തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. 10 ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വരുന്ന അഞ്ചു ദിവസവും മഴ ശക്തമായി തുടരും. കേരള തീരത്തോട് ചേർന്ന് ന്യൂനമർദ്ദപാത്തി രൂപപ്പെട്ടിട്ടുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. അറബിക്കടലിൽ ചക്രവാത ചുഴിയും നിലനിൽക്കുന്നുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ ഈ മാസം 28 വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്
Related Posts
‘ദൃശ്യം 3’ കണ്ട് കരയുന്ന മോഹന്‍ലാല്‍; വൈറല്‍ വീഡിയോ
കൊച്ചി : ജോര്‍ജുകുട്ടി എന്ന പേരില്‍ മലയാള സിനിമയില്‍ പല കഥാപാത്രങ്ങള്‍ ഉണ്ടെങ്കിലും ആ പേര് കേള്‍ക്കുമ്പോള്‍ ഒരു ശരാശരി…
ബാറുകളുടെ സമയം കൃത്യം; തത്കാലത്തേക്ക് ഇളവ് പ്രതീക്ഷിക്കേണ്ടെന്ന് എക്സൈസ്
തിരുവനന്തപുരം: ബാറുകളുടെ അനധികൃത പ്രവർത്തനസമയം തടഞ്ഞ് എക്സൈസ്. തത്കാലത്തേക്ക് ഇളവ് പ്രതീക്ഷിക്കേണ്ടെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ ബാറുടമകൾക്ക് നൽകിയിട്ടുള്ള സന്ദേശം. ബുധനാഴ്ച…
സംസ്ഥാന പോലീസ് സേനയിൽ വൻ അഴിച്ചുപണി; സ്റ്റേഷൻ ഭരണം ഇനി എസ്ഐമാർക്ക്
തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയിൽ വൻ അഴിച്ചുപണിയുമായി പുതിയ സർക്കാർ. സ്റ്റേഷനുകളുടെ എസ്എച്ച് ഒ സംവിധാനം പൊളിച്ച് സ്റ്റേഷൻ ഭരണം…
