കോൺഗ്രസിൽ അടുത്ത കസേരകളി
തിരുവനന്തപുരം: മുഖ്യമന്ത്രിക്കായുള്ള വടംവലിയിലേറ്റ മുറിവ് ഉണങ്ങുംമുൻപേ കോൺഗ്രസിൽ സംസ്ഥാന അധ്യക്ഷപദത്തിനായുള്ള ചരടുവലി ആരംഭിച്ചു. കെ.പി.സി.സി. പ്രസിഡന്റായ സണ്ണി ജോസഫ്, വർക്കിങ് പ്രസിഡന്റുമാരായ എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ് എന്നിവർ മന്ത്രിമാരായതിനെത്തുടർന്ന് പാർട്ടിയെ നയിക്കാൻ പുതിയ ടീം വന്നേക്കുമെന്നാണ് സൂചന. മന്ത്രിയായ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷിനും പകരക്കാരനെ നിയമിക്കാൻ സാധ്യതയുണ്ട്. പുതിയ പ്രസിഡന്റ് സംബന്ധിച്ച ആലോചനകൾ പാർട്ടിയിൽ ഔദ്യോഗികമായി തുടങ്ങിയിട്ടില്ലെങ്കിലും ഈ സ്ഥാനത്തേക്ക് താത്പര്യമുള്ളവർ നേതൃത്വത്തെ അക്കാര്യം അറിയിച്ചിട്ടുണ്ട്. സർക്കാരിനോട് ഏറ്റുമുട്ടാതെ ചേർന്നുപോകുന്ന നേതൃത്വമായിരിക്കണം […]
Read more

