കൊല്ലം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ വിഷു ബമ്പറിൻ്റെ ഒന്നാം സമ്മാനമായ പന്ത്രണ്ട് കോടി കൊല്ലം കരുനാഗപ്പള്ളി സ്വദേശി പൊന്നന്. VB 135452 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമടിച്ചത്. ലോട്ടറി വിൽപ്പനക്കാരനായ പൊന്നന് ആദ്യമായാണ് ഇത്രയും വലിയ തുക സമ്മാനമായി അടിക്കുന്നത്. ലോട്ടറി അടിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും തുടർ നടപടികൾ കുടുംബവുമായി ആലോചിച്ച് ചെയ്യുമെന്നും പൊന്നൻ പറഞ്ഞു.
രണ്ടാം സമ്മാനമായ ഒരു കോടി രൂപ ആറ് നമ്പറുകൾക്കാണ് ലഭിച്ചത്. VA 616453, VB 327020, VC 348224, VD 252972, VE 649598, VG 367998 എന്നീ നമ്പറുകളാണ് രണ്ടാം സ്ഥാനത്തിന് അർഹമായത്. മൂന്നാം സമ്മാനമായ പത്ത് ലക്ഷം രൂപ ആറ് നമ്പറുകൾക്കാണ് ലഭിച്ചത്. VA 238131, VB 149470, VC 133511, VD 575123, VE 363410, VG 480536 എന്നീ നമ്പറുകളാണ് മൂന്നാം സമ്മാനത്തിന് അർഹമായത്. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വെച്ചായിരുന്നു നറുക്കെടുപ്പ്.
