Category: international

ഹോക്കിയിൽ ഇന്ത്യയുടെ തുടർ സ്വർണവേട്ട; ഏഷ്യൻ ഗെയിംസിൽ വീണ്ടും ചാമ്പ്യന്മാർ

നഗോയ: ഏഷ്യൻ ഗെയിംസിലെ ഹോക്കി പോരാട്ടത്തിൽ ചരിത്രനേട്ടവുമായി ഇന്ത്യൻ പുരുഷ ടീം. തുടർച്ചയായ രണ്ടാം തവണയും സ്വർണ മെഡൽ സ്വന്തമാക്കി ഇന്ത്യ കിരീടം നിലനിർത്തി.നിർണായക മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്താണ് ഇന്ത്യൻ താരങ്ങൾ സ്വർണത്തിലേക്ക് മുന്നേറിയത്. തുടക്കം മുതൽ ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ മികവ് പുലർത്തിയ ഇന്ത്യ മത്സരത്തിന്റെ നിയന്ത്രണം കൈവിടാതെ മുന്നേറി. ടീമിന്റെ കൂട്ടായ പ്രകടനമാണ് വിജയത്തിൽ നിർണായകമായത്. ഗോൾ നേടാനുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം എതിരാളികളുടെ ആക്രമണങ്ങളെ ഫലപ്രദമായി തടയാനും ഇന്ത്യൻ പ്രതിരോധനിരയ്ക്ക് കഴിഞ്ഞു.ഏഷ്യൻ ഗെയിംസിൽ […]
Read more

ഇമ്രാൻ ഖാന്റെ മോചനാവശ്യവുമായി പ്രതിഷേധം; കറാച്ചിയിൽ ചരക്കുനീക്കം തടസ്സപ്പെട്ടു

പാക്കിസ്ഥാനിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മോചനമാവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെ രാജ്യത്തെ ഗതാഗത-ചരക്ക് നീക്കത്തെ പ്രതിസന്ധി ബാധിക്കുന്നു. ഇമ്രാന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് ഒക്ടോബർ 4ന് ഇസ്‌ലാമാബാദിലേക്ക് ലോങ് മാർച്ച് നടത്താൻ ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിഷേധക്കാരെ തലസ്ഥാനത്തേക്ക് എത്തുന്നത് തടയുന്നതിനായി പ്രധാന റോഡുകളിൽ കണ്ടെയ്നറുകൾ ഉപയോഗിച്ച് ബാരിക്കേഡുകൾ സ്ഥാപിക്കുന്ന നടപടികളിലാണ് അധികൃതർ. ഇതിനായി ചരക്ക് വാഹനങ്ങളും കണ്ടെയ്നറുകളും പിടിച്ചെടുക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതോടെ കറാച്ചി തുറമുഖത്ത് ചരക്കുകൾ കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ടായതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വാഹനങ്ങൾ […]
Read more

നോയിഡയിൽ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് യുവാവ് വീണ് മരിച്ചു; പൊലീസ് അന്വേഷണം

നോയിഡ : നോയിഡയിലെ ആഡംബര ഹോട്ടൽ കെട്ടിടത്തിൽ നിന്ന് യുവാവ് വീണ് മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സൂപ്പർനോവ സൊസൈറ്റിയിലെ 43-ാം നിലയിൽ നിന്നാണ് യുവാവ് താഴേക്ക് വീണതെന്നാണ് റിപ്പോർട്ട്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. മരിച്ച യുവാവിന്റെ തിരിച്ചറിയലും സംഭവവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളും പൊലീസ് ശേഖരിച്ചുവരികയാണ്. കെട്ടിടത്തിലെ സുരക്ഷാ ക്യാമറകളിലെ ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. യുവാവ് […]
Read more

ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുളളവര്‍ക്ക് തിരിച്ചടി; യുഎസ് വിസകള്‍ കൂട്ടത്തോടെ റദ്ദാക്കി

വാഷിങ്ടണ്‍: ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുളളവരെ പ്രതിസന്ധിയിലാക്കി കടുത്ത കുടിയേറ്റ നിയന്ത്രണങ്ങളുമായി യുഎസ് ഭരണകൂടം. വിസ നേടി രാജ്യത്ത് പ്രവേശിച്ചവരുടെ പ്രവര്‍ത്തനങ്ങളും പശ്ചാത്തലവും കര്‍ശനമായി നിരീക്ഷിച്ചുവരികയായിരുന്ന യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ഇതുവരെ രണ്ടര ലക്ഷത്തിലധികം വിസകള്‍ റദ്ദാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ ചരിത്രത്തിലെ തന്നെ കടുത്ത കുടിയേറ്റ നിയന്ത്രണ നടപടികളായാണ് ഇത് വിലയിരുത്തപ്പെടുന്നത്. വിസ അനുവദിച്ചതിന് ശേഷം വിദേശ പൗരന്മാരുടെ നീക്കങ്ങളും നിയമവിധേയത്വവും നിരന്തരം പരിശോധിക്കുന്ന ‘കണ്ടിന്യൂവസ് വെറ്റിങ്’ സംവിധാനമാണ് ഈ വിപുലമായ നടപടിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് […]
Read more

ലോകചാമ്പ്യനെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്ത്; ഇന്ത്യയ്ക്ക് ഗുസ്തിയിൽ സ്വർണം

നഗോയ: ഗുസ്തിയിൽ ഇന്ത്യയ്ക്ക് അഭിമാനനേട്ടം. ലോകചാമ്പ്യനെ പരാജയപ്പെടുത്തി അമൻ സെഹ്‌റാവത്ത് സ്വർണം സ്വന്തമാക്കി. നിർണായക പോരാട്ടത്തിൽ മികച്ച പ്രകടനം പുറത്തെടുത്താണ് ഇന്ത്യൻ താരം സ്വർണ മെഡൽ നേടിയത്.തുടക്കം മുതൽ ആത്മവിശ്വാസത്തോടെയാണ് അമൻ മത്സരിച്ചത്. ശക്തമായ പ്രതിരോധത്തിനൊപ്പം കൃത്യമായ ആക്രമണങ്ങളും പുറത്തെടുത്ത താരം മത്സരത്തിന്റെ നിയന്ത്രണം കൈവിടാതെ മുന്നേറി. ലോകതലത്തിൽ ശ്രദ്ധ നേടിയ താരത്തിനെതിരായ മത്സരമായിരുന്നിട്ടും സമ്മർദത്തിന് വഴങ്ങാതെയാണ് അമൻ പോരാട്ടം പൂർത്തിയാക്കിയത്. നിർണായക ഘട്ടങ്ങളിൽ നേടിയ പോയിന്റുകളാണ് മത്സരത്തിൽ ഇന്ത്യൻ താരത്തിന് നേട്ടമുണ്ടാക്കിയത്.ഈ വിജയത്തോടെ ഗുസ്തിയിൽ ഇന്ത്യയുടെ […]
Read more

വർഷം 40 യുദ്ധവിമാനങ്ങൾ വേണം; വ്യോമസേനയുടെ ആവശ്യം വ്യക്തമാക്കി മേധാവി

ഇന്ത്യൻ വ്യോമസേനയ്ക്ക് അടുത്ത ഏതാനും വർഷങ്ങളിൽ പ്രതിവർഷം കുറഞ്ഞത് 36 മുതൽ 40 വരെ യുദ്ധവിമാനങ്ങൾ ആവശ്യമായി വരുമെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിങ് വ്യക്തമാക്കി. നിലവിൽ വ്യോമസേനയ്ക്ക് 42 സ്ക്വാഡ്രണുകളാണ് അംഗീകൃത ശേഷിയെങ്കിലും 29 സ്ക്വാഡ്രണുകളാണ് പ്രവർത്തനത്തിലുള്ളത്. അഞ്ചാം തലമുറ യുദ്ധവിമാനമായ AMCA പദ്ധതിയിൽ കാലതാമസം നേരിട്ടാൽ മറ്റ് വിമാനങ്ങൾ പരിഗണിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. റഷ്യയുടെ Su-57 വിമാനങ്ങൾക്കായുള്ള നിർദേശം ലഭിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും എ.പി. സിങ് വ്യക്തമാക്കി. അതേസമയം, […]
Read more

കിഴക്കൻ സമുദ്രത്തിലേക്ക് ഉത്തര കൊറിയ മിസൈൽ തൊടുത്തതായി ദക്ഷിണ കൊറിയ

സിയോൾ: അന്താരാഷ്ട്ര മുന്നറിയിപ്പുകൾ അവഗണിച്ച് കിഴക്കൻ സമുദ്രത്തിലേക്ക് ഉത്തര കൊറിയ വീണ്ടും മിസൈൽ തൊടുത്തതായി ദക്ഷിണ കൊറിയ. ഇരു രാജ്യങ്ങളും തമ്മിൽ അതിർത്തിയിൽ കടുത്ത സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെയാണ് പ്രകോപനം . കഴിഞ്ഞ മാസം അതിർത്തിയിലുണ്ടായ കുഴിബോംബ് സ്ഫോടനത്തിൽ മൂന്ന് ദക്ഷിണ കൊറിയൻ സൈനികർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 6.30 ഓടെ ഉത്തര കൊറിയയുടെ കിഴക്കൻ തീരത്തുള്ള വോൺസാൻ മേഖലയിൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചത്. ഈ മിസൈൽ 700 കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. […]
Read more

ഇന്ത്യ–ബ്രസീൽ പോരാട്ടം ഇന്ന്! കൊൽക്കത്തയിൽ ഫുട്ബോൾ ആവേശം

കൊല്‍ക്കത്ത: കൊൽക്കത്തയിൽ ഇന്ന് ഫുട്ബോൾ ആവേശത്തിന്റെ രാത്രി. ഇന്ത്യയും ബ്രസീലും തമ്മിലുള്ള കാത്തിരുന്ന പോരാട്ടത്തിന് സോൾട്ട് ലേക്ക് സ്റ്റേഡിയം വേദിയാകും. രാത്രി ഏഴരയ്ക്കാണ് മത്സരം.ലോക ഫുട്ബോളിലെ വമ്പൻ ശക്തിയായ ബ്രസീൽ ഇന്ത്യൻ മണ്ണിൽ ഇറങ്ങുമ്പോൾ ആരാധകരുടെ ശ്രദ്ധ മുഴുവൻ മത്സരത്തിലേക്കാണ്. വിനീഷ്യസ് ജൂനിയർ, മാർക്വീഞ്ഞോസ്, മതിയാസ് കൂന്യ, ഡാനിലോ, എൻഡ്രിക്ക്, മഗാലയ്സ്, മാർട്ടിനെല്ലി തുടങ്ങിയ പ്രമുഖ താരങ്ങൾ ഉൾപ്പെട്ട സംഘമാണ് ബ്രസീലിനായി കളത്തിലിറങ്ങുന്നത്. എതിരാളിയെ വിലകുറച്ച് കാണുന്നില്ലെന്നാണ് ബ്രസീൽ പരിശീലകൻ കാർലോ ആൻചലോട്ടിയുടെ പ്രതികരണം. അതേസമയം, ശക്തരായ […]
Read more

കീവിൽ റഷ്യൻ ആക്രമണം; പ്രധാന പാലത്തിൽ ഗതാഗതം നിലച്ചു

യുക്രെയ്ൻ തലസ്ഥാനമായ കീവിൽ വീണ്ടും റഷ്യൻ ആക്രമണം. ഡിനിപ്രോ നദിക്ക് കുറുകെയുള്ള പ്രധാന ഗതാഗതപാതയായ നോർത്തേൺ ബ്രിഡ്ജിന്റെ ഓവർഹെഡ് വയറുകൾക്ക് ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ട്.ഇന്ന് പുലർച്ചെയാണ് ആക്രമണമുണ്ടായത്. പാലത്തിന് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് കിഴക്കൻ തീരത്തുനിന്ന് പടിഞ്ഞാറൻ തീരത്തേക്കുള്ള നോർത്തേൺ ബ്രിഡ്ജിലൂടെയുള്ള ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു. ആക്രമണത്തിൽ നിലവിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ പാലത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതോടെ കീവിലെ ഗതാഗത സംവിധാനത്തെയും ആക്രമണം ബാധിച്ചു.കഴിഞ്ഞ വ്യാഴാഴ്ച കീവിലെ ഇരുഭാഗങ്ങളെയും […]
Read more

44 വർഷത്തിന് ശേഷം വീണ്ടും സുവർണനിറം

ഐച്ചി-നഗോയ (ജപ്പാൻ) : ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ചരിത്രം കുറിച്ച് ഇന്ത്യൻ വനിതകൾ. 44 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സ്വർണ മെഡൽ സ്വന്തമാക്കി ഇന്ത്യൻ വനിതാ ഹോക്കി ടീം. ഫൈനലിൽ ചൈനയെ മറുപടിയില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് ഇന്ത്യയുടെ അഭിമാന നേട്ടം.മത്സരത്തിന്റെ പത്താം മിനിറ്റിൽ ലാൽറെംസിയാമി നേടിയ ഗോളാണ് ഇന്ത്യയ്ക്ക് നിർണായക ലീഡ് സമ്മാനിച്ചത്. മികച്ച ടോമഹോക്ക് ഷോട്ടിലൂടെയായിരുന്നു താരത്തിന്റെ ഗോൾ. പിന്നീട് സമനിലയ്ക്കായി ചൈന ശക്തമായ ആക്രമണം നടത്തിയെങ്കിലും ഇന്ത്യൻ പ്രതിരോധം ഉറച്ചുനിന്നു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിലായിരുന്നു […]
Read more

Recent News