Category: kerala

മെയ് 26-ഓടെ കാലവർഷം കേരളത്തിൽ എത്താൻ സാധ്യത

ന്യൂഡൽഹി: കേരളത്തിൽ കാലവർഷം മെയ് 26-ഓടെ എത്തുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്. പ്രവചനത്തിൽ നാല് ദിവസത്തെ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ മെയ് 22-നും മെയ് 30-നും ഇടയിലുള്ള ഏത് ദിവസവും കാലവർഷം കേരളത്തിൽ എത്തിയേക്കാമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ വർഷം മെയ് 24-നായിരുന്നു സംസ്ഥാനത്ത് കാലവർഷം എത്തിയത്. അതേസമയം സംസ്ഥാനത്ത് വേനൽമഴ ശക്തമാകുകയാണ്. ഇന്ന് (15/05/26) ഇടുക്കി, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്. ഈ ജില്ലകളിൽ ഓറഞ്ച് അലർട്ടും […]
Read more

മണിക്കൂറിൽ 12K ടിക്കറ്റുകള്‍ വിറ്റഴിഞ്ഞ് അതിരടി

കൊച്ചി : ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മൾട്ടി സ്റ്റാർ ചിത്രം ‘അതിരടി’ക്ക് ഗംഭീര പ്രേക്ഷക പ്രതികരണം. മെയ് 13ന് വൈകുന്നേരം ആറര മുതൽ ആണ് ചിത്രത്തിന്റെ പ്രീമിയർ പ്രദർശനങ്ങൾ കേരളത്തിലെ നൂറോളം സ്‌ക്രീനുകളിൽ നടന്നത്. ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ ത്രസിപ്പിക്കുന്ന പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകരെ ചിരിയും ആക്ഷനും കൊണ്ട് ആവേശം കൊള്ളിക്കുന്ന ഒരു പക്കാ മാസ്സ് കോമഡി ക്യാമ്പസ് ഫെസ്റ്റിവൽ ചിത്രമെന്നാണ് […]
Read more

എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു. 99.07% ആണ് വിജയശതമാനം. 3.30 മുതൽ ഫലം സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ ലഭ്യമാകും. 4,14,290 പേർ പരീക്ഷ എഴുതിയതിൽ 410456 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 30,514 പേർ ഫുൾ എ പ്ലസ് നേടി. ഐ.ടി. മിഷന്റെ 9188619958 എന്ന വാട്‌സാപ്പ് നമ്പറിലും ‘നമ്മുടെ കേരളം’ മൊബൈൽ ആപ്പിലും ഫലം ലഭിക്കും. മാർച്ച് 5 മുതൽ മാർച്ച് 30 വരെയായിരുന്നു ഈ വർഷത്തെ പരീക്ഷകൾ നടന്നത്. ഏപ്രിൽ 14 മുതൽ […]
Read more

വി. ഡി സതീശന് പിന്നാലെ രമേശ് ചെന്നിത്തലയെ കണ്ട് ദീപാദാസ് മുന്‍ഷി

തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ അമർഷത്തിലായിരുന്ന രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ നിര്‍ണ്ണായക നീക്കവുമായി ഹൈക്കമാന്‍ഡ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി രമേശ് ചെന്നിത്തലയുടെ വഴുതക്കാട്ടെ വസതിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചു. മന്ത്രിസഭയുടെ ഭാഗമാവണമെന്ന് രമേശ് ചെന്നിലയോട് എഐസിസി ആവശ്യപ്പെടും. നേരത്തെ നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്‍ രമേശ് ചെന്നിത്തലയുടെ വസതിയിലെത്തി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അടച്ചിട്ട മുറിയില്‍ ഇരുനേതാക്കളും സംസാരിച്ചു. ജോസഫ് വാഴക്കന്‍, വി ടി ബല്‍റാം, അന്‍വര്‍ സാദത്ത്, അബിന്‍ വര്‍ക്കി എന്നിവരും നേതാക്കള്‍ക്കൊപ്പം […]
Read more

പാമ്പുകടി: കനിവ് 108ൽ വിളിച്ചാൽ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും

തിരുവനന്തപുരം: പാമ്പുകടിയേറ്റാൽ കനിവ് 108 ആംബുലൻസ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളിൽ കൃത്യമായി എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ്. കനിവ് 108 ആംബുലൻസിലുള്ള പരിചയസമ്പന്നരായ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ വഴി പ്രഥമ ശുശ്രൂഷയും നിരീക്ഷണവും ഉറപ്പാക്കാനാകും. പാമ്പുകടിയേറ്റാൽ സമയോചിതമായ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും നൽകിയാൽ ജീവൻ രക്ഷിക്കാൻ കഴിയുന്നതാണ്. അതിനാൽ ആന്റിവെനം ലഭ്യമല്ലാത്ത ആശുപത്രികളിൽ പോയി സമയം കളയരുത്.നിലവിൽ 146 ആശുപത്രികളിൽ ആന്റിവെനം ലഭ്യമാണ്. ചില സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് തലം മുതലുള്ള എല്ലാ […]
Read more

