Category: kerala

‘അമ്മ സംഘടനയുടെ നേതൃത്വനിരയിലേക്ക് ഒരു പുരുഷന്‍ തന്നെ വരണമെന്ന് കുളപ്പള്ളി ലീല ; ചേച്ചി..ഈ രാജ്യത്തല്ലേ ജീവിക്കുന്നത്’ എന്ന് ഭാ​ഗ്യലക്ഷ്മി

‘അമ്മ സംഘടനയുടെ നേതൃത്വനിരയിലേക്ക് ഒരു പുരുഷന്‍ തന്നെ വേണം എന്നും പുരുഷന് തുല്യമാകാന്‍ ഒരു സ്ത്രീയ്ക്ക് കഴിയില്ലെന്ന കുളപ്പുള്ളി ലീലയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഭാഗ്യലക്ഷമി. കുളപ്പുള്ളി ലീല ഈ രാജ്യത്തല്ലേ ജീവിക്കുന്നതെന്ന് ചോദിച്ച ഭാ​ഗ്യലക്ഷ്മി, അറിവില്ലായ്മ ഒരു തെറ്റല്ലെന്നും പറഞ്ഞു. ഇന്ത്യയിൽ പ്രധാനപ്പെട്ട പല പദവികളിലും സ്ത്രീകളുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. ലീലച്ചേച്ചി ഈ രാജ്യത്തല്ലേ ജീവിക്കുന്നത്. അറിവില്ലായ്മ ഒരു തെറ്റല്ല. ഇന്ത്യയിൽ ഒരു വനിത പ്രധാന മന്ത്രി ഉണ്ടായിരുന്നു, ഇപ്പോഴും ഒരു വനിതാ രാഷ്‌ട്രപതി ഉണ്ട്. വനിതാ […]
Read more

അയോധ്യ സംഭാവനാ തട്ടിപ്പ്: ‘ പ്രധാനമന്ത്രിക്ക് മൗനം’; കെ സി വേണുഗോപാല്‍

തൃശൂര്‍: അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. സാധാരണക്കാരായ ജനങ്ങള്‍ നല്‍കിയ സ്വര്‍ണവും പണവുമാണ് കൊള്ളയടിക്കപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതെല്ലാം നടന്നത് ട്രസ്റ്റ് ഭാരവാഹിളുടെ അറിവോടെയാണെന്നും അദ്ദേഹം ആരോപിച്ചു. സിസിടിവി ദൃശ്യങ്ങള്‍ നീക്കം ചെയ്യപ്പെട്ടു. സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ തന്നെ സുരക്ഷയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നിട്ടും അവഗണിച്ചെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ പ്രധാനമന്ത്രി നേരിട്ട് നിയമിച്ച ട്രസ്റ്റാണ് അവിടെ ഉള്ളത്. എന്നാല്‍ ഇത്രയും വലിയ കൊള്ള നടന്നിട്ടും പ്രധാനമന്ത്രി […]
Read more

‘മൂന്ന് നേതാക്കളും യോജിച്ച് പോകണം’; പാർട്ടിയിലെ വിഭാഗീയതയില്‍ ഇടപെട്ട് സംസ്ഥാന നേതൃത്വം

തിരുവനന്തപുരം: സിപിഐഎമ്മിൽ തിരുവനന്തപുരം ജില്ലയിലെ വിഭാഗീയത അവസാനിപ്പിക്കാന്‍ ഇടപെട്ട് സംസ്ഥാന നേതൃത്വം. വി ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍, വി ജോയി എന്നിവരോട് യോജിച്ച് പോകാൻ നേതൃത്വം നിര്‍ദേശിച്ചു. ജില്ലാ നേതൃത്വവുമായി സഹകരിക്കാന്‍ ശിവന്‍കുട്ടിയോട് നേതൃത്വം ആവശ്യപ്പെട്ടു. ശിവന്‍കുട്ടി, കടകംപള്ളി എന്നിവരെ പരിപാടികളില്‍ സഹകരിപ്പിക്കണമെന്ന് വി ജോയിക്കും നിര്‍ദേശം നല്‍കിഎന്നും വിവരമുണ്ട്. മൂന്ന് നേതാക്കളും ഒന്നിച്ച് വാര്‍ത്താസമ്മേളനം നടത്തിയത് സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിന് പിന്നാലെയാണെന്നാണ് വിവരം. സിപിഐഎം ജില്ലാ സെക്രട്ടറിയായിരുന്ന വി ജോയ് വര്‍ക്കലയില്‍ മത്സരിക്കാന്‍ പോയതോടെയാണ് ജില്ലാ […]
Read more

ഇന്ന് ജൂലൈ 11 ലോക ജനസംഖ്യാ ദിനം; അറിയാം ഇന്നത്തെ പ്രാധാന്യവും, ഇന്ത്യയിലെ സ്ഥിതിയും

ഇന്ന് ലോക ജനസംഖ്യാ ദിനം. ഇന്നത്തെ കണക്കുകള്‍ പ്രകാരം ലോക ജനസംഖ്യ 800 കോടി കവിഞ്ഞിരിക്കുകയാണ്. അതില്‍ 140 കോടി ജനങ്ങള്‍ വസിക്കുന്നത് ഇന്ത്യയിലാണ്. വിദ്യാഭ്യാസം, ലിംഗസമത്വം ഗുണനിലരാവരുമുള്ള ആരോഗ്യ സംരക്ഷണം എന്നിവയിലൂടെ ജനങ്ങളെ ശാക്തീകരിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഇന്നത്തെ ദിനം ഓര്‍മിപ്പിക്കുന്നത്. ജനസംഖ്യ വര്‍ധനവിലൂടെ ലോകത്തിന് ചില പുരോഗതികള്‍ ഉണ്ടെങ്കിലും വലിയ വെല്ലുവിളികളും നേരിടേണ്ടി വരുന്നു. ജീവിത നിലവാരത്തിലുമുള്ള പുരോഗതി ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിച്ചെങ്കിലും ആരോഗ്യസംരക്ഷണം വിദ്യാഭ്യാസം തൊഴില്‍ പാര്‍പ്പിടം തുടങ്ങിയ പ്രാഥമിക ആവശ്യങ്ങള്‍ പൂര്‍ത്തികരിക്കാന്‍ പൊലും പല […]
Read more

അംഗങ്ങളുടെ ഓരോ നീക്കവും ‘സരൾ ആപ്പിൽ രേഖപ്പെടുത്തണം; മാറ്റങ്ങളുമായി ബിജെപി

കാഞ്ഞങ്ങാട്: ബി.ജെ.പി.യുടെ മൊബൈൽ ആപ്ലിക്കേഷനായ ‘സരൾ’ ആപ്പ് കൂടുതൽ മാറ്റത്തോടെ അംഗങ്ങളിലേക്കെത്തി. ആരെയൊക്കെ കണ്ടു, എന്തായിരുന്നു ലക്ഷ്യം, ഗൃഹസന്ദർശനം നടത്തിയോ, നടത്തിയെങ്കിൽ എത്ര വീടുകളിൽ കയറി, ലഭിക്കുന്ന പ്രതികരണം എന്താണ് തുടങ്ങി എല്ലാകാര്യങ്ങളും നൂലിഴതെറ്റാതെ ഓരോ പാർട്ടി അംഗവും എഴുതണം. ബൂത്തുതലത്തിലെയും മണ്ഡലംതലത്തിലെയും ജില്ലാതലത്തിലെയും പ്രവർത്തനങ്ങൾ അതത് ഭാരവാഹികൾ വിശദീകരിച്ച് പോസ്റ്റ് ചെയ്യണം. ബൂത്ത് കമ്മിറ്റിയിലായാലും മേൽകമ്മിറ്റികളിലായാലും പങ്കെടുത്തവർ ഒപ്പിട്ട മിനിറ്റ്‌സ് ബുക്കിന്റെ പേജ് ഫോട്ടോ എടുത്ത് അപ്‌ലോഡ് ചെയ്യണമെന്നത് നേരത്തേയുള്ള നിർദേശമാണ്. യോഗത്തിലെത്താത്ത നേതാക്കൾ പിന്നീട് […]
Read more

സുകുമാരക്കുറുപ്പ് കേസില്‍ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പൂഴ്ത്തി; മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ അലി അക്ബര്‍

തിരുവനന്തപുരം: സുകുമാരക്കുറുപ്പ് കേസില്‍ വെളിപ്പെടുത്തലുമായി മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ അലി അക്ബര്‍. പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പൂഴ്ത്തിയെന്നും, 2017ലും സുകുമാരകുറുപ്പ് ജീവിച്ചിരുന്നെന്നും അലി അക്ബര്‍ വെളിപ്പെടുത്തി. മകളുടെ വിവാഹത്തിന് കേരളത്തിലെത്തിയെന്നും അലി അക്ബര്‍ പറഞ്ഞു.ഒളിവില്‍ കഴിയാന്‍ സുകുമാരക്കുറുപ്പിന് രാഷ്ട്രീയ രംഗത്തുനിന്നും പൊലീസില്‍ നിന്നും സഹായം ലഭിച്ചു. 2017ല്‍ സുകുമാരക്കുറുപ്പ് ഗള്‍ഫ് രാജ്യത്തുണ്ടായിരുന്നെന്ന് സാക്ഷി മൊഴിയുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ചില ഉന്നത ബന്ധങ്ങള്‍ കൊണ്ടും അവരുടെ സഹായം കൊണ്ടും മാത്രമാണ് സുകുമാരക്കുറുപ്പ് രക്ഷപ്പെട്ടത്. കുറുപ്പ് ജീവനോടെയുണ്ടെങ്കില്‍ പൊലീസിന് […]
Read more

കള്ളാടി ദുരന്തം; കാണാതായ വിക്രം റാണക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും

കൽപറ്റ: കള്ളാടി തുരങ്കപാത നിർമ്മാണ ദുരന്തത്തിൽ കാണാതായ വിക്രം റാണക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും. ദുരന്തം ഉണ്ടായി അഞ്ചാം ദിവസമായ ഇന്ന് വരെ 7 പേരുടെ മരണം ആണ് സ്ഥിരീകരിച്ചത്. ദുരന്ത സ്ഥലത്തെ രണ്ടാം സോൺ കേന്ദ്രീകരിച്ച് ആണ് ഇന്ന് കൂടുതൽ തെരച്ചിൽ നടക്കുക. സ്ഥലം സന്ദർശിക്കാൻ കൊങ്കൺ വിദഗ്ധ സംഘം ഇന്ന് എത്തിയേക്കും. അപകടത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി അധികൃതർ അറിയിച്ചു. അതെ സമയം സുരക്ഷ പ്രശ്നങ്ങളെ തുടർന്ന് മാറ്റി […]
Read more

പിണറായിക്ക് അതൃപ്തി

തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സിപിഎമ്മിലെ ഭിന്നാഭിപ്രായങ്ങളിൽ പിണറായി വിജയന് കടുത്ത അതൃപ്തി. പിണറായിയുടെ അതൃപ്തിയിലും ഇപി ജയരാജനും കെകെ ശൈലജയും പികെ ശ്രീമതിയും നിലപാടിൽ മാറ്റമില്ലാതെ തുടരുകയാണ്. അതിനിടെ, കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷിന് പിന്തുണ ആവർത്തിച്ച് എംവി ഗോവിന്ദൻ രം​ഗത്തെത്തി. ഇന്ന് മുതൽ മൂന്ന് ദിവസമായാണ് ദില്ലിയിൽ യോ​ഗം ചേരുന്നത്. നേതൃമാറ്റം ചർച്ചയാകില്ലെന്നാണ് നേതൃത്വം നൽകുന്ന സൂചന. എന്നാൽ കേരളത്തിൽ സ്ഥാനാർത്ഥി നിർണയത്തിലടക്കം വന്ന പാളിച്ച സിസി ചർച്ച ചെയ്തേക്കും. പിബി നേരത്തെ […]
Read more

റെയില്‍വേ ക്ലോക്ക് ടവര്‍ അപകടം: ‘നാല് മാസം മുമ്പ് വിള്ളല്‍, മുന്നറിയിപ്പുകള്‍ അവഗണിച്ചു’; ഗുരുതര അനാസ്ഥ

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ ക്ലോക്ക് ടവര്‍ തകര്‍ന്ന സംഭവത്തില്‍ ഗുരുതര അനാസ്ഥയെന്ന് പ്രാഥമിക വിലയിരുത്തല്‍. നിര്‍ണായക മുന്നറിയിപ്പുകള്‍ അവഗണിച്ചുവെന്നാണ് കണ്ടെത്തല്‍. നാല് മാസം മുമ്പ് കെട്ടിടത്തില്‍ വിള്ളല്‍ രൂപപ്പെട്ടു. കെട്ടിടം അപകടാവസ്ഥയിലെന്ന് മൂന്നു മാസം മുമ്പ് തന്നെ റിപ്പോര്‍ട്ട് ലഭിച്ചിട്ടും വേണ്ട നടപടികള്‍ സ്വീകരിച്ചില്ല. കെട്ടിടത്തിന്റെ താഴെ വരെ രണ്ടു സെന്റിമീറ്ററുള്ള വിള്ളലാണ് കണ്ടെത്തിയത്. റെയില്‍വേ അധികൃതര്‍ നിര്‍മാണ കമ്പനിയായ റാങ്ക് കണ്‍സ്ട്രക്ഷനെ ടവര്‍ പൊളിക്കാന്‍ ഏല്‍പ്പിച്ചെങ്കിലും നടപടിയെടുത്തില്ല. നാല് ദിവസം മുമ്പ് വീണ്ടും […]
Read more

ചടയമംഗലത്ത് കെഎസ്ആർടിസി ബസിന് തീപിടിച്ചു

കൊല്ലം: ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു. കുരിയോടിന് സമീപം ഇന്ന് പുലർച്ചെ 5.30 ത്തോടെയായിരുന്നു അപകടം. പുനലൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസിനാണ് തീപിടിച്ചത്. അപകടസമയത്ത് ബസിലുണ്ടായിരുന്ന എട്ട് യാത്രക്കാരും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. യാത്രയ്ക്കിടയിൽ ബസിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഡ്രൈവർ വാഹനം റോഡരികിലേക്ക് മാറ്റി നിർത്തി യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കുകയായിരുന്നു. തുടർന്ന് കടയ്ക്കലിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം എത്തി തീയണച്ചു. തീപിടുത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല.
Read more

Recent News