Category: kerala

രാത്രി വൈകിയും സ്ഥലം മാറ്റ ഉത്തരവുമായി ഐപിഎസ് തലപ്പത്ത് അഴിച്ചുപണി തുടരുന്നു

തിരുവനന്തപുരം: ഐപിഎസ് തലപ്പത്ത് അഴിച്ചുപണി തുടരുന്നു. രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്. ഓപ്പറേഷന്‍ തൂഫാന്‍ നോഡല്‍ ഓഫീസര്‍ കൂടിയായ പുട്ട വിമലാദിത്യയെ ഉത്തരമേഖലാ ഐജിയായി നിയമിച്ചു. കണ്ണൂര്‍ റേഞ്ച് ഡിഐജിയായി കെ കാര്‍ത്തിക്കിനെയും നിയമിച്ചു. കഴിഞ്ഞ ദിവസം കാര്‍ത്തിക്കിനെ തൃശൂര്‍ റേഞ്ച് ഡിഐജിയായി നിയമിച്ചിരുന്നു. പിന്നാലെയാണ് സ്ഥലം മാറ്റം. തൃശൂര്‍ റേഞ്ച് ഡിഐജിയായി നാരായണന്‍ ടി യെ നിലനിര്‍ത്തി. കണ്ണൂര്‍ റേഞ്ച് ഡിഐജിയായി പോകാന്‍ നാരായണന്‍ അസൗകര്യം അറിയിച്ചിരുന്നു. കാര്‍ത്തിക്കിന്റെയും നാരായണന്റെയും അസൗകര്യം […]
Read more

ജവാന്‍ ഉത്പാദനം പുനരാരംഭിച്ചില്ല, അഞ്ച് ദിവസത്തിനിടെ കോടികളുടെ നഷ്ടം

തിരുവനന്തപുരം: ജവാന്‍ മദ്യത്തിൻ്റെ ഉത്പാദനം പുനരാരംഭിച്ചില്ല. അഞ്ച് ദിവസത്തിനിടെ 28 കോടി രൂപയുടെ നഷ്ടമാണ് സര്‍ക്കാരിന് ഉണ്ടായത്. മദ്യം നിറയ്ക്കുന്ന കുപ്പിക്കും അടപ്പിനും വിലകൂടിയതാണ് ജവാന്‍ ഉത്പാദനത്തെ ബാധിച്ചത്. എക്‌സൈസ് മന്ത്രി യോഗം വിളിച്ചിട്ടും പരിഹാരമായില്ല. അതേസമയം ജവാന്‍ ശ്രേണിയില്‍ സ്വകാര്യ കമ്പനി വില്‍ക്കുന്ന മദ്യത്തിന്റെ വില്‍പ്പന വര്‍ധിച്ചു. കുപ്പി, കേസ്, ലേബല്‍, ക്യാപ്പ് എന്നിവ ഇല്ലാത്തതാണ് ജവാന്‍ ഉല്‍പ്പാദനത്തെ പ്രതിസന്ധിയിലാക്കിയത്. ടെന്‍ഡര്‍ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതാണ് പ്രശ്നമായത്. ബെവ്കോ എംഡി എം ആര്‍ അജിത് കുമാറിന്റെ […]
Read more

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

പാലക്കാട്: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കരിമ്പുഴ ആറ്റാശ്ശേരി വള്ളിക്കാട്ടില്‍ ജിജോ മോഹന്‍ (42) ആണ് മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയായിരുന്നു മരണം. ഒരാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ചുള്ള മൂന്നാമത്തെ മരണമാണിത്. കഴിഞ്ഞ ദിവസം കരിമ്പുഴയില്‍ ഡെങ്കിപ്പനി ബാധിച്ച് 62 കാരി മരിച്ചിരുന്നു. ജൂണ്‍ 13നാണ് പട്ടാമ്പി സ്വദേശിനിയായ 73കാരി ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. കഴിഞ്ഞമാസം ഡെങ്കിപ്പനി ബാധിച്ച് രണ്ടുപേര്‍ മരിച്ചിരുന്നു. ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് 543 പേരാണ് ഈ മാസം ചികിത്സ തേടിയത്. […]
Read more

പിഎം ശ്രീ: ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകും

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി പഠിക്കാന്‍ തയാറെടുത്ത് മന്ത്രിസഭാ ഉപസമിതി. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ഉപസമിതിയില്‍ തീരുമാനമെടുക്കും. പൊതുവിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്റെ നേതൃത്വത്തിലാകും സമിതി. സമിതിയില്‍ കോണ്‍ഗ്രസ്, ലീഗ്, ഘടകകക്ഷി മന്ത്രിമാര്‍ ഉള്‍പ്പെടും. ഉപസമിതി റിപ്പോര്‍ട്ടിന് ശേഷമായിരിക്കും പദ്ധതി തുടരണമോയെന്ന് തീരുമാനിക്കുക. പിഎം ശ്രീ പഠിക്കാന്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരും മന്ത്രിസഭ ഉപസമിതിയെ വെച്ചിരുന്നു. പിഎം ശ്രീയില്‍ അതിന്റേതായ രാഷ്ട്രീയമുണ്ടെന്നും മന്ത്രിസഭയില്‍ പദ്ധതി ചര്‍ച്ചയ്ക്ക് വെച്ചാല്‍ മുഖ്യമന്ത്രി തന്നെ അത് വിവരിക്കുമെന്നും എന്‍ ഷംസുദ്ദീന്‍ […]
Read more