തിരുവനന്തപുരം നഗരത്തിൽ 30നും ഒന്നിനും ജലവിതരണം തടസ്സപ്പെടും

തിരുവനന്തപുരം: അരുവിക്കരയിൽ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കൽ, മറ്റ്‌ അടിയന്തര അറ്റകുറ്റപ്പണികൾ എന്നിവയ്ക്കായി വാട്ടർ അതോറിറ്റിയുടെ 72 എം എൽ ഡി , 75 എം എൽ ഡി ജലശുദ്ധീകരണശാലകളിൽ ഉൽപാദനം നിർത്തിവയ്ക്കുന്നതിനാലും വെള്ളയമ്പലം ജംഗ്ഷനിലെ പ്രധാന പൈപ്പ് ലൈനിൽ കേടായ വാൽവ് മാറ്റി സ്ഥാപിക്കുന്നതിനാലും ഏപ്രിൽ 30ന് വ്യാഴാഴ്ച രാവിലെ എട്ടുമണി മുതൽ ഒന്നിന് വെള്ളിയാഴ്ച രാവിലെ 8 മണി വരെ വലിയതുറ, വള്ളക്കടവ്, അമ്പലത്തറ, കമലേശ്വരം, കളിപ്പാംകുളം, ആറ്റുകാൽ, മണക്കാട്, ശ്രീവരാഹം, പൂന്തുറ, പുത്തൻപള്ളി, ബീമാപള്ളി, […]
Read more

മുസ്ലിം ലീഗിന്റെ നാലു മന്ത്രിമാരെ കുറിച്ച് ധാരണയായി

കോഴിക്കോട്: മുസ്ലിംലീഗിന്റെ നാലു മന്ത്രിമാരെ കുറിച്ച് ധാരണയായി. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ എന്നിവരാണ് നിലവിൽ ലീഗ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നവർ. അഞ്ചാമത് മന്ത്രിയെ നിശ്ചയിക്കുന്നത് യുഡിഎഫ് മായുള്ള ചർച്ചയ്ക്ക് ശേഷമായിരിക്കും. കുഞ്ഞാലിക്കുട്ടി നിയമസഭാ കക്ഷി നേതാവാകും. കാസർകോട് നിന്ന് എ.കെ.എം. അഷ്റഫ് കോഴിക്കോട് നിന്ന് പാറക്കൽ അബ്ദുല്ല എന്നിവരാണ് പരിഗണനയിൽ. ആറ് എംഎൽഎമാരെ ജയിപ്പിച്ച കോഴിക്കോട് ജില്ലക്ക് മന്ത്രി ഉറപ്പായും വേണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. കുന്നമംഗലത്തുനിന്ന് ജയിച്ച ജില്ലാ പ്രസിഡന്റ് […]
Read more

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; യാത്രക്കാർ ഇറങ്ങിയോ‌ടി

കണ്ണൂർ: കണ്ണൂർ വളക്കൈയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. ശ്രീകണ്ഠാപുരത്ത് നിന്ന് തളിപ്പറമ്പിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിനാണ് തീപിടിച്ചത്. യാത്രക്കാർ ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്ന് ഉച്ചക്ക് 12.15 ഓടെയാണ് അപകടം ഉണ്ടായത്. ഓടിക്കൊണ്ടിരിക്കുന്നതിനിടെ ബസിന്റെ മുൻഭാഗത്താണ് തീപിടിച്ചത്. പിന്നാലെ വാഹനം മുഴുവൻ തീ പടർന്നു. തീപിടിച്ചത് ശ്രദ്ധയിൽപ്പെട്ടതോടെ ബസിലെ യാത്രക്കാർ ഇറങ്ങിയോടുകയായിരുന്നു. ആർക്കും പരിക്കേറ്റിട്ടില്ല.ബസ് പൂർണമായും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ പടർന്ന് അരമണിക്കൂറിനുള്ളിൽ ഫയർഫോഴ്‌സ് എത്തിയെങ്കിലും […]
Read more

സ്വകാര്യബസ്സും ടിപ്പറും കൂട്ടിയിടിച്ചു

പത്തനംതിട്ട: തിരുവല്ല – കായംകുളം സംസ്ഥാനപാതയിലെ പൊടിയാടിയിൽ സ്വകാര്യ ബസ്സും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബസ് യാത്രക്കാരായ 21 പേർക്ക് പരിക്ക്. ടിപ്പർ ഡ്രൈവർ കോട്ടയം സ്വദേശി സന്ദീപ് (30) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പൊടിയാടി ജങ്ഷനും പുളുക്കിഴ് പാലത്തിനും ഇടയിൽ ആയിരുന്നു അപകടം. തിരുവല്ല ഭാഗത്തുനിന്നും കായംകുളത്തേക്ക് പോയ അനിഴം ബസ്സും എതിർദിശയിൽനിന്ന് വന്ന ടിപ്പറും തമ്മിലാണ് കൂട്ടിയിടിച്ചത്. ടിപ്പറിന്റെ ക്യാബിനിൽ ഡ്രൈവർ സന്ദീപ് കുടുങ്ങിപ്പോയിരുന്നു. തുടർന്ന് ജെസിബി ഉപയോഗിച്ച് ക്യാബിൻ […]
Read more

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിലും മലപ്പുറത്തും ആണ് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത ദിവസങ്ങളിലും മഴ തുടരും.
Read more

Recent News