വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു ഭരതനാട്യം. സൈജു കുറുപ്പ് നായകാനായി എത്തിയ ചിത്രം ഒടിടി റിലീസായതിന് പിന്നാലെയാണ് മലയാളികൾ ഏറ്റെടുത്തത്. പിന്നാലെ ഭരതനാട്യത്തിന്റെ രണ്ടാം ഭാഗം മോഹിനിയാട്ടവും എത്തി. ഈ സിനിമയും വൻ വിജയം നേടുകയും ചെയ്തു. ഇപ്പോഴിതാ മൂന്നാം വരവിന് ഒരുങ്ങിയിരിക്കുകയാണ് ഭരതനാട്യം ഫ്രാഞ്ചൈസി. ഫ്രാഞ്ചൈസിയുടെ സക്സസ് മീറ്റിൽ വച്ചാണ് മൂന്നാം ഭാഗം അനൗൺസ് ചെയ്തത്. ഭരതനാട്യം 3: രാസലീല എന്നാണ് ചിത്രത്തിന്റെ പേര്. സായ് കുമാറും കലാരഞ്ജിനിയും ചേർന്നായിരുന്നു പേര് അനൗൺസ് ചെയ്തത്. ഒരു ഹൊറർ കോമഡി ജോണറിലുള്ളതാകും സിനിമയെന്നാണ് വിവരം. കൃഷ്ണദാസ് മുരളി തന്നെയാണ് മൂന്നാം ഭാഗത്തിന്റേയും രചയിതാവും സംവിധായകനും. തോമസ് തിരുവല്ല ഫിലിംസിന്റെയും സൈജു കുറുപ്പ് എന്റർടൈൻമെന്റ്സിന്റെയും ബാനറിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവരാണ്.
Related Posts
‘പെദ്ധി’ ഒടിടിയിലേക്ക്, സ്ട്രീമിംഗ് പ്രഖ്യാപിച്ചു
രാം ചരൺ നായകനായി അഭിനയിച്ച പാൻ ഇന്ത്യൻ ചിത്രം ‘പെദ്ധി’ ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് കൊണ്ട് കുതിപ്പ് തുടരുകയാണ്.…
റിമി ടോമിയുടെ വരൻ ബോഡി ബിൽഡർ മാത്രമല്ല, നാച്വറൽ ഫിസിക് മോഡലാണ്
മലയാളികളുടെ പ്രിയ ഗായികയാണ് റിമി ടോമി. കഴിഞ്ഞ ദിവസം താരം താന്‍ രണ്ടാം വിവാഹം കഴിക്കാനൊരുങ്ങുകയാണെന്ന സന്തോഷ വാര്‍ത്ത പങ്കുവച്ചിരിന്നു.…
മിത്തോളജിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ‘മണികണ്ഠന്’ വരുന്നു; ഒരുക്കിയിരിക്കുന്നത് എഐ സാങ്കേതിക വിദ്യയിൽ
എഐ സാങ്കേതികവിദ്യയില്‍ അണിയിച്ചൊരുക്കുന്ന മലയാള ചിത്രം മണികണ്ഠൻ: ദി ലാസ്റ്റ് അവതാർ വരുന്നു. പാപ്പരാസി എന്റർടെയ്ന്മെന്റ് കമ്പനിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം.…
