Category: kerala

ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭിന്റെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: പീഡനക്കേസിൽ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് വത്സന്റെ ജാമ്യഹർജി ഹൈക്കോടതി തള്ളി. തൊഴിൽ വാഗ്ദാനംനൽകി ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് പ്രശോഭ് വത്സനെ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടുമാസത്തോളം ഇയാൾ ഒളിവിലായിരുന്നു. ഇതിനിടെ മുൻകൂർജാമ്യം നൽകിയെങ്കിലും ഹൈക്കോടതി തള്ളിയിരുന്നു. അടിയന്തരമായി കീഴടങ്ങണമെന്ന് കോടതി നിർദേശിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് പാലക്കാട് എത്തി ഇയാൾ പോലീസിൽ കീഴടങ്ങുകയായിരുന്നു. തുട‍‌ർന്ന് സാധാരണ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജോലി വാഗ്ദാനംചെയ്ത് താമസസ്ഥലത്തെത്തി പീഡിപ്പിച്ചുവെന്നും ഉന്നത കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി […]
Read more

സംസ്ഥാനത്ത് അതിശക്തമായ മഴ; ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മുഴുവൻ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പുണ്ട് കണ്ണൂർ ,കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, […]
Read more

തൃശൂർ ജൂബിലി മിഷൻ മെഡി. കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് എംബിബിഎസ് വിദ്യാർഥിനി ചാടി മരിച്ചു

തൃശൂർ: തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രി ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് വിദ്യാർഥിനി ചാടി മരിച്ചു. കോട്ടയം സ്വദേശി സ്നേഹ പൗലോസ് (20) ആണ് മരിച്ചത്. ഒന്നാംവർഷ എംബിബിഎസ് വിദ്യാർത്ഥിനിയാണ് സ്നേഹ. ആശുപത്രിക്ക് തൊട്ടടുത്തുള്ള ഹോസ്റ്റൽ ബ്ലോക്കിന്റെ നാലാം നിലയിൽ നിന്നാണ് കുട്ടി ചാടിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തിവരികയാണ്.
Read more

മാധ്യമപ്രവർത്തകൻ ആർ രാജഗോപാലിന് വോട്ടവകാശം നിഷേധിച്ച സംഭവം; പിന്തുണയുമായി പ്രതിപക്ഷ പാർട്ടികൾ

ഡൽഹി: വോട്ടവകാശം നിഷേധിച്ച സംഭവത്തിൽ ദ ടെലഗ്രാഫ് മുൻ എഡിറ്റർ ആർ രാജഗോപാലിന് പിന്തുണയുമായി കൂടുതൽ പ്രതിപക്ഷ പാർട്ടികൾ. ആർ രാജഗോപാലിനെതിരായ നടപടി എന്തൊരു യുക്തിയില്ലായ്മയാണെന്ന് കോൺഗ്രസ് വിമർശിച്ചു. നിയമവാഴ്ചയിൽ മുന്നോട്ടുപോകുന്ന രാഷ്ട്രം എന്ന മേൽവിലാസം ഇല്ലാതാക്കാനുള്ള ശ്രമമാണോയെന്ന് കോൺഗ്രസ് എംപി വിവേക് തൻഖ ചോദിച്ചു. ഞെട്ടിക്കുന്ന നടപടിയെന്ന് തൃണമൂൽ എംപി സാഗരിക ഘോഷ് പറഞ്ഞു. പ്രമുഖ മാധ്യമപ്രവർത്തകനും മലയാളിയുമായ ആർ രാജ​ഗോപാൽ, വോട്ടവകാശം എസ്ഐആറിലൂടെ നിഷേധിക്കപ്പെട്ടതും അത് കാരണമുണ്ടായ നഷ്ടങ്ങളും തുറന്നെഴുതിയതോടെ ആണ് സംഭവം ചർച്ചയായത്. […]
Read more

യുവതിയെ വിളിച്ചുകൊണ്ടുവരാൻ പോയ യുവാവിന്‍റെ ദുരൂഹ മരണം, പെൺകുട്ടിയുടെ 2 ബന്ധുക്കൾ കസ്റ്റഡിയിൽ

പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറിൽ 35 കാരനായ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ നിർണായക നീക്കവുമായി പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ബന്ധുക്കളായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചിറ്റാർ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ചിറ്റാർ സ്വദേശിയായ സന്ദീപനെ ഞായറാഴ്ച്ച രാത്രിയാണ് വീടിന് സമീപത്തെ കുഴിയിൽ അവശനിലയിൽ കണ്ടെത്തിയത്. സന്ദീപിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അടുപ്പത്തിലായിരുന്ന യുവതിയെ വിളിച്ചുകൊണ്ടുവരാൻ പോകുകയാണെന്ന് അറിയിച്ചാണ് സന്ദീപ് വീട്ടിൽ നിന്ന് പുറത്തുപോയതെന്ന് ബന്ധുക്കൾ പറയുന്നു. പിന്നീട് ദുരൂഹ സാഹചര്യത്തിലാണ് […]
Read more

‘മെഡിക്കലി അൺസ്യൂട്ടബിൾ’; ശസ്ത്രക്രിയയിൽ നിന്ന് പിന്മാറി ലിസി ആശുപത്രി

തൃശൂർ: വാഹനാപകടത്തിൽ മരിച്ച തൃശൂർ സ്വദേശി നവോമി വിൻസെന്റിന്റെ ഹൃദയം ദാനം ചെയ്യാനാകില്ല. ഹൃദയം മെഡിക്കലി അൺസ്യൂട്ടബിൾ എന്ന് കെ സോട്ടോ അറിയിച്ചു. ഹൃദയത്തിൻ്റെ പ്രവർത്തനം പരിമിതം എന്ന് എറണാകുളം ലിസി ആശുപത്രിയിലെ ഡോക്ടർമാർ വ്യക്തമാക്കി. ഇതോടെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടപടികളിൽ നിന്ന് ലിസി ആശുപത്രി പിന്മാറി. എയർ ആംബുലൻസും പിൻവലിച്ചു. നവോമിയുടെ ഹൃദയമൊഴികെയുള്ള മറ്റ് അഞ്ച് അവയവങ്ങൾ ദാനം ചെയ്യും. നവോമിയുടെ ഹൃദയ വാൽവ് ദാനം ചെയ്യും. ശ്രീ ചിത്ര ആശുപത്രിയായിരിക്കും വാൽവ് സ്വീകരിക്കുക. […]
Read more

തട്ടുകടയിൽ കുഞ്ഞിനെ ഉപേക്ഷിക്കാൻ ശ്രമം; അമ്മ കസ്റ്റഡിയിൽ

മരട്: നവജാതശിശുവിനെ വഴിയരികിലെ തട്ടുകടയിൽ സുഹൃത്തിന്റെ സഹായത്തോടെ ഉപേക്ഷിക്കാൻ യുവതിയുടെ ശ്രമം. ഞായറാഴ്ച വൈകീട്ടോടെ അമ്മയെ കണ്ടെത്തി പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ സുഹൃത്തായ യുവാവും കസ്റ്റഡിയിലാണ്. അരൂർ-ഇടപ്പള്ളി ദേശീയപാതയിൽ കുണ്ടന്നൂരിൽ ഫോറം മാളിന് സമീപം സർവീസ് റോഡരികിലെ തട്ടുകടയിൽ ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ആൺകുഞ്ഞിനെ ഉപേക്ഷിക്കാൻ ശ്രമം നടന്നത്. ശനിയാഴ്ച വെളുപ്പിനെയാണ് യുവതി പ്രസവിച്ചത്. എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. അമ്മ കുണ്ടന്നൂരിൽ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി ഉടുമ്പൻചോല സ്വദേശിനി അഞ്ജുവിനെ […]
Read more

ഭരതനാട്യം 3 വരുന്നു; അനൗൺസ് ചെയ്ത് ഭരതനാട്യം ഫ്ര‍ാഞ്ചൈസി

വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു ഭരതനാട്യം. സൈജു കുറുപ്പ് നായകാനായി എത്തിയ ചിത്രം ഒടിടി റിലീസായതിന് പിന്നാലെയാണ് മലയാളികൾ ഏറ്റെടുത്തത്. പിന്നാലെ ഭരതനാട്യത്തിന്‍റെ രണ്ടാം ഭാഗം മോഹിനിയാട്ടവും എത്തി. ഈ സിനിമയും വൻ വിജയം നേടുകയും ചെയ്തു. ഇപ്പോഴിതാ മൂന്നാം വരവിന് ഒരുങ്ങിയിരിക്കുകയാണ് ഭരതനാട്യം ഫ്ര‍ാഞ്ചൈസി. ഫ്ര‍ാഞ്ചൈസിയുടെ സക്സസ് മീറ്റിൽ വച്ചാണ് മൂന്നാം ഭാ​ഗം അനൗൺസ് ചെയ്തത്. ഭരതനാട്യം 3: രാസലീല എന്നാണ് ചിത്രത്തിന്റെ പേര്. സായ് കുമാറും കലാരഞ്ജിനിയും ചേർന്നായിരുന്നു പേര് അനൗൺസ് ചെയ്തത്. ഒരു […]
Read more

‘ഓപ്പറേഷൻ തൂഫാൻ: മറ്റ് സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ പ്രത്യേക യോഗം ജൂലൈ രണ്ടാം വാരത്തിൽ

തിരുവനന്തപുരം: ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ വേട്ടയെക്കുറിച്ചുള്ള വിശദാംശങ്ങളുമായി സംസ്ഥാന പൊലീസ് മേധാവി ഡിജിപി റവാഡ ചന്ദ്രശേഖർ . മയക്കുമരുന്ന് മാഫിയയുടെ അന്താരാഷ്ട്ര കണ്ണികളെ കുറിച്ച് കൃത്യമായ വിവരം കിട്ടിയെന്ന് ഡി ജി പി വ്യക്തമാക്കി. ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുകയാണെന്നും തുടരന്വേഷണം കൂടുതൽ ഊർജ്ജിതമാക്കുമെന്നും അദ്ദേഹം വിവരിച്ചു. ലഹരിക്കടത്തിന്റെ കൃത്യമായ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇതിനായി മറ്റ് സംസ്ഥാനങ്ങളുടെ ഏകോപനത്തോടെയുള്ള അന്വേഷണം തുടരുകയാണ്. ഇതിന്റെ ഭാഗമായി ജൂലൈ രണ്ടാം വാരത്തിൽ മറ്റ് സംസ്ഥാനങ്ങളിലെ […]
Read more

ഊരാളുങ്കലിനെ പിന്തുണച്ച് സർക്കാർ; ഊരാളുങ്കലിന്റേത് നിലവാരമുള്ള പ്രവർത്തികളെന്ന് മന്ത്രി പി കെ ബഷീർ

തിരുവനന്തപുരം: ഊരാളുങ്കൽ സൊസൈറ്റിക്ക് പൊതുമരാമത്ത് വകുപ്പിന്‍റെ പദ്ധതികൾ നടപടിക്രമങ്ങൾ പാലിക്കാതെ നൽകിയത് ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മന്ത്രി പി കെ ബഷീർ. ഇതുസംബന്ധിച്ച് പരാതികൾ ലഭിച്ചാൽ അന്വേഷണം നടത്തുമെന്നും മന്ത്രി പി കെ ബഷീർ നിയമസഭയിൽ പറഞ്ഞു. സൊസൈറ്റിക്ക് നൽകിയ കരാറിന്‍റെ എസ്റ്റിമേറ്റ് തുക ഊരാളുങ്കലിന് വ്യത്യാസപ്പെടുത്തി നൽകിയത് ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഊരാളുങ്കലിന്റേത് നിലവാരമുള്ള പ്രവർത്തികളാണ്. ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. നിലവാരം ഉള്ളതുകൊണ്ട് എല്ലാവരും അവർക്ക് പിന്നാലെ പോയി വർക്ക് ലോഡ് കൂടിയതുകൊണ്ടാണ് ഇപ്പോൾ പ്രശ്‌നാം. […]
Read more

Recent News