Category: kerala

മുഖ്യമന്ത്രിയുടെ ഗുരുവായൂർ ദർശനം; ജനങ്ങളുടെ ദർശനം തടസ്സപ്പെടുത്തിയെന്ന് പരാതിയുമായി ബിജെപി

ഗുരുവായൂർ: മുഖ്യമന്ത്രി വി ഡി സതീശന്റെ ഗുരുവായൂർ ക്ഷേത്ര സന്ദർശനം, ജനങ്ങളുടെ ദർശനം തടസ്സപ്പെടുത്തിയെന്ന് ബിജെപി പരാതി. വീഡിയോ ചിത്രീകരണത്തിന് വിലക്കുള്ള മേഖലയിൽ ഹൈബി ഈഡൻ എംപി വീഡിയോ ചിത്രീകരിച്ചെന്നും മുഖ്യമന്ത്രിയ്ക്കും അനുയായികൾക്കുമായി വിഐപി ദർശനം അനുവദിച്ചെന്നും, ഇത് ഹൈക്കോടതി ഉത്തരവുകളുടെ ലംഘനമാണെന്നും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ പറഞ്ഞു. ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് അദ്ദേഹം പരാതി കൈമാറി. റവന്യൂ മന്ത്രി എ പി അനിൽകുമാറിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനായിട്ടാണ് മുഖ്യമന്ത്രി വി ഡി സതീശൻ ഗുരുവായൂരിൽ […]
Read more

അരൂരിൽ ഇടിമിന്നലേറ്റ് 60 കാരൻ മരിച്ചു

ആലപ്പുഴ: ആലപ്പുഴ അരൂരില്‍ ഗൃഹനാഥൻ ഇടിമിന്നലേറ്റ് മരിച്ചു. അരൂര്‍ കോടംതുരുത്ത് പഞ്ചായത്ത് പതിനേഴാം വാർഡ് എഴുപുന്ന തെക്ക് ചമ്മനാട്ടുതറയില്‍ രവി(60) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. വീട്ടില്‍ നിന്ന് കുളിക്കാനായി പുറത്തെ ശുചിമുറിയിലേക്ക് പോകുമ്പോൾ മിന്നലേൽക്കുകയായിരുന്നു. ഉടന്‍ തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കണ്‍സ്ട്രക്ഷന്‍ തൊഴിലാളിയാണ് രവി. രാവിലെ അതിശക്തമായ മഴയും ഇടിമിന്നലും ഉണ്ടായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്.
Read more

കൊല്ലത്ത് പൊലീസുകാരന്‍റെ ബുള്ളറ്റ് കത്തിച്ചു

കൊല്ലം: അഞ്ചൽ ആർച്ചലിൽ വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന പൊലീസുകാരന്‍റെ ബുള്ളറ്റ് കത്തിച്ചു. ആറന്‍മുള സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ആർച്ചൽ സ്വദേശി വിവേകിന്‍റെ ബുള്ളറ്റാണ് കത്തിച്ചത്. വിവേകിനെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കത്തും ബുള്ളറ്റിന് സമീപത്ത് നിന്ന് ലഭിച്ചു. ബുള്ളറ്റ് കത്തിച്ചതാരാണെന്ന് കണ്ടെത്താനായിട്ടില്ല .പുനലൂരിലെ കോളേജിൽ വെച്ച് അടിച്ചതിനുള്ള മറുപടിയാണിതെന്നാണ് ഭീഷണിക്കത്തിലുള്ളത്. സിപിഎം കളിച്ചല്ലോ താൻ അടിച്ചതെന്നും ഞങ്ങൾ ഭരണത്തിൽ വരില്ലെന്ന് വിചാരിച്ചോയെന്നും ഭീഷണിക്കത്തിലുണ്ട്. എന്നാൽ സംഭവത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. […]
Read more

മദ്യശാലകള്‍ക്കും അവധി വേണം; ആവശ്യവുമായി ബെവ്കോ എംപ്ലോയീസ് സംഘ്

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകള്‍ക്കും ബക്രീദ് അവധി വേണമെന്ന് ബെവ്കോ എംപ്ലോയീസ് സംഘ്. ബക്രീദ് ആഘോഷങ്ങളില്‍ പങ്കുചേരുന്നതിന് ഒരു ദിവസം അവധി നല്‍കണം എന്നാണ് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന് ബെവ്‌കോ എംപ്ലോയീസ് സംഘ് കത്ത് നല്‍കി. ‘ലോകമെമ്പാടുമുള്ള മുസ്‌ലിം മത വിശ്വാസികള്‍ വിശുദ്ധ മക്കയില്‍ പരിശുദ്ധ ഹജ്ജ് ചടങ്ങുകളുടെ സമയത്ത് ആഘോഷിക്കുന്ന ത്യാഗത്തിന്റെ പെരുന്നാള്‍ ദിനമായ ബക്രീദ് ആഘോഷങ്ങള്‍ക്കായി 27/05/2026, 28/05/2026 തീയതികളില്‍ സംസ്ഥാനത്ത് പൊതുഅവധി നല്‍കുന്നതിന് തീരുമാനിച്ചതില്‍ ബെവ്‌കോ എംപ്ലോയീസ് സംഘ് […]
Read more

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവായി തുടരും; കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു

ന്യൂഡൽഹി: പ്രതിപക്ഷ നേതാവായി പിണറായി വിജയന്‍ തന്നെ തുടരും. സിപിഐഎം പോളിറ്റ് ബ്യൂറോ തീരുമാനം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു. പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമെതിരെ കേന്ദ്ര കമ്മിറ്റിയില്‍ ശക്തമായ വിമര്‍ശനം ഉയര്‍ന്നു. നേതാക്കളുടെ പെരുമാറ്റം ജനങ്ങളെ അകറ്റി എന്നാണ് വിമർശനം. പാര്‍ട്ടിയെ ജനപ്രിയമാക്കി മാറ്റണമെന്നാണ് സിപിഐഎം കേന്ദ്രകമ്മിറ്റിയുടെ നിര്‍ദേശം. ജനങ്ങള്‍ക്ക് സ്വീകാര്യതയുള്ള നേതാക്കള്‍ പാര്‍ട്ടി നിലപാട് പറയണം. . കെ കെ ശൈലജ, കെ രാധാകൃഷ്ണന്‍ എന്നിവര്‍ ജന സ്വീകാര്യതയുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങളെന്നും […]
Read more

നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം ‘സ്വയംഭൂ’ വിന്റെ വിഎഫ്എക്സ് ജോലികൾ പുരോഗമിക്കുന്നു

തെലുങ്ക് താരം നിഖിലിനെ നായകനാക്കി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” വിന്റെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും. ചിത്രം വൈകാതെ തന്നെ തീയേറ്ററുകളിലെത്തുമെന്നാണ് സൂചന. നിഖിൽ ഒരു ഇതിഹാസ യോദ്ധാവായി വേഷമിടുന്ന ഈ ചിത്രം പിക്സൽ സ്റ്റുഡിയോസിന്റെ ബാനറിൽ ഭുവനും ശ്രീകറും ചേർന്നാണ് നിർമ്മിക്കുന്നത്. ടാഗോർ മധുവാണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ വിഎഫ്എക്സ് ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. വമ്പൻ സ്കെയിലിൽ ഒരുക്കിയിരിക്കുന്ന ഈ പീരിയഡ് ആക്ഷൻ ഡ്രാമയിലൂടെ നിഖിൽ തന്റെ ഇതുവരെയുള്ള […]
Read more

വയോജന വകുപ്പ് ആര് കൈകാര്യം ചെയ്യും? സർക്കാരിൽ ധാരണ ആയില്ല

തിരുവനന്തപുരം: പുതിയ സർക്കാരിൽ വയോജന വകുപ്പ് ആര് കൈകാര്യം ചെയ്യുമെന്ന കാര്യത്തിൽ ഇതുവരെ ധാരണ ആയില്ല. മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് ഇറങ്ങിയ വിജ്ഞാപനത്തിൽ വയോജന വകുപ്പിനെ കുറിച്ച് പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി വി.ഡി സതീശന് വകുപ്പ് കൈകാര്യം ചെയ്യണമെന്ന ആഗ്രഹം ഉണ്ടെന്നാണ് സൂചന. തെരഞ്ഞെടുപ്പിന് മുമ്പ് അഞ്ച് ഇന്ദിരാ ഗാരൻ്റികളാണ് യുഡിഎഫ് പ്രഖ്യാപിച്ചത്. അതിൽ രണ്ടെണ്ണം നടപ്പാക്കാൻ വേണ്ടി ആദ്യ മന്ത്രിസഭായോഗം തന്നെ തീരുമാനമെടുത്തു. അതിലൊന്നായിരുന്നു വയോജനങ്ങൾക്ക് വേണ്ടിയുള്ള പ്രത്യേക വകുപ്പ്. എന്നാൽ വകുപ്പ് വിഭജനം പൂർത്തിയായി മന്ത്രിമാരെല്ലാം […]
Read more

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. 10 ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വരുന്ന അഞ്ചു ദിവസവും മഴ ശക്തമായി തുടരും. കേരള തീരത്തോട് ചേർന്ന് ന്യൂനമർദ്ദപാത്തി രൂപപ്പെട്ടിട്ടുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. അറബിക്കടലിൽ ചക്രവാത ചുഴിയും നിലനിൽക്കുന്നുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ ഈ […]
Read more

കോഴിക്കോട് രണ്ടുപേർക്ക് ഷിഗെല്ല വൈറസ് ബാധ സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ രണ്ടുപേർക്ക് ഷിഗെല്ല വൈറസ് സ്ഥിരീകരിച്ചു. രണ്ടും മൂന്നും വയസ്സുള്ള കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ ആരോഗ്യനില തൃപ്തകരിമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ പാറക്കണ്ടം, പുതിയോട്ടിൽ ഭാഗത്തുള്ള രണ്ട് കുട്ടികൾക്കാണ് ഷിഖല്ല സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളെ തുടർന്ന് പെരുമണ്ണ ഹെൽത്ത് സെൻററിൽ പ്രവേശിച്ചിരുന്ന ഇരുവരെയും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. രോഗം കണ്ടെത്തിയ ഭാഗങ്ങളിൽ ആരോഗ്യ വകുപ്പിന്റെയും ആശാവർക്കർമാരുടെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും […]
Read more

സിജെപിക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: രാജ്യത്ത് കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കോക്രോച്ച് ജനതാ പാർട്ടിക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേന്ദ്രസർക്കാരിന്റെ നടപടി ജനാധിപത്യ പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയാണ്. രാഷ്ട്രീയ പ്രതിഷേധ പ്രസ്ഥാനമായി സിജെപി വളർന്നു വരുമോ എന്ന ആശങ്കയാണ് ബിജെപിക്കെന്നും എന്തിനാണ് ബിജെപി ഇങ്ങനെ പേടിക്കുന്നതെന്നും പിണറായി വിജയൻ ചോദിച്ചു. ‘പാറ്റകൾ’ എന്ന വിശേഷണത്തിനെതിരായ പ്രതിഷേധം പെട്ടെന്നുള്ള പ്രതികരണമായി ചുരുക്കി കാണേണ്ട ഒന്നല്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. അഭിജീത് ദിപ്‌കെ എന്ന യുവാവ് […]
Read more

Recent News