Category: kerala

വാളയാർ ആൾക്കൂട്ട കൊലപാതകം: 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിച്ചില്ല

പാലക്കാട്: വാളയാർ ആൾക്കൂട്ട കൊലപാതക കേസിൽ പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. 90 ദിവസത്തെ റിമാൻഡ് കഴിഞ്ഞതോടെയാണ് സ്വാഭാവിക ജാമ്യം അനുവദിച്ചത്. കേസിൽ അന്വേഷണ സംഘം ഇതുവരെ കുറ്റപത്രം സമർപ്പിച്ചിരുന്നില്ല. 2025 ഡിസംബർ 17 ന് വൈകിട്ടാണ് ഛത്തീസ്‌ഗഡ് സ്വദേശിയായ രാം നാരായൺ ഭാഗേൽ ആൾക്കൂട്ട ആക്രമണത്തിനിരയായത്. ഏഴ് പ്രതികൾക്കാണ് മണ്ണാർക്കാട് കോടതി ജാമ്യം അനുവദിച്ചത്. മോഷ്ടാവാണെന്ന് ആരോപിച്ച് നാട്ടുകാർ തടഞ്ഞുവെച്ച് മർദ്ദിച്ചതാണ് മരണത്തിലേക്ക് നയിച്ചത്. കൊലക്കുറ്റം, പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമം തടയൽ നിയമം പ്രകാരമുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ […]
Read more

ലോക്കപ്പിൽ അടിവസ്ത്രം മാത്രം ധരിപ്പിക്കൽ; നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളിലെ ലോക്കപ്പുകളിൽ പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ്. ഇക്കാര്യത്തിൽ പോലീസ് ആസ്ഥാനത്തുനിന്ന് നൽകിയ നിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ഉറപ്പാക്കണമെന്നും കമ്മിഷൻ നിർദേശിച്ചു. ലോക്കപ്പുകളിൽ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്നത് മനുഷ്യാവകാശങ്ങളുടെയും മൗലികാവകാശങ്ങളുടെയും ലംഘനമാണെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി. ക്രമസമാധാനവിഭാഗം എ.ഡി.ജി.പിയിൽനിന്ന് കമ്മിഷൻ റിപ്പോർട്ട് വാങ്ങി. പ്രതികളുടെ മനുഷ്യാവകാശങ്ങളും മൗലികാവകാശങ്ങളും ലംഘിക്കുന്ന പ്രവൃത്തി പോലീസ് […]
Read more

സ്വതന്ത്രനായാണ് മത്സരിച്ചത്, ആർഎസ്പിയിൽ ചേരില്ല; വി. കുഞ്ഞികൃഷ്ണൻ

കണ്ണൂർ: സിപിഐഎമ്മിനെ പരാജയപ്പെടുത്താൻ കഴിയാത്ത മണ്ഡലം ആയിരുന്നു പയ്യന്നൂരെന്നും തനിക്ക് ലഭിച്ചത് ചരിത്ര വിജയമാണെന്നും വി കുഞ്ഞികൃഷ്ണൻ. താൻ ആർഎസ്പിയിൽ ചേരില്ല. ഒരു രാഷ്ട്രീയപ്പാർട്ടിയിലേക്കും ഇല്ലെന്ന് തുടക്കത്തിലെ പ്രഖ്യാപിച്ചതാണ്. സ്വതന്ത്ര സ്ഥാനാർഥിയായാണ് താൻ മത്സരിച്ചത്. തനിക്ക് ആർഎസ്പിയുടെ സീറ്റിൽ ഐക്യ ജനാധിപത്യമുന്നണി പിന്തുണ നൽകി. അതുകൊണ്ടാണ് ആർഎസ്പിയുടെ ഓഫീസിൽ വന്നത്. സിപിഐഎം പാർട്ടി വലിയ അപചയത്തിലാണ്. തെറ്റ് തിരുത്തണം. താൻ ആവശ്യപ്പെടുന്നതും സിപിഐഎമ്മിനുള്ളിൽ തെറ്റ് തിരുത്തണം എന്നാണ്. ഈ തെരഞ്ഞെടുപ്പിൽ പാർട്ടിയെ അണികൾ തിരുത്താൻ തയ്യാറായി. സർക്കാർ […]
Read more

