Category: kerala

അര്‍ജന്റീനയെ ട്രോളിയ കേരള പൊലീസിന്റെ പോസ്റ്റ്; മുഖ്യമന്ത്രിക്ക് പരാതി നല്‍കി യുവാവ്

മലപ്പുറം: അര്‍ജന്റീനയെ ട്രോളിയ കേരള പൊലീസിന്റെ സോഷ്യല്‍മീഡിയ പോസ്റ്റിനെതിരെ പരാതി നല്‍കി യുവാവ്. മലപ്പുറം സ്വദേശിയായ യുവാവ് ആണ് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത്. മുന്‍നിര ടീം ആയ അര്‍ജന്റീനയെ മോശമായി ചിത്രീകരിച്ചു, വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഔദ്യോഗിക പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്തു എന്നടക്കം ആരോപിച്ചാണ് പരാതി. ഇക്കാര്യങ്ങള്‍ പരിഗണിച്ച് ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. കേരള ജനതയ്ക്കൊപ്പം തങ്ങളുണ്ടെന്ന പൊലീസിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലായിരുന്നു അര്‍ജന്റീനയെ ട്രോളിയത്.അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയുടെ തോളില്‍ […]
Read more

ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യൂട്യൂബര്‍ രാജന്‍ ജോസഫ് അറസ്റ്റില്‍

പത്തനംതിട്ട: സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയില്‍ യൂട്യൂബര്‍ രാജന്‍ ജോസഫ് അറസ്റ്റില്‍. എറണാകുളത്ത് നിന്നാണ് അടൂര്‍ പൊലീസ് രാജന്‍ ജോസഫിനെ കസ്റ്റഡിയിലെടുത്തത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ വീഡിയോ പ്രചരിപ്പിച്ചു എന്നാണ് പരാതി. രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച പരാതിക്കാരിയുടെ നിലപാടിനെതിരെയാണ് രാജന്‍ ജോസഫ് വീഡിയോ പ്രചരിപ്പിച്ചത്.
Read more

വാമനപുരത്ത് എംസി റോഡിൽ കെഎസ്ആർടിസി ബസുകളും കാറും കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്

തിരുവനന്തപുരം: വാമനപുരത്ത് എംസി റോഡിൽ 2 കെഎസ്ആർടിസി ബസുകളും കാറും കൂടിയിടിച്ചുണ്ടായ അപകടത്തിൽ 5 പേർക്ക് പരിക്ക്. ആർക്കും ഗുരുതര പരിക്കുകളില്ല. കാരേറ്റ് ഭാഗത്തു നിന്നും വെഞ്ഞാറമൂട് ഭാഗത്തേയ്ക്ക് വന്ന ഒരു കെഎസ്ആർടിസി ബസ് വാമനപുരം ആശുപത്രി ജംഗ്ഷനിൽ യാത്രക്കാരെ ഇറക്കാൻ നിറുത്തിയിരുന്നു. ഈ സമയം പുറകിലൂടെ അതേ ദിശയിൽ വന്ന മറ്റൊരു കെഎസ്ആർടിസി ബസ് പിന്നിൽ ഇടിയ്ക്കുകയും ഈ ബസിന്റെ പിന്നിലൂടെ വന്ന കാർ ഈ ബസിലിടിക്കുകയും ചെയ്തു. കാറിലും ബസിലും ഉണ്ടായിരുന്ന 5 പേർക്കാണ് […]
Read more

ഹിന്ദു ഐക്യവേദി നേതാക്കളുമായുള്ള കൂടിക്കാഴ്ച വിവാദത്തിൽ; മുഖ്യമന്ത്രി വിഡി സതീശനെതിരെ എൻഎസ്എസ്

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാക്കൾക്ക് ഓഫീസിൽ വെച്ച് കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയ മുഖ്യമന്ത്രി വിഡി സതീശന്റെ നടപടിയെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം മുറുകുന്നു. മുഖ്യമന്ത്രി എൻഎസ്എസിനോട് കാണിച്ച നിലപാട് പൊതുജനം വിലയിരുത്തട്ടെയെന്ന് വ്യക്തമാക്കി നായർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ രംഗത്തെത്തി. കൂടിക്കാഴ്ചയ്ക്കുള്ള അനുമതി രണ്ടുതവണ നിഷേധിച്ച മുഖ്യമന്ത്രിയുടെ നടപടി മര്യാദകേടാണോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ജൂൺ 20-നാണ് മുഖ്യമന്ത്രി തങ്ങൾക്ക് കൂടിക്കാഴ്ചക്കുള്ള അനുമതി നിഷേധിച്ചതായി സുകുമാരൻ നായർ വെളിപ്പെടുത്തിയത്. […]
Read more

