Category: kerala

മന്ത്രി കെ എ തുളസിയുടെ ഡ്രൈവർ നിയമനം; ഡിവൈഎഫ്ഐ പ്രവർത്തകനെ നിയമിച്ചതില്‍ പരാതി

പാലക്കാട്: മന്ത്രി കെ എ തുളസിയുടെ ഡ്രൈവർ നിയമനത്തില്‍ പരാതി നൽകി യൂത്ത് കോൺഗ്രസ്. പാലക്കാട്ടെ ഡിവൈഎഫ്ഐ പ്രവർത്തകന് നിയമനം നൽകിയതിനെതിരെ കെപിസിസിക്കും എഐസിസിക്കുമാണ് യൂത്ത് കോൺഗ്രസ് പരാതി നൽകിയത്. പാർട്ടിയിൽ നിന്ന് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായി യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സതീഷ് തിരുവാലത്തൂർ പ്രതികരിച്ചു. സ്റ്റാഫ് നിയമനത്തിൽ പാലക്കാട്ടെ ഒരൊറ്റ യൂത്ത് കോൺഗ്രസ് – കോൺഗ്രസുകാരെയും പരിഗണിച്ചില്ലെന്നാണ് പരാതി. നിയമനം റദ്ദാക്കിയില്ലെങ്കിൽ പ്രതിഷേധിക്കുമെന്ന് യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നല്‍കുന്നു.
Read more

റോ-റോ സർവീസിലും സ്ത്രീകൾക്ക് സൗജന്യ യാത്ര; വൈപ്പിൻ-ഫോർട്ട് കൊച്ചി മൂന്നാമത്തെ സർവീസിന് തുടക്കം

കൊച്ചി: കൊച്ചിയിലെ യാത്രക്കാർ ഏറെക്കാലമായി ഉന്നയിക്കുന്ന ആവശ്യത്തിന് ഒടുവിൽ പരിഹാരമായി. വൈപ്പിൻ-ഫോർട്ട് കൊച്ചി റൂട്ടിലെ മൂന്നാമത്തെ റോ-റോ സർവീസ് ആരംഭിച്ചു. പുതിയ റോ-റോ സർവീസിന്റെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി വിഡി സതീശൻ നിർവ്വഹിച്ചു. സംസ്ഥാന സർക്കാർ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച ‘പ്രിയദർശിനി’ പദ്ധതിക്ക് സമാനമായി പുതിയ റോ-റോ സർവീസിലും സ്ത്രീകൾക്ക് പൂർണ്ണമായും സൗജന്യ യാത്രയായിരിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
Read more

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രോ വിസി നിയമനം; ചട്ട ലംഘനമെന്ന വിമര്‍ശനം

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല പ്രോ വിസി നിയമനത്തില്‍ ചട്ട ലംഘനമെന്ന വിമര്‍ശനവുമായി ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ രംഗത്ത്. യൂണിവേഴ്‌സിറ്റി ആക്ടും സ്റ്റാറ്റിയൂട്ടും യുജിസി റെഗുലേഷനുകളും പൂര്‍ണ്ണമായി നോക്കുകുത്തിയാക്കിയാണ് നിയമനമെന്നാണ് ഉയരുന്ന ആരോപണം. പ്രോ വിസി ചുമതല വഹിക്കുന്ന വ്യക്തി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ആയിരിക്കണമെന്ന ചട്ടം ലംഘിച്ചാണ് നിയമനം നടന്നിരിക്കുന്നതെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അഫിലിയേറ്റഡ് കോളേജിലെ അധ്യാപകനെ രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തി പദവിയിലേക്ക് എത്തിച്ചെന്നും ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പറഞ്ഞു. പുതിയ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത […]
Read more

എന്റെ പ്രിയപ്പെട്ട ഗായിക; ജാനകി അമ്മയെ അനുസ്മരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഗായിക എസ് ജാനകിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. തെന്നിന്ത്യന്‍ സിനിമാ സംഗീതത്തിലെ ഏറ്റവും ഔന്നത്യമുള്ള വ്യക്തിത്വമാണ് ജാനകിയമ്മയെന്ന് വിഡി സതീശന്‍ പറഞ്ഞു. ആ കണ്ഠത്തിന് വഴങ്ങാത്തതായി ഒന്നുമില്ല, ഭക്തി, പ്രണയം, പരിഭവം, ആഹ്ലാദം… അങ്ങിനെ സമസ്ത ഭാവങ്ങളും ജാനകിയമ്മ മറ്റാര്‍ക്കും കഴിയാത്ത വിധം അനശ്വരമാക്കിയെന്ന് മുഖ്യമന്ത്രി ഫെയസ്ബുക്കിൽ കുറിച്ചു. ജാനകിയമ്മയാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗായിക. മലരേ തേന്‍ മലരേ തുടങ്ങി തുമ്പീവാ തുമ്പക്കുടത്തിന്‍, ആടിവാകാറ്റേ, നിറങ്ങള്‍ തന്‍ നൃത്തം തുടങ്ങി […]
Read more

