Category: kerala

‘ഇരട്ടചങ്കൻ’ പിണറായി വിജയന് ഇന്ന് 81-ാം പിറന്നാൾ

പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന് ഇന്ന് 81-ാം പിറന്നാൾ. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉരുക്കുമനുഷ്യൻ. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുടെ വക്താവ്. കേരള രാഷ്ട്രീയത്തിൽ ഇത്രയേറെ ചർച്ച ചെയ്യപ്പെട്ട, ഇത്രയേറെ ജനസ്വാധീനമുള്ള മറ്റൊരു നേതാവുണ്ടോ എന്നത് സംശയമാണ്. കണ്ണൂരിലെ പിണറായി എന്ന കൊച്ചു ഗ്രാമത്തിൽ നിന്ന് വളർന്ന്, പോരാട്ടങ്ങളുടെ കനൽവഴികൾ താണ്ടി രണ്ട് തവണ കേരള മുഖ്യമന്ത്രി പദം അലങ്കരിച്ച വ്യക്തി. അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളിൽ പോലീസിന്റെ ക്രൂരമർദനങ്ങളെ നെഞ്ചുവിരിച്ച് നേരിട്ട നേതാവ്. പാർട്ടി സെക്രട്ടറിയായി ദീർഘകാലം പ്രസ്ഥാനത്തെ […]
Read more

ധീരജ് വധക്കേസ് പ്രതി നിഖിൽ പൈലി ഇടുക്കി ഡിസിസിയിലേക്ക്

ഇടുക്കി: ധീരജ് വധക്കേിലെ ഒന്നാം പ്രതി നിഖിൽ പൈലിയെ ഇടുക്കി ഡിസിസി അംഗമാക്കുന്നു. ഡിസിസി പ്രസിഡന്റ് സി പി മാത്യുവാണ് നിഖിൽ പൈലി അടക്കം അഞ്ചുപേരെ ഡിസിസി അം​ഗത്വത്തിലേക്ക് നാമനിർദേശം ചെയ്തത്. കെപിസിസി സംഘടന ജനറൽ സെക്രട്ടറി അംഗീകരിക്കുന്നതോടെ നിഖിൽ പൈലി ഡിസിസി അംഗമാവും. എസ്എഫ്ഐ പ്രവർത്തകനായിരുന്ന ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതിയാണ് നിഖിൽ പൈലി. 2022 ജനുവരി 10നാണ്‌ പൈനാവ് എഞ്ചിനിയറിങ് കോളേജ് വിദ്യാർഥിയായിരുന്ന ധീരജിനെ കെഎസ്‍യു, യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയത്‌. പ്രതിയാണെങ്കിലും […]
Read more

സംസ്ഥാനത്ത് മഴ കനക്കും, നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ റിപ്പോർട്ട്. അടുത്ത മൂന്നു മണിക്കൂറിൽ നാല് ജില്ലകളിൽ മഴ ശക്തമാകും. കൊല്ലം, തൃശ്ശൂർ, കോട്ടയം, ഇടുക്കി ജില്ലകളിൽ അടുത്ത മൂന്നു മണിക്കൂർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വരും മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കാലാവസ്ഥ വകുപ്പ് വെള്ളിയാഴ്ച പുറപ്പെടുവിച്ച മുന്നറിയിപ്പ് പ്രകാരം, സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ 26 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ […]
Read more

മുഖ്യമന്ത്രിക്ക് ഒന്ന്, ആഭ്യന്തര മന്ത്രിക്ക് ഒമ്പത്; മന്ത്രിമാരുടെ ഔദ്യോ​ഗിക വാഹനങ്ങൾക്കുള്ള നമ്പറുകളായി

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെ ഔദ്യോ​ഗിക വാഹനങ്ങൾക്കുള്ള നമ്പറുകളായി. മുഖ്യമന്ത്രി വി.ഡി സതീശൻ്റെ കാറിന് ഒന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വാഹനത്തിന് ഒമ്പതാം നമ്പറുമാണ് അനുവദിച്ചിരിക്കുന്നത്. മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ വാഹനത്തിന് രണ്ടാം നമ്പർ നൽകി. സണ്ണി ജോസഫിന് നാലും മോൻസ് ജോസഫിന് മൂന്നും കെ. മുരളീധരന് പതിനൊന്നും എ.പി അനിൽകുമാറിന് ഏഴാം നമ്പറും അനുവദിച്ചു. വി.ഡി സതീശൻ മന്ത്രിസഭയിൽ മന്ത്രിമാരുടെ വാഹന നമ്പറുകള്‍ക്കും വേണ്ടി തർക്കം നിലനിന്നിരുന്നു. ഒടുവിൽ മന്ത്രിമാർക്ക് അനുവദിക്കുന്ന വാഹനങ്ങളുടെ നമ്പറിലും തീരുമാനമായിരിക്കുകയാണ്. […]
Read more

യൂത്ത് കോൺഗ്രസ്- കെഎസ് യു പ്രവർത്തകരെ മർദിച്ച അഞ്ച് പൊലീസുകാരും കുറ്റക്കാർ

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ്- കെഎസ് യു പ്രവർത്തകരെ മർദിച്ച അഞ്ച് പൊലീസുകാരും കുറ്റക്കാർ. പ്രത്യേക അന്വേഷണ സംഘം ഇതു സംബന്ധിച്ച് ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി. അനിൽ, സന്ദീപ്, ഷൈജു, വിപിൻ, അരുൺ തുടങ്ങിയവർ പ്രതികളാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അഞ്ച് പേർക്കുമെതിരെ വകുപ്പുതല നടപടി ശുപാർശ ഉടൻ ഡിജിപിക്ക് കൈമാറും. അതേസമയം ഗൺമാൻമാർക്കെതിരെ വകുപ്പ് ചുമത്തിയിട്ടില്ല. ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ലോക്കൽ പൊലീസ് തടഞ്ഞുവച്ചിട്ടും യൂത്ത് കോൺഗ്രസുകാരുടെ തലക്കടിച്ചുവെന്നാണ് റിപ്പോർട്ട്. ഗുരുതരചട്ടലംഘനം […]
Read more

