Category: kerala

വീണ്ടും ഷിഗെല്ല; വയനാട്ടിൽ കോളേജ് വിദ്യാർത്ഥിക്ക് രോഗം

വയനാട്: വയനാട്ടില്‍ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. വയനാട് എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. നാല് വിദ്യാര്‍ഥികള്‍ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുകയാണ്. വിദ്യാര്‍ഥികളെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു ഷിഗെല്ല ബാധയെ തുടർന്ന് ജില്ല പൂർണമായും നിയന്ത്രണവിധേയമായതിന് പിന്നാലെയാണ് വീണ്ടും രോഗം സ്ഥിരീകരിച്ചത്. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ അവലോകനയോഗം ചേരും.
Read more

പഞ്ചായത്ത് ഫണ്ടുകൾ വെട്ടിക്കുറച്ചത് എം.ബി രാജേഷ്; വിമർശനവുമായി മന്ത്രി എ.പി അനിൽകുമാർ

മലപ്പുറം: മുൻ മന്ത്രി എം.ബി രാജേഷിന് എതിരെ വിമർശനവുമായി മന്ത്രി എ. പി അനിൽകുമാർ. എം.ബി രാജേഷ് മന്ത്രിയായിരുന്ന സമയത്ത് പഞ്ചായത്ത് ഫണ്ടുകൾ വെട്ടിക്കുറച്ചെന്നും ഫണ്ട് കൊടുക്കാതെ പഞ്ചായത്തുകളുടെ പ്രവർത്തനം മുടക്കിയത് എൽഡിഎഫ് സർക്കാർ ആണെന്നുമാണ് എ. പി അനിൽകുമാറിന്റെ വിമർശനം. കഴിഞ്ഞ സർക്കാരിൻ്റെ കാലത്തെ അവസാന ഗഡു പഞ്ചായത്തുകൾക്ക് കൊടുക്കേണ്ടത് എൽഡിഎഫ് സർക്കാർ ആണ്. എന്നാൽ, അത് കൊടുത്തില്ല. ഫണ്ട് കൊടുക്കാതെ പഞ്ചായത്തുകളുടെ പ്രവർത്തനം മുടക്കിയത് എൽഡിഎഫ് സർക്കാർ ആണ്. എന്നിട്ടാണ് എം. ബി രാജേഷ് […]
Read more

മന്ത്രിയായതിന് ശേഷം ലീ​ഗിനെ അവ​ഗണിക്കുന്നു; മന്ത്രി എ.പി അനില്‍ കുമാറിനെതിരെ വിമര്‍ശനം

മലപ്പുറം: റവന്യൂ മന്ത്രി എ.പി അനില്‍ കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി വണ്ടൂര്‍ മണ്ഡലം മുസ്‌ലിം കമ്മറ്റി. അനില്‍ കുമാറിനെ വിജയിപ്പിക്കാന്‍ അഹോരാത്രം പണിയെടുത്തത് മുസ്‌ലിം ലീഗാണെന്നും എന്നാല്‍ മന്ത്രിയായതോടെ ലീഗിനെ അവഗണിക്കുന്നുവെന്നുമാണ് മുസ്‌ലിം ലീഗ് നേതാക്കളുടെ വിമര്‍ശനം. മണ്ഡലത്തിലെ എട്ട് പഞ്ചായത്തില്‍ നിന്നുള്ള പ്രതിനിധികളും മന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പുള്ള എ.പി അനില്‍ കുമാറും തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിയായതിന് ശേഷമുള്ള എ.പി അനില്‍ കുമാറും തമ്മില്‍ വളരെ വലിയ വ്യത്യാസമുണ്ടെന്നാണ് ആക്ഷേപം. മന്ത്രിയായതിന് ശേഷം […]
Read more

ഒരു കാലഘട്ടത്തിന്റെയാകെ പ്രതിരൂപമാണ് വി.എസ്; അനുസ്മരിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായിരുന്ന വി.എസ് അച്യുതാനന്ദന്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ വിപ്ലവകരമായ സ്മരണകൾ പങ്കുവെച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ വി.എസ് എന്നത് കേവലം ഒരു വ്യക്തിയുടെ പേരല്ലെന്നും, മറിച്ച് അത് ഒരു കാലഘട്ടത്തിന്റെയാകെ പ്രതിരൂപമാണെന്നും അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. കേരളത്തിന്റെ സാമൂഹിക മനസ്സാക്ഷിയെ ഉണർത്തി നിർത്തുന്ന ഒരു വലിയ ഊർജ്ജമായി സഖാവിന്റെ സ്മരണകൾ ഇന്നും നിലനിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളുടെ […]
Read more

