മുഖ്യമന്ത്രിയുടെ ഗുരുവായൂർ ദർശനം; ജനങ്ങളുടെ ദർശനം തടസ്സപ്പെടുത്തിയെന്ന് പരാതിയുമായി ബിജെപി

ഗുരുവായൂർ: മുഖ്യമന്ത്രി വി ഡി സതീശന്റെ ഗുരുവായൂർ ക്ഷേത്ര സന്ദർശനം, ജനങ്ങളുടെ ദർശനം തടസ്സപ്പെടുത്തിയെന്ന് ബിജെപി പരാതി. വീഡിയോ ചിത്രീകരണത്തിന് വിലക്കുള്ള മേഖലയിൽ ഹൈബി ഈഡൻ എംപി വീഡിയോ ചിത്രീകരിച്ചെന്നും മുഖ്യമന്ത്രിയ്ക്കും അനുയായികൾക്കുമായി വിഐപി ദർശനം അനുവദിച്ചെന്നും, ഇത് ഹൈക്കോടതി ഉത്തരവുകളുടെ ലംഘനമാണെന്നും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ പറഞ്ഞു. ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് അദ്ദേഹം പരാതി കൈമാറി.

റവന്യൂ മന്ത്രി എ പി അനിൽകുമാറിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനായിട്ടാണ് മുഖ്യമന്ത്രി വി ഡി സതീശൻ ഗുരുവായൂരിൽ എത്തിയത്. മന്ത്രിമാരും എംപി മാരും അടക്കം വിവാഹത്തിൽ പങ്കെടുക്കാനായി എത്തിയിരുന്നു. കർശനമായ സുരക്ഷയായിരുന്നു ക്ഷേത്ര പരിസരത്ത് ഏർപ്പെടുത്തിയത്. രാത്രി 11 മണി മുതൽ ദർശനത്തിനായി കാത്തുനിന്ന ഭക്തർ മുഖ്യമന്ത്രിയുടെ ദർശനത്തെ തുടർന്ന് ദർശനം ലഭിക്കാതെ മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *