ഭക്ഷണം ഓരോരുത്തരുടെയും സ്വാതന്ത്ര്യം; ഗവർണറുടെ നിർദേശത്തിനെതിരെ രമേശ് ചെന്നിത്തല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ലോക്ഭവനിൽ മത്സ്യവും മാംസവും വേണ്ടെന്ന പുതിയ ഗവർണർ ഓം പ്രകാശ് മാഥൂറിന്റെ നിർദേശത്തിനെതിരെ പ്രതികരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഭക്ഷണം ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണെന്നും അത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

പി.പി. ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണത്തെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ട മുഴുവൻ ഫയലും പരിശോധിച്ചെന്നും മുൻ സർക്കാരിന്റെ കാലത്തുതന്നെ അന്വേഷണത്തിന് അനുമതി നൽകേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങൾ അന്വേഷണം ആവശ്യപ്പെടുന്നവയാണെന്നും അഴിമതി നിരോധന നിയമത്തിലെ 17(എ) വകുപ്പ് പ്രകാരം അനുമതി നൽകിയത് ശരിയായ തീരുമാനമാണെന്ന ഉത്തമബോധ്യമുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി. അന്വേഷണം നടത്തി വസ്തുതകൾ പുറത്തുവരട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിജിലൻസിലെ ടി സെക്ഷനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയ നടപടിയെയും ചെന്നിത്തല ന്യായീകരിച്ചു. വിജിലൻസ് അന്വേഷണം രഹസ്യസ്വഭാവമുള്ളതാണെന്നും അന്വേഷണത്തിനും പ്രവർത്തനത്തിനും രഹസ്യാത്മകത ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ ഈ സെക്ഷൻ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ ഉണ്ടായിരുന്നില്ലെന്നും കഴിഞ്ഞ സർക്കാരാണ് അതിന് അനുമതി നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ സ്പാകളിൽ പരിശോധന തുടരുമെന്നും നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News