Category: international

റോഡിലെ നിയമ ലംഘനം:’12 മണിക്കൂറിനകം ട്രാഫിക് പിഴ അടച്ചില്ലെങ്കില്‍’; സന്ദേശങ്ങളില്‍ ഒമാന്‍ പൊലീസിന്റെ മുന്നറിയിപ്പ്

മസ്‌കത്ത്: ട്രാഫിക് പിഴയുടെ പേരില്‍ ഒമാനില്‍ പുതിയ ഓണ്‍ലൈന്‍ തട്ടിപ്പ്. 12 മണിക്കൂറിനകം ട്രാഫിക് പിഴ അടച്ചില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടിവരുമെന്ന സന്ദേശമാണ് ഫോണില്‍ എത്തുന്നത്. ഇത്തരം സന്ദേശങ്ങളിലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും സംശയാസ്പദമായ മെസേജുകള്‍ കണ്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും റോയല്‍ ഒമാന്‍ പൊലീസ് മുന്നറിയിപ്പ് നല്‍കി. മൊബൈല്‍ ഫോണുകളിലേക്ക് സന്ദേശങ്ങളയച്ച് പണം തട്ടുന്ന സംഘങ്ങള്‍ക്കെതിരെയാണ് റോയല്‍ ഒമാന്‍ പൊലീസിന്റെ അടിയന്തര ജാഗ്രതാ നിര്‍ദേശം. പണം തട്ടാനായി വ്യാജ വെബ്സൈറ്റ് ലിങ്കുകളും സന്ദേശത്തോടൊപ്പം നല്‍കിയിട്ടുണ്ടാകും. പലര്‍ക്കും ഇത്തരത്തില്‍ […]
Read more

ഇറാൻ യുദ്ധത്തിനിടെ അമേരിക്കയിൽ ഗുരുതര പ്രതിസന്ധി; ഇന്ധനവില കുതിച്ചുയരുന്നു

വാഷിംഗ്ടൺ: ലേബർ ഡേ വാരാന്ത്യത്തിന് മുന്നോടിയായി അമേരിക്കയിൽ ഇന്ധനവില കുതിച്ചുയരുന്നു. വെള്ളിയാഴ്ച ഡീസൽ വില ഗാലന് 5.85 ഡോളറിലെത്തി പുതിയ ചരിത്ര റെക്കോർഡ് കുറിച്ചു. 2022 ജൂണിൽ കുറിച്ച 5.81 ഡോളർ എന്ന മുൻ റെക്കോർഡാണ് ഇതോടെ തിരുത്തിക്കുറിക്കപ്പെട്ടത്. ഇറാനുമായുള്ള യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടതാണ് ആഗോളതലത്തിൽ എണ്ണവില വർദ്ധിക്കാൻ കാരണമായത്. ഇതോടെ അവധി ദിനങ്ങളിൽ യാത്ര ചെയ്യുന്ന ജനങ്ങൾക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഇന്ധനവില നേരിടേണ്ടി വരുമെന്ന് അമേരിക്കൻ […]
Read more

അമേരിക്കന്‍ നാണയത്തില്‍ ഇനി ട്രംപും

ഡോണൾഡ് ട്രംപിന്റെ മുഖമുള്ള നാണയം അമേരിക്കയിൽ തരംഗമാകുകയാണ്. ഇതിന് വേറെയുമുണ്ടൊരു പ്രത്യേകത.. അമേരിക്കയുടെ ചരിത്രത്തില്‍ ഒരു നൂറ്റാണ്ടിനു ശേഷം ആദ്യമായി, ജീവിച്ചിരിക്കുന്ന ഒരു പ്രസിഡന്റിന്റെ ചിത്രം രാജ്യത്തെ നാണയത്തില്‍ ഇടംപിടിച്ചിരിക്കുകയാണ്. ട്രംപിന്റെ മുഖത്തിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നതിനൊപ്പം സ്വാതന്ത്ര്യം, ഞങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നു എന്നീ വാക്കുകളും ഈ പുതിയ നാണയത്തില്‍ കാണാം. രാജ്യത്തിന്റെ അഭിമാനവും പൈതൃകവും വിളിച്ചോതുന്ന, ചരിത്രപരമായ ഒരു നാഴികക്കല്ലായാണ് ഈ പ്രത്യേക എഡിഷന്‍ നാണയത്തെ ഇവ പുറത്തിറക്കുന്ന യുഎസ് മിന്റ് വിശേഷിപ്പിക്കുന്നത്. വരും കാലങ്ങളില്‍ […]
Read more

നൊബേല്‍ ജേതാവ്, ജാപ്പനീസ് ശാസ്ത്രജ്ഞന്‍ ഹിഡെകി ഷിരകാവ അന്തരിച്ചു

ടോക്യോ: വൈദ്യുതി കടത്തിവിടുന്ന പോളിമറുകളുടെ കണ്ടെത്തലിനും വികസനത്തിനും 2000ത്തിലെ രസതന്ത്ര നൊബേല്‍ പുരസ്‌കാരം നേടിയ ജാപ്പനീസ് ശാസ്ത്രജ്ഞന്‍ ഹിഡെകി ഷിരകാവ (90) അന്തരിച്ചു. അമേരിക്കന്‍ ശാസ്ത്രജ്ഞരായ അലന്‍ ഹീഗര്‍, അലന്‍ മക്ഡയര്‍മിഡ് എന്നിവരോടൊപ്പം നടത്തിയ ഗവേഷണത്തിനാണ് ഷിറകോവയ്ക്ക് നൊബേല്‍ ലഭിച്ചത്. അർബുദബാധിതനായി ചികിത്സയിലിരിക്കെ ഓ​ഗസ്റ്റ് 24നാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. ഇപ്പോഴാണ് മരണം സ്ഥിരീകരിക്കപ്പെട്ടത്.സാധാരണയായി വൈദ്യുതി കടത്തിവിടില്ലെന്നു കരുതിയിരുന്ന പ്ലാസ്റ്റിക്കിനും വൈദ്യുതി ചാലകമാകാന്‍ കഴിയുമെന്നു ഇവരുടെ കണ്ടെത്തല്‍ തെളിയിച്ചു. ഈ കണ്ടെത്തല്‍ ഇലക്ട്രോണിക്‌സ് രംഗത്ത് വലിയ മാറ്റങ്ങള്‍ക്കു […]
Read more

ഹോർമുസ് കടലിടുക്കിലെ കടൽമൈൻ ഭീഷണി; അമേരിക്കയെ പരിഹസിച്ച് ഇറാൻ

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലെ കടൽമൈൻ ഭീഷണിയെ അമേരിക്കയ്ക്കെതിരെയുള്ള പരിഹാസായുധമാക്കി മാറ്റി ഇറാൻ. യുഎസിനെ പരിഹസിച്ച് സിയറ ലിയോണിലെ ഇറാൻ എംബസി രം​ഗത്തെത്തി. ‘ഹബീബി, ഇറാനിലേക്ക് വരൂ’ എന്ന തലക്കെട്ടിലുള്ള എക്സ് പോസ്റ്റിലൂടെയാണ് ഇറാന്റെ പരിഹാസം. ഹോർമുസ് കടലിടുക്കിന്റെ ത്രീഡി ഭൂപടത്തിന് പുറത്ത് മൈൻസ്വീപ്പർ ഗെയിം കളിക്കുന്നതിന്റെ 35 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോയാണ് ഇതിനൊപ്പം സിയറ ലിയോണിലെ ഇറാൻ എംബസി എക്സിൽ പങ്കുവച്ചിട്ടുള്ളത്. ഗെയിമിന്റെ മാതൃകയിലുള്ള വീഡിയോ പങ്കുവെച്ചാണ് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെയും യു.എസ് സൈന്യത്തെയും ഇറാനിലേക്ക് […]
Read more

വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്

ദി ഹേഗ്: ആഗോളതലത്തിൽ രാഷ്ട്രീയ അസ്ഥിരതയും അനിശ്ചിതത്വങ്ങളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, മുൻകരുതൽ നടപടിയുടെ ഭാഗമായി വടക്കേ അമേരിക്കയിൽ സൂക്ഷിച്ചിരുന്ന കോടിക്കണക്കിന് ഡോളർ മൂല്യമുള്ള തങ്ങളുടെ സ്വർണ്ണശേഖരം മാറ്റി നെതർലാൻഡ്സ് സെൻട്രൽ ബാങ്ക് (ഡിഎൻബി). അടിയന്തിര പ്രതിസന്ധി ഘട്ടങ്ങളെ നേരിടാനുള്ള സജ്ജീകരണങ്ങളുടെ ഭാഗമായാണ് ഈ നിർണായക നീക്കമെന്ന് ബാങ്ക് അധികൃതർ ഔദ്യോഗികമായി വ്യക്തമാക്കി. കഴിഞ്ഞ മാർച്ചിനും ഓഗസ്റ്റിനും ഇടയിലുള്ള കാലയളവിലാണ് 86 മെട്രിക് ടണ്ണോളം വരുന്ന സ്വർണ്ണം ന്യൂയോർക്കിലെയും കാനഡയിലെ ഓട്ടവയിലെയും വോൾട്ടുകളിൽ നിന്ന് ലണ്ടനിലേക്ക് മാറ്റിയത്. […]
Read more

ഇറാനെ സഹായിക്കുന്ന രാജ്യങ്ങള്‍ക്ക് ഉപരോധം നേരിടേണ്ടി വന്നേക്കാം; മുന്നറിയിപ്പുമായി അമേരിക്ക

