വിജയ് കോണ്‍ഗ്രസിന് വഴങ്ങുമോ?

ചെന്നൈ : എഐഎഡിഎംകെ നേതാവ് സി.വി. ഷൺമുഖം രാജിവെച്ചതിനെത്തുടർന്ന് ഒഴിവുവന്ന രാജ്യസഭാ എം.പി. സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് പ്രവീൺ ചക്രവർത്തി സ്ഥാനാർത്ഥിയാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. തമിഴ്‌നാട് വെട്രിക്കഴകം (ടിവികെ) പാർട്ടിയും കോൺഗ്രസും തമ്മിൽ ഇക്കാര്യത്തിൽ ചർച്ച നടക്കുന്നതായാണ് റിപ്പോർട്ട്. നിലവിൽ തമിഴ്‌നാട്ടിലെ രാഷ്ട്രീയരംഗം പുതിയ നീക്കങ്ങളാൽ സജീവമാണ്. സി.വി. ഷൺമുഖം രാജ്യസഭാ എം.പി. സ്ഥാനം രാജിവെച്ചതോടെ ഒഴിവുവന്ന ഈ സീറ്റിലേക്ക് ജൂൺ 18-ന് ഉപതിരഞ്ഞെടുപ്പ് നടക്കും. നിയമസഭയിൽ സ്വന്തമായി എം.എൽ.എമാരുള്ളതിനാൽ ടിവികെയ്ക്ക് ഈ സീറ്റ് അനായാസം നേടാനാകുമെന്നും അതുവഴി പാർലമെന്റിൽ തങ്ങളുടെ ആദ്യ ചുവടുവെപ്പിന് കളമൊരുങ്ങുമെന്നുമാണ് പ്രതീക്ഷ.

രാജ്യസഭാ സീറ്റ് തങ്ങളുടെ പാർട്ടിക്ക് അനുവദിക്കണമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് ടിവികെയോട് ആവശ്യപ്പെട്ടതായാണ് പുതിയ വിവരം. ടിവികെ-കോൺഗ്രസ് സഖ്യം രൂപീകരിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച കോൺഗ്രസ് നേതാവ് പ്രവീൺ ചക്രവർത്തിക്ക് വേണ്ടിയാണ് കോൺഗ്രസ് ഇത് ആവശ്യപ്പെടുന്നത്. കോൺഗ്രസിന്റെ ഈ ആവശ്യം ടിവികെ ഗൗരവമായി പരിഗണിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *