‘ഓപ്പറേഷൻ തൂഫാൻ: മറ്റ് സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ പ്രത്യേക യോഗം ജൂലൈ രണ്ടാം വാരത്തിൽ

തിരുവനന്തപുരം: ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ വേട്ടയെക്കുറിച്ചുള്ള വിശദാംശങ്ങളുമായി സംസ്ഥാന പൊലീസ് മേധാവി ഡിജിപി റവാഡ ചന്ദ്രശേഖർ . മയക്കുമരുന്ന് മാഫിയയുടെ അന്താരാഷ്ട്ര കണ്ണികളെ കുറിച്ച് കൃത്യമായ വിവരം കിട്ടിയെന്ന് ഡി ജി പി വ്യക്തമാക്കി. ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുകയാണെന്നും തുടരന്വേഷണം കൂടുതൽ ഊർജ്ജിതമാക്കുമെന്നും അദ്ദേഹം വിവരിച്ചു. ലഹരിക്കടത്തിന്റെ കൃത്യമായ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇതിനായി മറ്റ് സംസ്ഥാനങ്ങളുടെ ഏകോപനത്തോടെയുള്ള അന്വേഷണം തുടരുകയാണ്. ഇതിന്റെ ഭാഗമായി ജൂലൈ രണ്ടാം വാരത്തിൽ മറ്റ് സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ പ്രത്യേക യോഗം ചേരും.

ലഹരിക്കടത്തിന്റെ പ്രധാന കേന്ദ്രം ബംഗളൂരുവാണെന്നും മസ്കറ്റിൽ നിന്നും വന്നവർ ലഹരി കടത്തിയിട്ടുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ആന്ധ്ര – ഒറീസ അതിർത്തിയിൽ നിന്നാണ് പ്രധാനമായും കഞ്ചാവ് എത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ആന്ധ്ര ഡി ജി പിമാരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. കൂടാതെ, താഴ്ലണ്ട്, കംബോഡിയ തുടങ്ങിയ വിദേശരാജ്യങ്ങളിലെ മയക്കുമരുന്ന് മാഫിയകളുമായി പ്രതികൾക്കുള്ള ബന്ധം അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിൽ നിന്ന് ലഭിച്ച നിർണ്ണായക വിവരങ്ങൾ മറ്റ് അന്വേഷണ ഏജൻസികളുമായി പങ്കുവെച്ചിട്ടുണ്ടെന്നും ലഹരി വിപത്തിനെതിരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും യുവാക്കൾക്കിടയിലും ബോധവൽക്കരണം ശക്തമായി നടത്തുന്നുണ്ടെന്നും ഡി ജി പി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *