റെയിൽവേ ബോർഡുകൾ ത്രിവർണത്തിലേക്ക് തിരിച്ചുവരുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പയ്യന്നൂർ: റെയിൽവേ പ്ലാറ്റ്ഫോമുകളിലെ സ്ഥലനാമബോർഡുകൾ വീണ്ടും ത്രിവർണത്തിലേക്ക്. അമൃത് ഭാരത് പദ്ധതിയിൽ വികസിപ്പിക്കുന്ന കാസർകോട് സ്റ്റേഷനിൽ പുതിയ ത്രിവർണ സ്ഥലനാമബോർഡുകൾ സ്ഥാപിച്ചു. 5ഓളം പഴയ ബോർഡുകളാണ് മാറ്റിയത്. മറ്റ് സ്റ്റേഷനുകളിൽ വൈകാതെ ബോർഡുകൾ മാറ്റിസ്ഥാപിക്കും. വെള്ള പ്രതലത്തിൽ ചുവപ്പ് വൃത്തവും അതിന് കുറുകെ നീലനിറത്തിൽ ദീർഘചതുരവും ചേർന്ന സ്ഥലനാമബോർഡുകളാണ് നിലവിലുള്ളത്. ഇതാണ് ത്രിവർണത്തിലേക്ക് മാറ്റിയത്.

2023-ൽ റെയിൽവേ മന്ത്രാലയം വെള്ള പ്രതലത്തിൽ ത്രിവർണവൃത്തത്തിൽ നീല ദീർഘചതുരത്തിൽ സ്ഥലനാമം രേഖപ്പെടുത്താൻ തീരുമാനിച്ചിരുന്നു. ഉത്തരേന്ത്യയിൽ ചില സ്റ്റേഷനുകളിൽ ബോർഡ് വെച്ചുതുടങ്ങിയിരുന്നു. പിന്നീട് ‘ത്രിവർണ’ത്തിൽനിന്ന് റെയിൽവേ മാറി. ഇപ്പോൾ വീണ്ടും ത്രിവർണ പശ്ചാത്തലം ഉൾപ്പെടുത്തിയ ബോർഡുകളിലേക്ക് മാറ്റുകയാണ് റെയിൽവേ. മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ആണ് ബോർഡുകൾ മാറുക.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News