധത്തിൽ ജേതാവ് തങ്ങളാണെന്ന് അവകാശപ്പെട്ട് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി രംഗത്തെത്തി. പാകിസ്ഥാൻ മധ്യസ്ഥത വഹിക്കുന്ന സമാധാന ചർച്ചകളിൽ ഇസ്രായേൽ ഭാഗമല്ലാത്തത് ഇപ്പോഴും പ്രതിസന്ധിയായി തുടരുകയാണ്. ജനീവയിൽ വെച്ച് യുഎസ് […]
Read more

യുറേനിയം ഒളിപ്പിച്ച ഭൂഗര്‍ഭ അറകളുടെ സുരക്ഷ വർധിപ്പിച്ച് ഇറാൻ

വാഷിംഗ്ടണ്‍: അമേരിക്കയും ഇറാനും തമ്മില്‍ നടക്കുന്ന സമാധാന ചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തില്‍ എത്തി നിൽക്കേ, ഇറാനില്‍ നിന്നും പുതിയ വാര്‍ത്ത വരികയാണ്. ആണവപദ്ധതിയുടെ ഭാഗമായി അതീവരഹസ്യമായി സൂക്ഷിച്ചിരിക്കുന്ന യുറേനിയം ശേഖരം യുഎസ് സൈന്യം പിടിച്ചെടുക്കുമെന്ന വാര്‍ത്തകള്‍ക്കിടെ, അതിന്റെ സുരക്ഷ അപകടകരമാം വിധം വർധിപ്പിച്ചിരിക്കുകയാണ് ഇറാൻ. യുറേനിയം ഒളിപ്പിച്ച ഭൂഗര്‍ഭ അറകള്‍ ഇറാന്‍ അടച്ചുപൂട്ടുകയും അവിടെ കുഴിബോംബുകളും സ്‌ഫോടകവസ്തുക്കളും സ്ഥാപിക്കുകയും ചെയ്തു. ഇവിടെയുള്ള തുരങ്കങ്ങള്‍ തകര്‍ക്കുകയും പ്രവേശന കവാടങ്ങളില്‍ സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ച് കെണിയൊരുക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. അതേസമയം ഇറാനും […]
Read more

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയിൽ നടക്കും

ടെഹ്റാൻ: അമേരിക്കൻ – ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയിൽ നടക്കും. സംസ്കാര ചടങ്ങുകൾ പ്രഖ്യാപിച്ച് ഇറാൻ. ചടങ്ങുകൾ ജൂലൈ നാലിന് തുടങ്ങും. ജൂലൈ 9ന് ആണ് ഖബറക്കം. വടക്കുകിഴക്കൻ നഗരമായ മഷ്ഹദിലാണ് സംസ്കാരം. ഫ്രെബുവരിയിലാണ് ഖമനയി കൊല്ലപ്പെട്ടത്. സംസ്കാര ചടങ്ങുകളുടെ ഭാഗമായി രാജ്യത്തുടനീളം മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന വിലാപയാത്ര സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. അമേരിക്കയുമായുള്ള സമാധാന ചർച്ചകൾ അന്തിമ ധാരണയിലേക്ക് എത്തുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഇറാന്‍റെ പ്രഖ്യാപനം. ആയത്തുള്ള അലി […]
Read more

കാനഡയ്ക്ക് ലോകകപ്പ് ചരിത്രത്തില്‍ ആദ്യ പോയിന്റ്

ലോകകപ്പ് ഫുട്‌ബോളില്‍ ആദ്യജയം തേടിയിറങ്ങിയ കാനഡക്ക് സമനില. ബോസ്‌നിയയാണ് കാനഡയെ സമനിലയില്‍ ആക്കിയത്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. ആദ്യ വിസില്‍ മുതല്‍ ആക്രമിച്ച് കളിച്ചത് കാനഡ ആയിരുന്നു. പക്ഷെ ആദ്യ ഗോള്‍ നേടിയത് ബോസ്‌നിയയും. യാവോ ലൂക്കിച്ചാണ് 21-ാം മിനിറ്റില്‍ കോര്‍ണര്‍ കിക്കില്‍ നിന്ന് ലഭിച്ച പന്ത് ഹെഡറിലൂടെ വലയിലെത്തിച്ചത്. അന്താരാഷ്ട്ര കരിയറില്‍ ലൂക്കിച്ചിന്റെ ആദ്യ ഗോളായി ഇത്. ഒരുഗോളിന് പിന്നിലായതോടെ കാനഡ ആക്രമണം കടുപ്പിച്ചു. ബോള്‍ പൊസിഷനില്‍ മുന്നിട്ട് നിന്നെങ്കിലും ലഭിച്ച അവസരങ്ങള്‍ […]
Read more

Recent News