വാഷിങ്ടണ്‍: ഇറാനെ സഹായിക്കുന്ന രാജ്യങ്ങള്‍ക്കും ഉപരോധം നേരിടേണ്ടി വന്നേക്കാമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. കിര്‍ഗിസ്ഥാനിലെ ബിഷ്‌കെക്കില്‍ നടന്ന ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഈ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.മോദി-പെസെഷ്‌കിയാന്‍ കൂടിക്കാഴ്ചയെക്കുറിച്ചും ഇന്ത്യയും ഇറാനും തമ്മില്‍ ഏതെങ്കിലും വ്യാപാര കരാറിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ടോ എന്നതിനെക്കുറിച്ചുമുള്ള ചോദ്യത്തിന് അങ്ങനെയൊരു വ്യാപാര കരാര്‍ ഉള്ളതായി തനിക്ക് തോന്നുന്നില്ല എന്നാണ് റൂബിയോ പ്രതികരിച്ചത്. ഇന്ത്യയും […]
Read more

ഹോര്‍മുസ് കടലിടുക്കിൻ്റെ പേര് ‘ട്രംപ് സ്‌ട്രെയിറ്റ്’ ആയി മാറ്റണോ എന്ന ചോദ്യവുമായി ഡോണള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് സ്‌ട്രെയിറ്റ്’ എന്നാക്കി മാറ്റണോ എന്ന ചോദ്യവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രം​ഗത്ത്. തന്ത്രപ്രധാനമായ ജലപാത ഇപ്പോള്‍ അമേരിക്കയുടെ നിയന്ത്രണത്തിലാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ട്രംപിന്റെ പുതിയ നിര്‍ദേശം.’ഇപ്പോള്‍ ഹോര്‍മുസ് അമേരിക്കയുടെ നിയന്ത്രണത്തിലായതിനാല്‍, പേര് ട്രംപ് സ്‌ട്രെയിറ്റ് എന്നാക്കി മാറ്റണോ?’ എന്നായിരുന്നു ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റിലൂടെ ചോദിച്ചത്. അമേരിക്കയെപ്പോലെ തന്നെ പുതിയ പേര് കൂടുതല്‍ ‘ഹോട്ട്’ ആയിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു. ഹോര്‍മുസ് കടലിടുക്ക് അമേരിക്കയുടെ നിയന്ത്രണത്തിലാണെന്ന് ട്രംപ് പലതവണ അവകാശപ്പെട്ടിട്ടുണ്ട്. […]
Read more

ക്രൂഡ് ഓയിൽ വില ഉയരുന്നു ; രാജ്യത്ത് പെട്രോൾ-ഡീസൽ വില വർധിച്ചേക്കും

ന്യൂഡൽഹി: രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വീണ്ടും വര്‍ധിച്ചേക്കും. ക്രൂഡ് ഓയില്‍ വില 95 ഡോളര്‍ പിന്നിട്ടതോടെയാണ് വീണ്ടും പ്രതിസന്ധി ഉയരുന്നത്. ക്രൂഡ് ഓയില്‍ വില തുടര്‍ച്ചയായി 95 മുതല്‍ 100 ഡോളറിന് മുകളിലായാൽ ഇന്ധനവില വര്‍ധന പുനഃപരിശോധിക്കേണ്ടി വരുമെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്. കഴിഞ്ഞ ആറാഴ്ചയ്ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ക്രൂഡ് ഓയില്‍ വില. യുഎസ് -ഇറാന്‍ ആക്രമണങ്ങളും ഹോര്‍മൂസ് കടലിടുക്കിലെ സംഘര്‍ഷാവസ്ഥയുമാണ് എണ്ണ വിതരണത്തെ പ്രതിസന്ധിയിലാക്കുന്നത്. സംഘര്‍ഷാവസ്ഥ രൂക്ഷമായത്തോടെയാണ് ക്രൂഡ് ഒയില്‍ വില ഉയര്‍ന്നത്. പശ്ചിമേഷ്യയില്‍ വീണ്ടും […]
Read more

പശ്ചിമേഷ്യ വീണ്ടും അശാന്തം; സൗദി എണ്ണക്കപ്പലിന് നേരെ ആക്രമണം, രണ്ട് നാവികര്‍ കൊല്ലപ്പെട്ടു

തെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു. പ്രധാന ചരക്ക് ഇടനാഴിയായ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നു പോയ സൗദി എണ്ണക്കപ്പലിന് നേരെ ആക്രമണമുണ്ടായി. രണ്ട് ഫിലിപ്പീന്‍സ് നാവികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തെ അപലപിച്ച് സൗദി അറേബ്യ രംഗത്ത് വന്നിട്ടുണ്ട്. അതേസമയം ആക്രമണ വാര്‍ത്ത നിഷേധിക്കുന്ന നിലപാടാണ് ഇറാന്റെ ഭാഗത്ത് നിന്നുണ്ടായത്. കപ്പലിന് തീപിടിച്ചത് കടലില്‍ സ്ഥാപിച്ചിരുന്ന മൈനുകളില്‍ തട്ടിയെന്നാണ് വാദം. കപ്പല്‍ സഞ്ചരിച്ചത് അനധികൃത പാതയിലൂടെയാണെന്നും ഇറാന്‍ വിശദീകരിക്കുന്നുണ്ട്. തെക്കന്‍ ഇറാനില്‍ ഇന്നലെ യുഎസ് മിസൈല്‍ ആക്രമണമുണ്ടായി. കഴിഞ്ഞ ദിവസങ്ങളില്‍ […]
Read more

Recent News