Category: kerala

പേട്രിയറ്റ്’ പ്രതികരണങ്ങളെക്കുറിച്ച് മമ്മൂട്ടി

കൊച്ചി: താന്‍ നായകനായ ബിഗ് ബജറ്റ് ചിത്രം പേട്രിയറ്റിന് വരുന്ന സമ്മിശ്ര പ്രതികരണങ്ങളോട് പ്രതികരിച്ച് മമ്മൂട്ടി. ദുബൈ ദേര സിറ്റി സെന്‍ററിലെ വോക്സ് സിനിമാസില്‍ പ്രേക്ഷകര്‍ക്കൊപ്പം സിനിമ കാണാനെത്തിയതായിരുന്നു മമ്മൂട്ടി. മമ്മൂട്ടി വരുന്നുണ്ടെന്നറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് മാളില്‍ എത്തിയിരുന്നത്. “സിനിമ പുറത്തിറങ്ങി. പലതലത്തിലുള്ള അഭിപ്രായങ്ങളുണ്ട്. നല്ലതാണ്, ചീത്തയാണ്. പകുതികൊള്ളാം, മുക്കാൽകൊള്ളാം. ബാക്കി കൊള്ളാം. അവസാനം കൊള്ളാം, ആദ്യം കൊള്ളാം. അങ്ങനെ ഓരോരുത്തകർക്കും തോന്നിയതുപോലെ അഭിപ്രായം പറയാം. ഇതും നിങ്ങളിൽ പലരും കേട്ടുകാണും, അതും കേട്ടാണ് നിങ്ങൾ വന്നിരിക്കുന്നത്. […]
Read more

മുൻകൂട്ടി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന രീതി ഞങ്ങൾക്കില്ല

കോഴിക്കോട്: മുൻകൂട്ടി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന രീതി തങ്ങൾക്കില്ലെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. 10 വർഷം കരുത്തോടെ പിണറായി നയിച്ച അനുഭവം നമ്മുടെ മുന്നിലുണ്ട്. ഫലത്തിനുശേഷം അതെല്ലാം വിലയിരുത്തി തീരുമാനമെടുക്കുമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. ജയം മാത്രം ആണ് പ്രതീക്ഷിക്കുന്നത്. പ്രതിപക്ഷ നേതാവ് ആരെന്ന കാര്യം പോലും ഇപ്പോൾ ചിന്തിക്കുന്നില്ല. ഏത് നേതൃപദവിയിലേക്കും ആരെയെങ്കിലും തെരെഞ്ഞെടുക്കാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകില്ല. ബിജെപിക്ക് ഇവിടെ സീറ്റ് കിട്ടാൻ പോകുന്നില്ല. ന്യൂനപക്ഷ ഏകീകരണം കേരളത്തിൽ ഉണ്ടായിട്ടില്ലെന്നും ടി പി […]
Read more

LDF വരും, UDF വന്നാൽ അടി

ആലപ്പുഴ: ചെറിയ ഭൂരിപക്ഷത്തിലാണെങ്കിലും സംസ്ഥാനത്ത് എൽഡിഎഫ് അധികാരത്തിൽ വരുമെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എൽഡിഎഫ് സർക്കാർ പാവപ്പെട്ടവർക്കായി നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും, ഏകദേശം 60 ലക്ഷത്തോളം പേർക്ക് ഇതിന്റെ ഗുണം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ കാര്യങ്ങൾ കൃത്യമായി പഠിച്ചശേഷമാണ് എൽഡിഎഫ് വരുമെന്ന് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്‌സിറ്റ് പോളുകൾ എല്ലാകാലവും എല്ലായിടത്തും ശരിയാകണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ ആരും കാണാതെ പോകരുതെന്നും വെള്ളാപ്പള്ളി ഓർമിപ്പിച്ചു. അവരുടെ […]
Read more

