മനാമ: ഹമദ് രാജാവിനോടു പിന്തുണ പ്രഖ്യാപിച്ചുള്ള പ്രതിജ്ഞയിൽ ബഹ്‌റൈനിലെ സംരംഭക സംഘടനയായ എന്റർപ്രണേഴ്‌സ് ഓർഗനൈസേഷൻ ഒപ്പുവച്ചു. ബഹ്റൈൻ രാജ്യം സാക്ഷ്യം വഹിക്കുന്ന സമഗ്ര വികസനത്തിനും പുരോഗതിക്കും സംരംഭക സമൂഹം നൽകുന്ന പിന്തുണയും അദ്ദേഹത്തിന്റെ നേതൃത്വത്തോടുള്ള വിശ്വസ്തത ഉറപ്പാക്കുന്നതാണ് പ്രതിജ്ഞ. എന്റർപ്രണേഴ്‌സ് ഓർഗനൈസേഷൻ ബഹ്റൈൻ സംഘടിപ്പിച്ച ഒരു പ്രത്യേക പരിപാടിയിലാണ് പ്രതിജ്ഞയെടുത്തത്.
75 രാജ്യങ്ങളിലായി 220 ചാപ്റ്ററുകളിലായി 18,000-ത്തിലധികം ബിസിനസ്സ് ഉടമകൾ ഉൾപ്പെടുന്ന ആഗോള നെറ്റ്വർക്കിന്റെ പ്രാദേശിക ചാപ്റ്ററാണ് സി.എച്ച് ബഹ്റൈൻ. ബഹ്റൈൻ ചാപ്റ്ററിൽ 120 മില്യൺ ഡോളറിൽ കൂടുതൽ വിറ്റുവരവുള്ള 37 അംഗങ്ങളുണ്ട്. ഫരീദ് ബദർ അധ്യക്ഷനായ 15 പേരടങ്ങുന്ന ഒരു ഡയറക്ടർ ബോർഡാണ് സംഘടനയെ നിയന്ത്രിക്കുന്നത്.