അര്‍ജന്റീനയെ ട്രോളി കേരള പൊലീസ്, ആരാധകരുടെ പ്രതിഷേധം; പോസ്റ്റ് പിന്‍വലിച്ചു

തിരുവനന്തപുരം: ഫിഫ ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്ക് വേണ്ടി ഫിഫ രഹസ്യ സഹായം ചെയ്യുന്നുവെന്നുള്ള ആരോപണം വിവിധ ഭാഗങ്ങളില്‍ നിന്നുണ്ട്. എന്നാല്‍ ഇതിനൊന്നും ഒരു തെളിവും നിരത്താന്‍ ആര്‍ക്കും തന്നെ സാധിച്ചിട്ടുമില്ല. റഫറി അവര്‍ക്കൊപ്പമാണെന്നും റഫറിയെ സ്വാധീനിച്ചാണ് അര്‍ജന്റീന ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ വരെ എത്തിയതെന്നാണ് പ്രധാന ആരോപണം. ഇത്തരം വിവാദങ്ങള്‍ ഒരു ഭാഗത്തുണ്ടെങ്കിലും ഇതൊന്നും ലിയോണല്‍ മെസിയേയോ അര്‍ജന്റൈന്‍ ടീമിനേയോ ബാധിച്ചിട്ടില്ല. മികച്ച പ്രകടനവുമായി ടീം മുന്നോട്ട് പോകുന്നു. ഇതിനിടെ അര്‍ജന്റീനക്കെതിരായ ആരോപണങ്ങളോട് താരതമ്യപെടുത്തി കേരള പൊലീസ് […]
Read more

എൽഡിഎഫ് സർക്കാർ പിഎം ശ്രീയിൽ ഒരു തെറ്റും ചെയ്തിട്ടില്ല; വിമർശനങ്ങൾക്ക് മറുപടിയുമായി കെകെ ശൈലജ

ഡൽഹി: കേന്ദ്ര സർക്കാരിന്‍റെ പി എം ശ്രീ പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ കഴിഞ്ഞ എൽഡിഎഫ് സർക്കാർ യാതൊരുവിധ തെറ്റും ചെയ്തിട്ടില്ലെന്ന് മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ കെ കെ ശൈലജ. മുൻപ് നീറ്റ് പരീക്ഷ അടിച്ചേൽപ്പിച്ചതുപോലെ പി എം ശ്രീ പദ്ധതിയും സംസ്ഥാനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും ഇത് രാജ്യത്തിന്റെ ഫെഡറലിസത്തിന് എതിരായ കടന്നുകയറ്റമാണെന്നും കെകെ ശൈലജ കുറ്റപ്പെടുത്തി. ഈ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന കാര്യം കൃത്യമായി ഇടത് സർക്കാർ കേന്ദ്രത്തെ നേരത്തെ […]
Read more

പാലാ നഗരസഭ തര്‍ക്കം; അവിശ്വാസ പ്രമേയ നീക്കത്തിനിടെ അസാധാരണ നടപടിയുമായി ചെയര്‍പേഴ്‌സണ്‍

കോട്ടയം: സ്വതന്ത്ര കൂട്ടായ്മയ്‌ക്കെതിരെ അവിശ്വാസ പ്രമേയ നീക്കം ശക്തമാകുന്നതിനിടെ പാലാ നഗരസഭയില്‍ അസാധാരണ നീക്കവുമായി ചെയര്‍പേഴ്‌സണ്‍. തുടരെ ദിവസങ്ങളില്‍ കൗണ്‍സില്‍ യോഗം വിളിച്ചാണ് വിചിത്ര നടപടി. തുടർച്ചയായ നാല് ദിവസമാണ് കൗണ്‍സില്‍ യോഗം വിളിച്ചിട്ടുള്ളത്. പതിനാലാം തീയതി മുതല്‍ പതിനേഴാം തീയതി വരെയാണ് തുടര്‍ച്ചയായി യോഗങ്ങളെന്നാണ് കൗണ്‍സിലര്‍മാര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. വിഷയത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്. ഒരു ദിവസം തീര്‍ക്കാന്‍ കഴിയുന്ന അജണ്ടകളാണ് നാല് ദിവസങ്ങളിലായി വിഭജിച്ചിട്ടുള്ളതെന്നാണ് പ്രതിപക്ഷം ഉയര്‍ത്തുന്ന വിമര്‍ശനം. അവിശ്വാസം പാസാക്കുമെന്ന് മനസ്സിലായപ്പോള്‍ […]
Read more

