Category: kerala

വേടന് തിരിച്ചടി; പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം

കൊച്ചി: പുലിപ്പല്ല് കൈവശം വെച്ച കേസിൽ ​ഗാനരചയിതാവും റാപ്പറുമായ വേടന് തിരിച്ചടി. വനംവകുപ്പ് വേടന്റെ പക്കൽ നിന്ന് പിടിച്ചെടുത്തത് യഥാർഥ പുലിപ്പല്ല് തന്നെയാണെന്ന് ശാസ്ത്രീയ പരിശോധനയിൽ സ്ഥിരീകരിച്ചു. കൊൽക്കത്തയിലെ സുവോളജിക്കൽ ലാബിൽ നടത്തിയ പരിശോധനയിലാണ് ഇത് സംബന്ധിച്ച സ്ഥിരീകരണം ഉണ്ടായത്. കേസിൽ വനംവകുപ്പ് ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കും. കഴിഞ്ഞ വർഷം ഏപ്രിലിലാണ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് വേടന്റെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയ്ക്കിടെ മാലയിൽ കോർത്ത നിലയിൽ പുലിപ്പല്ല് കണ്ടെത്തുന്നത്. അന്ന് വനംവകുപ്പ് വേടനെ അറസ്റ്റ് ചെയ്തെങ്കിലും […]
Read more

കവടിയാർ വാഹനാപകടം: ചികിത്സയിലായിരുന്ന ആഷിക്കും മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കവടിയാർ വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന ആഷിക്കും മരിച്ചു. ഇന്ന് രാവിലെ ആറരയ്ക്കാണ് മരണം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ആഷിക്ക്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കവടിയാറിൽ വെച്ച് കാറിടിച്ച് ആഷിക്കിനും ഭാര്യ നൗഷിജയ്ക്കും ​ഗുരുതരമായി പരിക്കേറ്റത്. നൗഷിജ വെള്ളിയാഴ്ച മരിച്ചിരുന്നു. നിയന്ത്രണം തെറ്റിയെത്തിയ കാർ ഫുട്പാത്തിലേക്ക് പാഞ്ഞുകയറിയ കാൽനടയാത്രക്കാരായിരുന്ന ആഷിക്കിനെയും നൗഷിജയെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
Read more

തയ്യാറെ‌ടുപ്പുകൾ ന‌ടക്കുകയാണ്, തിങ്കളാഴ്ച്ച മുഴുവന്‍ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും; അടൂർ പ്രകാശ്

തിരുവനന്തപുരം: തിങ്കളാഴ്ച മുഴുവന്‍ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. യുഡിഎഫ് ഇന്ന് യോഗം കൂടി. നാളെ ഒന്നുകൂടി യോഗം കൂടി തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞയ്ക്കുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഘടകകക്ഷികളുമായി ഒറ്റക്ക് ഒറ്റയ്ക്ക് നാളെ കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയോടൊപ്പം മറ്റെല്ലാവര്‍ക്കും സത്യപ്രതിജ്ഞ ചെയ്യാനുള്ള സൗകര്യങ്ങള്‍ ഒരുക്കും. കോണ്‍ഗ്രസിന്റെ ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും നാളെ പ്രഖ്യാപിക്കും. നാളെ നേതാക്കളുമായി ചര്‍ച്ച ചെയ്തശേഷം തീരുമാനം അറിയിക്കുമെന്നും അടൂര്‍ പ്രകാശ് […]
Read more