മലയാള സിനിമയിലേക്ക് പുതിയൊരു സംവിധായിക കൂടി; വർഷ വാസുദേവ് – മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” ആഗോള റിലീസ് ജൂൺ 19 ന്,

മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വർഷാ വാസുദേവ് ഒരുക്കുന്ന “ചിന്ന ചിന്ന ആസൈ” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ഒരു സംവിധായിക കൂടി ചുവട് വെച്ച് കേറുകയാണ്. ജൂൺ 19 ന് ആണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുക. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത്. ചിത്രത്തിൻ്റെ ട്രെയ്‌ലർ ഏതാനും ദിവസം മുമ്പ് റിലീസ് ചെയ്യുകയും വമ്പൻ പ്രേക്ഷക പ്രതികരണം നേടുകയും ചെയ്തിരുന്നു. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് […]
Read more

പ്രകമ്പനം’ സംവിധായകൻ വിജേഷ് പാണത്തൂർ ഒരുക്കുന്ന പുതിയ ചിത്രവുമായി ശ്രീ ഗോകുലം മൂവീസ്

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഈ വർഷം പുറത്തു വന്ന “പ്രകമ്പനം” എന്ന ഹിറ്റ് ഹൊറർ കോമഡി ചിത്രത്തിലൂടെ സംവിധായകനായി ശ്രദ്ധ നേടിയ വിജേഷ് പാണത്തൂർ ഒരുക്കുന്ന പുതിയ ചിത്രമാണ് ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്നത്. ഈ വർഷം സെപ്റ്റംബറിൽ തന്നെ ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. ഫാന്റസി ചിത്രമായാണ് ഈ വിജേഷ് പാണത്തൂർ – ശ്രീ ഗോകുലം മൂവീസ് ചിത്രം ഒരുങ്ങുന്നത്. കോ പ്രൊഡ്യൂസർ- ബൈജു […]
Read more

പൊലീസ് ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്

തൃശൂർ: തൃശൂർ ആളൂരിൽ പൊലീസ് ജീപ്പും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്. സ്കൂട്ടർ യാത്രക്കാരായ രണ്ടു പേർക്കാണ് പരിക്കേറ്റത്. വൈകുന്നേരമായിരുന്നു അപകടം. ആളൂർ ആനത്തടം സ്വദേശികളായ ജൂവിൻ, അനന്തകൃഷ്ണൻ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. പൊലീസിന്റെ ഡാൻസാഫ് സ്ക്വാഡ് സഞ്ചരിച്ചിരുന്ന ജീപ്പ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read more

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നേരിയ മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ എല്ലാ ജില്ലകളിലും നേരിയ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.ഇന്ന് 3 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന […]
Read more

വകുപ്പ് മന്ത്രി നിലപാട് പറയട്ടെ: മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

കൊച്ചി: മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ ചേർത്തതുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ നോട്ടീസിന് മറുപടി നൽകിയെന്ന് വഖഫ് ബോർഡ് ചെയർമാൻ കെ എസ് ഹംസ. മുനമ്പത്തേത് വഖഫ് അല്ലെന്ന് സർക്കാർ നിലപാടെടുത്തിട്ടില്ലെന്നും മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണെന്നും കെ എസ് ഹംസ വ്യക്തമാക്കി. മുനമ്പം അടക്കം 400 വസ്തുവകൾ പോർട്ടലിൽ ചേർത്തുവെന്നും വഖഫ് ബോർഡ് ചെയർമാൻ കൂട്ടിച്ചേർത്തു. മുനമ്പം ജനത തെറ്റിദ്ധരിക്കപ്പെട്ടവരാണെന്നും തെറ്റിദ്ധരിക്കപ്പെട്ട ഹതഭാഗ്യരായ കുടുംബങ്ങളോട് വിദ്വേഷമില്ലെന്നും കെ എസ് ഹംസ വ്യക്തമാക്കി. ഫറുഖ് കോളേജ് അടക്കം […]
Read more

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം നൽകും : സ്പീക്കര്‍

തിരുവനന്തപുരം: നിയമസഭയില്‍ പൊതുജനങ്ങള്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം നല്‍കുന്ന രീതി നടപ്പിലാക്കുമെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നിയമസഭയുടെ പ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിദഗ്ധരുമായി ആലോചിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പ്രസ്‌ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ സൗണ്ട് പാര്‍ക്ക് അക്കാദമിയുടെ സഹകരണത്തോടെ ആരംഭിച്ച വോയ്സ് ആക്ടിങ് കോഴ്‌സിന്റെയും സ്റ്റുഡിയോ കോംപ്ലക്‌സിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു സ്പീക്കര്‍. ചില വിദേശ രാജ്യങ്ങളിലെ ജനപ്രതിനിധി സഭകളിലുള്ള മാതൃകയില്‍, തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്ക് മാത്രമല്ല, അവര്‍ക്ക് വോട്ട് ചെയ്ത ജനങ്ങള്‍ക്കും […]
Read more

Recent News