ഓണ്‍ലൈന്‍ ടാക്‌സി, കാര്‍ ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്‌സി, കാര്‍ ഡ്രൈവര്‍മാര്‍ ഇന്ന് മുതൽ അനിശ്ചിതകാല സമരത്തിലേക്ക്. നിരക്ക് പരിഷ്‌കരണം, ബൈക്ക് ടാക്‌സി അവസാനിപ്പിക്കല്‍ അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഇതോടെ ഊബര്‍, ഓല, റാപ്പിഡോ, കേരള സവാരി കമ്പനികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ടാക്‌സികള്‍ ഓഫ്‌ലൈന്‍ ആയി. 11 ഇന ആവശ്യങ്ങളാണ് ഇവര്‍ മുന്നോട്ടുവെയ്ക്കുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് രേഖാമൂലം ഉറപ്പുനല്‍കണമെന്നാണ് ആവശ്യം. തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തണം, മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ ഡ്രൈവര്‍മാരെ ബ്ലോക്ക് ചെയ്യുന്ന സ്ഥിതി ഒഴിവാക്കണം, ഇന്ധനവില വര്‍ധനവിനിടയിലും […]
Read more

ആടിനെ പട്ടിയാക്കുന്നത് പിണറായി വിജയൻ അവസാനിപ്പിക്കണമെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ പൊതിച്ചോർ വിതരണ വിവാദത്തിൽ പ്രതിപക്ഷ നേതാവിന് മറുപടിയുമായി ആരോഗ്യമന്ത്രി കെ.മുരളീധരൻ. യുഡിഎഫ് സർക്കാരിനെതിരെ വ്യാജ നിർമിതികൾ ഉണ്ടാക്കുകയാണെന്നും ആടിനെ പട്ടിയാക്കുന്നത് പിണറായി വിജയൻ അവസാനിപ്പിക്കണമെന്നും മുരളീധരൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നും മറുപടി. ‘പൊതിച്ചോറ് നിരോധിക്കുന്നു, പാവങ്ങളുടെ അന്നത്തിൽ മണ്ണുവാരിയിടുന്നുവെന്ന നിങ്ങളുടെ കരച്ചിലിന് കാരണം ആശുപത്രികളുടെ ഭൂമി കൈയ്യേറുന്ന മാഫിയകൾക്ക് വേണ്ടിയാണെന്ന് വിനയപൂർവം ഓർമ്മിപ്പിക്കട്ടെ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആലപ്പുഴ മെഡിക്കൽ കോളേജിൽ ക്രിട്ടിക്കൽ കെയർ ബ്ലോക്കിന്റെ നിർമ്മാണം ആരംഭിക്കാൻ തീരുമാനിച്ചെങ്കിലും മുന്നോട്ട് […]
Read more

‘കള്ളന്‍ വിജയന്‍’ ഫീച്ചര്‍ ഫേസ്ബുക്കിൽ പങ്കുവെച്ച് ലേഖകന്‍ ടി. സി രാജേഷ്

തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പ് വിവാദത്തില്‍ ചര്‍ച്ചയായ ‘കള്ളന്‍ വിജയന്‍’ എന്ന ഫീച്ചര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് ലേഖകന്‍ ടി. സി രാജേഷ്. തലക്കെട്ടിൽ വന്ന ജാഗ്രതക്കുറവിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് ടി.സി. രാജേഷ് ലേഖനം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കള്ളൻ വിജയൻ, ധന്യ നാടകഗ്രാമം, മുത്തിപ്പാറ പി.ഒ. എന്ന തലക്കെട്ടോടെയാണ് ലേഖനം. തിരുവനന്തപുരം പുല്ലാംപാറയിലെ നാടക ഗ്രാമത്തെക്കുറിച്ചും അവിടുത്തെ പ്രശസ്ത നാടക കലാകാരനായ വിജയനെക്കുറിച്ചുമുള്ളതായിരുന്നു ടി സി രാജേഷ് തയ്യാറാക്കിയ റിപ്പോര്‍ട്ട്. നാടകവേദിയിലെ ‘കള്ളന്‍’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ […]
Read more

ഡെങ്കിപ്പനി വ്യാപകം; കരുതൽ വേണമെന്ന് ആരോഗ്യവകുപ്പ്

കോഴിക്കോട്: ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കരുതൽ വേണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ നിർദേശിച്ചു. ചെറിയ അളവ് വെള്ളത്തിൽപ്പോലും ഈഡിസ് കൊതുകുകൾ മുട്ടയിട്ടു പെരുകും. ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിടനശീകരണം നടത്തിയാൽ മാത്രമേ പ്രതിരോധം സാധ്യമാകൂ. പനിയോടൊപ്പം തലവേദന, കണ്ണിനു പുറകിലെ വേദന, പേശിവേദന, സന്ധിവേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. കൂടാതെ ശരീരത്തിൽ ചുവന്നുതടിച്ച പാടുകളും ഉണ്ടാകാം. തുടർച്ചയായ ഛർദ്ദി, വയറുവേദന, ശരീരഭാഗങ്ങളിൽനിന്ന് രക്തസ്രാവം, കറുത്തമലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നു തടിക്കൽ, ശരീരം തണുത്തു മരവിക്കുക, തളർച്ച, […]
Read more

കറിക്ക് ഉപ്പുപോര; അങ്കമാലിയില്‍ ഹോട്ടല്‍ ജീവനക്കാരനെ വെട്ടി ഉടമ

അങ്കമാലി: കറിക്ക് ഉപ്പില്ലാത്തതിനാല്‍ ഹോട്ടല്‍ ജീവനക്കാരന് ഉടമയുടെ മര്‍ദനം. എറണാകുളം അങ്കമാലി മീന്‍ വിലാസം ഹോട്ടലിലാണ് സംഭവം.ഇന്നലെ വൈകീട്ടോടെയാണ് സംഭവമുണ്ടാകുന്നത്. മീന്‍ വിലാസം ഹോട്ടലിലെ ഷെഫ് റിയാസിനാണ് മര്‍ദനമേറ്റത്. ഹോട്ടല്‍ ഉടമകളില്‍ ഒരാളായ മുഹമ്മദ് ഉബൈസ് കത്തികൊണ്ട് ആക്രമിച്ചത്. കൈയ്ക്ക് വെട്ടി പരുക്കേല്‍പ്പിക്കുകയും മര്‍ദിക്കുകയുമായിരുന്നു. സ്വന്തം ഹോട്ടലിലെത്തി ഫിഷ് ഫ്രൈ ഓര്‍ഡര്‍ ചെയ്തപ്പോള്‍ അതിന് രുചിയില്ലെന്നും ഉപ്പുപോരെന്നും പറഞ്ഞുകൊണ്ടായിരുന്നു മര്‍ദനം. ഫ്രീസര്‍ കേടായിരുന്നത് കൊണ്ടാണ് മീനിന് രുചികുറവെന്ന് ജീവനക്കാരന്‍ പറഞ്ഞെങ്കിലും അത് ചെവിക്കൊള്ളാതെ ഉടമ മര്‍ദിക്കുകയായിരുന്നു. വലിയ […]
Read more

നിർത്തിയിട്ടിരുന്ന ലോറിയിൽ ട്രാവലർ ഇടിച്ച് അപകടം; ഒരു മരണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹനാപകടത്തിൽ ഒരു മരണം. നിർത്തി ഇട്ടിരുന്ന ലോറിയിൽ സാധനങ്ങൾ കൊണ്ടുവന്ന ട്രാവലർ ഇടിച്ചു. കിളിമാനൂർ- പാപ്പാല പെട്രോൾ പമ്പിന് മുന്നിലാണ് അപകടം നട‌ന്നത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇവരുടെ നില അതീവ ​ഗുരുതരമാണ്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് കുട്ടികളുടെ കളിപ്പാട്ടങ്ങളുമായി വന്നതാണ് ടെമ്പോ ട്രാവലർ.
Read more

Recent News