ഓപ്പറേഷൻ നംഖോർ; വീണ്ടും ദുൽഖർ സൽമാന്റെ വാഹനം പി‌ടിച്ചെ‌ടുത്ത് കസ്റ്റംസ്

കൊച്ചി : ഓപ്പറേഷൻ നംഖോറിൽ നടൻ ദുൽഖർ സൽമാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു. നടൻ ലക്കി ഭാസ്കർ സിനിമയിൽ ഉപയോഗിച്ച നിസ്സാൻ പട്രോൾ കാറാണ് പിടിച്ചെടുത്തത്. കളമശ്ശേരിയിലെ ഷോറൂമിൽ നിന്നാണ് വാഹനം പിടിച്ചെടുത്തത്. ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായി ദുൽഖറിന്റെ മൂന്ന് വാഹനങ്ങൾ നേരത്തെ പിടിച്ചെടുത്തിരുന്നു. ദുൽഖറിന്റെ ഒരു വാഹനം കൂടി കണ്ടെത്താൻ ഉണ്ടെന്ന് കസ്റ്റംസ് നേരത്തെ തന്നെ അറിയിച്ചിരുന്നു. ആ വാഹനമാണ് ഇപ്പോൾ പിടിച്ചെടുത്തിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഈ വാഹനം എവിടെയാണെന്ന് കണ്ടെത്താൻ […]
Read more

മന്ത്രിസ്ഥാനത്തിൽ നിലപാട് വ്യക്തമാക്കി ജോസഫ് ​ഗ്രൂപ്പ്

തിരുവനന്തപുരം: രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെടാന്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ്. ഇന്നലെ ചേര്‍ന്ന നിയമസഭ കക്ഷിയോഗത്തിലാണ് ഈ തീരുമാനം. ഇക്കാര്യം യുഡിഎഫിൽ ചര്‍ച്ച നടത്താന്‍ യോഗം പാര്‍ട്ടി ചെയര്‍മാന്‍ പിജെ ജോസഫിനെ ചുമതലപ്പെടുത്തി. ലീഗിന് 5 മന്ത്രിസ്ഥാനം നല്‍കുമ്പോള്‍ കേരള കോണ്‍ഗ്രസിന് 2 മന്ത്രിമാര്‍ വേണമെന്നാണ് ആവശ്യം. മോന്‍സ് ജോസഫിനെ കൂടാതെ രണ്ടാം മന്ത്രി സ്ഥാനത്തേക്ക് അപു ജോണ്‍ ജോസഫിനെ നിയോഗിക്കാനാണ് പാർട്ടിയിലെ ധാരണ. രണ്ടാം മന്ത്രി സ്ഥാനത്തിനു പകരം ചീഫ് വിപ്പ്, ഡപ്യൂട്ടി സ്ഫീക്കര്‍ പദവി […]
Read more

ഇനി വാഹന മോഡിഫിക്കേഷൻ നടക്കുമോ

പുതുതലമുറയെ ഏറെ ആകർഷിച്ച പ്രഖ്യാപനമായിരുന്നു വാഹനങ്ങളുടെ മോഡിഫിക്കേഷന് അനുമതി നൽകും എന്നത്. വി.ഡി. സതീശന്റെ പ്രഖ്യാപനവും യുഡിഎഫിന്റെ പ്രകടന പത്രികയിലെ വാഗ്ദാനം കൂടിയായപ്പോൾ അത് ഏറെ ശ്രദ്ധനേടി. ‘പിള്ളേര് മോഡിഫൈ ചെയ്യട്ടെ’ എന്ന് അടിക്കുറിപ്പോടെ വി.ഡി. സതീശൻ മോഡിഫിക്കേഷനെ കുറിച്ച് സംസാരിക്കുന്ന വീഡിയോയും നേരത്തെ പോസ്റ്റ് ചെയ്തിരുന്നു. നിയമക്കുരുക്കുകള്‍ ഒഴിവാക്കി ഇത് എങ്ങനെ നടപ്പാക്കാന്‍ കഴിയുമെന്ന ആലോചനയിലാണ് ഗതാഗത വകുപ്പ്. അപകടകരമായ രൂപമാറ്റമേത് അല്ലാത്തതേത് എന്നു പട്ടിക തയാറാക്കുകയാണെന്ന് ഗതാഗത കമ്മിഷണര്‍ സി.നാഗരാജു പറഞ്ഞു. അനുവദിക്കാവുന്ന രൂപമാറ്റങ്ങള്‍ […]
Read more

SSLC ഫലത്തിൽ അഭിനന്ദനവുമായി കെ സി വേണുഗോപാൽ

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ വിജയം നേടിയ കുട്ടികളെ അഭിനന്ദിച്ച് എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ‘പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ ഒട്ടും നിരാശരാകരുത്. വിജയത്തിലേക്കുള്ള ചവിട്ടുപടി മാത്രമായി ഇതിനെ കാണുക. പുതിയ ജീവിതാനുഭവമായി ഇതിനെ സ്വീകരിക്കുക. പതറാതെ, ആത്മവിശ്വാസത്തോടെ മുന്നോട്ടുപോവുക. ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും, വേണുഗോപാൽ കുറിപ്പിൽ പറയുന്നു. എസ്എസ്എൽസി പരീക്ഷയിൽ വിജയം നേടിയ എല്ലാ കുട്ടികൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നിറഞ്ഞ അഭിനന്ദനങ്ങൾ. പ്രതീക്ഷിച്ച വിജയം […]
Read more

നിയമസഭ സീറ്റ് വാഗ്ദാനം ചെയ്ത് കോ‌ടികൾ തട്ടിയെന്ന ആരോപണം; എംപിയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: നിയമസഭ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്ന ആരോപണത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. ഹരിയാന സ്വദേശി ഗൗരവ് കുമാറിനെതിരെയാണ് തിരുവനന്തപുരം കൺട്രോമെന്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത് കൊടിക്കുന്നിൽ സുരേഷ് 1.60 കോടി രൂപ വാങ്ങിയെന്നായിരുന്നു ആരോപണം. മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സുചിത്ര ദേവിയിൽ നിന്നും ഏഴ് കോടി രൂപയോളം തട്ടിയെടുത്തെന്ന പരാതിയിലാണ് ആരോപണം ഉയർന്നത്. […]
Read more

യുജിസി പരീക്ഷാ പരിശീലനം; സംസ്കൃത സർവ്വകലാശാല അപേക്ഷ ക്ഷണിച്ചു

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ കാമ്പസില്‍ യുജിസി പരീക്ഷാ പരിശീലനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജനറല്‍ പേപ്പര്‍ – ഒന്നിനായി സംഘടിപ്പിക്കുന്ന യു. ജി. സി. പരീക്ഷാ പരിശീലനം മെയ് 15ന് ആരംഭിക്കുമെന്ന് സര്‍വ്വകലാശാല അറിയിച്ചു. 30 ദിവസമാണ് പരിശീലനം. ഓണ്‍ലൈനായി നടത്തുന്ന പരിശീലനം ദിവസവും രണ്ട് മണിക്കുറായിരിക്കും. ആയിരം രൂപയാണ് പരിശീലന ഫീസ്. ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് 500/- രൂപമതിയാകും. അപേക്ഷകള്‍ […]
Read more

മുഖ്യമന്ത്രിക്കൊപ്പം എല്ലാ മന്ത്രിമാരുടേയും സത്യപ്രതിജ്ഞ നടക്കും; അടൂർ പ്രകാശ്

തിരുവനന്തപുരം: എല്ലാ മന്ത്രിമാരെയും ശനിയാഴ്ച പ്രഖ്യാപിക്കുമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. വി ഡി സതീശൻ സർക്കാരിലെ എല്ലാ മന്ത്രിമാരും തിങ്കളാഴ്ച നടക്കുന്ന മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ തന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക യുഡിഎഫ് യോഗമാണ് ഇന്ന് ചേർന്നത്. ശനിയാഴ്ച വീണ്ടും യുഡിഎഫ് യോഗം ചേർന്ന് മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനം എടുക്കും . തിങ്കളാഴ്ച സത്യപ്രതിജ്ഞയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പ് നടക്കുന്നുണ്ട്. മുഖ്യമന്ത്രിക്കൊപ്പം യുഡിഎഫിന്റെ വിവിധ നേതാക്കൾക്കും സത്യപ്രതിജ്ഞ ചെയ്യാനുള്ള അവസരം ഉണ്ടായിരിക്കും. ശനിയാഴ്ച വിശദമായി […]
Read more

Recent News