Category: kerala

പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടും; ജി സുകുമാരൻ നായർക്കെതിരെ സുരേഷ് ഗോപി

ഡൽഹി: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായര്‍ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടുമെന്ന് സുരേഷ് ഗോപി പറഞ്ഞു. ഒന്നുകിൽ അവിടെ ഇരിക്കുന്നവർ ശുദ്ധീകരിക്കും, അല്ലെങ്കിൽ സ്വയം ശുദ്ധീകരീക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം വലിയ മാറ്റങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. ബദൽ മാർഗങ്ങൾ കണ്ടെത്തണം. ഡൽഹിയിലേത് മികച്ച മാതൃകയെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. ഡൽഹിയിൽ നടന്ന മന്നം സ്മൃതി മണ്ഡപം ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്നം സമാധിയിൽ പുഷ്പ്പാർച്ചന നടത്താൻ അനുമതിക്കാത്ത […]
Read more

യൂത്ത് കോൺഗ്രസുകാർക്കും ജീവിക്കണം

തിരുവനന്തപുരം: പിണറായി സർക്കാരിനെതിരേ സമരംനടത്തി കേസിൽ ഉൾപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത പ്രവർത്തകരുടെ ജീവിതം ചോദ്യചിഹ്നമാണെന്നും അവർക്കും ജീവിക്കണമെന്നും യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ എക്സിക്യുട്ടീവ്. സർക്കാരിലെ താത്കാലിക നിയമനങ്ങൾ, ബോർഡ് കോർപ്പറേഷൻ നിയമനങ്ങൾ, മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾ, സർക്കാർ അഭിഭാഷകർ എന്നിവയിൽ ഡി.വൈ.എഫ്.ഐ., സംഘപരിവാർ ബന്ധമുള്ളവരെ കയറ്റിവെയ്ക്കുന്നെന്ന് ആരോപിച്ച് രൂക്ഷവിമർശനമാണ് യോഗത്തിലുണ്ടായത്. പ്രമേയവും അവതരിപ്പിച്ചു. സി.പി.എം. ഭരണകാലത്ത് ഡി.വൈ.എഫ്.െഎ. പ്രവർത്തകർക്ക് മിക്ക വകുപ്പുകളിലും താത്കാലിക നിയമനം നൽകി. യു.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തി ഇത്രനാളായിട്ടും അവരെല്ലാം സുഖമായി ജോലിയിൽ […]
Read more

ഭരണം മാറിയിട്ടും കടം അതുപോലെതന്നെ

തിരുവനന്തപുരം: ഭരണം മാറിയിട്ടും കിട്ടാക്കടത്തിൽ തീരുമാനമാകാതെ സർക്കാർ കരാറുകാർ. പ്രധാന വകുപ്പുകളിൽനിന്ന് ഇവർക്ക് കിട്ടാനുള്ള കുടിശ്ശിക 12,000 കോടി കവിഞ്ഞു. പൊതുമരാമത്ത്, ജലവിഭവം, തദ്ദേശസ്വയംഭരണം എന്നിവയിൽ നിന്നാണ് കിട്ടാനേറെയുള്ളത്. 4250 കോടിയോളമാണ് പൊതുമരാമത്തുവകുപ്പ് നൽകാനുള്ളത്. റോഡ്-പാലം നിർമാണം, റോഡ് പരിപാലനം വിഭാഗങ്ങളിൽമാത്രം 2025 നവംബർ മുതൽ ഈ വർഷം ഏപ്രിൽ വരെ 1305 കോടി രൂപയാണ് നൽകാനുള്ളത്. പൊതുമരാമത്ത് കെട്ടിടവിഭാഗത്തിൽ ഇതേ കാലയളവിൽ 344 കോടി രൂപയാണ് കുടിശ്ശിക. കേരള റോഡ് ഫണ്ട് ബോർഡിൽ 18.44 കോടി. […]
Read more

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം; ‘എല്ലാ സ്ഥാനവും ഒറ്റ പാര്‍ട്ടിക്ക് എന്ന രീതി മാറിയേ തീരൂ’; ബിനോയ് വിശ്വം

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിനായുള്ള അവകാശവാദത്തില്‍ ഉറച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കീഴ്‌വഴക്കം പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ആര്‍ക്കും കഴിയില്ല. സ്ഥാനങ്ങള്‍ ചെറുതോ വലുതോ ആകട്ടെ, അത് പങ്കുവയ്ക്കണം. ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെങ്കില്‍ ആ പങ്കുവെക്കല്‍ അനിവാര്യമെന്നും ബിനോയ് വിശ്വം പറഞ്ഞു. പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തര്‍ക്കവും സംശയവുമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. ആ സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണ്. അവിടെ കീഴ്‌വഴക്കം പറഞ്ഞുകൊണ്ട് ഒഴിഞ്ഞുമാറാന്‍ ആര്‍ക്കുമാര്‍ക്കും കഴിയില്ല. എല്ലാ കീഴ്‌വഴക്കവും മാറേണ്ടി വന്നാല്‍ […]
Read more

