ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫ്?

തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫിനെ നിയമിച്ചു. ഹരി പി. നായർ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയാകും. പി.എ. റോയി അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയും എ.എം. ഹബീബ് ഖാൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുമാകും. ആർ പ്രതീഷ് കുമാറാണ് അഡീഷണൽ സെക്രട്ടറി. കെ. ഹരികുമാർ ആണ് പഴ്സണൽ അസിസ്റ്റന്റ്. വി.ഡി. സതീശൻ സർക്കാരിൽ ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റെടുത്തതിന് പിന്നാലെ രമേശ് ചെന്നിത്തല ഇന്ന് തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. പോലീസ് സ്‌റ്റേഷനുകൾ ജനസേവന കേന്ദ്രങ്ങളാക്കുമെന്നും സംസ്ഥാനത്തെ മുഴുവൻ പോലീസ് സ്‌റ്റേഷനുകളിലും സമൂലമായ മാറ്റം കൊണ്ടുവരുമെന്നും യോഗത്തിന് ശേഷം അദ്ദേഹം പറഞ്ഞു. കുട്ടികൾക്കും സ്ത്രീകൾക്കും എതിരായ അക്രമങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും ചെന്നിത്തല യോഗത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *