കൊച്ചി : ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മൾട്ടി സ്റ്റാർ ചിത്രം ‘അതിരടി’ക്ക് ഗംഭീര പ്രേക്ഷക പ്രതികരണം. മെയ് 13ന് വൈകുന്നേരം ആറര മുതൽ ആണ് ചിത്രത്തിന്റെ പ്രീമിയർ പ്രദർശനങ്ങൾ കേരളത്തിലെ നൂറോളം സ്ക്രീനുകളിൽ നടന്നത്. ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ ത്രസിപ്പിക്കുന്ന പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകരെ ചിരിയും ആക്ഷനും കൊണ്ട് ആവേശം കൊള്ളിക്കുന്ന ഒരു പക്കാ മാസ്സ് കോമഡി ക്യാമ്പസ് ഫെസ്റ്റിവൽ ചിത്രമെന്നാണ് പ്രേക്ഷകർ ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നത്. ഒരു നിമിഷം പോലും ബോറടിക്കാതെ ആസ്വദിക്കാവുന്ന ബ്ലോക്ക്ബസ്റ്റർ എന്റർടൈനറാണ് ചിത്രമെന്നും പ്രേക്ഷക പ്രതികരണം സൂചിപ്പിക്കുന്നു. ആഗോള റിലീസായി റെഗുലർ പ്രദർശനം ആരംഭിച്ച ഇന്ന് രാവിലെ മുതൽ, ചിത്രം കേരളത്തിലെ തീയേറ്ററുകളെ ആഘോഷത്തിന്റെ പൂരപ്പറമ്പുകളാക്കി മാറ്റിയാണ് മുന്നേറുന്നത്. നിരൂപകരും മികച്ച അഭിപ്രായമാണ് ചിത്രത്തിന് നൽകുന്നത്.
മണിക്കൂറിൽ 12K ടിക്കറ്റുകള്‍ വിറ്റഴിഞ്ഞ് അതിരടി