രമേശ് ചെന്നിത്തലക്കായി പരുമല പള്ളിയിൽ പ്രത്യേക കുർബാന നേർച്ച

പത്തനംതിട്ട: രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി പരുമല പള്ളിയിൽ പ്രത്യേക കുർബാന നേർച്ച. യൂത്ത് കോൺഗ്രസ് നേതാവ് സിജോ കുഞ്ഞാണ്ടി രമേശ് ചെന്നിത്തല കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ വിശുദ്ധകുർബാന നേർച്ച നടത്തിയത്. രമേശ് ചെന്നിത്തലയെ കേരളത്തിന്റെ മുഖ്യമന്ത്രിയായി കാണണമെന്നും ഇതിനുവേണ്ടിയാണ് വിശുദ്ധ കുർബാന അർപ്പിച്ചതെന്നു സിജോ കുഞ്ഞാണ്ടി പറഞ്ഞു. കോൺഗ്രസ് നേതാക്കൾക്ക് വേണ്ടി ഇത്തരത്തിലുള്ള നേർച്ചകളും ഫ്ലക്സ് ബോർഡുകളും സ്ഥാപിക്കുന്നത് പതിവ് കാഴ്ചയായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഏമുർ ഹേമാംബിക ക്ഷേത്രത്തിൽ കെ.സി. വേണുഗോപാലിന് വേണ്ടി കളഭം കൊണ്ട് തുലാഭാരം നേർത്തിരുന്നു. […]
Read more

കെപിസിസിക്ക് മുന്നിൽ പന്തൽ ഒരുങ്ങുന്നു; വിജയം ആഘോഷമാക്കാൻ സജ്ജമായി കോൺ​ഗ്രസ്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ ശേഷിക്കെ കെപിസിസിക്ക് മുന്നിൽ പന്തൽ ഒരുങ്ങുന്നു. പായസത്തിനും ലഡുവിനുമുള്ള സജ്ജീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വൈകുന്നേരം ഡിജെ പരിപാടി നടത്തും. യുഡിഎഫ് വിജയമുറപ്പിച്ചെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. വ്യക്തമായ ഭൂരിപക്ഷം യുഡിഎഫിന് ഉണ്ടാകും. വലിയ ജനവികാരമായിരിക്കും എല്‍ഡിഎഫിനെതിരെ ഉണ്ടാവുകയെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. മാത്രമല്ല ഭരണം ലഭിക്കുമെന്ന പ്രതീക്ഷയിൽ തുടർ നടപടികളിലേക്ക് കടക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. മറ്റന്നാൾ എഐസിസി നിരീക്ഷകർ പങ്കെടുക്കുന്ന സ്ക്രീനിംഗ് കമ്മിറ്റി യോഗം തിരുവനന്തപുരത്ത് ചേരും. മുഖ്യമന്ത്രി ചർച്ചയിൽ എംഎൽഎമാർ, കെപിസിസി […]
Read more

പൂഞ്ഞാറിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് പി സി ജോർജ്

കോട്ടയം: പൂഞ്ഞാറിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് പി സി ജോർജ്. ആർക്കെങ്കിലും തർക്കമുണ്ടെങ്കിൽ അവരുമായി ഒരു കോടി രൂപ പന്തയം വെക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പാലായിൽ ഷോൺ ജോർജ് ജയിക്കുമെന്നും, കേരളത്തിൽ ബിജെപി മികച്ച മുന്നേറ്റം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൂഞ്ഞാറിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും. ആർക്കെങ്കിലും തർക്കമുണ്ടെങ്കിൽ അവരുമായി ഒരു കോടി രൂപ പന്തയം വെക്കാൻ തയ്യാറാണ്. പാലായിൽ ഷോൺ ജോർജ് ജയിക്കും. കേരള നിയമസഭയിൽ അപ്പനും മകനും ഒന്നിച്ച് എത്തുന്ന ചരിത്രം ആകും […]
Read more

സ്ഥാനാർത്ഥികളുടെ സത്യവാങ്മൂലത്തിലെ അഡ്ഹെസീവ് സ്റ്റാമ്പിന് നിയമസാധുതയില്ലെന്ന് വിദഗ്ധർ

തിരുവനന്തപുരം:സ്ഥാനാർത്ഥികളുടെ സത്യവാങ്മൂലത്തിലെ സ്പെഷ്യൽ അഡ്ഹെസീവ് സ്റ്റാമ്പിന് നിയമസാധുതയില്ലെന്ന് വിദഗ്ധർ. മുഖ്യമന്ത്രി പിണറായി വിജയൻ, വി‌ ഡി സതീശൻ ഉൾപ്പെടെ സത്യവാങ്മൂലത്തിൽ ഉപയോഗിച്ചത് സ്പെഷ്യൽ അഡ്ഹെസീവ് സ്റ്റാമ്പാണ്. നോട്ടറി സ്റ്റാമ്പുകൾക്ക് പകരമാണ് ഇത് ഉപയോഗിച്ചിരിക്കുന്നത്. ഇത് സ്റ്റാമ്പ് ആക്ടിന് വിരുദ്ധമെന്ന് നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. സ്പെഷ്യൽ അഡ്ഹെസീവ് സ്റ്റാമ്പ് സത്യവാങ്മൂലത്തിൽ അംഗീകരിക്കണം എന്ന് ആവശ്യപ്പെട്ട് ട്രഷറി ഡയറക്ടർ നാലു വർഷങ്ങൾക്കു മുൻപ് കത്ത് നൽകിയിരുന്നു. എന്നാൽ സർക്കാർ ഇതിന് മറുപടി നൽകിയിരുന്നില്ല. 2011 മുതൽ കേരള നോട്ടറിയായി പ്രവർത്തിക്കുന്ന അഡ്വ.ചാത്തുക്കുട്ടിയാണ് […]
Read more

സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ അർജുൻ ആയങ്കി കരുതൽ തടങ്കലിൽ

കൊച്ചി: നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കി കരുതൽ തടങ്കലിൽ. പുന്നേക്കാടുള്ള റിസോർട്ടിൽ വെച്ച് കോതമംഗലം പൊലീസാണ് അർജുൻ ആയങ്കിയെയും സുഹൃത്തുക്കൾ അടക്കമുള്ളവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് അർജുൻ ആയങ്കിയെ കരുതൽ തടങ്കിലെടുത്തത്. മരട് അനീഷിന്റെ കൂട്ടാളികളും കസ്റ്റഡിയിലായിട്ടുണ്ട്. അതേസമയം അർജുൻ ആയങ്കി എന്തിനാണ് കോതമംഗലം സ്റ്റേഷൻ പരിധിയിൽ എത്തിയതെന്ന് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു. നേരത്തെ ഡിവൈഎഫ്ഐ അഴിക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറി ആയിരുന്നു അർജുൻ ആയങ്കി. സിപിഐഎം- ലീഗ്, സിപിഐഎം- ബിജെപി […]
Read more

മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കാൻ കോൺഗ്രസിന് സ്വാതന്ത്ര്യമുണ്ട്

മലപ്പുറം: മുഖ്യമന്ത്രി ആരാകണമെന്ന് കോൺഗ്രസിന് തീരുമാനിക്കാമെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. ആരെ മുഖ്യമന്ത്രിയാക്കാനും കോൺഗ്രസിന് സ്വാതന്ത്ര്യമുണ്ട്. ലീഗിന്റെ മന്ത്രി സ്ഥാനം സംബന്ധിചുള്ള ചർച്ചകൾ മെയ് നാലിന് ശേഷമെന്നും മുനവ്വറലി ശിഹാബ് തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾക്ക് ഈ തെരഞ്ഞെടുപ്പ് മറുപടി നൽകുമെന്ന് മുനവറലി ശിഹാബ് തങ്ങൾ. വെള്ളപ്പള്ളിക്ക് ലീഗ് മറുപടി പറയില്ല. വെള്ളാപ്പള്ളിക്ക് മറുപടി പറയുകയാണെങ്കിൽ അതിനെ സമയം ഉണ്ടാകുവെന്നും പാണക്കാട് മുനവറലി തങ്ങൾ പറഞ്ഞു. ലീഗിന്റെയും മലപ്പുറത്തിന്റെയും പേരിൽ വർഗീയത […]
Read more

ഒട്ടും നീങ്ങാതെ സ്വർണവില! ഇന്ന് മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് മാറ്റമില്ല. ഇന്നത്തെ വില പ്രകാരം കേരളത്തിൽ ഒരു പവൻ സ്വർണത്തിന് നൽകേണ്ടത് 1,10,680 രൂപയാണ്. ഗ്രാമിന് 13,835 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ രാഷ്ട്രീയ മാറ്റങ്ങളും പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ ഉണ്ടായ നേരിയ അയവുമാണ് സ്വർണ്ണവിലയിലെ വലിയ കുതിപ്പിന് തടയിട്ടതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. കേരളത്തിൽ വിവാഹ സീസൺ സജീവമായ ഘട്ടത്തിൽ സ്വർണ്ണവിലയിൽ വലിയ ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്. വില കുത്തനെ ഉയരുന്നത് സാധാരണക്കാർക്ക് വലിയ തിരിച്ചടിയാണ് നൽകുന്നത്. പണിക്കൂലി, 3 […]
Read more

Recent News