മുതിര്‍ന്ന rss സ്വയം സേവകന്‍ ചീരാല്‍ മുഹമ്മദ് അന്തരിച്ചു

കല്‍പ്പറ്റ: മുതിര്‍ന്ന ആര്‍എസ്എസ് സ്വയം സേവകന്‍ ചീരാല്‍ ആശാരിപ്പടി സ്വദേശി മുഹമ്മദ് (56) അന്തരിച്ചു. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ഒരു വര്‍ഷം മുമ്പ് ബാധിച്ച ന്യൂമോണിയയെ തുടര്‍ന്ന് കരളിനും മറ്റ് ആന്തരിക അവയവങ്ങള്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. നാട്ടുകാര്‍ സ്‌നേഹപൂര്‍വ്വം ‘മുഹമ്മദിക്ക’ എന്ന് വിളിച്ചിരുന്ന, ചീരാല്‍ മുഹമ്മദ് നാല് പതിറ്റാണ്ടിലേറെയായി സംഘപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. പഴൂര്‍ ശാഖാ സ്വയംസേവകനായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ക്കിടയിലും സാമൂഹിക-സംഘ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടിരുന്നു. പൊതുപ്രവര്‍ത്തന രംഗത്തും അദ്ദേഹം സജീവമായിരുന്നു. ആര്‍എസ്എസിന്റെ പ്രഥമ വര്‍ഷ, ദ്വിതീയ വര്‍ഷ […]
Read more

ഗുരുവായൂരില്‍ ദര്‍ശനം നടത്തി മുഖ്യമന്ത്രി വി ഡി സതീശന്‍

തൃശൂര്‍: മുഖ്യമന്ത്രി വി ഡി സതീശന്‍ ശനിയാഴ്ച രാത്രി ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം രണ്ടാം തവണയാണ് അദ്ദേഹം ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നത്. രാത്രി എട്ടുമണിയോടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. ഉച്ചതിരിഞ്ഞ് ബംഗളൂരുവില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി, തുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ കയ്പമംഗലത്ത് നടന്ന ഒരു കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്ത ശേഷമാണ് ഗുരുവായൂരിലെത്തിയത്. പതിവ് ക്ഷേത്രാചാരങ്ങള്‍ പാലിച്ച് ശ്രീ ഗുരുവായൂരപ്പനെ തൊഴുത മുഖ്യമന്ത്രി പിന്നീട് കാര്യാലയ ഗണപതിയെയും ദര്‍ശിച്ചു. ക്ഷേത്രത്തിനകത്തും പുറത്തും മുഖ്യമന്ത്രിയെ കാണാന്‍ […]
Read more

കാസർകോട്ടെ കലാലയങ്ങളിൽ വിദ്യാർത്ഥി ക്ഷാമം

കാസർകോട്: “ഇത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെക്കാൾ ഉപരി അവിടുത്തെ ഒരു പ്രത്യേക ‘വൈബ്’ആണ്!”— കാസർകോട്ടെ ഭൂരിഭാഗം വിദ്യാർത്ഥികളും ഉന്നതവിദ്യാഭ്യാസത്തിനായി അയൽസംസ്ഥാനത്തെ മംഗളൂരു നഗരത്തെ തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് പുള്ളൂർ എസ്.എൻ. കോളജിലെ അവസാന വർഷ ബി.എ. വിദ്യാർത്ഥിനിയായ ആയിഷത്ത് ജാസ്മിന്റെ മറുപടി ഇങ്ങനെയായിരുന്നു കഴിഞ്ഞ ഏതാനും വർഷങ്ങളായി കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ പശ്ചാത്തല സൗകര്യങ്ങളിൽ വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും വിദ്യാർത്ഥികളുടെ മംഗളൂരുവിലേക്കുള്ള കൂട്ടപ്പാലായനത്തിന് യാതൊരു കുറവുമില്ല. കോളജ് പ്രവേശന നടപടികൾ പുരോഗമിക്കുന്ന ഈ വർഷവും സ്ഥിതി വ്യത്യസ്തമല്ല. പരമ്പരാഗത […]
Read more

ഗുരുവായൂരില്‍ വയോധികയെ കിണറ്റില്‍ തള്ളിയിട്ട് കൊന്നു; രണ്ട് പേര്‍ പിടിയില്‍

തൃശ്ശൂര്‍: ഗുരുവായൂരിൽ 65 കാരിയെ കിണറ്റിൽ തള്ളിയിട്ട് കൊന്ന രണ്ട് പേർ പിടിയിൽ. ചേലക്കര സ്വദേശി സെന്താനവല്ലി (65) ആണ് മരിച്ചത്. സംഭവത്തില്‍ പെരുമ്പാവൂർ സ്വദേശി സുരേഷ് കുമാറും കൂട്ടാളിയും പിടിയിലായി. ഇന്നലെ രാത്രിയാണ് മൃതദേഹം കണ്ടെടുത്തത്. പെരുമ്പാവൂർ സ്വദേശി സുരേഷ് കുമാർ വാടകയ്ക്ക് എടുത്ത വീട്ടിലേക്ക് ഇന്നലെ രാത്രി സെന്താനവല്ലിയെ കൊണ്ടുവന്നു. ശാരീരികമായി ബന്ധപ്പെടുന്നതിനിടെ ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ആക്രമണത്തിന് പിന്നാലെ മരിച്ചെന്ന് കരുതി സെന്താനവല്ലിയുടെ മൃതദേഹം എടുത്ത് കിണറ്റിൽ ഇടുകയായിരുന്നു. മദ്യപാന സദസിലെ […]
Read more

വിയറ്റ്‌നാം ബോട്ട് അപകടം: മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും

കൊല്ലം: വിയറ്റ്‌നാം ബോട്ടപകടത്തില്‍ മരിച്ച മലയാളികള്‍ ഉള്‍പ്പടെയുള്ളവരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും. മരിച്ച 15 ഇന്ത്യക്കാരുടെയും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വിയറ്റ്‌നാമില്‍ പൂര്‍ത്തിയായി. മൃതദേഹങ്ങള്‍ വിവിധ വിമാനങ്ങളില്‍ സ്വന്തം നാടുകളിലേക്ക് എത്തിക്കാനാണ് നീക്കം. കൊല്ലം സ്വദേശികളായ എസി തോമസും ഭാര്യ ലൊവേനിയുമാണ് അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട മലയാളികള്‍. 32 വിനോദസഞ്ചാരികളും നാല് ജീവനക്കാരുമാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഇതില്‍ 21 പേരെ രക്ഷപ്പെടുത്തി. മരിച്ച 15 പേരില്‍ മൂന്ന് പേര്‍ ആന്ധ്രാപ്രദേശില്‍ നിന്നുള്ളവരും 10 പേര്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരുമാണ്. പരിക്കേറ്റവരെ […]
Read more

‘പാർട്ടിക്ക് പോറലേല്പിക്കുന്ന അഭിപ്രായപ്രകടനം നേതാക്കൾ ഒഴിവാക്കണം’; എംഎ ബേബി

ഡൽഹി: പാർട്ടിക്ക് പോറലേല്പിക്കുന്ന അഭിപ്രായപ്രകടനം നേതാക്കൾ ഒഴിവാക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. ഒറ്റയ്ക്കല്ല, പാസുകൾ നൽകി മുന്നോട്ടു പോകണമെന്ന സന്ദേശമാണ് ഫുട്ബോൾ എല്ലാവർക്കും നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി തിരിച്ചടി നേരിടുന്ന ഈ സമയത്ത് പ്രത്യേക ശ്രദ്ധ വേണം. കേരളത്തിലെ പ്രസ്താവനകൾ അവിടെ ചർച്ച ചെയ്ത് നിലപാടെടുക്കുമെന്നും എംഎ ബേബി വ്യക്തമാക്കി. അതേസമയം, ഡൽഹിയിൽ കേന്ദ്ര കമ്മിറ്റി യോ​ഗം തുടരുകയാണ്. പാർട്ടിയിൽ ക്യത്യമായ ഇടപെടൽ നടത്താൻ കേന്ദ്ര നേതൃത്വത്തിന് കഴിയണമെന്നും സംസ്ഥാനങ്ങളിലെ സാഹചര്യം ശരിയായി […]
Read more

Recent News