ലീ​ഗിന്റെ സഹായമില്ലാതെ തന്നെ വി.ഡി സതീശന് മുഖ്യമന്ത്രിയാകാം: സജി ചെറിയാൻ

പത്തനംതിട്ട: വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കിയത് മുസ്ലിം ലീ​ഗിന്റെ സമ്മർദ്ദത്തെ തുടർന്നാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് മുൻ മന്ത്രിയും സിപിഐഎം നേതാവുമായ സജി ചെറിയാൻ. ലീഗിൻ്റെ സഹായം ഇല്ലാതെ തന്നെ വി .ഡി സതീശന് മുഖ്യമന്ത്രിയാകാം എന്നാണ് കരുതുന്നത്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകിയത് ഘടകകക്ഷിയുടെ സമ്മർദ്ദം കൊണ്ടാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരാണ് ആദ്യം പറഞ്ഞത്. ഭൂരിപക്ഷ വർഗീയത വളർത്താൻ ലീഗിനെ ഉപയോഗിച്ചാൽ അതിനെ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ വർഗീയ വിഭജനം നടത്താൻ മുൻകൂട്ടി നിശ്ചയിച്ച അജണ്ടയുമായി […]
Read more

മന്ത്രിസഭയിൽ കൂടുതൽ വനിതാ പ്രാതിനിധ്യം ഉണ്ടാകണം, ഷാനിമോൾ ഉസ്മാൻ

ആലപ്പുഴ: മന്ത്രിസഭയിൽ കൂടുതൽ വനിതാ പ്രാതിനിധ്യം ഉണ്ടാകണമെന്ന് നിയുക്ത എംഎൽഎ ഷാനിമോൾ ഉസ്മാൻ. കുറഞ്ഞത് മൂന്ന് വനിതാ മന്ത്രിമാർ ഉണ്ടാകണമെന്നാണ് ആഗ്രഹമെന്ന് പറഞ്ഞ ഷാനിമോൾ മന്ത്രിസഭയിലേക്ക് തന്നെയും പരിഗണിക്കുന്നുണ്ടെന്നും വ്യക്തമാക്കി. എന്നാൽ ഒട്ടേറെ കാര്യങ്ങൾ പരിഗണിച്ച്‌ വേണം മന്ത്രിസഭയിൽ ഒരാളെ ഉൾപെടുത്താനെന്നും ഷാനിമോൾ അഭിപ്രായപ്പെട്ടു. സമവാക്യങ്ങൾ പരിഗണിക്കുമ്പോൾ മന്ത്രിയാകുമോ എന്ന് പറയാനാകില്ല. രമേശ്‌ ചെന്നിത്തല ഏറ്റവും മുതിർന്ന നേതാവാണ്. അദ്ദേഹം മന്ത്രിസഭയിൽ ഉണ്ടാകണം എന്നാണ് ആഗ്രഹം. അഖിലേന്ത്യാ നേതൃത്വം ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും ഷാനിമോൾ ഉസ്മാൻ കൂട്ടിച്ചേർത്തു.
Read more

സർക്കാർ വരുംമുൻപേ സർക്കാരിനെതിരേ സമരം

തിരുവനന്തപുരം: പ്രതിഷേധിക്കാനായി ബസിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്തപ്പോൾ കൈനഷ്ടം സംഭവിച്ചത് കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക്. പുതിയ സർക്കാർ അധികാരമേൽക്കുംമുൻപേ സൗജന്യയാത്രാസൗകര്യം ആവശ്യപ്പെട്ട് മഹിളാമോർച്ച നടത്തിയ സമരമാണു ജീവനക്കാർക്കു വിനയായത്. പ്രകടനപത്രികയിലെ വാഗ്ദാനം യു.ഡി.എഫ്. സർക്കാർ പാലിച്ചില്ലെന്ന്‌ ആരോപിച്ചാണ് മഹിളാമോർച്ച പ്രതിഷേധം സംഘടിപ്പിച്ചത്. സംസ്ഥാനതല ഉദ്ഘാടനം തമ്പാനൂർ ബസ് സ്റ്റാൻഡിൽ മഹിളാമോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് നിർവഹിച്ചു. തമ്പാനൂർ ബസ് സ്റ്റാൻഡിൽനിന്ന്‌ നവ്യ ഹരിദാസിന്റെ നേതൃത്വത്തിൽ മുദ്രാവാക്യം മുഴക്കിയെത്തിയ പ്രവർത്തകർ ആറ്റിങ്ങലിലേക്കുള്ള ബസിൽ കയറി. ടിക്കറ്റ് എടുക്കാതെ യാത്ര […]
Read more