കൊല്ലം കടയ്ക്കലിൽ വീടിനുള്ളിൽ ദമ്പതികൾ മരിച്ച നിലയിൽ

കൊല്ലം: കൊല്ലം കടയ്ക്കലിൽ വീടിനുളളിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചുമുക്ക് ഉഷസിൽ സുഗതൻ ഭാര്യ ലത എന്നിവരെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. വിദേശത്തായിരുന്ന സുഗതൻ മൂന്ന് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. കടയ്ക്കൽ പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇരുവർക്കുമിടയിൽ കുടുംബ പ്രശ്നങ്ങളോ സാമ്പത്തിക പ്രശ്നങ്ങളോ ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Read more

മാധവ് സുരേഷിനെതിരെ അശ്വന്ത് കോക്ക്

കൊച്ചി : അങ്കം അട്ടഹാസം സിനിമയ്ക്ക് നെഗറ്റിവ് റിവ്യൂ പറയാതിരിക്കാൻ യൂട്യൂബർ അശ്വന്ത് കോക്ക് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന് അങ്കം അട്ടഹാസം നിർമ്മാതാവ് ആരോപണമുന്നയിച്ചതിന് പിന്നാലെ പ്രതികരണവുമായി അശ്വന്ത് കോക്ക് രംഗത്ത്. മാധവ് സുരേഷ്, സൈജു കുറുപ്പ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ അങ്കം അട്ടഹാസം സിനിമയുടെ നിർമ്മാതാവ് കഴിഞ്ഞ ദിവസമാണ് യൂട്യൂബർമാർക്കെതിരെ രംഗത്തുവന്നത്. ആദ്യ ഷോ കഴിഞ്ഞതിന് പിന്നാലെ സിനിമയുടെ കഥ വെളിപ്പെടുത്തിയെന്നും, അതിലൊരാൾ ഒരു ലക്ഷം രൂപ ചോദിച്ചെന്നുമായിരുന്നു നിർമ്മാതാവ് അനിൽ കുമാറിന്റെ […]
Read more

ദീപാ ജോസഫ് നിരന്തരം വേട്ടയാടുന്നു’; മുഖ്യമന്ത്രിക്ക് പരാതി നൽകി രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിത

ന്യൂഡല്‍ഹി: സുപ്രീംകോടതി അഭിഭാഷക ദീപാ ജോസഫിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ ആദ്യ അതിജീവിതയുടെ പരാതി. മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കുമാണ് അതിജീവിത പരാതി നല്‍കിയത്. മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ദീപാ ജോസഫ് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് അതിജീവിത ആരോപിക്കുന്നത്. മൃതദേഹത്തിന് പോലും ആദരവിനും അന്തസിനും അവകാശമുണ്ടെന്നും താന്‍ സമൂഹമധ്യേ നിരന്തരം അപമാനിക്കപ്പെടുന്നു എന്നും പരാതിയില്‍ അതിജീവിത പറയുന്നു. ദീപാ ജോസഫ് എന്ന വ്യക്തി നിരന്തരം വേട്ടയാടുകയാണ്. ഡല്‍ഹിയില്‍ മാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതുമായ […]
Read more

ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫ്?

തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫിനെ നിയമിച്ചു. ഹരി പി. നായർ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയാകും. പി.എ. റോയി അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയും എ.എം. ഹബീബ് ഖാൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുമാകും. ആർ പ്രതീഷ് കുമാറാണ് അഡീഷണൽ സെക്രട്ടറി. കെ. ഹരികുമാർ ആണ് പഴ്സണൽ അസിസ്റ്റന്റ്. വി.ഡി. സതീശൻ സർക്കാരിൽ ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റെടുത്തതിന് പിന്നാലെ രമേശ് ചെന്നിത്തല ഇന്ന് തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. പോലീസ് സ്‌റ്റേഷനുകൾ ജനസേവന കേന്ദ്രങ്ങളാക്കുമെന്നും […]
Read more

12 കോടിയുടെ വിഷു ബമ്പര്‍ അടിച്ചത് കൊല്ലം സ്വദേശി പൊന്നന്

കൊല്ലം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ വിഷു ബമ്പറിൻ്റെ ഒന്നാം സമ്മാനമായ പന്ത്രണ്ട് കോടി കൊല്ലം കരുനാ​ഗപ്പള്ളി സ്വദേശി പൊന്നന്. VB 135452 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമടിച്ചത്. ലോട്ടറി വിൽപ്പനക്കാരനായ പൊന്നന് ആദ്യമായാണ് ഇത്രയും വലിയ തുക സമ്മാനമായി അടിക്കുന്നത്. ലോട്ടറി അടിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും തുടർ നടപടികൾ കുടുംബവുമായി ആലോചിച്ച് ചെയ്യുമെന്നും പൊന്നൻ പറഞ്ഞു. രണ്ടാം സമ്മാനമായ ഒരു കോടി രൂപ ആറ് നമ്പറുകൾക്കാണ് ലഭിച്ചത്. VA 616453, VB 327020, VC 348224, […]
Read more

Recent News