Category: kerala

3 മാസമായി മുടങ്ങിക്കിടന്ന ധനസഹായം 12000 രൂപ വിനോദിനിയുടെ അക്കൗണ്ടിലെത്തി

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലം വലതു കൈ മുറിച്ചു മാറ്റേണ്ടി വന്ന വിനോദിനിക്ക് മുടങ്ങിക്കിടന്ന ചികിത്സാസഹായം കിട്ടി. മൂന്നുമാസത്തെ ധനസഹായമായ 12000 രൂപയാണ് ഇന്നലെ അക്കൗണ്ടിൽ എത്തി. വിനോദിനിയുടെ ധനസഹായം മുടങ്ങിയത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് പണം കിട്ടിയത്. പല്ലശ്ശന വി ഐ എം ഹയർസെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് വിനോദിനി.
Read more

കേരളത്തിൽ വീണ്ടും ഇടിഞ്ഞ് സ്വർണ വില

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 25 രൂപയും ഒരു പവൻ സ്വർണത്തിന് 200 രൂപയുമാണ് ഇടിഞ്ഞിരിക്കുന്നത്. നിലവിൽ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന് 13850 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഇന്ന് കേരളത്തിൽ 110800 രൂപയിലധികം നൽകേണ്ടി വരും. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,11,000 രൂപയായിരുന്നു വില. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില […]
Read more

കോഴിക്കോട് അതിഥി തൊഴിലാളിക്ക് മലേറിയ സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വീണ്ടും മലേറിയ സ്ഥിരീകരിച്ചു. വളയത്ത് അതിഥി തൊഴിലാളിക്കാണ് ​രോ​ഗം സ്ഥിരീകരിച്ചത്. വളയം ടൗണ്‍ ഉള്‍പ്പെടുന്ന വാര്‍ഡ് 14 ലാണ് യുപി സ്വദേശിക്ക് രോഗബാധ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ഇയാള്‍ നാട്ടില്‍ നിന്ന് വളയത്ത് എത്തിയത്. ശക്തമായ പനിയെ തുടര്‍ന്ന് വളയം ആശുപത്രിയില്‍ ചികില്‍സ തേടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മലേറിയ സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയില്‍ നേരത്തെ അതിഥി തൊഴിലാളി ഉള്‍പ്പടെയുള്ളവര്‍ക്ക് മലേറിയ സ്ഥിരീകരിച്ചിരുന്നു. മനുഷ്യരിലും മൃഗങ്ങളിലും കൊതുക് പരത്തുന്ന ഒരു സാംക്രമിക രോഗമാണ് […]
Read more

‘ഉമ്മാക്കികള്‍ക്ക് മുന്നില്‍ ഭയന്നോടുന്നവരല്ല താനും തന്‍റെ സംഘടനയും’; വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: മുസ്ലിം ലീഗിനെതിരെ കടുത്ത വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ലീഗ് വര്‍ഗീയമായി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും ലീഗിന്റെ ജനപ്രതിനിധികളും പേഴ്‌സണല്‍ സ്റ്റാഫും അവര്‍ ഭരിക്കുന്ന വകുപ്പുകളിലെ പ്രധാന തസ്തികകളിലിരിക്കുന്നവരും അതിന്റെ തെളിവാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ‘മുസ്ലിം ലീഗ് മന്ത്രിയായ കെ. എം ഷാജിയുടെ മതമാണ് അവരുടെ പ്രശ്‌നമെന്ന പ്രസംഗം ഞങ്ങളാരും മറന്നിട്ടില്ല. മറക്കുകയുമില്ല. ലീഗിനെ രാഷ്ട്രീയമായി എതിര്‍ക്കുന്നവര്‍ക്ക് പോലും ഇതൊക്കെ തുറന്നുകാട്ടാന്‍ ഭയമാണ്. ആ ഭയം എനിക്കില്ല. അതുകൊണ്ട് വര്‍ഗീയവാദിയാക്കുമെങ്കില്‍ ആയിക്കോട്ടെ’, […]
Read more

ലാവ്‌ലിന്‍ കേസിൻ്റെ പുതിയ പതിപ്പാണ് മാസപ്പടി കേസെന്ന് എം. വി ഗോവിന്ദന്‍

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസിന്റെ പുതിയൊരു പതിപ്പാണ് സിഎംആര്‍എല്‍-എക്‌സാലോജിക് കേസെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ മകള്‍ വീണ ടിയിലൂടെ അഴിമതിക്കാരനായി ചിത്രീകരിക്കാനുള്ള ശ്രമമാണിതെന്നും നിലവില്‍ പിണറായി വിജയനെതിരെ ഒരു കോടതിയിലും ഒരു കേസും ഇല്ലെങ്കിലും അദ്ദേഹത്തെ കുറ്റക്കാരനായി ചിത്രീകരിച്ചുകൊണ്ടുള്ള വേട്ടയാടല്‍ തുടരുകയാണെന്നും എം. വി ഗോവിന്ദന്‍ പറഞ്ഞു. ‘സിഎംആര്‍എല്‍ എന്ന കമ്പനി നടത്തുന്ന നികുതിവെട്ടിപ്പ് അന്വേഷിച്ചുള്ള ആധായനികുതി വകുപ്പിന്റെ ഇന്റെറിം സെറ്റില്‍മെന്റ് ബോര്‍ഡ് റിപ്പോര്‍ട്ടിലാണ് കേസിനാധാരമായ ആദ്യപരാമര്‍ശം വരുന്നത്. […]
Read more

ഓപ്പറേഷന്‍ തൂഫാൻ; ഇതുവരെ നടന്ന റെയ്ഡില്‍ 10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി ഇതുവരെ നടന്ന റെയ്ഡിൽ 10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കൾ പിടിച്ചെടുത്തതായി ആഭ്യന്തരവകുപ്പുമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ലഹരിക്കെതിരായ നിരന്തര പോരാട്ടം ശക്തമാക്കുന്നതിനും എൻഫോഴ്സ്മെൻറ് നടപടികൾ വിപുലീകരിക്കുന്നതിനുമായി കേന്ദ്ര-സംസ്ഥാന ഏജൻസികളുമായി കൈകോർത്തുകൊണ്ട് മൾട്ടി ഡിജിറ്റൽ ഇൻറഗ്രേഷൻ പ്രോജക്ട് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. തൂഫാൻ വാരിയറായി പ്രവർത്തിക്കാൻ നടൻ മോഹൻലാൽ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തെ കൂടാതെ നിരവധി സിനിമാ താരങ്ങളും ലഹരിക്കെതിരെ അണിനിരക്കാൻ സ്വയം സന്നദ്ധരായി മുന്നോട്ടുവന്നിട്ടുണ്ട്. തൂഫാൻ വാരിയേഴ്സ് ആയി എല്ലാവരും മുന്നോട്ടുവരണമെന്നും […]
Read more

തിരുവനന്തപുരം നഗരത്തിന്റെ ജൈവവൈവിധ്യം സംരക്ഷിക്കാൻ ശാസ്ത്രീയ പഠനം അനിവാര്യം: മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: നഗരവൽക്കരണവും കാലാവസ്ഥാ വ്യതിയാനവും ശക്തമായി ബാധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം നഗരത്തിന്റെ ജൈവവൈവിധ്യവും പരിസ്ഥിതിയും സംരക്ഷിക്കാൻ ശാസ്ത്രീയ പഠനങ്ങളും കൃത്യമായ ഡാറ്റ ശേഖരണവും അനിവാര്യമാണെന്ന് പരിസ്ഥിതി, വൈദ്യുതി, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പ്രകൃതി-സൗഹൃദ നഗര ആസൂത്രണം: നഗര ജൈവവൈവിധ്യ സൂചികയുടെയും പ്രാദേശിക ജൈവവൈവിധ്യ പരിപാലന കർമ്മ പദ്ധതി ഘടനയുടെയും സമാരംഭം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളം പ്രകൃതിസമ്പത്തിന്റെയും ജൈവവൈവിധ്യത്തിന്റെയും […]
Read more

‘വീട്ടില്‍ പോയി ചോദിക്ക്’ പരാമര്‍ശം തിരിച്ചടിയായി; പിണറായി വിജയനെതിരെ വിമര്‍ശനം

പത്തനംതിട്ട: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ ഡിവൈഎഫ്‌ഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. വീട്ടില്‍ പോയി ചോദിക്ക് പരാമര്‍ശം തിരിച്ചടിയായെന്നും ഇത് ശരിയായ ശൈലിയല്ലെന്നും തിരുവല്ലയില്‍ നിന്നുള്ള പ്രതിനിധി കുറ്റപ്പെടുത്തി. പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിലാണ് പിണറായി വിജയനെതിരെ വിമര്‍ശനം ഉയര്‍ന്നത്. പിണറായിയെ വിമര്‍ശിച്ചതുകൊണ്ട് ഡിവൈഎഫ്‌ഐയില്‍ നിന്ന് തന്നോട് കടക്ക് പുറത്തെന്ന് പറയരുതെന്നും പ്രതിനിധി സമ്മേളനത്തില്‍ പറയുകയുണ്ടായി. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വിവിധ ജില്ലകളിലെ സമ്മേളനങ്ങളിൽ പിണറായിക്കെതിരെ രൂക്ഷ വിമ‍‍ർശനമാണ് ഉയരുന്നത്. തെരഞ്ഞെടുപ്പിലേറ്റ കനത്ത […]
Read more

സെൻസസ് 2027: സെൽഫ് എന്യൂമറേഷന് കേരളത്തിൽ തുടക്കമായി

തിരുവനന്തപുരം: സെൻസസ് 2027ന്റെ ഭാഗമായി സെൽഫ് എന്യൂമറേഷൻ നടപടികൾക്ക് കേരളത്തിൽ തുടക്കമായി. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറും മുഖ്യമന്ത്രി വി ഡി സതീശനും സെൽഫ് എന്യൂമറേഷൻ നിർവഹിച്ചതോടെയാണ് സംസ്ഥാനത്തെ സെൽഫ് എന്യൂമറേഷൻ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കമായത്. ലോക് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സെൻസസ് പോർട്ടൽ (https://se.census.gov.in/) വഴി വിവരങ്ങൾ സമർപ്പിച്ച് സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കി. തുടർന്ന് മാസ്‌ക്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി വി ഡി സതീശനും സെൽഫ് എന്യൂമറേഷൻ നടപടിക്രമങ്ങൾ നിർവഹിച്ചു. 2027 ലെ ഡിജിറ്റൽ സെൻസസിലൂടെ […]
Read more

പകർച്ചവ്യാധി നിയന്ത്രണം:  ഹൈപവർ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ പത്ത് വർഷമായി മഴക്കാലത്തും വേനൽക്കാലത്തും ആവർത്തിച്ച് റിപ്പോർട്ട് ചെയ്യുന്ന പകർച്ചവ്യാധികളെ ശാസ്ത്രീയമായി പഠിക്കുകയും ഫലപ്രദമായ പ്രതിരോധ നടപടികൾ നിർദേശിക്കുകയും ചെയ്യുന്നതിനായി സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന പകർച്ചവ്യാധി നിയന്ത്രണ ഹൈപവർ കമ്മിറ്റി (State High Power Committee for Epidemic Control) രൂപീകരിക്കാൻ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. സർക്കാർ-സ്വകാര്യ മേഖലകളിലെ പ്രഗത്ഭരായ ഡോക്ടർമാർ, ആരോഗ്യവിദഗ്ധർ, വിവിധ അനുബന്ധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി സമഗ്രമായ സമിതിയായിരിക്കും ഇത്. പകർച്ചവ്യാധി നിയന്ത്രണത്തിന് […]
Read more

Recent News