മുഖ്യമന്ത്രി കരയരുത്

തിരുവനന്തപുരം: തന്റെ രാഷ്ട്രീയ ഗുരുവായ ജി. കാർത്തികേയന്റെ വസതിയിൽ ഇന്നലെ നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ എത്തിയിരുന്നു. നിയുക്ത മുഖ്യമന്ത്രിയായിട്ടല്ല, ആ വിരൽത്തുമ്പിൽ തൂങ്ങിനടന്ന ശിഷ്യന്റെ മട്ടിലായിരുന്നു വി.ഡി. സതീശൻ ആ പടിക്കെട്ടുകൾ കടന്നത്. ഓർമ്മകളിൽ ജി. കാർത്തികേയനും കണ്ണുകളിൽ ഇറാനും നിറഞ്ഞപ്പോൾ നിയന്ത്രണംവിട്ട് വി.ഡി. വിതുമ്പി. കണ്ണുപൊത്തി വിതുമ്പിയ അദ്ദേഹത്തെ ചേർത്തുപിടിച്ച് സുലേഖ ടീച്ചർ പറഞ്ഞു: ചീഫ് മിനിസ്റ്ററാണ്, ഇങ്ങനെ കരയരുത് -ആ വാക്കുകളും വിതുമ്പലിന്റെ വക്കിലായിരുന്നു. ചീഫ് മിനിസ്റ്റർക്ക് കരച്ചിലൊന്നും വരരുത് -അവർ ആവർത്തിച്ചു. […]
Read more

തിങ്കളാഴ്ച സത്യപ്രതിജ്ഞ

തിരുവനന്തപുരം: ഐക്യ ജനാധിപത്യ മുന്നണി സർക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിനായി സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. പതിനായിരത്തോളം പേർക്ക് ഇരിക്കാനാകുന്ന തരത്തിലാണ് പന്തലൊരുക്കുന്നത്. ഒരു ലക്ഷത്തോളം പേർ സത്യപ്രതിജ്ഞയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷ. പന്തലിന്റെ വശങ്ങളിൽ വീഡിയോ വാൾ ഒരുക്കുന്നതിനൊപ്പം തിങ്കളാഴ്ച രാവിലെ 10-ന് നടക്കുന്ന സത്യപ്രതിജ്ഞ കാണുന്നതിനായി നിശാഗന്ധി ഉൾപ്പെടെ നഗരത്തിന്റെ വിവിധയിടങ്ങളിൽ വലിയ സ്‌ക്രീനുകളും സ്ഥാപിക്കും. പൊതുജനങ്ങളുടെ പ്രവേശനം പാസ്‌മൂലം നിയന്ത്രിക്കും. സത്യപ്രതിജ്ഞാച്ചടങ്ങുകൾ പൂർത്തിയായശേഷം മന്ത്രിമാർ ലോക്ഭവനിൽ ഗവർണറുടെ സത്കാരത്തിനായിപ്പോകും. പിന്നീട് മന്ത്രിസഭാ യോഗം ചേർന്ന് നിയമസഭ ചേരുന്നതിനുള്ള […]
Read more

ഓടയിലെ മലിന ജലത്തിൽ വീണ് യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴയില്‍ ഓടയിലെ മലിന ജലത്തിൽ വീണ് യുവാവിന് ദാരുണാന്ത്യം. ചാത്തനാട് സ്വദേശി ബോബച്ചൻ തങ്കച്ചൻ ആണ് മരിച്ചത്. ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി പെയ്ത മഴയിൽ കാൽ വഴുതി വീഴുകയായിരുന്നു. ബോബച്ചൻ ഓടയിൽ വീണ കാര്യം രാത്രി ആരും അറിഞ്ഞിരുന്നില്ല. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read more

ലീഗിന് വഴങ്ങില്ല ?

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിൽ അഞ്ച് മന്ത്രിസ്ഥാനമെന്ന ആവശ്യം മുന്നോട്ട് വെച്ച മുസ്ലിം ലീ​ഗിന് മുന്നിൽ കോൺഗ്രസ് വഴങ്ങിയേക്കില്ല. നാല് മന്ത്രിസ്ഥാനം നൽകാമെന്നും അഞ്ചാം മന്ത്രിക്ക് പകരമായി ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനം നൽകാമെന്ന നിർദ്ദേശമാണ് കോൺഗ്രസ് മുസ്ലിം ലീഗിന് മുന്നിൽ വെച്ചതെന്നാണ് വിവരം. നിലവിലെ സാഹചര്യത്തിൽ അഞ്ച് മന്ത്രിസ്ഥാനം എന്ന ആവശ്യം കോൺഗ്രസ് അംഗീകരിച്ചേക്കില്ലെന്നാണ് സൂചന. ഘടക കക്ഷികളിൽ നിന്നും വിട്ടുവീഴ്ച പ്രതീക്ഷിച്ചാണ് കോൺഗ്രസ് നീക്കം. മുസ്ലിം ലീഗ് കൈവശം വെച്ചിരിക്കുന്ന വിദ്യാഭ്യാസ വകുപ്പ് തിരിച്ചെടുക്കുന്നതിലും കോൺഗ്രസിൽ […]
Read more

Recent News