നവകേരള യാത്ര ‘രക്ഷാപ്രവർത്തന’ക്കേസ് അട്ടിമറി; അജിത് കുമാറിനെ സസ്‌പെൻഡ് ചെയ്‌തേക്കും

തിരുവനന്തപുരം: നവകേരള യാത്രയ്ക്ക് നേരെ കരിങ്കൊടി കാട്ടിയ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മര്‍ദ്ദിച്ചെന്ന കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് എഡിജിപി എംആര്‍ അജിത്കുമാറിനെതിരെ നടപടിക്ക് സാധ്യത. ഡിജിപിയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ എം ആര്‍ അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്‌തേക്കുമെന്നാണ് സൂചന. എഡിജിപി ഓഫീസിലെ രണ്ട് എസ്‌ഐമാര്‍ക്കെതിരെയും നടപടി ഉണ്ടാകും. കേസ് അട്ടിമറിക്കാന്‍ എംആര്‍ അജിത് കുമാര്‍ ഇടപെട്ടതായാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് […]
Read more

മലയാള സിനിമകളിലെ സ്ഥിരം ‘എസ്.ഐ’; നടൻ രാജശേഖരൻ അന്തരിച്ചു

കോട്ടയം: സിനിമാ- സീരിയൽ താരം ‌രാജശേഖരൻ അന്തരിച്ചു. സിനിമയിൽ നിരവധി പൊലീസ് വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നതുകൊണ്ട് എസ്ഐ രാജശേഖരൻ എന്നാണ് അറിയപ്പെട്ടിരുന്നത്. നായർ സാബ്, സേതുരാമയ്യർ സിബിഐ, കണ്ണൂർ സെൻട്രൽ ജയിൽ, താപ്പാന, നമ്പർ 20 മദ്രാസ് മെയിൽ, പാറശാല പാച്ചൻ പയ്യന്നൂർ പരമു, ഒരു സെക്കൻഡ് ക്ലാസ് യാത്ര, സന്ദർഭം, രാജാവിന്‍റെ മകൻ, വഴിയോരക്കാഴ്ചയകൾ, മുദ്ര തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നടൻ മമ്മൂട്ടി സമൂഹമാധ്യമങ്ങളിലൂടെ രാജശേഖരന് ആദരാജ്ഞലികൾ അർപ്പിച്ചു.
Read more

വിദ്യാർത്ഥിനിയുടെ കൈ അടിച്ച് പൊട്ടിച്ച അധ്യാപകന് സസ്പെൻഷൻ

മലപ്പുറം: അധ്യാപകന്‍റെ അടിയേറ്റ് വിദ്യാർത്ഥിയുടെ കൈ പൊട്ടിയ സംഭവത്തില്‍ അധ്യാപകനെ സസ്പെൻഡ് ചെയ്തു. കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്കൂളിന്‍റെ നടപടി. കല്ലിങ്ങൽ എം എസ് എം എച്ച് എസ് എസ് സ്കൂളിലെ അധ്യാപകൻ ബൽരാജിനെതിരെയാണ് നടപടി. വടകര സ്വദേശി ബൽരാജിനെ ഇന്നലെ കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരെ ജുവനൈൽ ആക്ട് പ്രകാരം കേസെടുത്തിരുന്നു. കുട്ടിയുടെ മൊഴി അടക്കം രേഖപ്പെടുത്തിയ ശേഷം അധ്യാപകനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെയാണ് അറസ്റ്റ്. വെള്ളിയാഴ്ച ക്ലാസിലെ ബെഞ്ചിലിരുന്ന് നോട്ടുബുക്കിൽ […]
Read more

Recent News