വയനാട് കള്ളാടി ദുരന്തം; കാണാതായ അവസാനത്തെ ആളുടേയും മൃതദേഹം കണ്ടെത്തി

കൽപ്പറ്റ: വയനാട് കള്ളാടിയിൽ തുരങ്കപാത നിർമ്മാണ മേഖലയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. ഹിമാചൽ സ്വദേശി വിക്രം റാണയുടെ മൃതദേഹം ആണ് കിട്ടിയത്. ഫയർഫോഴ്‌സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പാലത്തിൽ നിന്നും 150 മീറ്റർ താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പുഴയോട് ചേർന്ന് ഏല തോട്ടത്തിലെ കുളത്തിലായിരുന്നു മൃതദേഹം. വയനാട് കള്ളാടിയിൽ ജൂലായ് 8നാണ് അപകടമുണ്ടായത്. രാവിലെ പതിനൊന്നരയോടെയാണ് കള്ളാടിയിൽ തുരങ്കപാത നിർമ്മാണ മേഖലയോട് ചേർന്ന് മീനാക്ഷി പാലത്തിന് സമീപം […]
Read more

പുതിയ കെപിസിസി പ്രസിഡന്റ്: പ്രാഥമിക ചര്‍ച്ച തുടങ്ങാന്‍ ദീപാദാസ് മുന്‍ഷിക്ക് നിര്‍ദേശം നൽകി ഹൈക്കമാന്‍ഡ്

തിരുവനന്തപുരം: പുതിയ കെപിസിസി പ്രസിഡണ്ട് ഉടൻ. പ്രാഥമിക ചര്‍ച്ച തുടങ്ങാന്‍ എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുന്‍ഷിക്ക് നിര്‍ദേശം നല്‍കി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. പാര്‍ലമെന്ററി പദവി വഹിക്കുന്നവരെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചേക്കില്ലെന്നാണ് വിവരം. എം എം ഹസന്‍, ജോസഫ് വാഴക്കന്‍, മുല്ലപ്പളളി രാമചന്ദ്രന്‍ എന്നിവരാണ് പട്ടികയിലുളളത്. മുന്നണി കണ്‍വീനര്‍ സ്ഥാനത്തേക്കും മുല്ലപ്പളളിയെ പരിഗണിച്ചേക്കുമെന്നും വിവരമുണ്ട്. കര്‍ണാടക മന്ത്രിസഭാ വികസനം പൂര്‍ത്തിയാക്കിയശേഷം അന്തിമ ചര്‍ച്ച നടത്താനാണ് ദാരണ. നിലവിലെ അധ്യക്ഷനായ സണ്ണി ജോസഫിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് പുതിയ അധ്യക്ഷനെ […]
Read more

നിക്ഷേപത്തട്ടിപ്പുകാരെ പൂട്ടുകയാണ് അടുത്തലക്ഷ്യം; മന്ത്രി രമേശ് ചെന്നിത്തല

എറണാകുളം: സംസ്ഥാനത്ത് സാമ്പത്തികത്തട്ടിപ്പുകൾ വർധിച്ചുവരുന്നതായും ഇത്തരം തട്ടിപ്പുകാരെ പൂട്ടുകയാണ് അടുത്തലക്ഷ്യമെന്നും മന്ത്രി രമേശ് ചെന്നിത്തല. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ബോർഡുംവെച്ച് രണ്ടുജീവനക്കാരെയും നിയമിച്ചശേഷം നിക്ഷേപം സ്വീകരിക്കുന്ന സ്ഥാപനങ്ങളുണ്ട്. ഒന്നോ, രണ്ടോമാസം പണം നൽകിയശേഷം മുങ്ങും. മലയാളികൾക്ക് ‘എന്നെ പറ്റിച്ചോ’ എന്ന നിലപാടാണുള്ളത്. പാവപ്പെട്ട കുടുംബങ്ങളുടെ കോടിക്കണക്കിന് രൂപയാണ് ഇത്തരത്തിൽ നഷ്ടപ്പെടുന്നത്. ഇത്തരം തട്ടിപ്പുകൾ തടയാൻ ഫലപ്രദമായ നടപടി ഉടൻ സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തൂഫാൻ […]
Read more

റെയിൽവേ ബോർഡുകൾ ത്രിവർണത്തിലേക്ക് തിരിച്ചുവരുന്നു

പയ്യന്നൂർ: റെയിൽവേ പ്ലാറ്റ്ഫോമുകളിലെ സ്ഥലനാമബോർഡുകൾ വീണ്ടും ത്രിവർണത്തിലേക്ക്. അമൃത് ഭാരത് പദ്ധതിയിൽ വികസിപ്പിക്കുന്ന കാസർകോട് സ്റ്റേഷനിൽ പുതിയ ത്രിവർണ സ്ഥലനാമബോർഡുകൾ സ്ഥാപിച്ചു. 5ഓളം പഴയ ബോർഡുകളാണ് മാറ്റിയത്. മറ്റ് സ്റ്റേഷനുകളിൽ വൈകാതെ ബോർഡുകൾ മാറ്റിസ്ഥാപിക്കും. വെള്ള പ്രതലത്തിൽ ചുവപ്പ് വൃത്തവും അതിന് കുറുകെ നീലനിറത്തിൽ ദീർഘചതുരവും ചേർന്ന സ്ഥലനാമബോർഡുകളാണ് നിലവിലുള്ളത്. ഇതാണ് ത്രിവർണത്തിലേക്ക് മാറ്റിയത്. 2023-ൽ റെയിൽവേ മന്ത്രാലയം വെള്ള പ്രതലത്തിൽ ത്രിവർണവൃത്തത്തിൽ നീല ദീർഘചതുരത്തിൽ സ്ഥലനാമം രേഖപ്പെടുത്താൻ തീരുമാനിച്ചിരുന്നു. ഉത്തരേന്ത്യയിൽ ചില സ്റ്റേഷനുകളിൽ ബോർഡ് വെച്ചുതുടങ്ങിയിരുന്നു. […]
Read more

നിമിഷ സജയൻ- കരുണാസ്- സജീവ് പാഴൂർ തമിഴ് ചിത്രം ‘എന്ന വിലൈ’ കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്

പ്രശസ്ത തെന്നിന്ത്യൻ താരം നിമിഷ സജയൻ, തമിഴ് നടൻ കരുണാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സജീവ് പാഴൂർ ഒരുക്കുന്ന പാൻ ഇന്ത്യൻ തമിഴ് ചിത്രമായ ‘എന്ന വിലൈ’ പ്രദർശനത്തിന് ഒരുങ്ങുന്നു. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്. കലാമയ സിനിവേഴ്സ്, റോമിയോ പിക്ചേഴ്സ് എന്നീ ബാനറുകളിൽ മലയാളിയായ ജിതേഷ് വി, അനുഗോപാൽ വേണുഗോപാലൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മികച്ച […]
Read more

അഭിപ്രായ ഭിന്നതയ്ക്ക് പിന്നാലെ നിർണായക കേന്ദ്രകമ്മിറ്റിയോഗത്തിൽ നിന്ന് വിട്ടുനിന്ന് ഇപി

ഡൽഹി: വിഴിഞ്ഞം ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സിപിഎമ്മിലെ പുതിയ അഭിപ്രായ ഭിന്നതയ്ക്ക് പിന്നാലെ സിപിഎം നിർണായക കേന്ദ്രകമ്മിറ്റിയോഗത്തിൽ പങ്കെടുക്കാതെ കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജൻ. ഡൽഹിയിൽ നടക്കുന്ന യോ​ഗത്തിൽ പങ്കെടുക്കാതെ കണ്ണൂരിൽ തന്നെ തുടരുകയാണ് ഇപി ജയരാജൻ. ആരോഗ്യ പ്രശ്നങ്ങൾ മൂലം പങ്കെടുക്കാൻ സാധിക്കില്ലെന്നാണ് ഇപി അറിയിച്ചതെന്നാണ് വിവരം. അതിനിടെ, ആയുർവ്വേദ ചികിത്സ ചൂണ്ടിക്കാട്ടി അവധിക്ക് അപേക്ഷിച്ചെന്നും സൂചനയുണ്ട്. നിലവിൽ കേന്ദ്ര കമ്മിറ്റിയോ​ഗം ഡൽഹിയിൽ പുരോ​ഗമിക്കുകയാണ്. യോ​ഗത്തിൽ പങ്കെടുക്കാനായി സിപിഎം നേതാക്കളെല്ലാവരും ഡൽഹിയിൽ എത്തിയിട്ടുണ്ട്. എന്നാൽ ഇപിയെ […]
Read more

Recent News